Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

24 മണിക്കൂറിനിടെ 74,034 കേസുകൾ കൂടി; ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 78 ലക്ഷം കവിഞ്ഞു; ഇതുവരെ മരണത്തിന് കീഴടങ്ങിയത് 4,29,956 രോ​ഗികൾ; ചികിത്സയിലിരിക്കുന്ന 33,68,283 പേരിൽ 53,921 പേരുടെ നില അതീവ ​ഗുരുതരം

24 മണിക്കൂറിനിടെ 74,034 കേസുകൾ കൂടി; ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 78 ലക്ഷം കവിഞ്ഞു; ഇതുവരെ മരണത്തിന് കീഴടങ്ങിയത് 4,29,956 രോ​ഗികൾ; ചികിത്സയിലിരിക്കുന്ന 33,68,283 പേരിൽ 53,921 പേരുടെ നില അതീവ ​ഗുരുതരം

ന്യൂസ് ഡെസ്‌ക്‌

ന്യൂയോർക്ക്: ലോകത്തെ കോവിഡ് രോ​ഗികളുടെ എണ്ണം 78 ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 74,034 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ഇതിവരെ സ്ഥിരീകരിച്ച കോവിഡ‍് രോ​ഗികളുടെ എണ്ണം 78,01,127 ആയി. ഇന്ന് 2,267 മരണങ്ങളാണ് വിവിധ രാജ്യങ്ങളിലായി റിപ്പോർട്ട് ചെയ്തത്. ഇതോടെ കോവിഡ് മരണസംഖ്യ 4,29,956 ആയി. 40,02,888 ആളുകളാണ് രോ​ഗമുക്തി നേടിയത്. നിലവിൽ ചികിത്സയിലുള്ള 33,68,283 പേരിൽ 53,921 പേരുടെ നില അതീവ ​ഗുരുതരമാണ്. അമേരിക്ക തന്നെയാണ് രോ​ഗികളുടെ എണ്ണത്തിലും മരണനിരക്കിലും മുന്നിൽ. 24 മണിക്കൂറിനിടെ 9,561പേർക്ക് കൂടി രോ​ഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് രോ​ഗികളുടെ എണ്ണം 21,26,483 ആയി. 206 മരണങ്ങൾ പുതുതായി റിപ്പോർട്ട് ചെയ്തതോടെ യുഎസിലെ ആകെ കോവിഡ് മരണസംഖ്യ 1,17,031 ആയി. നിലവിൽ അമേരിക്കയിൽ ചികിത്സയിലുള്ളത് 11,66,531പേരാണ്. ഇതിൽ 16,613 രോ​ഗികളുടെ നില അതീവ ​ഗുരുതരമാണ്.

രോ​ഗികളുടെ എണ്ണത്തിലും മരണനിരക്കിലും ബ്രസീലാണ് രണ്ടാം സ്ഥാനത്ത്. ആകെ രോ​ഗികളുടെ എണ്ണം 8,31,064 ആയി. ആകെ മരണം 41,952 ആണ്. രോ​ഗികളുടെ എണ്ണത്തിൽ റഷ്യയാണ് മൂന്നാം സ്ഥാനത്ത്. 5,20,129. എന്നാൽ ഇവിടെ മരണസംഖ്യ റിപ്പോർട്ട് ചെയ്യുന്നത് വളരെ കുറവാണ്. 24 മണിക്കൂറിനിടെ സംഭവിച്ച 114 മരണങ്ങൾ ഉൾപ്പെടെ 8,706 കോവിഡ് മരണങ്ങളാണ് റഷ്യയിൽ ഇതുവരെ ഔദ്യോ​ഗികമായി സ്ഥിരീകരിച്ചത്. രോ​ഗികളുടെ എണ്ണത്തിൽ ഇന്ത്യയാണ് നാലാം സ്ഥാനത്ത്. 3,17,368 കോവിഡ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. ആകെ മരണം 9,109.

കഴിഞ്ഞ 24 മണിക്കൂറിനിടെ ബ്രസീലിൽ 51, റഷ്യയിൽ 114, ഇന്ത്യ-219, ബ്രിട്ടൻ- 181, മെക്സിക്കോ-504, ചിലി - 231 എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളിലെ കോവിഡ് മരണങ്ങളുടെ കണക്ക്. ഇം​ഗ്ലണ്ട്-2,94,375, സ്പെയിൻ-2,90,289, ഇറ്റലി-2,36,651, പെറു- 2,20,749, ജർമ്മനി-1,87,266, ഇറാൻ- 1,84,955 എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകൾ.

അതിനിടെ, രോഗലക്ഷണമില്ലാത്തവരിൽ നിന്ന് കോവിഡ്-19 പകരാനുള്ള സാധ്യത വളരെ അപൂർവമാണെന്ന ലോകാരോഗ്യ സംഘടന പ്രതിനിധിയുടെ പരാമർശം വിവാദമായതിനെ തുടർന്ന് തിരുത്തി. വിവിധ രാജ്യങ്ങളിലെ പഠനത്തിന്റെ അടിസ്ഥാനത്തിൽ രോഗലക്ഷണമില്ലാത്ത വ്യക്തിയിൽ നിന്ന് കോവിഡ്-19 പകരാനുള്ള സാധ്യത വളരെ അപൂർവമാണെന്ന് ലോകാരോഗ്യ സംഘടന കോവിഡ്-19 ടെക്‌നിക്കൽ മേധാവി മരിയ വൻ കെർഖോവ് ആണ് പ്രസ്താവന നടത്തിയത്.

ഒരു വിർച്വൽ പത്രസമ്മേളനത്തിൽ നടത്തിയ ഈ പ്രസ്താവന സംഗതി വിവാദമായതിനെ തുടർന്ന് മരിയ തന്നെ തിരുത്തി. മരിയയുടെ വാക്കുകൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന് ശാസ്ത്ര സമൂഹം ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ചു.
രോഗലക്ഷണമില്ലാത്തവർ കോവിഡ് പരത്തില്ലെന്ന് ശാസ്ത്രീയമായി ഉറപ്പിച്ച് പറയാൻ സാധിക്കില്ലെന്ന് പാരീസിലെ പീറ്റ്-സാൽപെട്രിയർ ആശുപത്രിയിലെ പ്രഫസർ ഗിൽബർട്ട് ഡെറേയ് ട്വിറ്ററിൽ കുറിച്ചു. ലോകാരോഗ്യ സംഘടനയുടെ പ്രസ്താവന ആശ്ചര്യമുളവാക്കിയെന്ന് ലണ്ടൻ സ്‌കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിനിലെ ക്ലിനിക്കൽ എപ്പിഡെമോളജി പ്രഫസർ ലിയാം സ്മിത്തും അഭിപ്രായപ്പെട്ടു. ശാസ്ത്രീയമായി ഇനിയും ഉറപ്പിച്ചിട്ടില്ലെങ്കിലും രോഗലക്ഷണമില്ലാത്തവരിലൂടെയുള്ള കോവിഡ് പകർച്ച ആകെ കേസുകളുടെ 30 മുതൽ 50 ശതമാനം വരെ വരാമെന്ന് സ്മിത്ത് പറഞ്ഞു.

സംഗതി ഈ വിധം കൈവിട്ടു പോയതോടെ തന്റെ പ്രസ്താവനയിൽ തിരുത്തുമായി മരിയ വാൻ കെർഖോവ് രംഗത്തെത്തി. അതൊരു തെറ്റിദ്ധാരണയായിരുന്നെന്നും രണ്ടോ മൂന്നോ പഠനങ്ങളുടെ അടിസ്ഥാനത്തിലെ നിരീക്ഷണം മാത്രമാണ് പങ്കുവച്ചതെന്നും മരിയ പറഞ്ഞു. താൻ ലോകാരോഗ്യ സംഘടനയുടെ നയമല്ല ഇക്കാര്യത്തിൽ പറഞ്ഞതെന്നും മരിയ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP