Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൈങ്കണ്ണൂർ പ്രദേശത്തുള്ളത് രൂക്ഷമായ കുടിവെള്ള ക്ഷാമം; കർണ്ണാടകയിലെ നേതാവ് പ്രചരിപ്പിച്ചത് കിണറ്റിൽ വെള്ളം ക്രമാതീതമായി കുറഞ്ഞപ്പോൾ സമീപവാസികളോട് വെള്ളത്തിനായി മറ്റു സ്രോതസ്സുകളെ ആശ്രയിക്കാൻ ആവശ്യപ്പെട്ടുന്ന കുറ്റിപ്പുറത്തെ ഉടമസ്ഥന്റെ ചിത്രവും വീഡിയോയും; ഉപയോഗിച്ചത് കഴിഞ്ഞ വേനൽകാലത്തെ ചിത്രം; മതസ്പർധയ്ക്ക് ശ്രമിച്ച ശോഭ കരന്ത്‌ലജെയ്‌ക്കെതിരെ ചുമത്തിയത് ജാമ്യമില്ലാ കുറ്റം; യെദൂരിയപ്പയുടെ വിശ്വസ്തയെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കാനുറച്ച് കേരളാ പൊലീസ്

പൈങ്കണ്ണൂർ പ്രദേശത്തുള്ളത് രൂക്ഷമായ കുടിവെള്ള ക്ഷാമം; കർണ്ണാടകയിലെ നേതാവ് പ്രചരിപ്പിച്ചത് കിണറ്റിൽ വെള്ളം ക്രമാതീതമായി കുറഞ്ഞപ്പോൾ സമീപവാസികളോട് വെള്ളത്തിനായി മറ്റു സ്രോതസ്സുകളെ ആശ്രയിക്കാൻ ആവശ്യപ്പെട്ടുന്ന കുറ്റിപ്പുറത്തെ ഉടമസ്ഥന്റെ ചിത്രവും വീഡിയോയും; ഉപയോഗിച്ചത് കഴിഞ്ഞ വേനൽകാലത്തെ ചിത്രം; മതസ്പർധയ്ക്ക് ശ്രമിച്ച ശോഭ കരന്ത്‌ലജെയ്‌ക്കെതിരെ ചുമത്തിയത് ജാമ്യമില്ലാ കുറ്റം; യെദൂരിയപ്പയുടെ വിശ്വസ്തയെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കാനുറച്ച് കേരളാ പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മലപ്പുറത്ത് കുറ്റിപ്പുറത്ത് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച ഹിന്ദു കുടുംബങ്ങൾക്ക് കുടിവെള്ളം നിഷേധിച്ചുവെന്ന തെറ്റിദ്ധരിപ്പിക്കുന്ന വാർത്ത പ്രചരിപ്പിച്ച കർണാടക ബിജെപി വനിതാ നേതാവും എംപിയുമായ ശോഭ കരന്ത്‌ലജെക്കെതിരെ കേരള പൊലീസ് കേസെടുത്തു. മതസ്പർധക്ക് ശ്രമിച്ചതിന് 153(എ) വകുപ്പ് പ്രകാരമാണ് കർണാടക എംഎൽഎക്കെതിരെ കേരള പൊലീസ് കേസെടുത്തത്. അഞ്ച് കൊല്ലം വരെ തടവ് കിട്ടാവുന്ന കേസാണിത്. അതായത് കർണ്ണാടക മുഖ്യമന്ത്രി യെദൂരിയപ്പയുടെ അതിവിശ്വസ്തയ്‌ക്കെതിരെ ജാമ്യമില്ലാ കേസാണ് പൊലീസ് എടുത്തിരിക്കുന്നത്. ശോഭ കരന്ത്‌ലജെയെ അറസ്റ്റ് ചെയ്യാൻ കർണ്ണാടക പൊലീസിന്റെ സഹായം കേരളാ പൊലീസ് തേടും.

കേരളം മറ്റൊരു കശ്മീരാകാനുള്ള ചെറിയ കാൽവെപ്പ് നടത്തിയെന്നും മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച ഹിന്ദു കുടുംബങ്ങൾക്ക് കുടിവെള്ളം നിഷേധിച്ചുവെന്നുമാണ് ശോഭ കരന്ത്‌ലജെ ചിത്ര സഹിതം ട്വീറ്റ് ചെയ്തത്. ആർഎസ്എസിന്റെ സേവന വിഭാഗമായ സേവഭാരതിയാണ് ഇവർക്ക് കുടിവെള്ളം നൽകുന്നതെന്നും ലുട്ടിയെൻസ് മാധ്യമങ്ങൾ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ 'സമാധാനപരമായ' അസഹിഷ്ണുത റിപ്പോർട്ട് ചെയ്യുമോയെന്നും ശോഭ കരന്ത്‌ലജെ ചോദിച്ചു. ഇത് ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. കേരളത്തെ അപമാനിക്കാനുള്ള ശ്രമമാണ് ഇതെന്ന് സർക്കാരും തിരിച്ചറിഞ്ഞു. ഈ സാഹചര്യത്തിലാണ് അടിയന്തര നടപടികൾ പൊലീസ് എടുത്തത്.

ഇത് വ്യാജവാർത്തയാണെന്നാണ് പൊലീസ് വാദവും. കഴിഞ്ഞ വേനൽക്കാലത്തെ കുടിവെള്ള വിതരണത്തിന്റെ ചിത്രമുപയോഗിച്ചാണ് വ്യാജവാർത്ത പ്രചരിപ്പിച്ചതെന്നും മതസ്പർധയുണ്ടാക്കാനുള്ള ശ്രമമായിരുന്നുവെന്നും കുറ്റിപ്പുറം പൊലീസ് പറഞ്ഞു. ജനുവരി 22നാണ് ശോഭ കരന്ത്‌ലജെ ട്വീറ്റ് ചെയ്തത്. ഉഡുപ്പി ചിക്മംഗളൂർ മണ്ഡലത്തിലെ എംപിയാണ് ശോഭ കരന്ത്‌ലജെ. ഹിന്ദു , മുസ്ലിം വിഭാഗങ്ങൾ ഐക്യത്തോടും സൗഹാർദ്ദത്തോടും താമസിക്കുന്ന മലപ്പുറം ജില്ലയിലെ മതസൗഹാർദ്ദം തകർക്കുന്നതിനും വർഗ്ഗീയ കലാപങ്ങളുൾപ്പടെയുള്ള ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കാനുമാണ് ഇത്തരം തെറ്റായ പോസ്റ്റുകൾ പ്രചരിപ്പിക്കുന്നതെന്ന് പൊലീസ് വിലയിരുത്തി.

ആളുകളെ തെറ്റുദ്ധരിപ്പിക്കുന്ന ഇത്തരം പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സാഹചര്യത്തിലാണ് ശോഭാ കരന്തലജെക്കെതിരെ കേസെടുത്ത്. കർണ്ണാടക എംപിക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 അ വകുപ്പു പ്രകാരവും മറ്റ് ഉചിത നിയമങ്ങൾ പ്രകാരവും കേസെടുത്ത് അന്വേഷണം നടത്തി ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് സുഭാഷ് ചന്ദ്രൻ കെആർ പൊലീസിന് പരാതി നൽകിയിരുന്നു. മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം പഞ്ചായത്തിലെ പൈങ്കണ്ണൂർ പ്രദേശത്ത് രൂക്ഷമായ കുടിവെള്ള ക്ഷാമം നിലനിൽക്കുന്നുണ്ട്. വെള്ളത്തിനായി പ്രദേശവാസികൾ ഉപയോഗിച്ചുകൊണ്ടിരുന്ന കിണറിന്റെ ഉടമസ്ഥൻ കിണറ്റിൽ വെള്ളം ക്രമാതീതമായി കുറഞ്ഞപ്പോൾ സമീപവാസികളോട് വെള്ളത്തിനായി മറ്റു സ്രോതസ്സുകളെ ആശ്രയിക്കാൻ ആവശ്യപ്പെട്ടു.

ഈ യഥാർത്ഥ വസ്തുത ബോധപൂർവ്വം മറച്ചുവെച്ച് പ്രദേശത്തെ ഹിന്ദുക്കൾക്ക് പൗരത്വ ഭേദഗതി നിയമത്തെ പിന്തുണക്കുന്നവരെന്ന പേരിൽ കുടിവെള്ളം നിഷേധിക്കുന്നുവെന്ന വ്യാജ പ്രസ്താവനയാണ് ശോഭാ കരന്തലജെ സ്വന്തം ട്വിറ്റർ അക്കൗണ്ടിലൂടെ പ്രചരിപ്പിച്ചതെന്നാണ് ആരോപണം. സുപ്രീംകോടതിയിലെ അഭിഭാഷകനാണ് സുഭാഷ് ചന്ദ്രൻ.

ശോഭ കരന്തലജെയുടെ മതസ്പർദ്ധ വളർത്തുന്ന ട്വിറ്റർ പോസ്റ്റിനെതിരായ പരാതി ഇങ്ങനെ

2020 ജനുവരി 22ന് ഉഡുപ്പി - ചിക്മംഗളൂർ എംപിയും ബിജെപി നേതാവുമായ ശോഭ കരന്തലജെ തന്റെ ഒഫീഷ്യൽ ട്വിറ്റർ ഹാന്റിലിൽ നിന്നും എന്റെ സ്വദേശമായ കുറ്റിപ്പുറം പ്രദേശത്തെ മത-സാമുദായിക സൗഹാർദ്ദം തകർക്കുന്ന തരത്തിൽ വ്യാജമായ ഒരു പ്രസ്താവന നടത്തിയതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം പഞ്ചായത്തിലെ പൈങ്കണ്ണൂർ പ്രദേശത്ത് രൂക്ഷമായ കുടിവെള്ള ക്ഷാമം നിലനിൽക്കുന്നുണ്ട്. വെള്ളത്തിനായി പ്രദേശവാസികൾ ഉപയോഗിച്ചുകൊണ്ടിരുന്ന കിണറിന്റെ ഉടമസ്ഥൻ കിണറ്റിൽ വെള്ളം ക്രമാതീതമായി കുറഞ്ഞപ്പോൾ സമീപവാസികളോട് വെള്ളത്തിനായി മറ്റു സ്രോതസ്സുകളെ ആശ്രയിക്കാൻ ആവശ്യപ്പെട്ടു.

ഈ യഥാർത്ഥ വസ്തുത ബോധപൂർവ്വം മറച്ചുവെച്ച് പ്രദേശത്തെ ഹിന്ദുക്കൾക്ക് പൗരത്വ ഭേദഗതി നിയമത്തെ പിന്തുണക്കുന്നവരെന്ന പേരിൽ കുടിവെള്ളം നിഷേധിക്കുന്നുവെന്ന വ്യാജ പ്രസ്താവനയാണ് ശോഭാ കരന്തലജെ സ്വന്തം ട്വിറ്റർ അക്കൗണ്ടിലൂടെ പ്രചരിപ്പിക്കുന്നത്.

മുസ്ലിം സമുദായം ഭൂരിപക്ഷമുള്ള മലപ്പുറം ജില്ലയെയും മലപ്പുറം ഉൾപ്പെടുന്ന കേരളത്തെയും വർഗ്ഗീയമായി ചിത്രീകരിക്കുന്ന കമന്റുകളാണ് പ്രസ്തുത പോസ്റ്റിനു താഴെ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.

ഞാൻ ഇപ്പോൾ താമസിക്കുകയും പ്രാക്ടീസ് ചെയ്യുകയും ചെയ്യുന്ന ഡൽഹി ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ പ്രസ്തുത പോസ്റ്റിന് വ്യാപകമായ പ്രചരണമാണ് BJP അനുഭാവികൾ നടത്തുന്നത്.

മേൽപ്പറഞ്ഞ സാഹചര്യത്തിൽ പ്രസ്തുത പ്രസ്താവന കുറ്റിപ്പുറം നിവാസിയെന്ന നിലയിലും പൗരത്വ ഭേദഗതി നിയമത്തെ സുപ്രീം കോടതി മുമ്പാകെ ചോദ്യം ചെയ്തിരിക്കുന്ന ഒരു അഭിഭാഷകനെന്ന നിലയിലും എന്റെ വ്യക്തി സുരക്ഷയെപ്പോലും ബാധിക്കുന്നതാണ്.

അതോടൊപ്പം ഹിന്ദു - മുസ്ലിം വിഭാഗങ്ങൾ ഐക്യത്തോടും സൗഹാർദ്ദത്തോടും താമസിക്കുന്ന എന്റെ സ്വദേശമായ കുറ്റിപ്പുറത്തെയും മലപ്പുറം ജില്ലയിലേയും മതസൗഹാർദ്ദം തകർക്കുന്നതിനും വർഗ്ഗീയ കലാപങ്ങളുൾപ്പടെയുള്ള ക്രമസമാധാന പ്രശ്‌നങ്ങൾക്ക് ഇടയാക്കുമെന്നതിനും സാധാരണക്കാരുടെ സ്വൈര്യ ജീവിതം തകർക്കുന്നതിനുമായി ബോധപൂർവ്വം നടത്തിയ വർഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കുന്ന പ്രസ്തുത പ്രസ്താവന നടത്തിയ ശോഭാ കരന്തലജെക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 A വകുപ്പു പ്രകാരവും മറ്റ് ഉചിത നിയമങ്ങൾ പ്രകാരവും കേസെടുത്ത് അന്വേഷണം നടത്തി ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP