Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബ്രിജ് ഭൂഷണെതിരായ ലൈംഗികാതിക്രമ കേസ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടി പിന്മാറിയോ? മജിസ്‌ട്രേറ്റിനു മുമ്പാകെ പുതുതായി മൊഴി നൽകി; പരാതിയുടെ സമ്മർദം പെൺകുട്ടിക്ക് താങ്ങാനാകുന്നില്ലെന്ന് പിതാവ്; പരാതി പിൻവലിച്ചിട്ടില്ലെന്ന് ഗുസ്തി താരങ്ങൾ

ബ്രിജ് ഭൂഷണെതിരായ ലൈംഗികാതിക്രമ കേസ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടി പിന്മാറിയോ? മജിസ്‌ട്രേറ്റിനു മുമ്പാകെ പുതുതായി മൊഴി നൽകി; പരാതിയുടെ സമ്മർദം പെൺകുട്ടിക്ക് താങ്ങാനാകുന്നില്ലെന്ന് പിതാവ്; പരാതി പിൻവലിച്ചിട്ടില്ലെന്ന് ഗുസ്തി താരങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരായ ലൈംഗിക അതിക്രമ കേസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി നൽകിയ മൊഴി പിൻവലിച്ചതായി റിപ്പോർട്ട്. പ്രായപൂർത്തിയാകാത്ത പരാതിക്കാരി ബ്രിജ് ഭൂഷണെതിരെ മജിസ്‌ട്രേറ്റിനും പൊലീസിനും മുമ്പാകെ രണ്ട് മൊഴികൾ നൽകിയിരുന്നു. ഇതാണ് പിൻവലിച്ചത് എന്ന സൂചനകളാണ് പുറത്തുവരുന്നത്. സിആർപിസി നിയമത്തിലെ 164-ാം വകുപ്പ് അനുസരിച്ച് മജിസ്‌ട്രേറ്റിന് മുന്നിൽ പുതിയ മൊഴി നൽകാനായാണ് നേരത്തെ നൽകിയ രണ്ട് മൊഴികൾ പരാതിക്കാരി പിൻവലിക്കുന്നതെന്ന് ഇന്ത്യൻ എക്സ്‌പ്രസ് റിപ്പോർട്ട് ചെയ്തു. എന്നാൽ ബ്രിജ് ഭൂഷണെതിരെ പ്രായപൂർത്തിയാകാത്ത പെൺകുട്ടി നൽകിയ പരാതി പിൻവലിച്ചിട്ടില്ലെന്ന് ഗുസ്തി താരങ്ങൾ വെളിപ്പെടുത്തി.

അതേസമയം, പ്രായപൂർത്തിയാകാത്ത പരാതിക്കാരിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തുമെന്നാണ് പൊലീസും വ്യക്തമാക്കി. സമരം നിർത്താൻ ഗുസ്തി താരങ്ങൾക്ക് മേൽ സമ്മർദം ശക്തമാണെന്ന ആരോപണം നിലനിൽക്കെ ബ്രിജ് ഭൂഷണെതിരെ അവർ നൽകിയ പരാതിയിൽ മൊഴി രേഖപ്പെടുത്താനായി ഡൽഹി പൊലീസ് സംഘം ഇന്ന് ബ്രിജ് ഭൂഷൺ ശരണിന്റെ വസതിയിലെത്തിയിരുന്നു. ഉത്തർ പ്രദേശിലെ ഗോണ്ട ജില്ലയിലുള്ള ബ്രിജ് ഭൂഷണിന്റെ വസതിയിലെത്തിയ പൊലീസ് 12 പേരുടെ മൊഴി രേഖപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. മൊഴി നൽകിയവരുടെ പേര് വിവരങ്ങൾ, തിരിച്ചറിയൽ രേഖകകൾ എന്നിവയാണ് ഡൽഹി പൊലിസ് ഇവിടെയെത്തി ശേഖരിച്ചത്. അതേസമയം, ബ്രിജ് ഭൂഷണെ പൊലീസ് ചോദ്യം ചെയ്‌തോ എന്ന കാര്യം വ്യക്തമല്ല.

ബ്രിജ്ബൂഷണെതിരായ ഗുസ്തി താരങ്ങളുടെ പരാതായിൽ 137 പേരുടെ മൊഴിയാണ് പൊലീസ് ഇതുവരെ രേഖപ്പെടുത്തിയത്. അതിനിടെ ഗുസ്തി താരങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വീണ്ടും കണ്ടേക്കുമെന്നും സൂചനയുണ്ട്. ശനിയാഴ്ച ഗുസ്തി താരങ്ങൾ അമിത് ഷായെ ഡൽഹിയിലെ വസതിയിലെത്തി കണ്ടെങ്കിലും അനുകൂല പ്രതികരണം ഉണ്ടായില്ലെന്നായിരുന്നു താരങ്ങളുടെ പ്രതികരണം. ഇതിന് പിന്നാലെ ഇന്നലെ സമരം ചെയ്തിരുന്ന ഗുസ്തി താരങ്ങൾ തിരികെ ജോലിയിൽ പ്രവേശിക്കുകയും ചെയ്തിരുന്നു. താരങ്ങൾ സമരം നിർത്തിയെന്ന വാർത്തകൾ വന്നെങ്കിലും സമരം തുടരുമെന്നും ഔദ്യോഗിക കൃത്യനിർവഹണങ്ങളുടെ ഭാഗമായാണ് തിരികെ ജോലിയിൽ കയറിയതെന്നുമായിരുന്നു ഗുസ്തി താരങ്ങളുടെ വിശദീകരണം.

പ്രായപൂർത്തിയാകാത്ത പെൺകുട്ടി പരാതി പിൻവലിച്ചിട്ടില്ലെന്ന് മുതിർന്ന ഗുസ്തി താരം സാക്ഷി മാലിക്ക് പറഞ്ഞതിനു പിന്നാലെയാണ് പെൺകുട്ടി മജിസ്‌ട്രേറ്റിനു മുമ്പാകെ പുതുതായി മൊഴി നൽകിയിരിക്കുന്നത്. കുടുംബം പരാതിയിൽ ഉറച്ചു നിൽക്കുന്നുവെന്ന് ജൂൺ നാലിന് പെൺകുട്ടിയുടെ പിതാവ് വാർത്താ ഏജൻസികളോട് പറഞ്ഞിരുന്നു. താൻ ഡൽഹിയിലോ ഹരിയാനയിലോ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

164ാം വകുപ്പ് പ്രകാരം കുട്ടി പുതിയ മൊഴി നൽകിയെന്ന് ഇന്ത്യൻ എക്സ്‌പ്രസ് റിപ്പോർട്ട് ചെയ്യുന്നു. മുമ്പ് പൊലീസിലും മജിസ്‌ട്രേറ്റിലും നൽകിയ മൊഴിയിലെ ആരോപണങ്ങൾ പെൺകുട്ടി പിൻവലിച്ചുവെന്ന് സൂചനയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ പെൺകുട്ടിയുടെ പിതാവിന്റെ പ്രതികരണം ലഭിച്ചിട്ടില്ല. അതേസമയം, ബ്രിജ് ഭൂഷനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് നൽകിയ പരാതിയുടെ സമ്മർദം പെൺകുട്ടിക്ക് താങ്ങാനാകുന്നില്ലെന് പിതാവ് പറഞ്ഞിരുന്നു. ഈ സംഭവം അവളെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. സമാധാനമായി ഇരിക്കാൻ അവർക്ക് സാധിക്കുന്നില്ലെന്നും അവൾ അസ്വസ്ഥയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പരാതി പ്രകാരമാണ് ബ്രിജ് ഭൂഷനെതിനെ പോക്‌സോ പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ കേസെടുത്തതിനപ്പുറം ഒരു നടപടിയും പൊലീസ് സ്വീകരിച്ചിരുന്നില്ല. ഈ വർഷം ജനുവരി 18നാണ് ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷനെതിരെ ലൈംഗിക ആരോപണവുമായി താരങ്ങൾ രംഗത്തെത്തിയത്. ഫെഡറേഷൻ പിരിച്ചുവിടണമെന്നും ബ്രിജ് ഭൂഷനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്നുമുള്ള ആവശ്യങ്ങളായിരുന്നു താരങ്ങൾ ഉയർത്തിയത്.

മൂന്ന് ദിവസം നീണ്ടുനിന്ന സമരത്തിനൊടുവിൽ താരങ്ങളുടെ പരാതി അന്വേഷിക്കാൻ കായിക മന്ത്രാലയം പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. മേരി കോം അധ്യക്ഷയായ ആറംഗ സമിതിയാണ് ഇവരുടെ പരാതികൾ അന്വേഷിക്കുന്നത്. വിഷയത്തിൽ പൊലീസിൽ പരാതി നൽകിയിട്ടും തുടർ നടപടികൾ ഉണ്ടാവാതെ വന്നതോടെ താരങ്ങൾ വീണ്ടും പ്രതിഷേധവുമായി ഇറങ്ങുകയായിരുന്നു. താരങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് കോടതി നിർദേശത്താലാണ് പരാതിയിന്മേൽ കേസ് എടുക്കാൻ ഡൽഹി പൊലീസ് തയ്യാറായത്.

വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്റംഗ് പൂനിയ തുടങ്ങിയ മുൻനിര താരങ്ങൾ ഉൾപ്പടെയാണ് ബ്രിജ് ഭൂഷനെതിരെ പ്രതിഷേധവുമായി ജന്ദർ മന്ദിറിലിറങ്ങിയത്. മെയ് 28ന് ഡൽഹിയിലെ പുതിയ പാർലമെന്റ് മന്ദിരത്തിലേക്കുള്ള മാർച്ചിനിടെ ഇവരെ ഡൽഹി പൊലീസ് വലിച്ചിഴച്ച് സമരവേദി പൊളിച്ചു മാറ്റിയിരുന്നു. ഇതിന് ശേഷമാണ് മെഡലുകൾ ഗംഗയിലൊഴുക്കാൻ സാക്ഷി മാലിക് ഉൾപ്പടെയുള്ള ഗുസ്തി താരങ്ങൾ ഹരിദ്വാറിലേക്ക് നീങ്ങിയെങ്കിലും കർഷക സംഘടന നേതാക്കൾ ഇടപെട്ട് ഇവരെ പിന്തിരിപ്പിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP