Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഞായറാഴ്ച പിൻവലിച്ച 5 വിഘടനവാദി നേതാക്കൾക്ക് പിന്നാലെ 18 പ്രമുഖ ഹുറിയത്ത് നേതാക്കളുടെ സുരക്ഷ ഒറ്റയടിക്ക് പിൻവലിച്ച് മോദി സർക്കാർ; 1000 പൊലീസുകാരും 100 വാഹനങ്ങളും രാജ്യ സുരക്ഷയ്ക്കായി മാറ്റി ഉപയോഗിക്കാൻ ഉത്തരവ്; ഇന്ത്യയുടെ ചെലവിൽ ഇന്ത്യയ്‌ക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും പ്രവർത്തിച്ചിരുന്ന ഗിലാനിയും യാസിൻ മാലിക്കും അടങ്ങിയ നേതാക്കൾ ജീവൻ കാക്കാൻ നെട്ടോട്ടത്തിൽ

ഞായറാഴ്ച പിൻവലിച്ച 5 വിഘടനവാദി നേതാക്കൾക്ക് പിന്നാലെ 18 പ്രമുഖ ഹുറിയത്ത് നേതാക്കളുടെ സുരക്ഷ ഒറ്റയടിക്ക് പിൻവലിച്ച് മോദി സർക്കാർ; 1000 പൊലീസുകാരും 100 വാഹനങ്ങളും രാജ്യ സുരക്ഷയ്ക്കായി മാറ്റി ഉപയോഗിക്കാൻ ഉത്തരവ്; ഇന്ത്യയുടെ ചെലവിൽ ഇന്ത്യയ്‌ക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും പ്രവർത്തിച്ചിരുന്ന ഗിലാനിയും യാസിൻ മാലിക്കും അടങ്ങിയ നേതാക്കൾ ജീവൻ കാക്കാൻ നെട്ടോട്ടത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണങ്ങളെത്തുടർന്ന് കാശ്മീരിലുള്ള വിഘടനവാദി നേതാക്കൾക്കെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ. 18 ഹുറിയത് നേതാക്കളുടെ സുരക്ഷയാണ് കേന്ദ്ര സർക്കാരിന്റെ നിർദ്ദേശ പ്രകാരം ജമ്മുകാശ്മീർ ഭരണകൂടം പിൻവലിച്ചത്. ജമ്മുകാശ്മീരിൽ ഗവർണ്ണർ ഭരണമാണ് നിലവിൽ. അതുകൊണ്ട് കൂടിയാണ് കേന്ദ്ര ഇടപെടലിന്റെ ഫലമായി ഹുറിയത് നേതാക്കളുടെ സുരക്ഷ പിൻവലിക്കുന്നത്. കശമീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫതിയോട് അടുത്തു നിൽക്കുന്ന ചിലരും ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. സംസ്ഥാന ചീഫ് സെക്രട്ടറി സുബ്രമണ്യെന്റ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ഹുറിയത്ത നേതാക്കളുടെ സുരക്ഷ പിൻവലിക്കാൻ തീരുമാനിച്ചത്.

എസ് എ എസ് ഗിലാനി, അഗ സെയ്ദ് മൗസവി, മൗലവി അബ്ബാസ് അൻസാരി, യാസിൻ മാലിക്ക്, സലീം ഗിലാനി, ഷാഹിദ് ഉൾ ഇസ്ലാം, സഫർ അക്‌ബർ ഭട്ട്, നയിം അഹമ്മദ് ഖാൻ, മുക്താർ അഹമ്മദ് വാസ, ഫാറൂഖ് അഹമ്മദ് കിച്‌ലൂ, മസൂർ അബ്ബാസ് അൻസാരി, അഗ സെയ്ദ് അബ്ദുൾ ഹുസൈൻ, അബ്ദുൾ ഗനി ഷാ, മുഹമ്മദ് മുസാദിഖ് ഭട്ട് എന്നിവരുടെ സുരക്ഷയാണ് പിൻവലിച്ചത്. നേരത്തെ നാലു പേരുടെ സുരക്ഷ പിൻവലിച്ചിരുന്നു. അത് കൂടാതെയാണ് ഇപ്പോൾ 18 ഹുറിയത്ത് നേതാക്കൾക്ക് കൂടി പൊലീസ് സുരക്ഷ നഷ്ടമാകുന്നത്. ഈ നേതാക്കൾക്കെല്ലാം പലവിധ സുരക്ഷാ പ്രശ്‌നങ്ങളുണ്ട്.

ഇതിനൊപ്പം 155 രാഷ്ട്രീയക്കാർക്കുള്ള സുരക്ഷയും പിൻവലിച്ചു. ഇവർക്കുള്ള ഭീഷണിയും മറ്റും വിലയിരുത്തിയാണ് തീരുമാനം എടുത്തത്. ഐഎഎസിൽ നിന്ന് രാജി വച്ച ഷാ ഫേസലും പിഡിപി നേതാവ് വഹീദ് പാരിയും സുരക്ഷ നഷ്ടമായ രാഷ്ട്രീയക്കാരിൽ ഉൾപ്പെടും. ഇത് മൂലം 1000 പൊലീസുകാരുടേയും 100 വാഹനങ്ങളുടേയും സേവനം പൊലീസിന് ലഭിക്കും. പുൽവാമ ആക്രമണത്തെ തുടർന്ന് ഇന്ത്യയ്‌ക്കെതിരെ നിലപാട് എടുക്കുന്ന കാശ്മീരി നേതാക്കളുടെ പട്ടിക കേന്ദ്ര സർക്കാർ തയ്യാറാക്കിയിരുന്നു. ഇതിലാണ് ഹുറിയത്ത് നേതാക്കൾ പെടുന്നത്. ഇതിനൊപ്പം ബിജെപിക്ക് ഏറെ താൽപ്പര്യക്കുറവുള്ള നേതാക്കളുടെ പിന്തുണയും പിൻവലിച്ചു.

കശ്മീരിലെ അഞ്ച് വിഘടനവാദി നേതാക്കൾക്ക് നൽകിവന്ന സുരക്ഷ നേരത്തെ സർക്കാർ പിൻവലിച്ചിരുന്നു. ഹുറിയത്ത് നേതാക്കളായ മിർവായിസ് ഉമർ ഫാറൂഖ്, അബ്ദുൾ ഗാനി ഭട്ട്, പീപ്പിൾസ് കോൺഫറൻസ് നേതാവ് ബിലാൽ ലോൺ, ജെകെഎൽഎഫ് നേതാവ് ഹാഷിം ഖുറേഷി, ജമ്മു -കശ്മീർ ഡെമോക്രാറ്റിക് ഫ്രീഡം പാർട്ടി നേതാവ് ഷബീർ ഷാ എന്നിവർക്കുള്ള സുരക്ഷയും മറ്റ് സൗകര്യങ്ങളുമാണ് ആദ്യം പിൻവലിച്ചത്. മിർവായിസിന് ഇസഡ് കാറ്റഗറി സുരക്ഷയും മറ്റുള്ളവർക്ക് വൈ കാറ്റഗറി സുരക്ഷയുമാണ് നൽകിയിരുന്നത്. ഞായറാഴ്ച വൈകിട്ട് തന്നെ ഇവരുടെ സുരക്ഷാസൈനികർ പിൻവാങ്ങിയിരുന്നു.ഭീകരസംഘടനകളിൽ നിന്നും ഹുറിയത്ത് നേതാക്കൾക്ക് ഭീഷണി ഉണ്ടായതിനെ തുടർന്നാണ് സുരക്ഷ ഏർപ്പെടുത്തിയിരുന്നത്. പാക്കിസ്ഥാനിൽ നിന്നും സഹായം സ്വീകരിക്കുന്നവർക്ക് സംരക്ഷണം നൽകേണ്ട എന്ന നിലപാടിന്റെ ഭാഗമായാണ് സുരക്ഷ പിൻവലിച്ചത്. പാക്കിസ്ഥാനിൽ നിന്നും ഐഎസ്‌ഐയിൽ നിന്നും ധനസഹായം ലഭിക്കുന്നവർക്ക് നൽകുന്ന സുരക്ഷ പുനഃപരിശോധിക്കുമെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് കഴിഞ്ഞദിവസം പ്രസ്താവിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP