Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാർ മല്ലപ്പള്ളിയിൽ എത്തിയപ്പോൾ വനിതാ എസ്‌ഐയും സംഘവും കൈകാട്ടി; വാഹനത്തിൽ നാലുപേരുണ്ടെന്നും മൂന്നുപേരിൽ കൂടുതൽ കയറിയാൽ കേസെടുക്കാൻ വകുപ്പുണ്ടെന്നും വിരട്ടൽ; അഞ്ച് മിനിറ്റോളം ഉശിരൻ വിരട്ടൽ നീണ്ടതോടെ കാറിലെ പ്രമുഖൻ ഗ്ലാസ് താഴ്‌ത്തിയിട്ടും ആളെ പിടികിട്ടിയില്ല; ഒടുവിൽ മാസ്‌ക് മാറ്റിയതോടെ രണ്ടൂകൂട്ടർക്കും ചമ്മൽ

കാർ മല്ലപ്പള്ളിയിൽ എത്തിയപ്പോൾ വനിതാ എസ്‌ഐയും സംഘവും കൈകാട്ടി; വാഹനത്തിൽ നാലുപേരുണ്ടെന്നും മൂന്നുപേരിൽ കൂടുതൽ കയറിയാൽ കേസെടുക്കാൻ വകുപ്പുണ്ടെന്നും വിരട്ടൽ; അഞ്ച് മിനിറ്റോളം ഉശിരൻ വിരട്ടൽ നീണ്ടതോടെ കാറിലെ പ്രമുഖൻ ഗ്ലാസ് താഴ്‌ത്തിയിട്ടും ആളെ പിടികിട്ടിയില്ല; ഒടുവിൽ മാസ്‌ക് മാറ്റിയതോടെ രണ്ടൂകൂട്ടർക്കും ചമ്മൽ

എസ്.രാജീവ്‌

മല്ലപ്പള്ളി : മുഖമുദ്രയായിരുന്ന നീട്ടി വളർത്തിയ താടിയും മീശയും ലോക്ക് ഡൗണിനിടെ നീക്കം ചെയ്ത് ക്ലീൻ ഷേവായ എം എൽ എ യെ തിരിച്ചറിയാനാകാതെ ഔദ്യോഗിക വാഹനം തടഞ്ഞ വനിതാ എസ് ഐ പിടിച്ചത് പുലിവാല്. തന്റെ ഐഡന്റിറ്റിയുടെ ഭാഗമായിരുന്ന മീശയും താടിയും വടിച്ചതോടൊപ്പം കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാസ്‌ക് കൂടി ധരിച്ചിരുന്നതോടെ ആളെ തിരിച്ചറിയാൻ കഴിയാതിരുന്നതാണ് എം എൽ എ യ്ക്ക് വിനയായതും പൊലീസിന് പണിയായതും.

ആനിക്കാട്ട് നടന്ന പരിപാടിയിൽ പങ്കെടുക്കാൻ പോയ തിരുവല്ല എം എൽ എ മാത്യു ടി തോമസിനെയാണ് കീഴ് വായ്‌പ്പൂര് വനിത അഡീഷ്ണൽ എസ് ഐ ജാൻസിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തടഞ്ഞത്. ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് രണ്ടരയോടെ മല്ലപ്പള്ളി ജംഗ്ഷനിലായിരുന്നു സംഭവം. ഡ്രൈവർ ഉൾപ്പടെ നാല് യാത്രക്കാരുമായി വന്ന കാർ വനിതാ എസ് ഐ തടഞ്ഞു നിർത്തുകയായിരുന്നു. മൂന്നു പേരിൽ കൂടുതൽ പേർ കാറിൽ യാത്ര ചെയ്യുന്നത് ലോക്ക് ഡൗൺ നിയമ ലംഘനമാണെന്നും കേസെടുക്കാൻ വകുപ്പുണ്ടെന്നുമായിരുന്നു വനിതാ എസ് യുടെ വക വിരട്ടൽ. ഡ്രൈവർക്ക് നേരെയുള്ള വിരട്ടലും സംസാരവും അഞ്ച് മിനിട്ടിലേറെ നീണ്ടതോടെ പിൻ സിറ്റിലിരുന്ന എം എൽ എ ഗ്ലാസ് താഴ്‌ത്തി. എന്നിട്ടും വനിതാ എസ് ഐക്കും സംഘത്തിനും ആളെ പിടി കിട്ടിയില്ല.

തുടർന്ന് എം എൽ എ തന്റെ മുഖത്തെ മാസ്‌ക് കൂടി മാറ്റിയതോടെ ആളെ തിരിച്ചറിഞ്ഞ വനിതാ എസ് ഐ യും കൂട്ടരും ക്ഷമാപണം നടത്തി തടി തപ്പുകയായിരുന്നു. ഡി വൈ എഫ് ഐ ആനിക്കാട് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു എം എൽ എ .
ഡ്രൈവർ ഉൾപ്പെടെ നാല് പേർ കാറിലുണ്ടായിരുന്നതാണ് വനിത എസ് ഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് വാഹനം തടയാൻ കാരണമായത്.

എം എൽ എ യെ കൂടാതെ ഡ്രൈവർ, എം എൽ എ യുടെ ഇളയ മകൾ, എൽ ഡി എഫ് കൺവീനർ അലക്‌സ് കണ്ണമല എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്. കോവിഡ് 19 ജാഗ്രതാ നിർദ്ദേശങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗണിൽ നേരിയ ഇളവുകൾ അനുവദിച്ച സാഹചര്യത്തിൽ ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർക്ക് കാറിൽ സഞ്ചരിക്കാമെന്നതാണ് നിയമം. ഇത് ലംഘിച്ച് യാത്ര ചെയ്തതാണ് വാഹനം തടയാൻ കാരണമായത്. നാലു പതിറ്റാണ്ടിെേലറെക്കാലമായി പൊന്നുപോലെ കാത്ത് പരിപാലിച്ചിരുന്ന മീശയും താടിയും വെട്ടി നീക്കി പുതിയ മുഖത്തോടെയുള്ള മാത്യു ടി തോമസ് എം എൽ എയുടെ പുതിയ ലുക്കിനെ സംബന്ധിച്ച് മറുനാടൻ കഴിഞ്ഞ ആഴ്ച വാർത്ത നൽകിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP