Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202216Tuesday

നാലു വയസുകാരിയെ നാലാം നിലയിൽ നിന്ന് എറിഞ്ഞുകൊന്നു; ദന്ത ഡോക്ടറായ അമ്മ അറസ്റ്റിൽ; സംഭവം ബെംഗളൂരുവിൽ; കുട്ടിയെ വകവരുത്തി സ്വയം ജീവനൊടുക്കാനായിരുന്നു ശ്രമമെന്ന് പൊലീസ്

നാലു വയസുകാരിയെ നാലാം നിലയിൽ നിന്ന് എറിഞ്ഞുകൊന്നു; ദന്ത ഡോക്ടറായ അമ്മ അറസ്റ്റിൽ; സംഭവം ബെംഗളൂരുവിൽ; കുട്ടിയെ വകവരുത്തി സ്വയം ജീവനൊടുക്കാനായിരുന്നു ശ്രമമെന്ന് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: നാലുവയസുകാരിയെ കെട്ടിടത്തിൽ നിന്ന് എറിഞ്ഞ അമ്മ അറസ്റ്റിൽ. ബെംഗളൂരു എസ്ആർ നഗറിലായിരുന്നു സംഭവം. സംഭവത്തിൽ ദന്തഡോക്ടറായ സുഷമ ഭരദ്വാജിനെ പൊലീസ് അറസ്റ്റ് ചെയ്തു. സോഫ്റ്റ്‌വെയർ എൻജിനീയറായ ഭർത്താവ് കിരണിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്ത് യുവതിയെ അറസ്റ്റ് ചെയ്തത്. ബെംഗളൂരു എസ്ആർ നഗറിൽ വ്യാഴാഴ്ചയാണ് സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

സികെസി ഗാർഡനിലെ അപ്പാർട്മെന്റിലെ നാലാം നിലയിലാണ് കിരണും കുടുംബവും താമസിക്കുന്നത്. സുഷമ കുട്ടിയുമായി ബാൽക്കണിയിൽ നിൽക്കുന്നതും പെട്ടെന്നു താഴേയ്ക്ക് ഇടുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. സംഭവസ്ഥലത്തുവച്ചു തന്നെ കുട്ടി മരിച്ചു. ഇതിനുശേഷം ബാൽക്കണിയുടെ കൈവരിയിൽ കയറിയിരുന്ന സുഷമയെ, ബന്ധുക്കളെത്തി ബലംപ്രയോഗിച്ച് താഴെയിറക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

കേൾവിശേഷിയും സംസാര ശേഷിയുമില്ലാത്ത കുട്ടിക്ക് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും, ഇതു മൂലം സുഷമ കടുത്ത വിഷാദത്തിലായിരുന്നുവെന്നുമാണ് റിപ്പോർട്ട്. കുട്ടിയെ കൊലപ്പെടുത്തി സ്വയം ജീവനൊടുക്കാനായിരുന്നു സുഷമയുടെ ശ്രമമെന്ന് പൊലീസ് പറഞ്ഞു.

താമസിക്കുന്ന അപ്പാർട്ട്മെന്റിന്റെ നാലാം നിലയിൽ നിന്നാണ് കുട്ടിയെ സുഷമ താഴേക്ക് എറിഞ്ഞത്. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP