Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202126Monday

പാരിസിൽ പത്രപ്രവർത്തകർക്ക് നേരേ ഇസ്ലാമിക തീവ്രവാദി ആക്രമണം; സൈന്യത്തിന്റെ നടപടിയിൽ ക്ഷമ ചോദിച്ച് കിം ജോങ്ങ് ഉൻ; സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങളെ തുടർന്ന് വത്തിക്കാൻ കർദിനാൾ സ്ഥാനമൊഴിയുന്നു; പാർലമെന്റിന്റെ ഓൺലൈൻ സമ്മേളനത്തിനിടയിൽ വെപ്പാട്ടിയുടെ മാറിടത്തിൽ ചുംബിച്ച എം പി രാജിവച്ചു; വംശനാശം സംഭവിച്ചെന്നു കരുതിയ ജലത്തവളകളെ 80 വർഷങ്ങൾക്ക് ശേഷം കണ്ടുകിട്ടി; ലോക വാർത്തകളിലൂടെ ഒരു ഓട്ടപ്രദക്ഷിണം

പാരിസിൽ പത്രപ്രവർത്തകർക്ക് നേരേ ഇസ്ലാമിക തീവ്രവാദി ആക്രമണം; സൈന്യത്തിന്റെ നടപടിയിൽ ക്ഷമ ചോദിച്ച് കിം ജോങ്ങ് ഉൻ; സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങളെ തുടർന്ന് വത്തിക്കാൻ കർദിനാൾ സ്ഥാനമൊഴിയുന്നു; പാർലമെന്റിന്റെ ഓൺലൈൻ സമ്മേളനത്തിനിടയിൽ വെപ്പാട്ടിയുടെ മാറിടത്തിൽ ചുംബിച്ച എം പി രാജിവച്ചു; വംശനാശം സംഭവിച്ചെന്നു കരുതിയ ജലത്തവളകളെ 80 വർഷങ്ങൾക്ക് ശേഷം കണ്ടുകിട്ടി; ലോക വാർത്തകളിലൂടെ ഒരു ഓട്ടപ്രദക്ഷിണം

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: തീവ്രവാദി ആക്രമണം മുതൽ അത്രയേറെ പതിവില്ലാത്ത ഉത്തരകൊറിയൻ ഏകാധിപതിയുടെ വിനയപ്രകടനം വരെ ഇന്നത്തെ വാർത്തകളിലുണ്ട്. എന്നാൽ പ്രകൃതിസ്നേഹികൾക്ക് ഏറെ സന്തോഷം നൽകുന്ന ഒന്നാണ്, ഭൂമുഖത്തു നിന്നും അപ്രത്യക്ഷമായി എന്നു കരുതിയിരുന്ന ഒരുവിഭാഗം ജീവികളെഃ0 വർഷത്തിനിപ്പുറം കണ്ടെത്താനായത്. ലോക വാർത്തകളിലേക്ക് ഒരു എത്തിനോട്ടം.

പാരിസിൽ തീവ്രവാദി ആക്രമണം

വിവാദ വിഷയമായ കാർട്ടൂൺ പ്രസിദ്ധീകരിച്ച മാസികയുടെഓഫീസിനു മുന്നിൽ ഇന്നലെ രണ്ട് പത്രപ്രവർത്തകർക്ക് നേരെ നടന്നത് ഇസ്ലാമിക തീവ്രവാദി ആക്രമണമായിരുന്നു എന്ന് ഫ്രഞ്ച് ഇന്റീരിയർ മിനിസ്റ്റർ പ്രഖ്യാപിച്ചു. ഈ കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ പ്രധാന പ്രതി എന്നു സംശയിക്കുന്ന ആളെ, സംഭവസ്ഥലത്തിന് അടുത്തുവച്ച് കൈയിൽ ആയുധം കരുതിയതിന് ഒരുമാസം മുൻപ് പൊലീസ് അറസ്റ്റു ചെയ്തിരുന്നു. എന്നാൽ, ഇസ്ലാമിക തീവ്രവാദികളുടെ ലിസ്റ്റിൽ ഇയാളുടെ പേര് ഉണ്ടായിരുന്നില്ല.

പാക്കിസ്ഥാനിൽ നിന്നും മൂന്ന് വർഷം മുൻപ് എത്തിയ അലി എന്നയാളെയാണ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത് എന്ന് മന്ത്രി അറിയിച്ചു. സംഭവ സ്ഥലത്തുനിന്നും ഏറെ ദൂരെയല്ലാതുള്ള ഓപ്പറ ബാസ്റ്റിലയുടെ മുൻപിൽ വച്ച് വസ്ത്രത്തിൽ രക്തം പുരണ്ട രീതിയിലാണ് ഇയാളെ കണ്ടെത്തിയത്. ഏകദേശം 18 വയസ്സ് പ്രായം ഇയാൾക്കുണ്ട്. ഇയാളാണ് പത്രപ്രവർത്തകരെ ആക്രമിച്ചത്. അതേസമയം, ഈ അക്രമത്തിന് അസൂത്രണം ചെയ്ത 33 കാരനായ അൾജീരിയൻ സ്വദേശിയേ മെട്രോസ്റ്റേഷനിൽ നിന്നും പൊലീസ് പിടികൂടി.

വിവാദമായ കാർട്ടൂൺ പ്രസിദ്ധീകരിക്കുന്നതിനെതിരെ നിരവധി ഇസ്ലാമിക രാഷ്ട്രത്തലവന്മാർ ഉൾപ്പടെ പലരും രംഗത്തു വന്നിരുന്നെങ്കിലും അത് പുനപ്രസിദ്ധീകരണം ചെയ്തു. മാത്രമല്ല, മതത്തെ ബഹുമാനിക്കാൻ എന്നപോലെ മതവിശ്വാസത്തെ നിന്ദിക്കാനും ഫ്രാൻസ് ഭരണഘടന സ്വാതന്ത്ര്യം നൽകുന്നു എന്ന നിലപാടിൽ ഫ്രഞ്ച് ഭരണകൂടം ഉറച്ചു നിൽക്കുകയും ചെയ്തു. ഇത്, മതമൗലിക വാദികളെ വിറളിപിടിപ്പിച്ചിട്ടുണ്ട്. ഇതിനുള്ള പ്രതികാരമാണ് ഇപ്പോൾ നടന്ന ഈ ആക്രമണം എന്നാണ് വിലയിരുത്തുന്നത്.

അപൂർവ്വമായ ക്ഷമാപണവുമായി കിം ജോങ്ങ് ഉൻ

ഉത്തരകൊറിയൻ ഏകാധിപതിയായ കിം ജോങ്ങ് ഉന്നിന് തീരെ പരിചയമില്ലാത്ത ഒന്നാണ് ക്ഷമചോദിക്കൽ. ലോക പൊലീസായ അമേരിക്കയോടുപോലും തർക്കിച്ചു നിൽക്കുന്ന ഒരു ധിക്കാരിയായിട്ടേ ലോകത്തിന് കിം ജോങ്ങ് ഉന്നിനെ പരിചയമുള്ളു. ആ പ്രതിഛായ തിരുത്തുകയാണ് കിം. കഴിഞ്ഞ ദിവസം, ഉത്തരകൊറിയയുടെ സമുദ്രാർത്തി ലംഘിച്ച ഒരു ദക്ഷിണ കൊറിയൻ ഉദ്യോഗസ്ഥനെ ഉത്തരകൊറിയൻ സൈനികർ വെടിവച്ചു കൊന്നിരുന്നു.

വെടിവച്ചു കൊന്നതിനു ശേഷം, മൃതദേഹം കത്തിച്ചു ചാമ്പലാക്കുകയും ചെയ്തു. കൊറോണ വ്യാപനം ഭയന്നാണ് മൃതദേഹം ദഹിപ്പിച്ചതെന്ന് പിന്നീട് ഉത്തരകൊറിയൻ സൈന്യം വിശദീകരിച്ചിരുന്നു. പത്ത് വർഷത്തിനു ശേഷമാണ് ഉത്തരകൊറിയൻ സൈന്യം ഒരു ദക്ഷിണ കൊറിയക്കാരനെ കൊല്ലുന്നത്. ഇതിനെ തുടർന്നാണ് കിം ദക്ഷിണകൊറിയൻ പ്രസിഡന്റിന് ക്ഷമ ചോദിച്ചുകൊണ്ട് കത്തെഴുതിയത്.

പ്രസിഡന്റ് മൂണിനോടും ദക്ഷിണകൊറിയയിലെ എല്ലാ പൗരന്മാരോടും മാപ്പ് പറഞ്ഞുകൊണ്ടാണ് കത്ത് തുടങ്ങുന്നത്. കൊറോണ പ്രതിസന്ധിക്കാലത്ത് ഇത്തരത്തിലുള്ള ഒരു സംഭവം നടക്കാൻ പാടില്ലായിരുന്നു എന്നും കിം പറഞ്ഞു. അനധികൃതമായി അതിർത്തി ലംഘിഛ്ക വ്യക്തിക്ക് നേരെ പത്തുതവണ വെടിയുതിർത്തതായി കത്തിൽ സമ്മതിക്കുന്നുണ്ട്. അതിർത്തി രക്ഷാ സേനക്ക് നൽകിയ നിർദ്ദേശപ്രകാരം അവർ പ്രവർത്തിക്കുകയായിരുന്നു എന്നും എഴുത്തിൽ പറയുന്നു.അതേസമയം, ഈ ഉദ്യോഗസ്ഥനെ സമുദ്രത്തിൽ വച്ചു തന്നെ ഉത്തരകൊറിയൻ സൈന്യം ചോദ്യം ചെയ്തുവെന്നും ഉത്തരകൊറിയയിലേക്ക് കൂറുമാറാനുള്ള സന്നദ്ധത അറിയിച്ചിട്ടും വെടിവച്ചുകൊല്ലുകയായിരുന്നു എന്നുമാണ് സിയോളിൽ ഒരു സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞത്.

ലൈംഗിക ആരോപണങ്ങൾക്ക് പിറകേ സാമ്പത്തിക ക്രമക്കേടും കത്തോലിക്ക സഭയുടെ പ്രതിഛായ തകർക്കുന്നു

സഭയുടെ പണമുപയോഗിച്ച് ലണ്ടനിൽ ഒരു ആഡംബര അപ്പാർട്ട്മെന്റ് വാങ്ങിയതുമായി ബന്ധപ്പെട്ടുയർന്ന 180 മില്ല്യൺ പൗണ്ടിന്റെ സാമ്പത്തിക ക്രമക്കേട് പുറത്തുവന്നതിനെ തുടർന്ന് വത്തിക്കാനിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ രാജിവച്ചു. കർദിനാൾ ആഞ്ചെലോ ബെസ്‌ക്യുയുടെ രാജി സ്വീകരിച്ചതായി വ്യാഴാഴ്‌ച്ച മാർപ്പാപ്പ അറിയിച്ചു. വത്തിക്കാൻ സെക്രട്ടേറിയേറ്റ് ഓഫ് സ്റ്റേറ്റിലെ മുൻ ഡെപ്യുട്ടിയായ ബെസ്‌കിയു സഭയുടെ പണം ഉപയോഗിച്ച്, വിദേശ ഫണ്ടുകളുടെയും കമ്പനികളുടെയും സഹായത്താൽ ലണ്ടനിൽ 180 മില്ല്യൺ പൗണ്ട് വിലവരുന്ന ഒരു വസതി വാങ്ങി എന്നതായിരുന്നു ആരോപണം.

സബ്സ്റ്റ്യുറ്റിയുട്ട് ഫോർ ജനറൽ അഫയേഴ്സ് എന്ന സ്ഥാനത്തിരിക്കുമ്പോഴായിരുന്നു കർദിനാൾ, സ്ലോയേൻ അവെന്യൂവിലെ ഈ വസതി വാങ്ങിയത്. ഇടനിലക്കാർക്ക് ഫീസ് നൽകിയതിലൂടെ സഭക്ക് നഷ്ടമായത് ദശലക്ഷക്കണക്കിന് പൗണ്ടാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി വത്തിക്കാൻ ഉദ്യോഗസ്ഥന്മാർക്ക് നേരെയും ഇടനിലക്കാർക്ക് നേരെയും വത്തിക്കാൻ പ്രോസിക്യുട്ടർ അന്വേഷണം നടത്തിയിരുന്നു എങ്കിലും കർദ്ദിനാളിനെതിരെ അന്വേഷണം ഉണ്ടായില്ല. എന്നാൽ, താൻ സഭയുടെ സ്വത്തുക്കൾ വർദ്ധിപ്പിക്കുക മാത്രമേ ചെയ്തിട്ടുള്ളു എന്നും ഒരു ചില്ലിക്കാശുപോലുംദുരുപയോഗം ചെയ്തിട്ടില്ലെന്നുമാണ് കർദ്ദിനാൾ പറയുന്നത്. സഭയുടെ പണം തന്റെ സഹോദരന് നൽകി എന്ന സംശയത്തിന്റെ പുറത്ത് തന്നെ പുറത്താക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

ഓൺലൈൻ മീറ്റിംഗിനിടയിൽ വെപ്പാട്ടിയുടെ മാറിടത്തിൽ ചുംബിച്ച എം പി രാജിവച്ചു

പാർലമെന്റിന്റെ ഓൺലൈൻ സമ്മേളനം നടക്കുന്നതിനിടയിൽ ഒരു സ്ത്രീയുടെ മാറിടത്തിൽ ചുംബിച്ച അർജന്റീനയിലെ എം പി രാജിവച്ചു. വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമായ എമിലിയോ അമേരിയുടെ മടിയിലിരുന്ന് കൊഞ്ചിക്കുഴയുകയായിരുന്ന സുന്ദരിയുടെ മാറിടത്തിലാണ് അയാൾ ചുമ്പനമർപ്പിച്ചത്.ഇതിനെ തുടർന്ന് നോർത്ത് വെസ്റ്റ് പ്രവിശ്യയിലെ ഭരണമുന്നണി അംഗമായ ഫ്രെന്റെ ഡി ടോഡോസിൽ നിന്നും ഈ 47 കാരനെ പുറത്താക്കുകയും എം പി സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

പ്രവിശ്യയുടെ കടബാദ്ധ്യതകൾ തീർക്കുന്നതിനെ കുറിച്ചുള്ള ഗൗരവകരമായ ചർച്ചക്കിടെയാണ് ഈ സംഭവം നടന്നത്. ഉടനെ തന്നെ, അമേരിയെ സസ്പെൻഡ് ചെയ്യുന്നതിന് അനുകൂലമായി മറ്റ് എം പിമാർ വോട്ടുചെയ്തു. തുടർന്ന് ഇയാളെ പാർലമെന്റിൽ നിന്നും പുറത്താക്കാനുള്ള നടപടികൾ കൈക്കൊണ്ടുവരികയായിരുന്നു. അതിനിടയിലാണ് അമേരി രാജി സന്നദ്ധത അറിയിച്ചത്. കഴിഞ്ഞ ഡിസംബറിൽ ആദ്യമായി എം പി ആയ സമയത്ത് ഒരു കൗമാരക്കാരിയെ ഇയാൾ പീഡിപ്പിച്ചതായി ആരോപണമുയർന്നിരുന്നു.

ഭാര്യയിൽ നിന്നും അകന്നു താമസിക്കുന്ന ഇയാളുടെ സ്ത്രീ സുഹൃത്തും രാഷ്ട്രീയ ഉപദേഷ്ടാവുമാണ് ഈ സുന്ദരി എന്നാണ് ഇയാൾ അവകാശപ്പെട്ടത്. ഇത് തനിക്ക് പറ്റിയ ഒരു അബദ്ധമാണെന്നും അതിൽ വിഷമമുണ്ടെന്നും രാജി വച്ചതിനു ശേഷം ഇയാൾ പറഞ്ഞു. തന്റെ ഭാഗത്ത് ഇന്റർനെറ്റ് കണക്ഷൻ വളരെ മോശമാണെന്നും തന്റെ പങ്കാളി കുളികഴിഞ്ഞ് വരികയായിരുന്നെന്നും അപ്പോൾ നെറ്റ് കണക്ഷൻ ഇല്ല എന്നാണ് താൻ കരുതിയിരുന്നതെന്നും അയാൾ പറഞ്ഞു. പത്തു ദിവസങ്ങൾക്ക് മുൻപ് തന്റെ പങ്കാളി മാറിടത്തിന്റെ വലിപ്പം കൂട്ടുവാൻ സിലിക്കോൺ ഇംപ്ലാന്റ് നടത്തിയിരുന്നു എന്നും അതിനെ കുറിച്ച് അന്വേഷിച്ച കൂട്ടത്തിൽ മാറിടത്തിൽ ഒരു ചുംബനം അർപ്പിക്കുകയായിരുന്നു എന്നും അയാൾ വെളിപ്പെടുത്തി.

വംശനാശം സംഭവിച്ചു എന്നു കരുതിയ അപൂർവ്വയിനം തവളകളെ 80 വർഷത്തിനു ശേഷം കണ്ടുകിട്ടി

വംശനാശം സംഭവിച്ചു എന്നു കരുതിയിരുന്ന ഹാൾസ് ജലത്തവളകളെ 80 വർഷത്തിനു ശേഷം ചിലി മരുഭൂമിയിലെ ഒരു ചെറിയ നീരുറവയിൽ ചില ചിലി ശാസ്ത്രജ്ഞർ കണ്ടെത്തി. ചിലിയിൽ അറ്റക്കാമ മരുഭൂമിയിലെ ഒരു ചെറിയ നീരുറവയിൽ ഇവയെ 1935 ൽ അമേരിക്കൻ ഗവേഷകനായ ഫ്രാങ്ക് ഗ്രിഗറി ഹാൾ ആണ് ആദ്യമായി കണ്ടത്. അതുകൊണ്ട് തന്നെ ഇവ ഹാൾ ജലത്തവളകൾ എന്നറിയപ്പെടാൻ തുടങ്ങി. പിന്നീട് അധികകാലം കഴിയും മുൻപ് തന്നെ ഇവ അപ്രത്യക്ഷമായി.

മറ്റു തവളകളെ പോലെ ഉഭയജീവി ഗണത്തിൽ പെടുന്നവയല്ല ഇവ. ഇവ സമ്പൂർണ്ണമായും ജല ജീവികളാണ്. ജലത്തിനു പുറത്ത് അഞ്ചുമിനിറ്റിലധികം ഇരുന്നാൽ ഇവ മരണപ്പെടും. വർദ്ധിച്ച തോതിലുള്ള ഖനനം, ടൂറിസം എന്നിവയും വടക്കൻ ചിലിയിലെ നഗരങ്ങളുടെ വിസ്തൃതി വർദ്ധിക്കുന്നതുമെല്ലാം ഇവയുടെ ആവസ വ്യവസ്ഥക്ക് ഭീഷണി ആകുന്നുണ്ട്. ഇനിയെങ്കിലും ഇവയുടെ ആവസ വ്യവസ്ഥ സംരക്ഷിച്ചില്ലെങ്കിൽ, ഒരിക്കലും കാണാനാകാത്ത വിധം ഇവ നശിച്ചുപോകും എന്നാണ് ഗവേഷകർ പറയുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP