Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പൊലീസ് സ്‌റ്റേഷനിൽ ആര്യ എത്തിയത് വിവാദ കേന്ദ്രമായ അതേ സ്‌കൂട്ടർ സ്വയം ഓടിച്ച്; ഒത്തുതീർപ്പ് സാധ്യത തേടിയെങ്കിലും സെക്യൂരിറ്റിക്കാരനോട് പൊലീസുകാരുടെ മുമ്പിൽ വച്ചു തട്ടി കയറിയത് സെക്യൂരിറ്റി ഏജൻസിയെ ചൊടുപ്പിച്ചു; ടൂവീലർ അശ്രദ്ധമായി നീക്കിവച്ചെന്ന് ആരോപിച്ച് സെക്യൂരിറ്റി ജീവനക്കാരന്റെ മുഖത്തടിച്ചതു കൊച്ചി സർവകലാശാലയിലെ അനന്യ വനിതാ ഹോസ്റ്റലിലിലെ മേട്രൻ; കേസായതോടെ കരാർ ജോലി കൊയിലാണ്ടിക്കാരിക്ക് നഷ്ടമാകും; തുറിച്ചു നോക്കൽ വാദവുമായി തടിയൂരാൻ ആര്യയും

പൊലീസ് സ്‌റ്റേഷനിൽ ആര്യ എത്തിയത് വിവാദ കേന്ദ്രമായ അതേ സ്‌കൂട്ടർ സ്വയം ഓടിച്ച്; ഒത്തുതീർപ്പ് സാധ്യത തേടിയെങ്കിലും സെക്യൂരിറ്റിക്കാരനോട് പൊലീസുകാരുടെ മുമ്പിൽ വച്ചു തട്ടി കയറിയത് സെക്യൂരിറ്റി ഏജൻസിയെ ചൊടുപ്പിച്ചു; ടൂവീലർ അശ്രദ്ധമായി നീക്കിവച്ചെന്ന് ആരോപിച്ച് സെക്യൂരിറ്റി ജീവനക്കാരന്റെ മുഖത്തടിച്ചതു കൊച്ചി സർവകലാശാലയിലെ അനന്യ വനിതാ ഹോസ്റ്റലിലിലെ മേട്രൻ; കേസായതോടെ കരാർ ജോലി കൊയിലാണ്ടിക്കാരിക്ക് നഷ്ടമാകും; തുറിച്ചു നോക്കൽ വാദവുമായി തടിയൂരാൻ ആര്യയും

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: ടൂവീലർ അശ്രദ്ധമായി നീക്കിവച്ചുവെന്ന പേരിൽ സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മുഖത്തടിച്ചതുകൊച്ചി സർവകലാശാലയിലെ അനന്യ വനിതാ ഹോസ്റ്റലിൽ കരാറടിസ്ഥാനത്തിൽ മെട്രേനായി ജോലി ചെയ്യുന്ന യുവതി. സോഷ്യൽ മീഡിയയിൽ അടി വീഡിയോ വൈറലായ സാഹചര്യത്തിൽ ആര്യയ്ക്ക് ജോലി നഷ്ടമാകാൻ സാധ്യതയുണ്ട്. ഇവർക്കെതിരെ ക്രിമിനൽ കേസെടുത്ത സാഹചര്യത്തിൽ പിരിച്ച് വിടുന്നതടക്കമുള്ള നടപടികൾക്കായി രജിസ്ട്രാർക്ക് ശുപാർശ ചെയ്യുമെന്ന് കുസാറ്റ് ചീഫ് വാർഡൻ ഡോ. അജിത് മോഹൻ പറഞ്ഞു.

കോഴിക്കോട് കൊയിലാണ്ടി കാവിൽദേശം തറയിൽ മിത്തൽ വീട്ടിൽ ആര്യയാണ് വിവാദത്തിൽ പെട്ടത്. ഇരുപത്തിയാറുകാരിയെ സെക്യൂരിറ്റിയെ അടിച്ച കേസിൽ അറസ്റ്റ് രേഖപെടുത്തി ജാമ്യത്തിൽ വിട്ടു. 323, 294 ആ, 506 എന്നീ വകുപ്പുകൾ ചുമത്തി. അപായപെടുത്താനും, അസഭ്യം പറഞ്ഞതിനടക്കമുള്ള വകുപ്പുകളാണ് ചുമത്തിയത്. ജാമ്യം ലഭിക്കാത്ത വകുപ്പുകൾ ഒന്നും ചുമത്തിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചത്. കൂടുതൽ ഗൗരവ സ്വഭാവമുള്ള വകുപ്പുകൾ യുവതിക്കെതിരെ ചുമത്താത്തത് പ്രതിഷേധങ്ങൾക്ക് ഇട നൽകുന്നുണ്ട്. കേസ് ഒത്തുതീർപ്പിലാക്കാനും ശ്രമം നടന്നിരുന്നു. അഭിഭാഷകനുമായി പൊലീസ് സ്റ്റേഷനിലെത്തിയ യുവതി അവിടെ വച്ചും റിങ്കുവിനോട് തട്ടിക്കയറിയതോടെ കേസുമായി മുന്നോട്ട് പോകാൻ റിങ്കുവിന്റെ സെക്യൂരിറ്റി ഏജൻസി തീരുമാനിക്കുകയായിരുന്നു.

കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. സെക്യൂരിറ്റിയെ തല്ലുന്നത് കണ്ട ആശുപത്രി ജീവനക്കാരും നാട്ടുകാരും ചേർന്ന് യുവതിയെ തടഞ്ഞ് വച്ച് പൊലീസിൽ ഏൽപിച്ചിരുന്നു. യുവതിയുടെ മൊഴി കേട്ട് കേസെടുക്കാൻ തയ്യാറാവാതിരുന്ന പൊലീസ് സി .സി .ടി വി. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് കേസെടുക്കാൻ നിർബന്ധിതരായത്. യുവതിയോട് പലവട്ടം സ്റ്റേഷനിൽ ഹാജരാകാൻ ആവശ്വപെട്ടെങ്കിലും ഇവർ തയ്യാറായിരുന്നില്ല. ഹാജരായില്ലെകിൽ അറസ്റ്റ് ചെയ്തുകൊണ്ടുവരുമെന്നറിയിച്ചതിനെ തുടർന്നാണ് അഭിഭാഷകനോടൊപ്പം സ്റ്റേഷനിൽ യുവതി ഹാജരായത്.

ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് റിങ്കുവിനെ ആര്യ മർദിച്ചത്. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനാണ് റിങ്കു. ആശുപത്രിയിൽ എത്തിയ യുവതി കാർ പാർക്കിങ് സ്ഥലത്ത് ഇരു ചക്രവാഹനം പാർക്ക് ചെയ്യുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട റിങ്കു വാഹനം മാറ്റി വയ്ക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ഇത് ഗൗനിക്കാതെ യുവതി ആശുപത്രിക്ക് അകത്തേക്ക് പോയി. തുടർന്ന് റിങ്കു വാഹനം മാറ്റിവച്ചു.എന്നാൽ, തിരിച്ചെത്തിയ യുവതി വാഹനം എടുത്തു തരാൻ ആവശ്യപ്പെട്ടു. വണ്ടി കിട്ടിയ ശേഷം റിങ്കുവിനെ അസഭ്യം പറയുകയും മുഖത്ത് അടിക്കുകയുമായിരുന്നു. മാറ്റിവയ്ക്കുന്നതിനിടെ ഇരു ചക്ര വാഹനത്തിന്റെ സ്റ്റാൻഡ് നിലത്തുരഞ്ഞെന്ന് ആരോപിച്ചായിരുന്നു മർദനമെന്നാണ് റിങ്കു പറയുന്നത്. എന്നാൽ, റിങ്കു തന്നെ തുറിച്ചു നോക്കിയതാണ് മർദനത്തിനു കാരണമെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ആശുപത്രി അധികൃതർ നൽകിയ പരാതിയെ തുടർന്ന് പൊലീസ് യുവതിക്കെതിരെ കേസെടുക്കുകയായിരുന്നു. ഇതിനു പിന്നാലെ യുവതി ഒളിവിൽ പോയി. പരാതിയെടുത്തെങ്കിലും പൊലീസ് ഒത്തുത്തീർപ്പിനായി ശ്രമിച്ചിരുന്നു. പ്രതിഷേധം കനത്തതോടെ ഹോസ്റ്റലിലെത്തി പൊലീസ് അറസ്റ്റ് ചെയ്യുമെന്ന് അറിയിച്ചപ്പോഴാണ് അഭിഭാഷകനൊപ്പം ഇവർ ഹാജരായത്. ഈ സാഹചര്യത്തിലാണ് ആര്യ പൊലീസ് സ്‌റ്റേഷനിലെത്തി അറസ്റ്റ് വരിച്ച് ജാമ്യം എടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP