Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അടിച്ചമർത്തൽ നയം തുടരാൻ ആദിത്യനാഥ് സർക്കാർ ഇപ്പോൾ ഉപയോഗിക്കുന്നത് ദേശീയ സുരക്ഷാ നിയമത്തെ; എന്തിന് അറസ്റ്റ് ചെയ്തുവെന്നുപോലും പത്തു ദിവസത്തേക്ക് വിശദീകരിക്കേണ്ടാത്ത നിയമം അനുസരിച്ച് ഒരു വർഷത്തിനിടെ അകത്തിട്ടത് 160 പേരെ; യുപി സർക്കാരിന്റെ മുസ്ലിം വേട്ടയ്ക്ക് ദേശീയ സുരക്ഷാ നിയമം ആയുധമാകുമ്പോൾ

അടിച്ചമർത്തൽ നയം തുടരാൻ ആദിത്യനാഥ് സർക്കാർ ഇപ്പോൾ ഉപയോഗിക്കുന്നത് ദേശീയ സുരക്ഷാ നിയമത്തെ; എന്തിന് അറസ്റ്റ് ചെയ്തുവെന്നുപോലും പത്തു ദിവസത്തേക്ക് വിശദീകരിക്കേണ്ടാത്ത നിയമം അനുസരിച്ച് ഒരു വർഷത്തിനിടെ അകത്തിട്ടത് 160 പേരെ; യുപി സർക്കാരിന്റെ മുസ്ലിം വേട്ടയ്ക്ക് ദേശീയ സുരക്ഷാ നിയമം ആയുധമാകുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്തേറ്റവും കൂടുതൽ വർഗീയ കലാപങ്ങളും ലഹളകളുമുണ്ടാകുന്ന സംസ്ഥാനം ഉത്തർപ്രദേശാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പാർലമെന്റിൽ സമർപ്പിച്ച കണക്കുപ്രകാരം 2017-ൽ ഉത്തർപ്രദേശിൽ വർഗീയ കലാപങ്ങളിൽ 44 പേർ കൊല്ലപ്പെട്ടു. 540 പേർക്ക് പരിക്കേറ്റു. 2016-ൽ 29 പേർ കൊല്ലപ്പെട്ടു. 490 പേർക്ക് പരിക്കേറ്റു. അതിന് മുന്നത്തെവർഷം വർഗീയ ലഹളകളിൽ മരിച്ചത് 22 പേരാണ്. പരിക്കേറ്റത് 410 പേർക്കും. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരത്തിലേറിയശേഷം യുപിയിൽ വർഗീയ കലാപങ്ങളുടെ എണ്ണം വൻതോതിൽ വർധിച്ചുവെന്ന് ഈ കണക്കുകൾ വിശദമാക്കുന്നു.

ബുലന്ദ്ഷഹറിലും സഹരൻപുരിലുമുണ്ടായ വർഗീയ ലഹളകളിലും കലാപങ്ങളിലും ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഹിന്ദു യുവ വാഹിനി പ്രവർത്തകരുടെ പങ്കും വ്യക്തമായിരുന്നു. കലാപത്തിന് കാരണക്കാരായവരെ പിടികൂടി താക്കീത് ചെയ്തുവിട്ടതല്ലാതെ ഇവർക്കെതിരേ നിയമനടപടികളെടുക്കാൻ സർക്കാർ തയ്യാറായില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. എന്നാൽ, ഇതേസമയം സംസ്ഥാനത്ത് വലിയതോതിൽ മു്സ്ലീം വേട്ട നടക്കുന്നതായും ആരോപിക്കപ്പെടുന്നു.

ദേശീയ സുരക്ഷാ നിയമത്തെ കൂട്ടുപിടിച്ചാണ് യുപിയിൽ ആദിത്യനാഥ് സർ്ക്കാരിന്റെ മുസ്ലിം വേട്ട. ഇക്കൊല്ലം ജനുവരി 16-ന് സർക്കാർ പുറത്തുവിട്ട കണക്ക് പ്രകാരം 160 പേരെ ദേശീയ സുരക്ഷാനിയമം (എൻഎസ്എ) അനുസരിച്ച് അകത്താക്കി. 2017 മേയിൽ പൊലീസ് അറസ്റ്റ് ചെയ്ത ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദ് ഉൾപ്പെടെയാണിത്. ഈ നിയമം ചുമത്തി അറസ്റ്റ് ചെയ്യുകയാണെങ്കിൽ ജാമ്യം കിട്ടുകയില്ല. പത്തുദിവസം വരെ എന്തിനാണ് അറസ്റ്റ് ചെയ്തതെന്ന് വിശദീകരിക്കേണ്ട ആവശ്യം പോലുമില്ല.

1980 സെപ്റ്റംബർ 23-നാണ് ഈ നിയമം രാജ്യത്ത് നടപ്പിലാകുന്നത്. രാജ്യത്തിന്റെ സുരക്ഷയ്ക്ക് എതിരായി പ്രവർത്തിക്കുന്നവരെയോ വിദേശരാജ്യങ്ങളുമായുള്ള രാജ്യത്തിന്റെ ബന്ധം മോശമാക്കുന്ന രീതിയിൽ പ്രവർത്തിക്കുന്നവരെയോ അകത്തിടാനായാണ് ഈ നിയമം നടപ്പിലാക്കിയത്. കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരുകൾക്കും ഈ നിയമം ഒരാൾക്കെതിരെ ചുമത്താനാവും. ജില്ലാ മജിസ്‌ട്രേറ്റിനോ പൊലീസ് സൂപ്രണ്ടിനോ ഈ നിയമം ഒരാൾക്കെതിരേ പ്രയോഗിക്കാൻ കഴിയും.

ഇങ്ങനെ അറസ്റ്റ് ചെയ്യുന്നവരെ ഒരുവർഷം വരെ തടവിൽ സൂക്ഷിക്കാനാവുമെന്നതിനാൽ, വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന ആരോപണം നേരത്തെ മുതൽക്കുണ്ട്. പത്തുദിവസം വരെ എന്തിനാണ് അറസ്റ്റ് ചെയ്തതെന്ന് വിശദീകരിക്കുക പോലും ചെയ്യേണ്ടെന്നതാണ് എൻഎസ്എ ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണത്തിന് പിന്നിലുള്ളത്. അനഭിമതരായവരെ അകത്താക്കാൻ അനായാസം ഇതുപയോഗിക്കാനാവും. അറസ്റ്റിന്റെ കാര്യം പൊതുതാത്പര്യത്തിന് വിധേയമായി രഹസ്യമാക്കിവെക്കാനും സർ്ക്കാരുകൾക്ക് നിയമം അനുവാദം നൽകുന്നുണ്ട്.

എൻഎസ്എ ചുമത്തി അറസ്റ്റിലാകുന്നവർക്ക് എന്തിനാണ് തങ്ങളെ അറസ്റ്റ് ചെയ്തതെന്ന് ചോദിക്കാൻ അവകാശമില്ല. ഈ കാലയളവിൽ അഭിഭാഷകന്റെ സേവനവും ഇവർക്ക് ലഭിക്കില്ല. ഹൈക്കോടതി ജഡ്ജിമാരോ അല്ലെങ്കിൽ തത്തുല്യ നിലയിലുള്ളവരോ ആയ മൂന്നംഗ സമിതിയാണ് മൂന്നുമാസത്തിലേറെ നീണ്ട കസ്റ്റഡി പരിഗണിക്കേണ്ടത്. അവർക്കുവേണമെങ്കിൽ ഒരുവർഷത്തോളം തടങ്കൽ തുടരാൻ നിർദ്ദേശിക്കുകയുമാവാം.

യുപിയിൽ കഴിഞ്ഞ ഒന്നരവർഷത്തിനിടെ എൻഎസ്എ ചുമത്തി അറസ്റ്റ് ചെയ്തവരിലേറെയും കിഴക്കൻ യുപിയിൽനിന്നുള്ളവരാണ്. വർഗീയ കലാപങ്ങളുമായി ബന്ധപ്പെട്ടാണ് അറസ്റ്റിലേറെയും. വർഗീയ ലഹളകൾക്ക് പിന്നിൽ ഹിന്ദു യുവ വാഹിനിയുടെയും ഹിന്ദു സമാജ് പാർട്ടിയുടെയും ഹിന്ദു മഹാസഭയുടെയും പ്രവർത്തകരുണ്ടെന്ന് വ്യക്തമായ ഇടങ്ങളിൽപ്പോലും അറസ്റ്റിലായിട്ടുള്ളത് മുസ്ലിം സംഘടനാ പ്രവർത്തകർ മാത്രമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ആദ്യം കസ്റ്റഡിയിലെടുക്കുകയും ജാമ്യം കിട്ടുന്ന മുറയ്ക്ക് വീണ്ടും അറസ്റ്റ് ചെയ്ത് എൻഎസ്എ ചുമത്തുകയുമാണ് യോഗി ആദിത്യനാഥ് സർക്കാർ ചെയ്യുന്നതെന്നും ആരോപണമുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP