Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

ക്രിപ്‌റ്റോ കറൻസികൾ രാജ്യത്ത് നിരോധിക്കാൻ നിയമനിർമ്മാണത്തിനൊരുങ്ങി മോദി സർക്കാർ;നിയമ നിർമ്മാണം നടപ്പിലാക്കുന്നത് ക്രിപ്റ്റോ ഇടപാടുകൾ ഫലപ്രദമായി നിരോധിക്കാനാവില്ലെന്ന വിലയിരുത്തലിൽ; സുപ്രീം കോടതി നിയന്ത്രണങ്ങൾ നീക്കിയെങ്കിലും ബിറ്റ് കൊയിൻ ഉൾപ്പടെയുള്ള വിനിമയത്തിലൂടെ നടക്കുന്നത് വൻ സാമ്പത്തിക തട്ടിപ്പ്; രാജ്യത്തെ ക്രിപ്‌റ്റോ കറൻസി വഴി തീവ്രവാദ ഫണ്ടിങ്ങും; പിടിമുറുക്കാൻ കേന്ദ്രം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ക്രിപ്‌റ്റോ കറൻസികൾ രാജ്യത്ത് ഉടൻ നിരോധിച്ചേക്കുമെന്ന് സൂചന. അതിനായി നിയമനിർമ്മാണത്തിനുള്ള ശ്രമത്തിലാണ് സർക്കാർ.റിസർവ് ബാങ്കിന്റെ വിജ്ഞാപനം കൊണ്ടുമാത്രം രാജ്യത്ത് ക്രിപ്റ്റോ ഇടപാടുകൾ ഫലപ്രദമായി നിരോധിക്കാനാവില്ലെന്ന വിലിയിരുത്തലിനെതുടർന്നാണ് നിയമനിർമ്മാണം പരിഗണിക്കുന്നത്. 2018 ഏപ്രിൽ മാസത്തിൽ ക്രിപ്റ്റോ കറൻസി ഇപാടുകൾക്ക് റിസർവ് ബാങ്ക് നിയന്ത്രണംകൊണ്ടുവന്നെങ്കിലും കഴിഞ്ഞ മാർച്ചിൽ സുപ്രീം കോടതി നിരോധനംനീക്കി ഉത്തരവിട്ടിരുന്നു.

ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ(ഐഎഎംഎഐ)യുടെ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഇടപെടലുണ്ടായത്. സുപ്രീംകോടതിയുടെ ഉത്തരവുവന്നെങ്കിലും ആർബിഐ ഇതുസംബന്ധിച്ച് വിശദാംശങ്ങൾ നൽകാത്തതിനാൽ ബാങ്കുകൾ ക്രിപ്റ്റോ ഇടപാടുകൾ അനുവദിച്ചിരുന്നില്ല. എന്നിരുന്നാലും മറ്റുവഴികളിൽ രാജ്യത്ത് ഇടപാടുകൾ വ്യാപകമായി നടന്നിരുന്നു.

2019 ജൂലായിൽ സർക്കാർ നിയമിച്ച സമിതി, ക്രിപ്റ്റോ കറൻസികൾ രാജ്യത്ത് നിരോധിക്കുന്നത് സംബന്ധിച്ച കരട് നിയമം തയ്യാറാക്കിയിരുന്നു. ഇടപാട് നടത്തുന്നവർക്ക് 25 കോടി രൂപവരെ പിഴയും 10വർഷംവരെ തടവും ശിക്ഷ നൽകണമന്നായിരുന്നു സമിതിയുടെ നിർദ്ദേശം. റിസർവ് ബാങ്കിന്റെ വിജ്ഞാപനംകൊണ്ടുമാത്രം രാജ്യത്ത് ക്രിപ്റ്റോ ഇടപാടുകൾ ഫലപ്രദമായി നിരോധിക്കാനാവില്ലെന്ന വിലിയിരുത്തലിനെ തുടർന്നാണ് നിയമനിർമ്മാണം പരിഗണിക്കുന്നത്.

ക്രിപ്റ്റോകറൻസികൾ സുപ്രീംകോടതി നിയമാനുസൃതമാക്കിയിരിക്കയാണല്ലോ. ബിറ്റ്കോയിനടക്കമുള്ള ക്രിപ്റ്റോകറൻസികൾ ഇന്ത്യയിൽ ക്രയവിക്രയത്തിന് അംഗീകൃതമല്ലെന്ന് പ്രഖ്യാപിക്കുന്ന റിസർവ് ബാങ്കിന്റെ 2018-ലെ സർക്കുലറാണ് സുപ്രീംകോടതി റദ്ദാക്കിയിരിക്കുന്നത്.

രൂപയോ ഡോളറോപോലെ അച്ചടിച്ച ഒരു കറൻസിയല്ല ക്രിപ്റ്റോ കറൻസിയെ പരിഗണിക്കുന്നില്ല.വെറും കംപ്യൂട്ടർ കോഡുകളാണവ. എങ്കിലും നിരോധനം നീക്കി സുപ്രീംകോടതി ഇതിന്് അംഗീകാരം നൽകിയത്. ഗണിതശാസ്ത്രത്തിലെ നമ്പർ തിയറിയും കംപ്യൂട്ടർ സയൻസിലെ ക്രിപ്റ്റൊഗ്രാഫിയും ഉപയോഗിച്ചുണ്ടാക്കുന്ന കോഡുകൾ. വിവിധതരത്തിൽ ഇത്തരം കോഡുകൾ ഉണ്ടാക്കാമെന്ന് തെളിഞ്ഞിട്ടുള്ളതിനാൽത്തന്നെ അത്രയും തരത്തിലുള്ള ക്രിപ്റ്റോ കറൻസികളും ലോകത്തുണ്ട്. അതിലൊന്നുമാത്രമാണ് ബിറ്റ്കോയിൻ. എത്തേറിയംപോലുള്ള മറ്റു ഒട്ടേറെ ക്രിപ്റ്റോ കറൻസികളും ലോകത്തുണ്ട്.

ക്രിപ്റ്റോ കറൻസിളെല്ലാംതന്നെ ഉണ്ടാക്കുന്നത് വിദേശത്താണ്. അവ സംരക്ഷിക്കുന്നതും ബ്ലോക്ക്ചെയിൻ അധിഷ്ഠിത വിദേശസർവറുകളിലാണ്. അവയുടെ ക്രയവിക്രയവും വിലയും നിയന്ത്രിക്കുന്ന ട്രേഡിങ് ഹൗസുകളും വിദേശത്താണ്. അതിനാൽ, ബിറ്റ്കോയിനടക്കമുള്ള ഏത് ക്രിപ്റ്റോ കറൻസിയിൽ പണം നിക്ഷേപിച്ചാലും അത് ഇന്ത്യയുടെ ഡോളർനിക്ഷേപത്തെ നിയമാനുസൃതമല്ലാത്ത രീതിയിൽ പ്രതികൂലമായി ബാധിച്ചേക്കാം.

മാത്രമല്ല, ബാങ്കുകളിലൂടെയല്ലാതെ ക്രിപ്റ്റോകറൻസികൾ വാങ്ങാനും വിൽക്കാനുമാകില്ല എന്ന നിയമം വന്നില്ലെങ്കിൽ രൂപയിലൂടെയല്ലാതെ ക്രിപ്റ്റോകറൻസികൾവഴി രാജ്യത്തിനകത്ത് നടത്തുന്ന പണമിടപാടുകളിൽ സർക്കാരിന് നിയന്ത്രണമില്ലാതെവരും. അവയെല്ലാം പരിഹരിക്കുമാറുള്ള നിയമങ്ങൾ ഉടൻ നടപ്പിൽവരുമെന്നാശിക്കാം.

ക്രിപ്റ്റോ കറൻസിയിൽ പണമിറക്കി നഷ്ടം വരുത്തിവെക്കുന്നവർക്ക് സർക്കാരിന്റെ ഒരുതരത്തിലുള്ള സംരക്ഷണവും ഇതുവരെ ലഭ്യമായിരുന്നില്ല. പുതിയ കോടതിവിധിയോടെ സാഹചര്യം മാറിയതിനാൽ ഇവർക്ക് സംരക്ഷണം കിട്ടുന്ന വിധത്തിലുള്ള പുതിയ നിയമങ്ങൾ വേണ്ടിവരുമെന്നാണ് കണക്കാക്കപ്പെടുന്നത്.

കഴിഞ്ഞ രണ്ടുവർഷത്തിനിടയിൽ ഇന്ത്യയിലെ ഒട്ടേറെ ബാങ്ക് അക്കൗണ്ടുകളിൽനിന്ന് ഓൺലൈനായി അപ്രത്യക്ഷമായ പണം പോയത് ബിറ്റ്കോയിൻ തട്ടിപ്പുകാരിലേക്കാണെന്ന് മനസ്സിലായിട്ടുണ്ട്. ബിറ്റ്കോയിൻ ഉപയോഗിച്ച് നിയമവിരുദ്ധ ലഹരിമരുന്ന് ഇറക്കുമതിമുതൽ തീവ്രവാദഫണ്ടിങ്വരെ നടക്കുന്നുണ്ട്. ഇതോടെയാണ് ക്രിപ്‌റ്റോ കറൻസി വിനിമയത്തിനെതിരെ നിയമം നടപ്പിലാക്കാൻ സർക്കാർ ഒരുങ്ങുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP