Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202428Tuesday

പൂരപ്രേമികളിലൊരാളായി ജനക്കൂട്ടത്തിനൊപ്പം താളമിട്ട് യതീഷ് ചന്ദ്ര; അങ്കിത് അശോകൻ വില്ലനായിടത്ത് അന്ന് തൃശ്ശൂരുകാരുടെ സ്വന്തം 'ഖഡി'യായി മാറിയത് മുൻ കമ്മീഷണർ; സൈബറിടങ്ങളിൽ യതീഷിന്റെ വീഡിയോ വൈറൽ; വീഡിയോ സ്റ്റാറ്റസ് ആക്കി തൃശൂരിലെ പൊലീസുകാരും

പൂരപ്രേമികളിലൊരാളായി ജനക്കൂട്ടത്തിനൊപ്പം താളമിട്ട് യതീഷ് ചന്ദ്ര; അങ്കിത് അശോകൻ വില്ലനായിടത്ത് അന്ന് തൃശ്ശൂരുകാരുടെ സ്വന്തം 'ഖഡി'യായി മാറിയത് മുൻ കമ്മീഷണർ; സൈബറിടങ്ങളിൽ യതീഷിന്റെ വീഡിയോ വൈറൽ; വീഡിയോ സ്റ്റാറ്റസ് ആക്കി തൃശൂരിലെ പൊലീസുകാരും

മറുനാടൻ ഡെസ്‌ക്‌

തൃശ്ശൂർ: മലയാളികളുടെ അഭിമാനമയ തൃശ്ശൂർ പൂരം ഇക്കുറി അലങ്കോലമാക്കിയതിൽ പൊലീസ് ഇടപെടലായിരുന്നു. പൂരത്തിന്റെ ശോഭ കെടുത്തിയ ഈ നടപടി വിവാദമായി മാറിയിരിക്കയാണ്. കമ്മിഷണർ അങ്കിത് അശോകന്റെ തെറ്റായ ഇടപെടലാണെന്ന് വ്യാപക പരാതി ഉയരുന്നതിനിടെ മുൻ കമ്മിഷണർ വീഡിയോ സൈബറിടത്തിൽ വൈറലാണ്. യതീഷ് ചന്ദ്രയുടെ തൃശൂർ പൂര പറമ്പിലെ വിഡിയോയാണ് എങ്ങും വൈറലായിരിക്കുന്നത്.

യതീഷ് ചന്ദ്ര തൃശ്ശൂർ കമ്മിഷണറായിരുന്ന കാലത്ത് അദ്ദേഹം പൂരത്തിനെത്തിയവരോട് മാന്യമായി പെരുമാറുന്നതും അവരോടൊപ്പം പൂരം ആഘോഷിക്കുന്നതുമാണ് വീഡിയോയുടെ ഉള്ളടക്കം. യതീഷ് ചന്ദ്രയുടെ തൃശൂർ പൂര പറമ്പിലെ വീഡിയോ സ്റ്റാറ്റസ് ആക്കിയവരിൽ തൃശൂരിലെ പൊലീസുകാരുമാണ്. നിലവിലെ കമ്മിഷണർ അങ്കിത് അശോകനോടുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ അമർഷമാണ് യതീഷ് ചന്ദ്രയുടെ വിഡിയോ പ്രചരിപ്പിക്കുന്നതിനു പിന്നിലെന്നും പറയപ്പെടുന്നു.

വെള്ളിയാഴ്ച രാത്രിയോടെ പൂര പ്രേമികൾക്ക് നേരെ പൊലീസ് ലാത്തിവീശിയതും പൂരനഗരി ബാരിക്കേഡ് വച്ച് കെട്ടിയടച്ചതും വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. പൊലീസിന്റെ അനാവശ്യ ഇടപെടൽ കാരണം ചരിത്രത്തിൽ ആദ്യമായി തിരുവമ്പാടി ദേവസ്വം എഴുന്നള്ളത്തും പഞ്ചവാദ്യവും പാതിവഴിയിൽ ഉപേക്ഷിക്കുകയുണ്ടായി. വെടിക്കെട്ട് നടക്കുന്ന സ്ഥലത്ത് നിന്നും ജീവനക്കാരെയും കമ്മിറ്റി അംഗങ്ങളെയും ഒഴിവാക്കാനുള്ള പൊലീസ് നടപടിയും വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു.

ആനകൾക്കു നൽകാൻ കൊണ്ടു വന്ന പട്ടയും മറ്റും അങ്കിത് അശോകൻ തടയുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. 'എടുത്തു കൊണ്ട് പോടാ പട്ട' എന്നായിരുന്നു കമ്മിഷണറുടെ ആക്രോശം. ഇതിനിടെയാണ് മുൻ കമ്മിഷണർ യതീഷ് ചന്ദ്രയുടെ വിഡിയോ പൊലീസുകാർ പങ്കുവയ്ക്കുന്നതാണ് എന്നതാണ് ശ്രദ്ധേയം. അതേസമയം, പൂരത്തിനിടെയുണ്ടായ പൊലീസ് നടപടികളിൽ അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം വിശദ റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന പൊലീസ് മേധാവിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

വെള്ളിയാഴ്ച അർധരാത്രിക്കുശേഷം തിരുവമ്പാടി വിഭാഗത്തിന്റെ എഴുന്നള്ളിപ്പിനും ആൾവരവിനും തടസ്സമാകുംവിധം റോഡ് തടഞ്ഞപ്പോൾ പൂരം ചടങ്ങുമാത്രമാക്കാൻ ദേവസ്വം തീരുമാനിച്ചിരുന്നു. പൊലീസിന്റെ നിലപാടിനെതിരേ പരാതിപ്പെട്ടിട്ടും ഫലമുണ്ടാകാത്തതിനെത്തുടർന്നാണ് കടുത്ത തീരുമാനമെടുത്തത്.

പൂരം ചെറിയ ചടങ്ങാക്കാൻ തീരുമാനിച്ചതോടെ രാത്രി 11.30-നുതുടങ്ങി രണ്ടിന് അവസാനിക്കേണ്ട തിരുവമ്പാടിയുടെ പഞ്ചവാദ്യം ഒന്നരയോടെ അവസാനിപ്പിച്ചു. ഒമ്പത് ആനകൾ അണിനിരന്നത് ഒന്നാക്കി. പന്തലുകളിലെ ദീപാലങ്കാരം അണച്ചു. വെടിക്കെട്ട് അനിശ്ചിതത്വത്തിലായി. പൂരചരിത്രത്തിൽ ഇതാദ്യമായിരുന്നു ഈ വിധത്തിലുള്ള പ്രതിസന്ധി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP