Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോർച്ചറി ജീവനക്കാരുടെ അനാസ്ഥയാൽ മൃതദേഹങ്ങൾ മാറിപ്പോയി; കലയപുരം സങ്കേതത്തിലെ അന്തേവാസി ചെല്ലപ്പന്റെ മൃതദേഹത്തിന് പകരം ആശ്രയ ജീവനക്കാർ സംസ്‌ക്കരിച്ചത് തങ്കമ്മ പണിക്കരുടെ മൃതദേഹം; കൊട്ടാരക്കര ലയൺസ് ക്ലബ് ജീവനക്കാർക്ക് പിണഞ്ഞ അബന്ധത്തിൽ അരിശം പൂണ്ട് നാട്ടുകാർ; സംഘർഷം ഒഴിഞ്ഞത് പൊലീസ് ഇടപെട്ടതോടെ

മോർച്ചറി ജീവനക്കാരുടെ അനാസ്ഥയാൽ മൃതദേഹങ്ങൾ മാറിപ്പോയി; കലയപുരം സങ്കേതത്തിലെ അന്തേവാസി ചെല്ലപ്പന്റെ മൃതദേഹത്തിന് പകരം ആശ്രയ ജീവനക്കാർ സംസ്‌ക്കരിച്ചത് തങ്കമ്മ പണിക്കരുടെ മൃതദേഹം; കൊട്ടാരക്കര ലയൺസ് ക്ലബ് ജീവനക്കാർക്ക് പിണഞ്ഞ അബന്ധത്തിൽ അരിശം പൂണ്ട് നാട്ടുകാർ; സംഘർഷം ഒഴിഞ്ഞത് പൊലീസ് ഇടപെട്ടതോടെ

മറുനാടൻ മലയാളി ബ്യൂറോ

കൊട്ടാരക്കര: മോർച്ചറി ജീവനക്കാരുടെ അനാസ്ഥ മൂലം മൃതദേഹങ്ങൾ മാറിപ്പോയി. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് സംഭവം. മൃതദേഹങ്ങൾ മാറിയതോടെ ആശുപത്രിയിൽ സംഘർഷം ഒഴിവായത് പൊലീസിന്റെ ഇടപെടലിനെ തുടർന്നാണ്. മോർച്ചറി ജീവനക്കാരുടെ അനാസ്ഥയാണ് സംഭവത്തിന് കാരണമെന്നാണ് ആരോപണം. വിവാദത്തെത്തുടർന്ന് പോളയത്തോട് ശ്മശാനത്തിൽ സംസ്‌ക്കരിച്ച മൃതദേഹം പുറത്തെടുക്കാനുള്ള നടപടികൾ തുടങ്ങി.

കൊട്ടാരക്കര താലൂക്കാശുപത്രിയോടു ചേർന്ന ലയൺസ് ക്ലബ് മോർച്ചറിയിലെ ജീവനക്കാരുടെ അനാസ്ഥയയാണ് മൃതദേഹം മാറി സംസ്‌ക്കരിക്കുന്ന വിധത്തിലേക്ക് കാര്യങ്ങൽ എത്തിയത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ.. ഇക്കഴിഞ്ഞ അഞ്ചിനാണ് കാരുവേലി മണിമംഗലത്തു വീട്ടിൽ തങ്കമ്മപ്പണിക്കരുടെ (95) മൃതദേഹം ബന്ധുക്കൾ മോർച്ചറിയിൽ എത്തിച്ചത്. ഈ മൃതദേഹമാണ് ആള് മാറി സംസ്‌ക്കരിച്ച അവസ്ഥ വന്നത്.

കഴിഞ്ഞ അഞ്ചിനാണ് കാരുവേലി മണിമംഗലത്തുവീട്ടിൽ തങ്കമ്മ പണിക്കരുടെ മൃതദേഹം ബന്ധുക്കൾ മോർച്ചറിയിൽ എത്തിച്ചത്. അതേ ദിവസം തന്നെ അന്തരിച്ച കലയപുരം സങ്കേതത്തിലെ അന്തേവാസി ചെല്ലപ്പന്റെ മൃതദേഹവും മോർച്ചറിയിൽ സൂക്ഷിച്ചിരുന്നു. തിങ്കളാഴ്ച സംസ്‌കാരത്തിനായി മോർച്ചറിയിലെത്തിയ ആശ്രയ ജീവനക്കാർക്ക് ലഭിച്ചത് തങ്കമ്മ പണിക്കരുടെ മൃതദേഹമായിരുന്നു. ഇതറിയാതെ ജീവനക്കാർ മൃതദേഹം പോളയത്തോട് ശ്മശാനത്തിൽ എത്തിച്ച് സംസ്‌ക്കരിക്കുകയും ചെയ്തു.

ബുധനാഴ്ച രാവിലെ തങ്കമ്മ പണിക്കരുടെ ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങാൻ മോർച്ചറിയിലെത്തിയപ്പോഴാണ് ലയൺസ്‌ക്ലബ് ജീവനക്കാർ അബദ്ധം തിരിച്ചറിഞ്ഞത്. മൃതദേഹം മാറിപ്പോയെന്ന വിവരം അറിഞ്ഞതോടെ ബന്ധുക്കൾ പ്രതിഷേധമുയർത്തി. പൊലീസിന്റെ സമയോചിതമായ ഇടപെടൽ മൂലമാണ് അനിഷ്ടസംഭവങ്ങൾ ഒഴിവായത്.

കൊല്ലം കോർപ്പറേഷൻ അധികൃതരുമായി ബന്ധപ്പെട്ട് പൊലീസും റവന്യൂ ഉദ്യോഗസ്ഥരും സംസ്‌ക്കരിച്ച മൃതദേഹം പുറത്തെടുക്കാനുള്ള നടപടികളാരംഭിച്ചു. ലയൺസ്‌ക്ലബ്ബിന്റെ മോർച്ചറി സീൽ ചെയ്ത പൊലീസ് ക്ലബ് ഭാരവാഹികൾക്കെതിരെയും സങ്കേതത്തിനെതിരെയും നടപടിയുണ്ടാകുമെന്ന് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP