Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഹസീനയുടെ കയ്യിൽ ഷംസുദ്ദീൻ ഏൽപിച്ചത് 18ലക്ഷം രൂപയുടെ സാധനങ്ങളടങ്ങിയ ലഗേജ്; കരിപ്പൂരിലിറങ്ങിയ യുവതി ബാഗുമായി മുങ്ങിയത് ടോയ്ലേറ്റിലേക്കെന്ന് പറഞ്ഞ്; ഉരുപ്പടികൾ വിറ്റത് ഭർത്താവ് സിദ്ദീഖിന്റെ സഹായത്തോടെയും; ദുബായിൽ നിന്നും നാട്ടിലേക്ക് വരവേ സഹയാത്രികനെ കബളിപ്പിച്ച യുവതിയേയും ഭർത്താവിനെയും റിമാന്റ് ചെയ്തു

ഹസീനയുടെ കയ്യിൽ ഷംസുദ്ദീൻ ഏൽപിച്ചത് 18ലക്ഷം രൂപയുടെ സാധനങ്ങളടങ്ങിയ ലഗേജ്; കരിപ്പൂരിലിറങ്ങിയ യുവതി ബാഗുമായി മുങ്ങിയത് ടോയ്ലേറ്റിലേക്കെന്ന് പറഞ്ഞ്; ഉരുപ്പടികൾ വിറ്റത് ഭർത്താവ് സിദ്ദീഖിന്റെ സഹായത്തോടെയും; ദുബായിൽ നിന്നും നാട്ടിലേക്ക് വരവേ സഹയാത്രികനെ കബളിപ്പിച്ച യുവതിയേയും ഭർത്താവിനെയും റിമാന്റ് ചെയ്തു

ജംഷാദ് മലപ്പുറം

മഞ്ചേരി: ദുബായിൽനിന്നും കരിപ്പൂരിലേക്ക് വരുന്നതിനിടെ ലഗേജിന് ഭാരക്കൂടുതലുള്ളതിനാൽ സഹയാത്രികയായ ഹസീനയുടെ കയ്യിൽ ഷംസുദ്ദീൻ ഏൽപിച്ചത് 18ലക്ഷം രൂപയുടെ സാധനങ്ങളടങ്ങിയ ലഗേജ്. കരിപ്പൂരിലിറങ്ങിയ ഹസീന ടോയ്ലേറ്റിലേക്കെന്ന് പറഞ്ഞ് ബാഗുമായി മുങ്ങി. ഹസീന ഉരുപ്പടികൾ വിറ്റത് ഭർത്താവ് സിദ്ദീഖിന്റെ സഹായത്തോടെ. ദമ്പതികളെ തെളിവെടുപ്പിന് ശേഷം റിമാന്റ് ചെയ്തു. 18 ലക്ഷം രൂപയുടെ സാധനങ്ങളുമായി എയർപ്പോർട്ടിൽ നിന്നും മുങ്ങിയ സംഭവത്തിൽ അറസ്റ്റിലായ ദമ്പതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പിന് ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. വഴിക്കടവ് കാരേക്കോട് ആനക്കല്ലൻ ആസീസിന്റെ മകൾ ഹസീന (36), ഭർത്താവ് കാസർകോഡ് കാഞ്ഞങ്ങാട് ഒഴിഞ്ഞ വളപ്പ് സക്കീന മൻസിലിൽ സിദ്ദീഖ് (30) എന്നിവരെയാണ് മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തത്.

ഇക്കഴിഞ്ഞ 24ന് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. കാഞ്ഞങ്ങാട് ഇഖ്ബാൽ ഗേറ്റിന് സമീപം ഫാത്തിമ വില്ലയിൽ മവ്വൽ ഉമ്മറിന്റെ മകൻ ഷംസുദ്ദീൻ (48) ആണ് പരാതിക്കാരൻ. ഷംസുദ്ദീനൊപ്പം ദുബായിൽ നിന്നും വരികയായിരുന്നു ഹസീന. ഷംസുദ്ദീന്റെ ലഗേജിന് ഭാരക്കൂടുതൽ ഉള്ളതിനാൽ കുറച്ച് ഹസീനയെ ഏൽപ്പിക്കുകയായിരുന്നു. കരിപ്പൂർ വിമാനത്താവളത്തിലെത്തിയപ്പോൾ ടോയ്ലേറ്റിലേക്കെന്ന് പറഞ്ഞ് ഹസീന ബാഗുമായി മുങ്ങി എന്നാണ് പരാതി. സ്വർണ്ണാഭരണങ്ങളടക്കം 18 ലക്ഷം രൂപയുടെ സാധനങ്ങൾ അടങ്ങിയ ബാഗാണ് കൊള്ളയടിച്ചതെന്ന് ഷംസുദ്ദീൻ വഴിക്കടവ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഇതിനെ തുടർന്ന് ഹസീനയെയും ഉരുപ്പടികൾ വിൽക്കാൻ സഹായിച്ച ഭർത്താവ് സിദ്ദീഖിനെയും ഇക്കഴിഞ്ഞ നാലിന് വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഫെബ്രുവരി 14നാണ് കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനുമായി ഇവരെ കരിപ്പൂർ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്.

അതേ സമയം വിദേശത്ത് നിന്നെത്തിയ കർണാടക സ്വദേശിയായ യാത്രക്കാരനെ കരിപ്പൂരിൽനിന്നു സ്വർണക്കടത്തുകാരനെന്നു സംശയിച്ച് തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ച കേസിൽ ഇന്നു നാലു പേർ കൂടി അറസ്റ്റ് ചെയ്തു. കോഴിക്കോട് കാരപ്പറമ്പ് തടമ്പാട്ടുതാഴം പുഞ്ചിരി ഹൗസിൽ പി.ഹൈനേഷ് (31), കൊടശേരി അത്തോളി കോമത്ത് ഹൗസിൽ നിജിൽരാജ് (26), വെസ്റ്റ്ഹിൽ അത്താണിക്കൽ റീനാ നിവാസിൽ സുദർശ് (22), ബേപ്പൂർ സൗത്ത് ബി.സി. റോഡിൽ രചന ഹൗസിൽ ഹരിശങ്കർ (19) എന്നിവരെയാണ് കൊണ്ടോട്ടി പൊലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ എട്ടിന് പുലർച്ചെ ദുബായ് വിമാനത്തിൽ കരിപ്പൂരിലെത്തിയ കർണാടകയിലെ ദക്ഷിണ കാനറ സ്വദേശി അബ്ദുൾ നാസർ ഷംസാദിനെ (23) തട്ടിക്കൊണ്ടുപോയ കേസിലാണ് യുവാക്കൾ പിടിയിലായത്.

കേസിൽ നേരത്തെ പരപ്പനങ്ങാടി നെടുവ ചെറമംഗലം മുസ്ലിയാർ വീട്ടിൽ റഷീദിനെ (33) അറസ്റ്റു ചെയ്തിരുന്നു. കരിപ്പൂരിൽ നിന്നു കാസർഗോഡ് സ്വദേശിയോടൊപ്പം ഓട്ടോറിക്ഷയിൽ റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നതിനിടെ കൊട്ടപ്പുറത്തിനു സമീപം ബൈക്കിലെത്തിയാണ് ഷംസാദിനെ തടഞ്ഞു നിർത്തിയത്. പിറകിലെത്തിയ ക്രൂയിസർ ജീപ്പിലെത്തിയ ഏഴുപേർ ഷംസാദിനെ വാഹനത്തിൽ തട്ടിക്കൊണ്ടു പപോയി പീഡിപ്പിച്ച് പണം കവരുകയായിരുന്നു. യുവാവിന്റെയും സഹയാത്രികന്റെയും ബഗേജും സംഘം തട്ടിയെടുത്തു. എടിഎം. കാർഡ് കൈക്കലാക്കി 23000 രൂപയും 100 ദിർഹവും കവർന്ന സംഘം സ്വർണം അന്വേഷിച്ച് യുവാവിനെ കടലുണ്ടി പാലത്തിനു സമീപമെത്തിച്ച് പരിശോധിക്കുകയും പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കുകയും ചെയ്തു. യൂണിവേഴ്‌സിറ്റിക്ക് സമീപം യുവാവിനെ ഉപേക്ഷിച്ച് സംഘം രക്ഷപ്പെടുകയായിരുന്നു.

കാസറഗോഡ്, കോഴിക്കോട്, മലപ്പുറം ജില്ലകളിലായുള്ള പ്രതികളെ കവർച്ചക്കായി ഏകോപിപ്പിച്ചത് അറസ്റ്റിലായ ഹൈനേഷാണെന്ന് പൊലീസ് പറഞ്ഞു. ഹരിശങ്കറിന്റെ ബൈക്കാണ് കവർച്ചക്ക് ഉപയോഗിച്ചത്. സുദർശ് ബൈക്കിലും നിജിൽരാജ് ക്രൂയിസ് ട്രക്കറിലുമായി സംഘത്തിലുണ്ടായിരുന്നു. നേരത്തെ ഒമ്പത് പ്രതികളാണ് കേസിലുണ്ടായിരുന്നത്. ഇവരെ ചോദ്യം ചെയ്തതിൽ നിന്നു കൂടുതൽ പേരുടെ പങ്ക് വെളിപ്പെട്ടിട്ടുണ്ട്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP