Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുന്നൂറ് രൂപ കൊടുത്ത് ടിക്കറ്റെടുത്തത് ഇന്നു രാവിലെ; ഉച്ചയോടെ തേടിയെത്തിയത് 12 കോടിയുടെ ഭാഗ്യം; ക്രിസ്മസ് പുതുവത്സര ബമ്പർ ഒന്നാം സമ്മാനം നേടിയതിന്റെ അമ്പരപ്പിൽ അയ്മനം സ്വദേശി സദാനന്ദനും കുടുംബവും

മുന്നൂറ് രൂപ കൊടുത്ത് ടിക്കറ്റെടുത്തത് ഇന്നു രാവിലെ; ഉച്ചയോടെ തേടിയെത്തിയത് 12 കോടിയുടെ ഭാഗ്യം; ക്രിസ്മസ് പുതുവത്സര ബമ്പർ ഒന്നാം സമ്മാനം നേടിയതിന്റെ അമ്പരപ്പിൽ അയ്മനം സ്വദേശി സദാനന്ദനും കുടുംബവും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോട്ടറി വകുപ്പിന്റെ ക്രിസ്തുമസ് പുതുവത്സര ബംപർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം കോട്ടയം അയ്മനം സ്വദേശി സദാനന്ദന് (സദൻ). ഇന്നു രാവിലെ വാങ്ങിയ എക്‌സ് ജി 218582 എന്ന ടിക്കറ്റാണ് ഉച്ചയോടെ സദാനന്ദനെ കോടിപതിയാക്കി മാറ്റിയത്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം.

ഇന്ന് ഉച്ചയോടെയാണ് ക്രിസ്മസ് -പുതുവത്സര ബമ്പർ നറുക്കെടുപ്പ് നടന്നത്. നറക്കെടുപ്പ് പൂർത്തിയായതോടെ കോട്ടയം ജില്ലയിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചതെന്ന് വ്യക്തമായിരുന്നു. കുടയംപടി സ്വദേശി കുന്നേപ്പറമ്പിൽ ശെൽവൻ എന്ന വിൽപ്പനക്കാരനിൽ നിന്നും സദാനന്ദൻ വാങ്ങിയ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്ന് വൈകുന്നേരത്തോടെയാണ് വ്യക്തമായത്.

'ലോട്ടറി ഫലങ്ങൾ മാധ്യമങ്ങളിലൂടെ വന്നപ്പോൾ ചെറിയൊരു സംശയം തോന്നി. അങ്ങനെ ടിക്കറ്റ് എടുത്ത് നോക്കിയപ്പോഴാണ് ഒന്നാം സമ്മാനം നേടിയ വിവരം അറിഞ്ഞത്. ദൈവത്തിന് നന്ദി.''-സദാനന്ദൻ പറഞ്ഞു. 

സമ്മാനം ലഭിച്ച ഭാഗ്യശാലി ടിക്കറ്റെടുത്തത് ഇന്നു രാവിലെ ഇറച്ചി വാങ്ങാൻ പോയപ്പോഴാണെന്ന് സദാനന്ദൻ പറയുന്നു.

50 വർഷത്തിലേറെയായി പെയ്ന്റിങ് പണി ചെയ്ത് ജീവിക്കുന്ന ആളാണ് സദൻ എന്ന സദാനന്ദൻ. 'നേരത്തെ 5,000 രൂപയൊക്കെ സമ്മാനമായി ലഭിച്ചിട്ടുണ്ടെങ്കിലും ഇത്ര വലിയ തുക ലഭിക്കുന്നത് ഇതാദ്യമാണ്. ഒന്നരരൂപ കൂലിക്ക് പണിക്ക് പോയി തുടങ്ങിയതാണ്. ഒരുപാട് കടമുണ്ട്. മക്കൾക്ക് വേണ്ടി എല്ലാം ചെയ്യണം' ഈറനണിഞ്ഞ കണ്ണുകളോടെ സദൻ പറയുന്നു.

കോട്ടയം നഗരത്തിലെ ബെൻസ് ലോട്ടറീസ് എജൻസിയാണ് ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് വിറ്റത്. കോട്ടയത്തെ ലോട്ടറി ഏജന്റ് ബിജി വർഗീസ് വിറ്റ ടിക്കറ്റാണിത്.



ആകാംഷകൾക്ക് വിരാമമിട്ടുകൊണ്ടാണ് ആ ഭാഗ്യവാനെ കണ്ടെത്തിയത്. ക്രിസ്മസ് പുതുവത്സര ബമ്പർ കോട്ടയം സ്വദേശിയായ പെയിന്റിങ് തൊഴിലാളിക്കാണ് ലഭിച്ചത്. സദാനന്ദൻ കുടയംപടിക്കു സമീപത്തെ പാണ്ഡവത്തു നിന്നാണ് ലോട്ടറി എടുത്തത്.

സദാനന്ദൻ ഇപ്പോഴും ഭാഗ്യം തന്നെ തേടിയെത്തിയതിന്റെ അമ്പരപ്പിലാണ്. 12 കോടി രൂപയുടെ ഭാഗ്യമാണ് പെയിന്റിംങ് തൊഴിലാളിയായ സദനെയും കുടുംബത്തേയും തേടിയെത്തിയിരിക്കുന്നത്

ചെറിയ വീട്ടിലാണ് സദാനന്ദൻ താമസിക്കുന്നത്. ഈ വീട്ടിലേയ്ക്കാണ് ഇപ്പോൾ ഭാഗ്യദേവത എത്തിയിരിക്കുന്നത്. ഈ ആഹ്ലാദത്തിലാണ് സദാനന്ദന്റെ ഭാര്യ രാജമ്മയും, മക്കളായ സനീഷും , സഞ്ജയും.

രണ്ടാം സമ്മാനം 3 കോടി (50 ലക്ഷം വീതം 6 പേർക്ക്), മൂന്നാം സമ്മാനം 60 ലക്ഷം (10 ലക്ഷം വീതം 6 പേർക്ക്).രണ്ടാം സമ്മാനമായ 50 ലക്ഷം: XA 788417, XB 161796, XC 319503, XD 713832, XE 667708, XG 137764 മൂന്നാം സമ്മാനമായ പത്ത് ലക്ഷം: XA 787512, XB 771674, XC 159927, XD 261430, XE 632559, XG 232661നാലാം സമ്മാനമായ അഞ്ച് ലക്ഷം: XA 741906, XB 145409, XC 489704, XD 184478, XE 848905, XG 839293

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP