Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മഹാരാഷ്ട്രയിലെ ചിപ്ലൂനിൽ പ്രളയത്തിൽനിന്ന് കയറിൽക്കെട്ടി രക്ഷപ്പെടുത്താൻ ശ്രമം; പിടിവിട്ട് യുവതി വെള്ളക്കെട്ടിലേക്ക്; താഴേക്ക് പതിച്ചത്,കെട്ടിടത്തിന്റെ ടെറസിനു സമീപത്ത് എത്തിയ ശേഷം; ദൃശ്യങ്ങൾ

മഹാരാഷ്ട്രയിലെ ചിപ്ലൂനിൽ പ്രളയത്തിൽനിന്ന് കയറിൽക്കെട്ടി രക്ഷപ്പെടുത്താൻ ശ്രമം; പിടിവിട്ട് യുവതി വെള്ളക്കെട്ടിലേക്ക്; താഴേക്ക് പതിച്ചത്,കെട്ടിടത്തിന്റെ ടെറസിനു സമീപത്ത് എത്തിയ ശേഷം; ദൃശ്യങ്ങൾ

ന്യൂസ് ഡെസ്‌ക്‌

മുംബൈ: മഹാരാഷ്ട്രയിലെ കൊങ്കൺ മേഖലയിൽ ശക്തമായ മഴയെ തുടർന്ന് വെള്ളപ്പൊക്കത്തിൽ കനത്ത ദുരിതം നേരിടുന്നതിന്റെ വാർത്തകൾ പുറത്തുവരുന്നതിന് പിന്നാലെ അതിദാരുണമായ ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. പ്രളയത്തിൽ കുടുങ്ങിക്കിടക്കുന്ന ആളുകളെ രക്ഷിക്കുന്നതിനിടെ ഒരു സ്ത്രീ കൈവിട്ട് വെള്ളത്തിലേക്ക് വീണുപോകുന്ന ദൃശ്യങ്ങളാണിത്.

മുംബൈയിൽ നിന്ന് 250 കിലോമീറ്റർ അകലെയുള്ള ചിപ്ലുനിലെ രത്‌നഗിരിയിലാണ് സംഭവം നടന്നത്. ടെറസിന് മുകളിൽ നിൽക്കുന്ന ആളുകൾ ഒരു കയറുപയോഗിച്ച് സ്ത്രീയെ മുകളിലേക്ക് വലിച്ചുകയറ്റാൻ ശ്രമിക്കുന്നതിനിടെ കൈവിട്ട് ഇവർ താഴേ വെള്ളത്തിലേക്ക് പതിക്കുകയായിരുന്നു.

യുവതിയെ കെട്ടിടത്തിന്റെ മുകളിലേക്ക് കയറിൽക്കെട്ടി രക്ഷാപ്രവർത്തകർ വലിച്ചെടുക്കുന്നതാണ് പതിനൊന്ന് സെക്കൻഡു നീളുന്ന വീഡിയോയിലുള്ളത്. കയറിന്റെ അറ്റത്തുകെട്ടിയ ടയറിൽപിടിച്ചാണ് യുവതി മുകളിലേക്കെത്തുന്നത്. കെട്ടിടത്തിന്റെ ടെറസിനുസമീപത്ത് യുവതി എത്തിയപ്പോഴേക്കും പിടിവിട്ട് യുവതി താഴേക്ക് പതിക്കുകയായിരുന്നു.

 

ചിപ്ലൂനിന്റെ അമ്പതുശതമാനം പ്രദേശവും വെള്ളപ്പൊക്കത്തിൽ മുങ്ങിക്കിടക്കുകയാണെന്ന് വാർത്താ ഏജൻസിയായ പി.ടി.ഐ. റിപ്പോർട്ടുചെയ്തു. 70,000-ൽപരം ആളുകളാണ് ഇവിടെ താമസിക്കുന്നത്. 5000-ൽ അധികമാളുകൾ വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടുപോയി. ദേശീയ ദുരന്തനിവാരണ സേന, സംസ്ഥാനത്തുനിന്നുള്ള രക്ഷാപ്രവർത്തകരുടെ സംഘം എന്നിവയ്ക്കുപുറമെ നാവികസേനയും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നുണ്ട്.

കൊങ്കൺ മേഖലയിൽ മാത്രം മണ്ണിടിഞ്ഞ് ആയിരക്കണക്കിനു പേരാണ് ഒറ്റപ്പെട്ടുപോയിരിക്കുന്നത്. അപ്രതീക്ഷിതമായി വന്നെത്തിയ മഴയും വെള്ളപ്പൊക്കവും സംസ്ഥാനത്തെ റോഡ്, റെയിൽ ഗതാഗതത്തെ സാരമായി ബാധിച്ചു.

കഴിഞ്ഞ നാപ്പത് വർഷത്തിനിടയിലെ ഏറ്റവും വലിയ മഴയാണ് മഹാരാഷ്ട്ര ജൂലൈയിൽ നേരിടുന്നത്. മഹാരാഷ്ട്രയിലും തെക്കേഇന്ത്യയിലും മഴക്കെടുതിയിൽ പതിമൂന്ന് പേരാണ് ഇതുവരെ മരിച്ചത്. കൊങ്കന്മേഖലയും തെലങ്കാനയുടെ വടക്കൻ ജില്ലകളിലുമുണ്ടായ വെള്ളപ്പൊക്കത്തിൽ വീടുകളടക്കം തകർന്ന് വ്യാപക നാശനഷ്ടം.ആയിരകണക്കിന് പേരെ മാറ്റിപാർപ്പിച്ചു. നിരവധി വീടുകളും കൃഷിയിടങ്ങളും തകർന്നു. ഉത്തരകന്നഡയിൽ ഒഴുക്കിൽപ്പെട്ട് ആറ് യുവാക്കളെ കാണാതായി. കൊങ്കന്മേഖലയിലൂടെയുള്ള ട്രെയിൻ സർവ്വീസുകൾ തൽക്കാലത്തേക്ക് റദ്ദാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിതി വിലയിരുത്തി.

ഗോദാവരി കൃഷ്ണ നദീ തീരങ്ങളിലാണ് പ്രളയഭീഷണി. ഇന്നലെ തുടങ്ങിയ ശക്തമായ മഴയിൽ നദികൾ കരകവിഞ്ഞു. മഹാരാഷ്ട്രയിലെ രത്‌നഗിരി റായ്ഗഡ് മേഖലയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ഒഴുക്കിൽപ്പെട്ടും വീട് തകർന്നും മഹരാഷ്ട്രയിൽ മാത്രം എട്ട് പേർ മരിച്ചു. കൊങ്കൻ മേഖലയിൽ വെള്ളക്കെട്ട് ഉയർന്നതോടെ നിരവധി യാത്രക്കാരാണ് കുടുങ്ങികിടക്കുന്നത്. മുംബൈ ഗോവ ദേശീയപാത തൽക്കാലത്തേക്ക് അടച്ചു.

 

ഉത്തരകന്നഡയിലും തെലങ്കാനയുടെ വടക്കൻ ജില്ലകളിലും കനത്ത നാശനഷ്ടമാണ്. ഹുബ്ലിയിൽ ഒഴുക്കിൽപ്പെട്ട് ആറ് യുവാക്കളെ കാണാതായി. തെലങ്കാനയിൽ 16 ജില്ലകളിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കമാണ്. വീട് തകർന്ന് വീണ് ആസിഫാബാദിൽ മൂന്ന് പേർ മരിച്ചു. ഗോദാവരി തീരത്ത് അതീവജാഗ്രതാ നിർദ്ദേശം നൽകി. ആന്ധ്രയിലെ സമീപ ജില്ലകളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചു. വേദഗംഗ നദി കരവിഞ്ഞതോടെ ബെംഗ്‌ളൂരു പൂണെ ദേശീയപാത തല്ക്കാലത്തേക്ക് അടച്ചു. നേവിയുടെയും ദേശീയദുരന്തനിവാരണ സേനയുടെയും കൂടുതൽ സംഘങ്ങളെ വിന്യസിച്ചു. മൂന്ന് ദിവസം കൂടി മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP