Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഗതി ആശ്രയ പദ്ധതി വഴി വയോധികയ്ക്ക് ലഭിച്ച ധാന്യപായ്ക്കറ്റ് പൊട്ടിച്ചപ്പോൾ കണ്ടത് നുളയ്ക്കുന്ന പുഴുക്കളെ; സപ്ലൈകോ എന്ന ലേബൽ മാത്രമുള്ള ആട്ട പാക്കറ്റിൽ കാലാവധിയും രേഖപ്പെടുത്തിയില്ല; പഞ്ചായത്ത് മെമ്പറെ വിളിച്ചു കാര്യം പറഞ്ഞപ്പോൾ പഞ്ചായത്തിലും സർക്കാരിലും അറിയിക്കാമെന്നും ഉറപ്പും; വയോജനങ്ങൾക്ക് നൽകുന്ന ഭക്ഷണ സാധനങ്ങളുടെ ഗുണമേന്മ പരിശോധിക്കണമെന്ന ആവശ്യവും ശക്തം

അഗതി ആശ്രയ പദ്ധതി വഴി വയോധികയ്ക്ക് ലഭിച്ച ധാന്യപായ്ക്കറ്റ് പൊട്ടിച്ചപ്പോൾ കണ്ടത് നുളയ്ക്കുന്ന പുഴുക്കളെ; സപ്ലൈകോ എന്ന ലേബൽ മാത്രമുള്ള ആട്ട പാക്കറ്റിൽ കാലാവധിയും രേഖപ്പെടുത്തിയില്ല; പഞ്ചായത്ത് മെമ്പറെ വിളിച്ചു കാര്യം പറഞ്ഞപ്പോൾ പഞ്ചായത്തിലും സർക്കാരിലും അറിയിക്കാമെന്നും ഉറപ്പും; വയോജനങ്ങൾക്ക് നൽകുന്ന ഭക്ഷണ സാധനങ്ങളുടെ ഗുണമേന്മ പരിശോധിക്കണമെന്ന ആവശ്യവും ശക്തം

ആർ പീയൂഷ്

കരുനാഗപ്പള്ളി: അഗതി ആശ്രയ പദ്ധതി വഴി വയോധികയ്ക്ക് ലഭിച്ച ധാന്യപായ്ക്കറ്റിൽ പുഴുക്കൾ. തഴവാ വാർഡ് 22 ലെ താമസക്കാരി കുട്ടേത്തറതെക്കതിൽ രത്നമ്മ(85)യ്ക്ക് ലഭിച്ച ആട്ട പായ്ക്കറ്റിലാണ് നുരയ്ക്കുന്ന പുഴുക്കളെ കണ്ടെത്തിയത്. വാർഡ് മെമ്പറുടെ വീട്ടിൽ നിന്നുമാണ് സർക്കാരിൽ നിന്നുള്ള സഹായമായ അവശ്യസാധനങ്ങളുടെ കിറ്റ് രത്നമ്മ വാങ്ങിയത്. വീട്ടിലെത്തി പൊട്ടിച്ച് ആഹാരം പാകം ചെയ്യുവാൻ നേരമാണ് പുഴുക്കളെയും ചെറിയ ജീവികളെയും കണ്ടെത്തിയത്. സപ്ലൈകോ എന്ന ലേബൽ മാത്രമുള്ള കവറിലാണ് ആട്ട പായ്ക്ക് ചെയ്തിരിക്കുന്നത്. ഇതിൽ കാലാവധി പോലും രേഖപ്പെടുത്തിയിട്ടില്ല. അതിനാൽ എത്രമാസം പഴക്കമുള്ള പൊടിയാണ് കിട്ടിയിരിക്കുന്നതെന്നും വ്യക്തമല്ല.

രത്നമ്മ തനിച്ചാണ് തഴവാ കരൂർക്കാവ് ജംങ്ഷന് സമീപമുള്ള പൊട്ടിപൊളിഞ്ഞ വീട്ടിൽ കഴിയുന്നത്. ഇവരുടെ മകൾ ഗിരിജയാണ് രത്നമ്മയ്ക്കുള്ള ആഹാരം തയ്യാറാക്കി ഇവിടെ എത്തിക്കുന്നത്. മകൾ കൂടെ കൊണ്ടു പോകാൻ ശ്രമിച്ചിട്ടും കുടുംബ വീടായതിനാൽ ഇവിടെ നിന്നും മാറി താമസിക്കാൻ ഇവർ തയ്യാറല്ല. രത്നമ്മയ്ക്ക് ലഭിച്ച ധാന്യപായ്ക്കറ്റ് മകളുടെ വീട്ടിൽ വച്ച് പൊട്ടിച്ച് ആഹാരം പാകം ചെയ്യാനായി തുടങ്ങിയപ്പോഴാണ് പുഴുക്കളെ കണ്ടെത്തിയത്. മകൾ താമസിക്കുന്ന വാർഡിലെ മെമ്പർ സലീം അമ്പീത്തറയെ വിവരമറിയിച്ചതിനെ തുടർന്ന് അദ്ദേഹം സ്ഥലത്തെത്തുകയും ഇക്കാര്യം പഞ്ചായത്തിലും സർക്കാരിലും അറിയിക്കാമെന്നും ഉറപ്പ് നൽകി.

കഴിഞ്ഞ ഒരു വർഷമായി അഗതി ആശ്രയ പദ്ധതിയുടെ ഭാഗമായി അവശ്യ സാധനങ്ങൾ ലഭിക്കുന്ന ഉപഭോക്താവാണ് രത്നമ്മ. ഇതുവരെയും ഇത്തരത്തിൽ ഒരു അനുഭവം ഉണ്ടായിട്ടില്ല. വയോജനങ്ങൾക്ക് നൽകുന്ന ഇത്തരം ഭക്ഷ്യ സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പു വരുത്താൻ സർക്കാർ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് തഴവാ പഞ്ചായത്തംഗം സലീം അമ്പീത്തറ പറഞ്ഞു. ഇത്തരം പുഴു അരിക്കുന്ന ധാന്യം മറ്റാരും സഹായത്തിനില്ലാത്ത വയോജനങ്ങൾ ശ്രദ്ധിക്കാതെ ഉപയോഗിക്കുകയും അതുവഴി ചിലപ്പോൾ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്യും. അതിനാൽ വയോജനങ്ങൾക്ക് നൽകുന്ന ഭക്ഷണ സാധനങ്ങളുടെ മേന്മ പരിശോധിക്കണമെന്നും അദ്ദേഹം മറുനാടൻ മലയാളിയോട് പറഞ്ഞു.

അഗതികൾക്ക് സാന്ത്വനമേകാൻ സർക്കാർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും, കുടുംബശ്രീയുടെയും സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് അഗതി ആശ്രയ. നിരാശ്രയർ, ആലംബഹീനർ, മാറാരോഗങ്ങളാൽ വേദനിക്കുന്നവർ, ഒറ്റപ്പെട്ട്കഴിയുന്നവർ തുടങ്ങീയ കുടുംബങ്ങളിലെ അഗതികളെ കണ്ടെത്തി പുനരധിവസിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തയ്യാറാക്കുന്ന ദാരിദ്ര്യ നിർമ്മാർജന ഉപപദ്ധതിയിൽ അഗതി കുടുംബങ്ങൾക്ക് പ്രത്യേക പരിഗണന നൽകിയാണ് ആശ്രയ നടപ്പാക്കിയത്.

പദ്ധതിയിൽ ഉൾപ്പെട്ട ഗുണഭോക്താക്കൾക്ക് അതിജിവനത്തിനാവശ്യമായ ഭക്ഷണം, ആരോഗ്യം, കുടിവെള്ളം, വസ്ത്രം, പെൻഷൻ, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യ ആവശ്യങ്ങളായ ഭൂമി, വീട് പുനരുദ്ധാരണം, കക്കൂസ്, വൈദ്യുതി, വികസന ആവശ്യങ്ങളായ വൈദഗ്ധ്യ പരിശീലനം, സ്വയം തൊഴിൽ സാധ്യതകൾ, ജീവനോപാധികൾ എന്നിവയാണ് ഉറപ്പാക്കുന്നത്. അഗതികളായവർക്ക് ഭക്ഷണം, ചികിത്സ, വസ്ത്രം, പെൻഷൻ, മരുന്ന്, വിദ്യാഭ്യാസം തുടങ്ങിയവ കുടുംബശ്രീയും, അടിസ്ഥാന സൗകര്യങ്ങളായ വീട്, പുനരുദ്ധാരണം, കുടിവെള്ളം, വൈദ്യുതി, കക്കൂസ്, റോഡ്, സ്ഥലം എന്നിവ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമാണ് പദ്ധതി പ്രകാരം ഗുണഭോക്കാവിന് ഉറപ്പാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP