Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മക്കൾ നട്ടുവളർത്തിയ പപ്പായയുടെ ആദ്യഫലം മുറിച്ചു ജന്മദിനം ആഘോഷിച്ചു സന്തോഷ്; പപ്പായയിൽ കുറിച്ച ജന്മദിനാശംസകൾക്ക് സോഷ്യൽ മീഡിയയുടെ കൈയടി: കൃത്രിമ കേക്ക് മുറിച്ചുവച്ചും മെഴുകുതിരി ഊതിക്കെടുത്തിയും ജന്മദിനം ആഘോഷിക്കുന്നവർക്ക് സന്തോഷിന്റെ വക വഴികാട്ടൽ ഇങ്ങനെ

മക്കൾ നട്ടുവളർത്തിയ പപ്പായയുടെ ആദ്യഫലം മുറിച്ചു ജന്മദിനം ആഘോഷിച്ചു സന്തോഷ്; പപ്പായയിൽ കുറിച്ച ജന്മദിനാശംസകൾക്ക് സോഷ്യൽ മീഡിയയുടെ കൈയടി: കൃത്രിമ കേക്ക് മുറിച്ചുവച്ചും മെഴുകുതിരി ഊതിക്കെടുത്തിയും ജന്മദിനം ആഘോഷിക്കുന്നവർക്ക് സന്തോഷിന്റെ വക വഴികാട്ടൽ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മനുഷ്യരാശിയുടെ നിലനിൽപ്പിന് പ്രകൃതിയോട് ഇണങ്ങിക്കഴിയേണ്ടത് എത്രമാത്രം പ്രധാനപ്പെട്ട കാര്യമാണെന്ന് ഒരു പിതാവ് തന്റെ കുഞ്ഞിനെ പഠിപ്പിക്കാൻ സ്വീകരിച്ചത് വ്യത്യസ്ത മാർഗം. മൂന്നാം പിറന്നാൾ വേളയിൽ കുഞ്ഞു യോനയ്ക്ക് അവന്റെ ജീവതത്തിൽ ഒരിക്കലും മറക്കാത്ത ഒരു പിറന്നാൾ സമ്മാനമാണ് പിതാവ് സന്തോഷ് അറയ്ക്കൽ നല്കിയത്.

ഒരു പപ്പായപ്പഴം. പഴത്തിൽ കുഞ്ഞിന്റെ പേരും പിറന്നാൾ ആശംസകളും വരഞ്ഞുവച്ചു. പപ്പായമരത്തിന്റെ ചുവട്ടിൽവച്ചുതന്നെ പഴം കുഞ്ഞുയോനായെക്കൊണ്ടു മുറിപ്പിച്ചു. കുഞ്ഞിന്റെ മനസ്സിൽ എന്നും ഓർമ്മയായ് നിറഞ്ഞുനിൽക്കാൻ ഒരു പിറന്നാൾപ്പഴം.

വളരുമ്പോൾ ഈ തീരുമാനത്തിന്റെ പ്രാധാന്യം കുഞ്ഞ് തിരിച്ചറിയുമെന്നു തന്നെയാണു സന്തോഷിന്റെ വിശ്വാസം. സന്തോഷിന്റെ നാലാമത്തെ മകനാണ് യോന. മക്കളെക്കൊണ്ടു നടുവിച്ച പപ്പായമരത്തിലെ ആദ്യത്തെ പഴമാണ് പിറന്നാളാഘോഷിക്കാൻ സന്തോഷ് തെരഞ്ഞെടുത്തത്.

പിറന്നാളും വിവാഹവുമെല്ലാം ധൂർത്തായിമാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് ഇങ്ങനൊരു ലളിതമായ ആഘോഷം ശ്രദ്ധേയമായിരിക്കുന്നത്. പിതാവ് മകനിലേക്കു പകർന്ന നന്മയുടെ കഥ സാമൂഹികമാദ്ധ്യമങ്ങളിൽ മലയാളി സമൂഹം ഏറ്റെടുത്തിരിക്കുകയാണ്. എത്ര ചെറിയ കാര്യവും മനോഹരമായും ക്രിയാത്മകമായും ചെയ്യാനാകുമെന്നതിന്റെ ഉദാഹരണമായി സംഭവത്തെ ചിലർ ചൂണ്ടിക്കാട്ടുന്നു. കൃത്രിമ കേക്ക് മുറിച്ചും തെളിഞ്ഞുനിൽക്കുന്ന ദീപം ഊതിക്കെടുത്തിയും ജന്മദിനം ആഘോഷിക്കുന്നവർക്ക് സന്തോഷ് കാണിച്ചുതരുന്ന പാത അനുകരണീയമാകുകയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP