പൊൻ രാധാകൃഷ്ണനെ വിറപ്പിച്ച നിലയ്ക്കലിലെ വില്ലാളി വീരന് ഏത്തമിടീക്കലിൽ പണി കിട്ടും; ലോക് ഡൗണിൽ കണ്ണൂരിൽ സ്വന്തം നിയമം നടപ്പാക്കിയ ഐപിഎസുകാരനെതിരെ നടപടി വേണമെന്ന് മുഖ്യമന്ത്രി; ശാസനയിൽ എല്ലാം ഒതുക്കി ശബരിമലയിലെ 'ആക്ഷൻ ഹീറോയെ' രക്ഷിക്കാൻ ബെഹ്‌റ; അങ്കമാലിയിൽ സിപിഎമ്മുകാരേയും പുതുവയ്‌പ്പിനിൽ നാട്ടുകാരേയും തല്ലിയ യുവ തുർക്കി വീണ്ടും അച്ചടക്ക നടപടി ഭീഷണിയിൽ; അഴീക്കലിൽ പിണറായിയുടെ കോപം ശമിച്ചില്ലെങ്കിൽ യതീഷ് ചന്ദ്ര കണ്ണൂരിൽ നിന്ന് പുറത്താകും

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കണ്ണൂരിൽ ലോക്ക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയവരെ കൊണ്ട് ഏത്തമിടീച്ച എസ്‌പി യതീഷ് ചന്ദ്രക്കെതിരെ നടപടി ഉണ്ടായേക്കും . സംഭവത്തിൽ ഡജിപി ലോക് നാഥ് ബെഹ്‌റക്ക് യതീഷ് ചന്ദ്ര വിശദീകരണം നൽകും. കണ്ണൂരിലെ ഏത്തമീടിക്കലിൽ എസ്‌പി യതീഷ്ചന്ദ്രക്കെതിരെ ശാസന ഉണ്ടാകാനുള്ള സാധ്യതയുണ്ട്. എസ് പിയുടെ വിശദീകരണത്തിന് ശേഷമാകും തുടർനടപടി. നടപടി ഉണ്ടായേ മതിയാകൂവെന്ന് മുഖ്യമന്ത്രി തന്നെ ഡിജിപിയോട് ആവശ്യപ്പെട്ടതായാണ് സൂചന. നേരത്തെ ശബരിമലയിലും മറ്റും വിവാദ നായകനായ വ്യക്തിയാണ് യതീഷ് ചന്ദ്ര. യതീഷ് ചന്ദ്രയെ കണ്ണൂരിന്റെ ചുമതലകളിൽ നിന്ന് മാറ്റുമെന്നാണ് സൂചന.
ഒരുകാലത്ത് സിപിഎമ്മിന്റെ കണ്ണിലെ കരടായിരുന്നു യതീഷ് ചന്ദ്ര. എന്നാൽ ഇപ്പോൾ ശബരിമലയിൽ കൈക്കൊണ്ട മുഖം നോക്കാതെയുള്ള നടപടിക്കാണ് യതീഷ് ചന്ദ്രയ്ക്ക് കൈയടി നേടികൊടുത്തിരിക്കുന്നത്. അങ്കമാലിയിൽ എൽഡിഎഫ് ഹർത്താലിനും പുതുവൈപ്പ് സമരത്തിലും ആളുകളെ കൈകാര്യം ചെയ്തതോടെ സംഘികളുടെ പ്രീയപ്പെട്ടവനായി മാറിയിരുന്നു യതീഷ് ചന്ദ്ര. ഒരുകാലത്ത് സംഘപരിവാറുകാരുടെ ഇഷ്ട തോഴനായിരുന്നു അദ്ദേഹം. യതീഷിന്റെ പേരിൽ ഫാൻസ് പേജുകളടക്കം ഉണ്ടാക്കി സംഘപരിവാർ അനുകൂലികൾ ആഘോഷമാക്കിയിരുന്നു. എന്നാൽ കാലം മാറിയപ്പോൾ കഥയും മാറി. ശബരിമലയിൽ ക്രമസമാധാന പാലനത്തിനായി അദ്ദേഹം നടത്തിയ ഇടപെടലോടെ സംഘപരിവാറിന്റെ കണ്ണിലെ കരടായി യതീഷ്. ഈ വിവാദത്തിനിടെ കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണനെ തടഞ്ഞത് വൻ വിവാദമായി. ഏറെ കഷ്ടപ്പെട്ടാണ് പിണറായി സർക്കാർ കേന്ദ്രത്തിന്റെ നടപടിയിൽ നിന്നും യതീഷ് ചന്ദ്രയെ രക്ഷിച്ചത്.
തൃശൂരിൽ കമ്മീഷണറുമാക്കി. സിപിഎമ്മിന്റെ കോട്ടയായ കണ്ണൂരിലെ ഏത്തമിടിക്കലോടെ വീണ്ടും സിപിഎമ്മിന് കണ്ണിലെ കരടാവുകയാണ് യതീഷ് ചന്ദ്ര. നിലയ്ക്കലിലെ ആക്ഷൻ ഹീറോയാണ് യതീഷ് ചന്ദ്ര ഐപിഎസ്. കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെ തടഞ്ഞ് ചോദ്യങ്ങൾ മറുപടി നൽകിയ എസ്‌പി. ഇതോടെ യതീഷ് ചന്ദ്ര സോഷ്യൽ മീഡിയയിലെ താരമായി. രാഷ്ട്രീയം നോക്കാതെ ഡ്യൂട്ടി ചെയ്യുന്ന ഉദ്യോഗസ്ഥനെന്ന വാഴ്‌ത്തപ്പെട്ടു. എന്നാൽ നിലയ്ക്കലിലെ ഇടപെടൽ യതീഷ് ചന്ദ്രയ്ക്ക് നൽകിയത് കഷ്ടകാലമാണ്. നിലയ്ക്കലിൽ ഹൈക്കോടതി ജഡ്ജിയെ തടഞ്ഞത് വലിയ വിവാദമായി. ജഡ്ജിയോട് മാപ്പു പറഞ്ഞാണ് അന്ന് യതീഷ് ചന്ദ്ര തടിയൂരിയത്. ശബരിമലിയിൽ പൊൻരാധാകൃഷ്ണനെ അപമാനിച്ച യതീഷ് ചന്ദ്രയെ മുഖ്യമന്ത്രി പിണറായി വിജയൻ ന്യായീകരിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രവൃത്തി തെറ്റല്ല എന്ന് പറഞ്ഞിരുന്നു. എന്നാൽ കണ്ണൂരിലെ ഏത്തമിടിക്കൽ മുഖ്യമന്ത്രിക്കും പിടിച്ചില്ല.
അഴീക്കലിൽ യതീഷ് ചന്ദ്ര ഏത്തമിടീച്ചത് പൊതു പ്രവർത്തകനെയായിരുന്നു. സമൂഹ അടുക്കളയിൽ തയ്യാറാക്കേണ്ട ഭക്ഷണത്തിന്റെ കണക്ക് നൽകാൻ പോയ കെ സുജിത്തിന് ഏത്തം ഇട്ടതിനുശേഷം അടിയും കൊള്ളേണ്ടി വന്നു. പഞ്ചായത്തിന്റെ പൊതു അടുക്കളയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആളാണ് സുജിത്ത്. അവിടെ പാചകം ചെയ്യുന്ന വിമല എന്ന സ്ത്രീയോട് ഉണ്ടാക്കേണ്ട ഭക്ഷണത്തിന്റെ കണക്ക് നൽകാൻ പോയതായിരുന്നു. സൈക്കിളിലെ യാത്രക്കിടയിൽ ഒരു സോഡ കുടിക്കാൻ കടയ്ക്ക് മുന്നിൽ നിന്നു. പുറകെ എസ് പി എത്തി. ' പുറത്തിറങ്ങിയതിന്റെ കാരണം പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചു, പക്ഷെ അതൊന്നും കേൾക്കാൻ പൊലീസ് തയ്യാറായില്ല' , സുജിത്ത് പറഞ്ഞിരുന്നു.
കുട്ടികൾക്ക് കഴിക്കാൻ എന്തെങ്കിലും വാങ്ങിക്കാൻ കടയിലേക്ക് പോയതാണ് അഴീക്കൽ സ്വദേശി ഹരി. ശാരീരിക അസ്വാസ്ഥ്യം ഉള്ളതിനാൽ സാധനങ്ങൾ എടുക്കാൻ ആവശ്യപ്പെട്ടു കടയ്ക്കു മുന്നിൽ ഇരുന്നു. ' പൊലീസ് അങ്ങോട്ട് പറയുന്നത് ഒന്നും കേൾക്കാൻ തയ്യാറല്ല. തീർത്തും അവശനായതിനാൽ അധികം ഏത്തം ഇടീപ്പിച്ചില്ലെന്ന് ഹരി പറയുന്നു. കടക്കാരനായ ദീപേഷിനും കിട്ടി ഉത്തരേന്ത്യൻ മാതൃകയിലുള്ള ശിക്ഷ.ഏതായാലും സംഭവം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വിവാദമായി. കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെട്ടു. കഴിഞ്ഞ ദിവസം തന്നെ പൊലീസിന്റെ രഹസ്യാന്വേഷണവിഭാഗം ഇവരിൽ നിന്നും വിവരങ്ങൾ ആരാഞ്ഞു റിപ്പോർട്ട് നൽകി. നിരപരാധികളായ ജനങ്ങൾ ആണ് ശിക്ഷക്ക് ഇരയായത് എന്ന വ്യക്തമായ ബോധ്യമുള്ളതുകൊണ്ടാവണം മുഖ്യമന്ത്രി യതീഷ് ചന്ദ്രക്കെതിരെ ആഞ്ഞടിച്ചത്. മുഖ്യമന്ത്രി ഒപ്പം നിന്നതിന്റെ സന്തോഷത്തിലും ആശ്വാസത്തിലാണ് ആഴീക്കോടിലെ ജനങ്ങൾ.
വിവാദങ്ങളുടെ തോഴൻ
അങ്കമാലിയിൽ എൽഡിഎഫ്. പ്രവർത്തകർ റോഡ് ഉപരോധിക്കുകയും വാഹനങ്ങൾ തടയുകയും ചെയ്ത സംഭവമാണ് യതീഷ് ചന്ദ്രയെ എല്ലാവരുടെയും നോട്ടപ്പുള്ളിയാക്കിയത്. എൽഡിഎഫ് പ്രവർത്തകരുടെ സമരം അക്രമിത്തിന് വഴിമാറുമെന്ന ഘട്ടത്തിൽ യതീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ലാത്തിവീശുകയായിരുന്നു. ഇതോടെ നിരവധി പേർക്ക് പരിക്കേറ്റു. വഴിയാത്രക്കാരായ വയോധികനെ പോലും യതീഷ് ലാത്തി കൊണ്ട് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഇത് അദ്ദേഹത്തിന്റെ ഇമേജിനെ തന്നെ ബാധിച്ചു. എന്നാൽ, അക്രമം തടയാൻ വേണ്ടിയുള്ള നടപടി സ്വീകരിക്കുക മാത്രമേ ചെയ്തുള്ളൂവെന്നാണ് യതീഷ് പറഞ്ഞത്.
2015 മാർച്ചിലെ ഹർത്താൽ ദിനത്തിൽ തടഞ്ഞുവച്ചിരിക്കുന്ന വാഹനങ്ങൾ കടത്തി വിടാൻ പ്രവർത്തകരോട് പൊലീസ് ആവശ്യപ്പെട്ടുവെങ്കിലും ഫലം കണ്ടില്ല. ഇതേച്ചൊല്ലി പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. എന്നാൽ ലാത്തിചാർജ്ജ് നടത്താൻ ഉത്തരവിട്ടെങ്കിലും കൂടെ ഉണ്ടായിരുന്ന പൊലീസുകാർ മാറിനിന്നു. ഇതോടെയാണ് യതീഷ്ചന്ദ്രതന്നെ ലാത്തിയുമായി നിരത്തിലിറങ്ങിയത്. സംഘർഷത്തിൽ സിപിഎം ഏരിയാ സെക്രട്ടറി അഡ്വ. കെ.കെ. ഷിബു ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. വയോധികനായ വ്യക്തിയെ പോലും തല്ലിയെന്ന ചീത്തപ്പേരും അദ്ദേഹത്തിന് ലഭിച്ചു.
അന്ന് പി രാജീവിന്റെ നേതൃത്വത്തിൽ യതീഷിനെതിരെ പ്രതിഷേധമൊക്കെ നടത്തിയെങ്കിലും ഇടതു സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ അദ്ദേഹത്തിന് എതിരെ പ്രതികാര നടപടിയൊന്നും ഉണ്ടായില്ല. കൊച്ചി ഡിസിപിയായി അദ്ദേഹത്തെ നിയമിക്കുകയും ചെയ്തു. പുതുവൈപ്പിനിൽ യതീഷ് ചന്ദ്രയുടെ ഇടപെടൽ പിഴവു പറ്റിയെന്ന വിമർശനം ഉയരുന്നുണ്ട്. എങ്കിലും പൊതുവേ സർവീസിൽ മിടുക്കനാണ് യതീഷ് ചന്ദ്ര.
തെറ്റ് ചെയ്തത് പൊലീസാണെങ്കിൽ പോലും മുഖം നോക്കാതെ നടപടിയെടുത്തു ശീലമുള്ള യുവ ഐ.പി.എസ് ഓഫീസർ. വർഗീയ സംഘർഷങ്ങൾക്ക് പേരു കേട്ട നാദാപുരത്തേയും, രാഷ്ട്രീയ സംഘർഷങ്ങൾക്ക് നിരന്തരം വേദിയായ വടകരയുടെ ഗ്രാമപ്രദേശങ്ങളേയും ഉടച്ചുവാർത്തയാളാണു യതീഷ്ചന്ദ്ര. അക്രമം കാട്ടുന്നത് എത്രവലിയ നേതാവാണെങ്കിലും പൊതുമധ്യത്തിലിട്ടും കൈകാര്യം ചെയ്യുമെന്ന് തെളിയിച്ചു ഈ ഐപിഎസുകാരൻ. ഒട്ടേറെ വിശേഷണങ്ങൾക്ക് പാത്രമാണ് യതീഷ്ചന്ദ്രയെന്ന കർണ്ണാടക സ്വദേശി. ജനിച്ചത് കർണ്ണാടകയിലെ ദവങ്കരയിലാണെങ്കിലും മികച്ച രീതിയിൽ മലയാളം സംസാരിക്കും.
റോഡ് നിയമം തെറ്റിച്ച് കാറിൽ കുതിച്ചപ്പോൾ യതീഷ് ചന്ദ്രയെ യുവതി പിന്തുടർന്ന് പിടികൂടിയതും വിവാദങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചു. കൊച്ചി നഗരത്തിൽ വച്ചായിരുന്നു സംഭവം. എറണാകുളം സൗത്ത് പാലത്തിലൂടെ ചീറിപാഞ്ഞു വന്ന ഡിസിപിയുടെ കാർ പ്രശ്നമുണ്ടാക്കുകയായിരുന്നു. പതിവ് പൊലീസ് ഡ്രൈവർമാരെ പോലെ ഡിസിപിയുടെ ഡ്രൈവറും വണ്ടി കുത്തി തിരുകി മുന്നോട്ട് പോകാൻ കുതിച്ചു. ഇതിനിടെയിൽ ഒരു യുവതി തീർത്തും പ്രശ്നത്തിൽപ്പെട്ടു. ഹോൺ അടിച്ച് പേടിപ്പിച്ച് വാഹനങ്ങളെ മാറ്റുന്ന ശൈലിയാണ് യുവതിയെ പ്രശ്നത്തിലാക്കിയത്. കാറിൽ മുമ്പോട്ട് പോയി ഡിസിപിയുടെ കാറിന് കൈകാണിച്ചു നിർത്തിയ യുവതി വാഹനം നിർത്തി തന്റെ പരാതി ബോധിപ്പിക്കുകയായിരുന്നു. ഇതിനിടെയിൽ നാട്ടുകാർ ഓടിക്കൂടി. മൊബൈലിൽ സംഭവം പകർത്തി. ശൗര്യമുള്ള പൊലീസ് ഓഫീസറും പ്രശ്നത്തിന്റെ ഗൗരവം ഉൾക്കൊണ്ടു. യുവതിയുടെ പരാതികൾ ശ്രദ്ധയോടെ കേൾക്കുകയാണ് ഉണ്ടായത്.
മലയാളം അറിയുന്ന കന്നടക്കാരൻ
2011 ലെ കേരള കേഡർ ഐപിഎസ് ബാച്ചുകാരനാണ് 32 കാരനായ യതീഷ്ചന്ദ്ര. ഇലട്രോണിക്‌സ് എഞ്ചിനീയറിങിൽ ബിരുദധാരിയാണ്. പഠനത്തിന് ശേഷം ബംഗളൂരുവിലെ ബഹുരാഷ്ട്ര കമ്പനിയിൽ ജോലി നോക്കുന്നതിനിടെയാണ് തന്റെ എക്കാലത്തേയും സ്വപ്നമായ ഐപിഎസ് എത്തിപ്പിടിക്കാൻ യതീഷ്ചന്ദ്ര ശ്രമം നടത്തുന്നത്. ഹൈദരബാദ് വല്ലഭായി പാട്ടേൽ പൊലീസ് അക്കാദമിയിൽ ഐപിഎസ് ട്രെയിനിംങ് കഴിഞ്ഞിറങ്ങിയ യതീഷ്ചന്ദ്ര ട്രെയിനിംങ് പീരീഡിൽ തന്നെ മികച്ചുനിന്നിരുന്നു. തന്റെ ടീമിന് മികച്ച ടീമിനുള്ള ട്രോഫിയും അദ്ദേഹം വാങ്ങിക്കൊടുത്തു. സോഫ്റ്റ് വെയർ എഞ്ചിനീയർ ആയ ശ്യാമള സാരംഗാണ് ഭാര്യ. ഒരു മകനുണ്ട്. യതീഷ്ചന്ദ്രയുടെ പൊലീസ് ജോലിക്ക് എന്ത് സഹായവും ചെയ്യാൻ തയ്യാറാണ് ഇവർ. ശ്യാമളയുടെ സഹായത്തോടെയാണ് ഹലോ കേരള പൊലീസ് എന്ന മൊബൈൽ ആപ്ലിക്കേഷൻ നിർമ്മിച്ചത്.
സംഭവം നടക്കുന്നത് 2014 അവസാന ഘട്ടത്തിലാണ്. മാവോയിസ്റ്റ് വേട്ടയ്ക്ക് വിനിയോഗിച്ചിരിക്കുന്ന തണ്ടർബോൾട്ട് കമാൻഡോകളുടെ ആദ്യ ബാച്ചിന്റെ ഹവീൽദാർ തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റത്തിനുള്ള പരീക്ഷാ നടത്തിപ്പിനുള്ള ബോർഡിന്റെ ചുമതലക്കാരനായിരുന്നു യതീഷ് ചന്ദ്ര. 'കഴിവുള്ളവരെ മാത്രമേ താൻ ജയിപ്പിക്കൂ' എന്ന തന്റെ നിലപാട് അദ്ദേഹം ആദ്യമേ വ്യക്തമാക്കിയിട്ടാണ് പരീക്ഷാ നടത്തിപ്പിന്റെ ചുമതല ഏറ്റെടുത്തത്. എഴുത്തുപരീക്ഷ, ശാരീരികക്ഷമതാ പരീക്ഷ എന്നിങ്ങനെ രണ്ടുപരീക്ഷകൾ ജയിച്ചാലേ കമാൻഡോകൾക്ക് ഹവീൽദാർമാരായി സ്ഥാനക്കയറ്റം ലഭിക്കുകയുള്ളു. ഏതിലെങ്കിലും തോറ്റാൽ തോറ്റ പരീക്ഷ മാത്രം വീണ്ടും ജയിക്കണം.
പക്ഷേ 2015 മാർച്ച് രണ്ടിനു പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോൾ തണ്ടർബോൾട്ട് സേനാംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരും ശരിക്കും തളർന്നുപോയി. പ്രമോഷൻ പരീക്ഷയിൽ പങ്കെടുത്ത 177 പേരിൽ രണ്ടുപരീക്ഷയും വിജയിച്ചത് ആകെ 51 പേർ മാത്രം. ഫലം പുറത്തറിഞ്ഞാൽ കേരള പൊലീസിനുതന്നെ നാണക്കേടാകുമെന്നു പറഞ്ഞ് ഫലം റദ്ദാക്കി വീണ്ടും മറ്റൊരു ഐപിഎസ് ഓഫീസറിന്റെ നേതൃത്വത്തിൽ അധികൃതർ പരീക്ഷ നടത്തി. പക്ഷേ ഇതിനെതിരെ സേനയ്ക്കകത്ത് അമർഷം പുകഞ്ഞിരുന്നു. സേനയുടെ തലപ്പത്തുള്ള ചില ഉദ്യോഗസ്ഥരുടെ അനുയായികൾ തോറ്റതുകൊണ്ടാണ് ഫലം റദ്ദാക്കിയെതെന്നും ഇത് തങ്ങളുടെ മനോവീര്യം തകർക്കുമെന്നും പരീക്ഷ ജയിച്ചവർ വാദിച്ചു. 2011 സെപ്റ്റംബറിലാണ് തണ്ടർബോൾട്ട് ബറ്റാലിയന്റെ ആദ്യ ബാച്ച് ആരംഭിച്ചത്. പ്രത്യേക ദൗത്യസംഘം രൂപീകരിച്ച് ആദ്യബാച്ചിനെ കേരളത്തിൽ മാവോയിസ്റ്റ് വേട്ടയ്ക്ക് നിയോഗിക്കുകയായിരുന്നു.
കുഴൽപ്പണക്കാരെയും ക്രിമിനലുകളെയും മെരുക്കിയ മിടുക്കൻ
2014 ലെ പുതുവർഷപുലരിയിലാണ് വടകരയിൽ എ.എസ്‌പിയായി ആദ്യ പോസ്റ്റിംങ് ലഭിക്കുന്നത്. കേരളത്തിൽ തന്നെ ആദ്യപോസ്റ്റിംങ് ലഭിച്ചത് ഏറെ സന്തോഷമുളവാക്കിയെന്നാണ് അന്ന് അദ്ദേഹം പ്രതികരിച്ചത്. ടിപി കേസിന് ശേഷം സംഘർഷങ്ങൾ പതിവായ വടകര മേഖലയിൽ സമാധാനം വീണ്ടെടുക്കുന്നതിൽ യതീഷ്ചന്ദ്രയുടെ പ്രയത്‌നം എടുത്ത് പറയേണ്ടതാണ്. വർഗ്ഗീയ പ്രശ്‌നങ്ങൾക്ക് പേര് കേട്ട നാദാപുരത്തെ ഏറെക്കുറേ ശാന്തമാക്കാനും ഇദ്ദേഹത്തിന് കഴിഞ്ഞു. മാത്രമല്ല, പൊതുജനങ്ങളുമായും മാധ്യമപ്രവർത്തകരുമായും ഇദ്ദേഹത്തിനുള്ള ബന്ധവും ഏറെ ജനകീയമായിരുന്നു.ഷാഡോ പൊലീസിംങ് സംവിധാനത്തിലൂടെ കുഴൽപ്പണക്കാരുടെ പേടിസ്വപ്നമായിമാറിയതും വളരെപ്പെട്ടന്നായിരുന്നു. വടകരയിൽ നിന്ന് മാത്രം ഒരുകോടി ഇരുപത്തിയഞ്ച് ലക്ഷം രൂപയുടെ കുഴൽപണമാണ് ഇദ്ദേഹം പിടിച്ചത്. അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിർദ്ദേശപ്രകാരം ആരംഭിച്ച ഓപ്പറേഷൻ കുബേര വഴി നിരവധി കൊള്ളപ്പലിയക്കാരെ ഇരുമ്പഴിക്കുള്ളിൽ ആക്കാനും ഈ യുവ പിഎസ് ഓഫീസറിന് സാധിച്ചു.
ടിപി കേസ് പ്രതികളെ മറ്റൊരുകേസുമായി ബന്ധപ്പെട്ട് കണ്ണൂരിലെ കോടതിയിൽ ഹാജരാക്കി തിരികെ വരുബോൾ മഹിയിൽ നിന്ന് മദ്യം വാങ്ങിയെന്ന് വിവരത്തെ തുടർന്ന്, ദേശീയ പാതയിൽ കാത്ത് നിന്ന എ.എസ്‌പി പൊലീസുകാരെ മദ്യവുമായി കയ്യോടെ പിടികൂടുകയായിരുന്നു. സാധാരണക്കാരെ വിശ്വാസത്തിലെടുത്തുകൊണ്ട്, അവരെ ഇൻഫോർമറാക്കിയുള്ള രീതിയായിരുന്നു യതീഷ്ചന്ദ്രയുടേത്. വടകരയിൽ നിന്ന് കേരള ആംഡ് പൊലീസ് കണ്ണൂർ ബറ്റാലിയൻ സൂപ്രണ്ടായിയായിരുന്നു പടിയിറക്കം. വളരെപെട്ടന്ന് തന്നെ ആലുവയിൽ റൂറൽ എസ്‌പിയായി നിയമനം ലഭിച്ചു. എറണാകുളം റൂറലിന്റെ അമ്പത്തിയൊന്നാമത് എസ്‌പിയായാണ് യതീഷ്ചന്ദ്ര ചുമതലയേൽക്കുന്നത്. ഇക്കാലത്ത് നടപ്പാക്കിയ സ്‌പൈഡർ പൊലീസ് പദ്ധതി ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. മാത്രമല്ല, പൊതുജനങ്ങളും പൊലീസും തമ്മിലുള്ള അകലം കുറയ്ക്കുക വഴി കുറ്റകൃത്യങ്ങളെക്കുറിച്ച് എളുപ്പം പൊലീസിന് അറിവ് ലഭ്യമാക്കുന്നതിലും യതീഷ്ചന്ദ്ര പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
ഒപ്പം ഫേസ്‌ബുക്ക്, ട്വിറ്റർ അക്കൗണ്ടുകൾ വഴി പൊതുജനങ്ങൾക്ക് എളുപ്പത്തിൽ പൊലീസുമായി സംവദിക്കാനുള്ള വേദിയും ഇദ്ദേഹം ഒരുക്കി. സ്‌പൈഡർ പൊലീസ് ലോഗോ പതിച്ച പൊലീസ് വാഹനങ്ങൾ ഇപ്പോഴും എറണാകുളത്തിന്റെ ഗ്രാമങ്ങളിൽ റോന്ത് ചുറ്റുകയാണ്. ആലുവ ബസ്റ്റാന്റിന് മുന്നിൽ സ്ഥാപിച്ചിരിക്കുന്ന റെഡ് ബട്ടന് പിന്നിലും യതീഷ്ചന്ദ്രയുടെ ഇലട്രോണിക്‌സ് ബുദ്ധിയാണ്. ബസ്റ്റാന്റിന് സമീപം എന്ത് തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടായാലും ഈ ബട്ടൺ ഒരു തവണ അമർത്തിയാൽ ഉടനടി കൺട്രോൾ റൂമിലും എസ്‌പിയുടെ മൊബൈലിലും വിവിരം ലഭിക്കും. ഇതുവഴി ഉടൻതന്നെ ഫ്‌ളൈയിംങ് സ്‌ക്വാഡിന് സ്ഥലത്ത് എത്തിച്ചേരാനാകും. വിദ്യാർത്ഥികളടക്കം ഈ സംവിധാനം നിരവധി തവണ വിജയകരമായി ഉപയോഗിച്ചിട്ടുണ്ട്.
വെട്ടിത്തിളങ്ങുന്ന മസിലുള്ള ഫിറ്റ്ന്സ് ഗുരു!
ഫിറ്റ്നസിന്റെ കാര്യത്തിൽ മിടുമിടുക്കനാണ് യതീഷ് ചന്ദ്ര ഐപിഎസ്. ശരീര സൗന്ദര്യം കാത്തു സൂക്ഷിക്കുന്നതിൽ മിടുക്കനായ അദ്ദേഹത്തിന് യുവതീ യുവാക്കൾക്കിടയിൽ വലിയ പിന്തുണയുമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫിറ്റ്നസ് ചലഞ്ച് ഏറ്റെടുത്ത് രംഗത്തെത്തിയ യതീഷിന്റെ വീഡിയോ സൈബർ ലോകത്ത് വൈറലായിരുന്നു. വർക്ക് ഔട്ട് ദൃശ്യങ്ങൾ യതീഷ് ചന്ദ്ര യൂട്യൂബിൽ പോസ്റ്റ് ചെയ്തിരുന്നു. ഐപിഎസ് ഓഫീസർമാരെ പ്രധാനമന്ത്രി വെല്ലുവിളിച്ചിരുന്നു. ഇത് ഏറ്റെടുക്കുന്നുവെന്നാണ് യൂട്യൂബിൽ വീഡിയോ നൽകി യതീഷ് ചന്ദ്ര കുറിച്ചത്
Stories you may Like
- മാതൃഭൂമിക്കും മനോരമയ്ക്കും എതിരെ കേസില്ല, മറുനാടനെതിരെ കേസും
- കോവിഡ് കാലം കഴിഞ്ഞാൽ യതീഷ് ചന്ദ്രയ്ക്ക് കണ്ണൂരിൽ നിന്ന് സ്ഥാന ചലനം ഉറപ്പ്
- യതീഷ് ചന്ദ്രയുടെ നിർദ്ദേശ പ്രകാരം അടച്ചത് 11 റോഡുകൾ; തെളിവുകൾ മറുനാടൻ പുറത്തു വിടുന്നു
- യതീഷ് ചന്ദ്രയുടെ ഏത്തമിടീക്കൽ: വിമർശനവുമായി മുഖ്യമന്ത്രി
- ലോക് ഡൗൺ; യതീഷ് ചന്ദ്രയുടെ ഏത്തമിടീക്കൽ വിവാദമാകുന്നു
- TODAY
- LAST WEEK
- LAST MONTH
- സാനിറ്റെസേഷൻ നടത്തുന്നതിനുള്ള അനുമതിയുടെ മറവിൽ പരസ്യചിത്രം നിർമ്മിച്ച് അനധികൃതമായി ലാഭം ഉണ്ടാക്കി; സിനിമാതാരം അനുശ്രീയ്ക്കെതിരെ പരാതിയുമായി ഗുരുവായൂർ ദേവസ്വം
- പിജെ ആർമ്മിയെ കൈയിലെടുക്കാൻ ജയരാജനെ കളത്തിൽ ഇറക്കും; മലമ്പുഴയിൽ വിഎസിന്റെ പിൻഗാമിയാകാൻ എംബി രാജേഷും; സമ്പത്തിലൂടെ തിരുവനന്തപുരത്തും നോട്ടം; വിദ്യാർത്ഥി നേതാവ് സാനുവിന് പൊന്നാനിയും നൽകിയേക്കും; തോറ്റ 'പത്ത് എംപി'മാർ മത്സരിക്കാൻ സാധ്യത; കോടിയേരിയും ബേബിയും പോരിന് ഇറങ്ങുമോ?
- ആദ്യ വിദേശ സന്ദർശനം യു കെയിലേക്ക്; ആദ്യദിനം തന്നെ മുസ്ലിം രാജ്യങ്ങളുടെ യാത്രാ വിലക്ക് നീക്കും; ജോ ബൈഡൻ പ്രസിഡണ്ടാവാൻ തയ്യാറെടുപ്പ് തുടരുമ്പോൾ വമ്പൻ പരോഡോടെ വൈറ്റ്ഹൗസിൽ നിന്നിറങ്ങാനുള്ള ട്രംപിന്റെ മോഹത്തിന് തിരിച്ചടി
- വാർധ്യകത്തിൽ ജീൻസും മോഡേൺ ലുക്കും ആയാൽ നിങ്ങൾക്കെന്താ നാട്ടുകാരെ; രജനി ചാണ്ടിയെ കണ്ടു മലയാളിക്ക് കുരു പൊട്ടിയപ്പോൾ ലോകമെങ്ങും ആവേശമാക്കാൻ ബിബിസി; വൈറൽ ആയ ഫോട്ടോകൾ പ്രായത്തെ തോൽപ്പിക്കുന്ന കാഴ്ചയായി മാറുമ്പോൾ
- മരുഭൂമിയിൽ മഞ്ഞു പെയ്യുന്നു; അരനൂറ്റാണ്ടിനു ശേഷം സൗദി അറേബ്യൻ മരുഭൂമിയിൽ അന്തരീക്ഷം മൈനസ് രണ്ട് താപനിലയിലേക്ക് താഴ്ന്നു; പലയിടങ്ങളിലും മഞ്ഞുവീഴ്ച്ച; ലോകത്തിന്റെ അതി വിചിത്രമായ കാലാവസ്ഥ മാറ്റം ഇങ്ങനെയൊക്കെ
- ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ വിശുദ്ധി സംബന്ധിച്ച് ലേഖനമെഴുതിയ ഫാ. പോൾ തേലേക്കാട്ടിനെതിരെ സഭയുടെ നടപടി ഉടൻ; സഭാ പ്രബോധനങ്ങൾക്കെതിരായി പരസ്യ നിലപാട് സ്വീകരിക്കുന്നവർക്കെതിരെ സഭാ നിയമം അനുശാസിക്കുന്ന നടപടിയെടുക്കണമെന്ന് സിനഡ്; ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാനും നിർദ്ദേശം
- പിഎം കിസാൻ സമ്മാൻ നിധി പ്രകാരം വർഷം തോറും നൽകി പോന്നത് 6000 രൂപ; കേരളത്തിൽ നിന്നും അനർഹമായി പണം കൈപ്പറ്റിയത് 15,163 പേർ: മുഴുവൻ പണവു തിരിച്ചു പിടിക്കാൻ സർക്കാർ നടപടി ആരംഭിച്ചു
- അയോധ്യയിലെ മുസ്ലിം പള്ളിയുടെ ഔദ്യോഗിക നിർമ്മാണോദ്ഘാടനം റിപ്പബ്ലിക് ദിനത്തിൽ; ചടങ്ങ് ദേശീയ പതാക ഉയർത്തിയും വൃക്ഷത്തൈകൾ നട്ടും; ആരാധനാലയത്തിന് പുറമേ പള്ളി സമുച്ചയത്തിൽ ഉണ്ടാകുക ആശുപത്രിയും സമൂഹ അടുക്കളയും ലൈബ്രറിയും അടക്കമുള്ള സൗകര്യങ്ങൾ; ലോകത്തിന് മാതൃകയായി ബാബറി പുനർജനിക്കുന്നത് ഇങ്ങനെ
- ഇന്ത്യയെ 'ലോകത്തിന്റെ ഫാർമസി'യെന്ന് വിശേഷിപ്പിച്ച് ബ്രിട്ടൻ; കോവിഡ് വാക്സിൻ നിർമ്മിക്കാനുള്ള ശ്രമം പ്രശംസനീയം; ജി-7 ഉച്ചകോടിയിലേക്ക് അതിഥിയായും മോദിക്ക് ക്ഷണം; ബോറിസ് ജോൺസൺ ഇന്ത്യ സന്ദർശിച്ചേക്കുമെന്നും റിപ്പോർട്ട്
- നാല് പതിറ്റാണ്ടോളം കാത്തുസൂക്ഷിച്ച മണ്ഡലം വിടാനൊരുങ്ങി കെ സി ജോസഫ്; ഇക്കുറി ഇരിക്കൂർ വേണ്ടെന്ന് പരസ്യനിലപാട്; പുതുമുഖങ്ങൾക്കായി ഒഴിയുന്നു എന്നും വിശദീകരണം; കെസി ഒരുങ്ങുന്നത് ചങ്ങനാശ്ശേരിയിൽ ഒരുകൈ നോക്കാൻ എന്നും സൂചന
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- കെവി തോമസിന് സീറ്റ് ഉറപ്പ്; എൻ എസ് എസിനെ അടുപ്പിക്കാൻ പിജെ കുര്യനും സ്ഥാനാർത്ഥിയാകും; ചെന്നിത്തല ഹരിപ്പാടും ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും; തിരുവഞ്ചൂർ കോട്ടയത്ത്; മുല്ലപ്പള്ളിക്ക് താൽപ്പര്യം കൊടുവള്ളിയുടെ ക്യാപ്ടനാകാൻ; മുഖ്യമന്ത്രി കസേര നോട്ടമിട്ട് കോൺഗ്രസിൽ സ്ഥാനാർത്ഥി മോഹികൾ ഏറെ
- ശബരിമല പ്രശ്നത്തിൽ കെ.സുരേന്ദ്രനെ അകത്തിട്ടത് 28 ദിവസം; കെ.എം.ഷാജഹാനെ ജയിലിൽ അടച്ചത് 14 ദിവസം; കോഴിക്കോട് എയർ ഇന്ത്യ ഓഫീസ് ആക്രമണക്കേസിലെ ഒന്നാം പ്രതി മുഹമ്മദ് റിയാസിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത് കോടതി; പൊലീസ് തേടുന്ന പിടികിട്ടാപ്പുള്ളി ഒളിവിൽ കഴിയുന്നത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍