Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലേബർ റൂമിൽ കയറ്റിയ ഗർഭിണിയായ യുവതിയുടെ മുഖത്തടിച്ച് നഴ്സ്; മനുഷ്യത്വരഹിതമായി പെരുമാറി ഡോക്ടർ നസ്റീൻ ഖാദറും; സ്വകാര്യ ആശുപത്രിയിൽനിന്നും മഞ്ചേരി മെഡിക്കൽ കോളജിലെത്തിയ ഗർഭിണിയായ സൗദത്ത് ലേബർ റൂമിൽ നേരിട്ടത് ശാരീരിക-മാനസിക പീഡനങ്ങൾ

ലേബർ റൂമിൽ കയറ്റിയ ഗർഭിണിയായ യുവതിയുടെ മുഖത്തടിച്ച് നഴ്സ്; മനുഷ്യത്വരഹിതമായി പെരുമാറി ഡോക്ടർ നസ്റീൻ ഖാദറും; സ്വകാര്യ ആശുപത്രിയിൽനിന്നും മഞ്ചേരി മെഡിക്കൽ കോളജിലെത്തിയ ഗർഭിണിയായ സൗദത്ത് ലേബർ റൂമിൽ നേരിട്ടത് ശാരീരിക-മാനസിക പീഡനങ്ങൾ

ജംഷാദ് മലപ്പുറം

മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ലേബർ റൂമിൽ കയറ്റിയ യുവതിയുടെ മുഖത്തടിച്ച് നഴ്സ്. മനുഷ്യത്വപരമായി പെരുമാറി മെഡിക്കൽ കോളജിലെ ഡോക്ടർ നസ്റീൻ ഖാദറും. സ്വകാര്യ ആശുപത്രിയിൽനിന്നും മഞ്ചേരി മെഡിക്കൽ കോളജിലെത്തിയ ഗർഭിണി ലേബർ റൂമിൽ നേരിട്ടത് ശാരീരിക-മാനസിക പീഡനങ്ങൾ. മഞ്ചേരി മെഡിക്കൽ കോളജിൽ പ്രസവാനന്തരം ലേബർ റൂമിൽ പ്രവേശിപ്പിച്ച യുവതിയുടെ മുഖത്തടിച്ചതായും, ക്രൂരമായി പെരുമാറിയതായുമാണ് പരാതി. മെഡിക്കൽ കോളജിലെ ഡോ. നസ്റീൻ ഖാദറിനെതിരെയും കണ്ടാലറിയാവുന്ന നാലുനേഴ്സുമാർക്കെതിരെയുമാണ് മലപ്പുറം പൂക്കോട്ടൂർ പള്ളിമുക്കിലെ മോഴിക്കൽ സമീറിന്റെ ഭാര്യ സി.കെ സൗദത്ത് പരാതിയുമായി രംഗത്തുവന്നത്. ഇതുസംബന്ധിച്ച പരാതി മലപ്പുറം ജില്ലാ കലക്ടർക്കും, പൊലീസ് മേധാവിക്കും കൈമാറി. ഇതിന് പുറമെ മനുഷ്യാകാശ കമ്മീഷനും മുഖ്യമന്ത്രിക്കും പരാതി കൈമാറാനിരിക്കുകയാണെന്നും സൗദത്തിന്റെ ഭർത്താവ് സമീർ മലപ്പുറത്ത് പത്രസമ്മേളനത്തിൽ പറഞ്ഞു.

സംഭവത്തെ കുറിച്ച് സമീർ പറയുന്നത് സൗദത്ത് പറയുന്നത് ഇങ്ങനെയാണ്. ഗർഭിണിയായ ശേഷം കഴിഞ്ഞ നവംബർ മാസംവരെ മഞ്ചേരിയിലെ സ്വകാര്യാശുപത്രിയായ കൊരമ്പയിലായിരുന്നു കാണിച്ചിരുന്നത്. തുടർന്ന് ഇക്കഴിഞ്ഞ രണ്ടിനാണ് പ്രസവത്തിനായി കൊരമ്പയിൽ ആശുപത്രിയിൽ അഡ്‌മിറ്റ്ചെയ്തത്. പിറ്റേന്ന് പ്രസവവേദന വന്ന എനിക്ക് സിസേറിയൻ നടത്താൻ അവിടുത്തെ ഡോക്ടർ നിർദ്ദേശിച്ചു. എന്നാൽ പ്രസവവേദന അനുഭവപ്പെടുന്ന തനിക്ക് സിസേറിയൻ ചെയ്യേണ്ട ആവശ്യമുണ്ടോയെന്ന് അഭിപ്രായം ചോദിച്ച എന്റെ വീട്ടുകാരോട് എന്തെങ്കിലും സംഭവിച്ചാൽ താൻ അറിയില്ലെന്നും ഒരു വെള്ള പേപ്പറിൽ ഒപ്പിട്ടുതന്നാൽ പരീക്ഷിക്കാമെന്നുമാണ് അശുപത്രി ഡോ. കദീജ ഉമ്മർ ബന്ധുക്കളോട് പറഞ്ഞത്.

ഡോക്ടറുടെ ഈ സംഭാഷണത്തിൽ അസ്വാഭാവികത തോന്നിയ എന്റെ വീട്ടുകാർ ഈ ആശുപത്രിയിൽനിന്നും മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിന് ആദ്യം വിസമ്മതിച്ച ഡോക്ടർ പിന്നീട് ഒരുമണിക്കൂറോളം വൈകിപ്പിച്ച് പിന്നീട് മാറ്റാൻ സമ്മതിച്ചു. തുടർന്ന് ഈ ആശുപത്രിയിലെ ബില്ലുകളും മറ്റ് അടിപ്പിച്ച ശേഷമാണ് പോകാൻ സമ്മതിച്ചത്. എന്നാൽ കോളജിലേക്ക് പോകാൻ ആംബുലൻസ് സഹായം നൽകാൻ ആശുപത്രി അധികൃതർ തെയ്യാറായില്ല. ശേഷം മഞ്ചേരി മെഡിക്കൽ കോളജിന് സമീപത്തുനിന്നും മറ്റൊരു ആംബുലൻസ് വിളിച്ചാണ് മേഞ്ചരി മെഡലക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.

ശേഷം മെഡിക്കൽ കോളജിലെ ലേബർ റൂമിലേക്ക് മാറ്റിയ ഉടൻതന്നെ ഒരു ലേഡി ഡോക്ടർ വരികയും ഉടൻ തന്നെ എന്നെ പരിശോധിക്കുകയും 48മണിക്കൂറിനുള്ളിൽ സുഖപ്രസവം ഉണ്ടാകുമെന്നും സിസേറിയന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്ന് അറിയിക്കുകയും ചെയ്തു. തുടർന്ന് 'ഏത് മഹതിയാണ് കൊരമ്പയിൽ ആശുപത്രിയിൽനിന്ന് ഓപ്പറേഷൻ വേണ്ടെന്ന് പറഞ്ഞ് പോന്നത്' എന്ന് ചോദിച്ച് മറ്റൊരു ഡോക്ടറായ നസ്റീൻ ഖാദർ തന്നെ അടുക്കലേക്കുവരികയായിരുന്നുവെന്നും സൗദത്ത് പരാതിയിൽ പറയുന്നു.

ദേഷ്യപ്പെട്ട് സംസാരിച്ച ഡോക്ടർ നസ്റീൻ ഖാദർ പ്രസവം കഴിയുംവരെ മോശമായാണ് പെരുമാറിയതെന്നും ഇവർ പറയുന്നു. 'നിങ്ങൾ എന്തിനാണ് കൊരമ്പയിൽ ആശുപത്രിയിലെ കദീജ ഡോക്ടറെ വെറുപ്പിച്ച് ഇങ്ങോട്ട് വന്നത്. ഇവിടെയും ഓപ്പറേഷൻ വേണമെന്ന് പറഞ്ഞാൽ ഇനി എവിടേക്കാണ് നിങ്ങൾ കൊണ്ടുപോകുകയെന്നും ചോദിച്ചാണ് മനുഷ്യത്വ രഹിതമായാണ് ഡോ.നസ്റീൻ ഖാദർ സംസാരിച്ചതെന്നും സൗജത്ത് പറയുന്നു.

തുടർന്ന് ഇക്കാര്യംതന്നെ തന്റെ ഉമ്മയോടും സഹോദരിമാരോടും ഡോക്ടർ ആവർത്തിച്ചു. തുടർന്ന് എന്റെ ഉമ്മയും സഹോദരിയും ഇക്കാര്യം പുറത്തു ചൂടുവെള്ളം വാങ്ങാൻ പോയിരുന്ന എന്റെ ഭർത്താവിനെ തിരിച്ചുവന്നപ്പോൾ ഇക്കാര്യം അറിയിച്ചു. ബന്ധുക്കളെല്ലാം മാനസികമായി തകർന്നിരിക്കുന്ന സമയമായിരുന്നു ഇത്. ഇവർ ലേബർറൂമിന് പുറത്തു മനോവേദന സഹിച്ചാണ് കാത്തിരുന്നത്. ശേഷം വൈകിട്ടോടെ സുഖപ്രസവത്തിലൂടെ താൻ ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു.

പ്രസവ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാരിൽ കണ്ടാലറിയാവുന്ന ഒരു നഴ്സ് വളരെ മോശമായാണ് പെരുമാറിയതെന്നും ലേബർറൂമിൽവെച്ച് ഇവർ വലതുകവളിൽ അടിച്ചതായും സൗദത്ത് പറയുന്നു. തുടർന്ന് പ്രസവം കഴിഞ്ഞ ശേഷം രണ്ടു പുരുഷ നേഴ്സുമാർ വന്ന് പ്രസവ സംബന്ധമായ മുറിവുകൾ തുന്നി. ഈ സമയം വെള്ളത്തിന് ദാഹിച്ച തനിക്ക് ഒരു തുള്ളിവെള്ളംപോലും തരാൻ ഇവർ കൂട്ടാക്കിയില്ല. തുടർന്നു പുരുഷ നേഴ്സുമാർ ഇടപെട്ടാണ് വെള്ളം നൽകിയതെന്നും സൗജത്ത് നൽകിയ പരാതിയിൽ പറയുന്നു. മുറിവുകൾ തുന്നിക്കെട്ടിയ ഉടൻ തന്നെ മറ്റൊരു വനിതാ നഴ്സ് വന്ന് എണീറ്റ് കട്ടിലിൽ കിടക്കാൻ പറഞ്ഞു.

വലിയ കട്ടിലിൽ കയറാൻപോലും കഴിയാതെവന്ന തനിക്ക് ഒരു സഹായംപോലും നൽകാൻ നഴ്സ് വിസമ്മതിച്ചു. തുടർന്ന് കഠിനമായ വേദന സഹിച്ചാണ് താൻ കട്ടിലിൽ കയറിക്കിടന്നത്. ശേഷം കുഞ്ഞിനെ മുലയൂട്ടാൻ എനിക്ക് നൽകുകയും ആസമയം കുട്ടിയെ പിടിക്കാൻ സഹായിക്കാമോ എന്ന് ചോദിച്ച എന്നോട് 'നീ വേണമെങ്കിൽ മുലകൊടുത്തോ' ഞങ്ങൾക്ക് വേറെ പണിയുണ്ട്' എന്ന പറഞ്ഞ് കയർത്തുസംസാരിച്ചു. ഒരു മനുഷ്യജീവന്റെ വിലപോലും നൽകാതെയാണ് ഇവർ പെരുമാറിയത്. ഈസമയത്ത് എന്റെ കുഞ്ഞിനെയും ജീവൻ ആശുപത്രി അധികൃതരുടെ കയ്യിലായതിനാൽ ആശുപത്രിയിലെ ആരോടും അതുവരെ പരാതിപ്പെട്ടില്ല. തുടർന്ന് ലേബർ റൂമിൽനിന്നും പുറത്താക്കി നിലത്തു കിടത്തി.

എന്നാൽ ഈ സമയത്ത് രക്തം പോകുന്നത് കൂടി കണ്ടതോടെ ഇവിടെ നിന്നും ഡിസ്ചാർജ് വാങ്ങി മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറുകയായിരുന്നു. ഇപ്പോഴും മഞ്ചേരി മലബാർ ആശുപത്രിയിൽചികിത്സയിലാണ്. ഇത്തരത്തിൽ തന്നോട് പ്രവർത്തിച്ച ഡോ. നസ്റീൻ ഖാദർ എന്നിവരുടേയും, ഡ്യൂട്ടിയിലുണ്ടായിരുന്ന ലേഡി നഴ്സുമാരിൽ ചിലരുടേയും പ്രവർത്തിമൂലം ഞാൻ മാനസികമായി തകരുകയും ഇപ്പോഴും വലിയ സങ്കടത്തിലും പ്രയാസത്തിലുമാണ്. എന്നെ ലേബർ റൂമിൽനിന്നും മുഖത്തടിച്ച ലേഡി നഴ്സിനേയും അപമര്യാദയായി പെരുമാറിയ ഡോ. നസ്റീൻ ഖാദർ എന്നിവരേയും ഇപ്പോഴും എനിക്ക് കണ്ടാൽ അറിയാം.

ഇവരുടെ പ്രവൃത്തിമൂലം മാനസികമായി തകർന്ന ഞാനും കുടുംബവും ഇപ്പോഴും ഈ ഷോക്കിൽനിന്നും മോചിതരായിട്ടില്ല. മേൽസംഭവത്തിൽ ആശുപത്രി ലോബികളുടെ ഇടപെടലുണ്ടാകാമെന്നും താനും കുടുംബവും വിശ്വസിക്കുന്നുവെന്നും സൗദത്ത് എസ്‌പിക്കും കലക്ടർക്കും നൽകിയ പരാതിയിൽ വ്യക്തമാക്കി. സാധാരണക്കാർക്ക് ഏക ആശ്രയമായ മെഡിക്കൽ കോളജ് ആശുപത്രികളിൽ ഇത്തരം പ്രവണത നടക്കുന്നത് ഏറെ ഭയമുണ്ടാക്കുന്ന കാര്യമാണ്. ഈ ഡോക്ടർക്കെതിരെ വേറെയും നിരവധി പരാതികളുള്ളതായി ആശുപത്രിയിലെ മറ്റു രോഗികളിൽനിന്നും അറിയാൻ കഴിഞ്ഞു. ഇതിനാൽ തന്നെ ഈ ഡോക്ടർക്കെതിരെയും, മറ്റു നേഴ്സുമാർക്കെതിരെയും ഇന്ത്യൻശിക്ഷാനിയമ പ്രകാരം ആവശ്യമായ ക്രിമിനൽനടപടിയും വകുപ്പ്തല നടപടികളും സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് സൗദത്ത് ഇന്ന് പരാതി നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP