Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആദ്യം ഉപയോഗിച്ച പരിശോധനാ കിറ്റുകൾ അധികവും തെറ്റായ ഫലം നൽകുന്നവയായിരുന്നു; ഹ്യൂബെ പ്രവിശ്യയിൽ റിപ്പോർട്ട് ചെയ്തതിന്റെ പകുതി മാത്രമാണ് ചൈന പുറത്തുവിട്ടത്; മരണ സംഖ്യാ കണക്കുകളും തെറ്റ്; കോവിഡ് നേരിടുന്നതിൽ ചൈനയ്ക്ക് മനഃപൂർവമായ വീഴ്ച: 'വുഹാൻ ലീക്ക്സിൽ' പറയുന്നത് ചൈന കോവിഡ് ലോകമെമ്പാടും എത്തിച്ച കഥ

ആദ്യം ഉപയോഗിച്ച പരിശോധനാ കിറ്റുകൾ അധികവും തെറ്റായ ഫലം നൽകുന്നവയായിരുന്നു; ഹ്യൂബെ പ്രവിശ്യയിൽ റിപ്പോർട്ട് ചെയ്തതിന്റെ പകുതി മാത്രമാണ് ചൈന പുറത്തുവിട്ടത്; മരണ സംഖ്യാ കണക്കുകളും തെറ്റ്; കോവിഡ് നേരിടുന്നതിൽ ചൈനയ്ക്ക് മനഃപൂർവമായ വീഴ്ച: 'വുഹാൻ ലീക്ക്സിൽ' പറയുന്നത് ചൈന കോവിഡ് ലോകമെമ്പാടും എത്തിച്ച കഥ

മറുനാടൻ ഡെസ്‌ക്‌

 ബെയ്ജിങ്: ഒരുകാലത്ത് ലോകം ചർച്ചചെയ്തത് വിക്കിലീക്സിനെ കുറിച്ചാണെങ്കിൽ ഇന്ന് വുഹാൻ ലീക്ക്സ് എന്ന പേരിൽ ചൈനയുടെ ആരോഗ്യപ്രവർത്തകരിൽനിന്ന് ചോർന്ന് കിട്ടിയ വിവരങ്ങളിലാണ് ചർച്ച പുരോഗമിക്കുന്നത്. ചൈനയിൽ ആരോഗ്യ മേഖലയിലെ അടുത്തവൃത്തങ്ങളിൽനിന്ന് ചോർന്ന രേഖകൾ 'വുഹാൻ ലീക്ക്സ്' എന്ന പേരിൽ സിഎൻഎൻ ആണ് റിപ്പോർട്ട് ചെയ്തത്. 117 പേജുള്ള രേഖകളിൽ പറയുന്നത് പ്രകാരം, ഹ്യൂബെ പ്രവിശ്യയിൽ ഫെബ്രുവരി 10നകം 5918 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ ഔദ്യോഗിക കണക്കുപ്രകാരം ഇതിന്റെ പകുതിയിൽ താഴെ മാത്രമാണ് ചൈന റിപ്പോർട്ട് ചെയ്തത്.

ആദ്യഘട്ടത്തിൽ പരിശോധനയുടെ കൃത്യത ഉറപ്പാക്കാൻ ചൈന ബുദ്ധിമുട്ടിയിരുന്നതായും രേഖയിൽ പറയുന്നു. ചില കേസുകളിൽ പരിശോധനഫലം പുറത്തുവരുന്നതിനു മൂന്നാഴ്ച വരെ സമയമെടുത്തു. ആദ്യം ഉപയോഗിച്ച പരിശോധനാ കിറ്റുകൾ അധികവും തെറ്റായ ഫലം നൽകുന്നവയായിരുന്നു. ആദ്യ മാസങ്ങളിൽ ശരാശരി 23 ദിവസമാണ് പരിശോധന ഫലം പുറത്തുവരാൻ എടുത്ത സമയം. യഥാർഥ കേസുകളും ഔദ്യോഗിക കണക്കും തമ്മിൽ വലിയ അന്തരമില്ലെങ്കിലും കേസുകളുടെ എണ്ണം കുറച്ചു കാണിക്കാൻ ഉദ്യോഗസ്ഥർ മനഃപൂർവം ശ്രമിച്ചതായി രേഖകൾ വ്യക്തമാക്കുന്നു.

മാർച്ച് 7 ആയപ്പോൾ ഔദ്യോഗിക കണക്കുപ്രകാരം 2986 പേരാണ് ഹ്യൂബെ പ്രവിശ്യയിൽ കോവിഡ് ബാധിച്ചു മരിച്ചത്. എന്നാൽ യഥാർഥത്തിൽ ഇത് 3456 പേരായിരുന്നെന്ന് ഹ്യൂബെ പ്രൊവിൻഷ്യൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിൽ (സിഡിസി) നിന്ന് ചോർന്ന രേഖയിൽ പറയുന്നു. മാത്രമല്ല, കോവിഡ് ഏറ്റവുമധികം ബാധിച്ചെന്ന് കരുതിയിരുന്ന ഹ്യൂബെയിലെ വുഹാൻ നഗരത്തേക്കാൾ യിചാങ്, സിയാനിങ് എന്നീ നഗരങ്ങളിലായിരുന്നു കൂടുതൽ രോഗികളെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

നോവൽ കൊറോണ വൈറസിന്റെ ഉദ്ഭവത്തെക്കുറിച്ച് ലോകാരോഗ്യസംഘടന പഠനം ആരംഭിച്ചിരുന്നെങ്കിലും ഇതുവരെ കൃത്യമായ സൂചനകൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല. ഇതു സംബന്ധിച്ച് ചൈന നൽകിയ പല വിവരങ്ങളിലും പൊരുത്തകേടുള്ളതായും വിമർശനമുണ്ട്. ചൈനയിലെ ഹ്യൂബെ പ്രവിശ്യയിൽ 2019 നവംബർ 17നാണ് ആദ്യത്തെ കേസ് കണ്ടെത്തിയത്. അന്ന് രോഗം സ്ഥിരീകരിച്ചയാളാണോ ആദ്യത്തെ രോഗി എന്നതിൽ ഇപ്പോഴും വ്യക്തതയില്ല. അജ്ഞാത വൈറസ് മൂലമുള്ള രോഗബാധയെക്കുറിച്ച് ലോകാരോഗ്യസംഘടനയിൽ ചൈന റിപ്പോർട്ട് ചെയ്യുന്നത് ഡിസംബർ 31നാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP