Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖകളിൽ ജോലി വാഗ്ദാനം നൽകി നാലു സ്ത്രീകളിൽ നിന്നായി തട്ടിയെടുത്തത് 2.60 ലക്ഷം രൂപ; മാനേജർ മുതൽ ഡ്രൈവർ തസ്തികയിൽ വരെ ഒഴിവുണ്ടെന്നും കാട്ടി പൈസ വാങ്ങിയത് നിലമേൽ ശാഖയിലുള്ള നീതുവിന്റെ അക്കൗണ്ടിലേക്ക്; ജോലി വാഗ്ദാനം ചെയ്ത് യുവതി പറ്റിച്ചത് പതിനേഴിലധികം പേരെ; തട്ടിപ്പുകേസിൽ അറസ്റ്റിലായത് കരവാളൂർ സ്വദേശി നീതു

ജോയി പുനലൂർ

 

കൊല്ലം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖകളിലെ വിവിധ തസ്തികകളിൽ ബാങ്ക് ജോലി വാഗ്ദാനം നൽകി 2 ലക്ഷത്തി അറുപതിനായിരം രൂപ തട്ടിയ യുവതി പിടിയിൽ. പുനലൂർ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖകളിലെ വിവിധ തസ്തികകളിൽ ജോലി നൽകാമെന്ന് പറഞ്ഞു നാലു സ്ത്രീകളിൽ നിന്ന് 2.60 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കരവാളൂർ നീതുഭവനിൽ നീതു മോഹനനെ (35) യാണ് പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

വിളക്കുടി അനീസ് മൻസിലിൽ ആൻസി, കുന്നിക്കോട് അയിഷ മൻസിലിൽ അനീസ ബീവി, വിളക്കുടി ചാവരുകോണത്ത് വീട്ടിൽ അൻസിയ ബീവി,ആവണീശ്വരം ഷെഫീർ പ്രിൻസ് വില്ലയിൽ ഫൗസിയ എന്നിവർ നൽകിയ പരാതിയെത്തുടർന്നാണ് അറസ്റ്റ്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിവിധ ശാഖകളിൽ മാനേജർ, ഓഫീസ് അസിസ്റ്റൻഡ്, മെസഞ്ചർ,ഡ്രൈവർ തുടങ്ങിയ തസ്തികകളിൽ ജോലി നൽകാമെന്നായിരുന്നു വാഗ്ദാനം. എസ്.ബി.ഐയുടെ നിലമേൽ ശാഖയിലെ നീതുവിന്റെ അക്കൗണ്ടിലാണ് പരാതിക്കാർ പണം നിക്ഷേപിച്ചത്. ഇവർ പലപ്പോഴായി 2.60 ലക്ഷം രൂപയാണ് നീതുവിന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചത്. ജോലി ലഭിക്കാതെ വന്നതോടെയാണ് ഇവർ പുനലൂർ പൊലീസിൽ പരാതി നൽകിയത്.

പുനലൂർ സിഐ.ബിനുവർഗീസ്, എസ്‌ഐ.ജെ.രാജീവ് എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ ഉച്ചക്ക് ശേഷം യുവതിയെ പിടികൂടുകയായിരുന്നു. ജോലി വാഗ്ദാനം നൽകി 17ലധികം പേരിൽ നിന്നും ഇവർ പണം വാങ്ങിയിട്ടുണ്ട്. ഇന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കി കോടതി പ്രതിയെ റിമാന്റ് ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP