Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

രണ്ടാം വരവിൽ അഭിനന്ദൻ വർധമാൻ മിഗ് 21 വിമാനം പറത്തിയപ്പോൾ സഹപൈലറ്റായി ഒപ്പമുണ്ടായിരുന്നത് രാജ്യം കണ്ട മികച്ച യുദ്ധവിമാന പൈലറ്റു കൂടിയായ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ധനോവ; പാക്കിസ്ഥാന്റെ യുദ്ധവിമാനം വെടിവച്ചു വീഴ്‌ത്തിയ ശേഷം ശത്രുവിന്റെ പിടിയിലും പതറാതിരുന്ന അഭിനന്ദൻ കോക്പിറ്റിൽ തിരിച്ചെത്തിയത് ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം; അഭിനന്ദൻ എത്തിയത് ധീരതയുടെ പ്രതീകമായി വൈറലായ ആ 'സ്‌റ്റൈലൻ മീശ' ഉപേക്ഷിച്ചു പുത്തൽ ലുക്കിൽ; ഒപ്പമെന്ന് കൈയടിച്ച് രാജ്യം

രണ്ടാം വരവിൽ അഭിനന്ദൻ വർധമാൻ മിഗ് 21 വിമാനം പറത്തിയപ്പോൾ സഹപൈലറ്റായി ഒപ്പമുണ്ടായിരുന്നത് രാജ്യം കണ്ട മികച്ച യുദ്ധവിമാന പൈലറ്റു കൂടിയായ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ധനോവ; പാക്കിസ്ഥാന്റെ യുദ്ധവിമാനം വെടിവച്ചു വീഴ്‌ത്തിയ ശേഷം ശത്രുവിന്റെ പിടിയിലും പതറാതിരുന്ന അഭിനന്ദൻ കോക്പിറ്റിൽ തിരിച്ചെത്തിയത് ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം; അഭിനന്ദൻ എത്തിയത് ധീരതയുടെ പ്രതീകമായി വൈറലായ ആ 'സ്‌റ്റൈലൻ മീശ' ഉപേക്ഷിച്ചു പുത്തൽ ലുക്കിൽ; ഒപ്പമെന്ന് കൈയടിച്ച് രാജ്യം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: അഭിനന്ദൻ വർധമാൻ എന്ന പേരിൽ ഇന്ത്യൻ ധീരതയുടെ പ്രതീകമായ നാമമാണ്. അമേരിക്കൻ നിർമ്മിത പാക്കിസ്ഥാൻ വിമാനം വെടിവെച്ചിട്ട ശേഷം ശത്രുവിന്റെ കൈയിൽ അകപ്പെട്ട വേളയിൽ അസാമാന്യ ധൈര്യത്തോടെ തല ഉയർത്തി നിന്ന ധീരസൈനികൻ. പാക്കിസ്ഥാൻ പിടിയിൽ നിന്നു തിരിച്ചെത്തി ആറ് മാസത്തിനിടെ അദ്ദേഹം വീണ്ടും മിഗ് 21 ഇന്ത്യൻ യുദ്ധവിമാനം പറത്തിയാണ് ഇന്നലെ രാജ്യത്തിന്റെ ഹീറോ ആയത്. സൈബർ ഇടങ്ങളിലെ ഹീറോ പരിവേഷമായിരുന്നു അദ്ദേഹത്തിന്.

രണ്ടാം വരവിൽ അഭിനന്ദന്റെ സഹപൈലറ്റായി ഒപ്പമുണ്ടായിരുന്നത് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ബി.എസ്. ധനോവയ്‌ക്കൊപ്പമാിരുന്നു. രാജ്യം കണ്ട ഏറ്റവും മികച്ച രാജ്യം കണ്ട മികച്ച യുദ്ധവിമാന പൈലറ്റുമാരിൽ ഒരാളായ ധനോവ, ഔദ്യോഗിക ജീവിതത്തിൽ സേനാ വിമാനത്തിലെ തന്റെ അവസാന പറക്കലിനാണ് ഇന്നലെ പഠാൻകോട്ട് എത്തിയത്. അദ്ദേഹം ഈ മാസം 30ന് വിരമിക്കും. 1999ലെ കാർഗിൽ യുദ്ധവേളയിൽ സേനയുടെ 17ാം സ്‌ക്വാഡ്രന്റെ കമാൻഡിങ് ഓഫിസറായിരുന്ന ധനോവ, മിഗ് 21 വിമാനത്തിൽ നിന്നുള്ള ആക്രമണങ്ങളിലൂടെ ശത്രുസേനയ്ക്കു വ്യാപക നാശനഷ്ടം വരുത്തിയിരുന്നു.

പഞ്ചാബിലെ പഠാൻകോട്ട് വ്യോമതാവളത്തിൽ നിന്ന് ഇന്നലെ പകൽ 11.30ന് കുതിച്ച മിഗ് 21 പരിശീലന വിമാനത്തിൽ ഇരുവരും അര മണിക്കൂറോളം ഒന്നിച്ചു പറന്നു. 2 സീറ്റുള്ള യുദ്ധവിമാനത്തിന്റെ മുൻ സീറ്റിൽ ധനോവയും (ലീഡ് പൈലറ്റ്) പിന്നിൽ അഭിനന്ദനും ഇരുന്നു. അതേസമയം രണ്ടാം വരവിൽ മറ്റൊരു പ്രത്യേകത കൂടി ൂണ്ടായിരുന്നു. രാജ്യത്തിന്റെ അഭിമാനം ഉയർത്തിപ്പിടിച്ച പോരാളിയുടെ പര്യായമായി മാറിയ വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ തന്റെ സ്‌റ്റൈലൻ മീശ ഉപേക്ഷിച്ചിരുന്നു. ആത്മാഭിമാനത്തിന്റെയും ധീരതയുടെയും ചിഹ്നമായി ലോകം ആഘോഷിച്ച മീശ ഉപേക്ഷിച്ച് പുതിയ ലുക്കിലാണ് അഭിനന്ദൻ തിങ്കളാഴ്ച മിഗ് -21 പോർവിമാനം പറത്താൻ എത്തിയത്.

ഗൺസ്ലിങ്ങർ മീശ (gunslinger moustache) എന്ന ഓമനപ്പേരിലാണ് അഭിനന്ദന്റെ മീശ ഇന്ത്യൻ വീരസങ്കൽപങ്ങളിലേക്ക് പറന്നിറങ്ങിയത്. വീതി കുറച്ച് ട്രിം ചെയ്ത മട്ടൻ ചോപ് താടിയും നീണ്ടുവളഞ്ഞു ഷെയ്പ് ചെയ്ത ഗൺസ്ലിങ്ങർ മീശയും ചേർന്ന ക്ലാസിക് കോംബിനേഷനായിരുന്നു 'അഭിനന്ദൻ മീശ'യുടെ പ്രത്യേകത. ദേശീയ ഹീറോയായി മാറിയ ശേഷമുള്ള അഭിനന്ദന്റെ ആദ്യ വിമാനംപറത്തൽ 30 മിനിറ്റ് നീണ്ടു. വ്യോമസേന മേധാവിയെന്ന നിലയിൽ പോർവിമാനത്തിലെ തന്റെ അവസാന പറക്കലാണിതെന്ന് ബി.എസ്. ധനോവ പറഞ്ഞു.

''ഞാനും അഭിനന്ദനും തമ്മിൽ രണ്ടു കാര്യങ്ങളിൽ സാമ്യമുണ്ട്. ഞങ്ങൾ രണ്ടു പേരും പാക്കിസ്ഥാനുമായി പോരാടിയിട്ടുണ്ട്. രണ്ടു പേരും ഇജക്ട് ചെയ്ത പാരച്യൂട്ടിൽ നിലത്തിറങ്ങിയിട്ടുണ്ട്. ഞാൻ കാർഗിലിലാണ് പോരാടിയത്; അഭിനന്ദൻ ബാലാക്കോട്ടിനു ശേഷവും. അഭിനന്ദന്റെ പിതാവിനൊപ്പം പോർവിമാനം പറത്താൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി നടത്തിയ അവസാന പറക്കലിൽ, അതും ഒരു പോർവിമാനത്തിൽ, അദ്ദേഹത്തിന്റെ മകനൊപ്പം പറക്കാനായതിൽ ഞാൻ അഭിമാനിക്കുന്നു.'' ബി.എസ്. ധനോവ പറഞ്ഞു.

പാക്ക് ആക്രമണത്തെത്തുടർന്ന് വിമാനത്തിൽ നിന്ന് ഇജക്ട് ചെയ്തു പുറത്തേക്കു കടക്കുകയും പരുക്കേൽക്കുകയും ചെയ്ത അഭിനന്ദനെ സേനാ നിയമങ്ങൾ പ്രകാരം യുദ്ധവിമാന പൈലറ്റിന്റെ ദൗത്യത്തിൽ നിന്ന് മാറ്റിനിർത്തിയിരുന്നു. മെഡിക്കൽ പരിശോധനകൾ വിജയകരമായി പൂർത്തിയാക്കിയതിനു പിന്നാലെ രണ്ടാഴ്ച മുൻപാണു വീണ്ടും പൈലറ്റിന്റെ വേഷമണിയാൻ അഭിനന്ദന് സേന അനുമതി നൽകിയത്. പാക്ക്വിമാനം തകർത്ത ധീരതയ്ക്കു കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിൽ വീർ ചക്ര സേനാ മെഡൽ നൽകി രാജ്യം അഭിനന്ദനെ ആദരിച്ചു.

ഫെബ്രുവരി 26നു ബാലാക്കോട്ടെ ഭീകരക്യാംപിനു നേരെ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിനു മറുപടിയായി ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ച് സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാനെത്തിയ പാക്കിസ്ഥാന്റെ എഫ്16 വിമാനത്തെ അഭിനന്ദൻ ധീരമായി പിന്തുടർന്നു വെടിവച്ചു വീഴ്‌ത്തിയതും മിഗ് -21 യുദ്ധവിമാനമായിരുന്നു. മറ്റുള്ളവയെ പിന്തുടർന്നു നിയന്ത്രണ രേഖയ്ക്കു സമീപമെത്തിയ അഭിനന്ദന്റെ വിമാനത്തിനു നേരെ ആക്രമണമുണ്ടായി.

നിയന്ത്രണം നഷ്ടപ്പെട്ട വിമാനത്തിൽനിന്നു പാരച്യൂട്ടിൽ രക്ഷപെട്ട അഭിനന്ദൻ ഇറങ്ങിയതു പാക്ക് അധിനിവേശ കശ്മീരിലാണ്. ഇവിടെ വച്ചാണ് അദ്ദേഹം പാക്ക് പട്ടാളത്തിന്റെ പിടിയിലായത്. തുടർന്നു ശത്രുരാജ്യത്തെ പീഡനത്തിലും ചോദ്യം ചെയ്യലിലും പതറാതെ, ധീരനായി സാഭിമാനം നിലകൊണ്ട അഭിനന്ദനെ, വിട്ടുവീഴ്ചയില്ലാത്ത ഇന്ത്യൻ നിലപാടിനെ തുടർന്ന് സമ്മർദത്തിലായ പാക്കിസ്ഥാൻ വിട്ടയക്കുകയായിരുന്നു.

ധനോവയും അഭിനന്ദനും ഇന്നലെ പറപ്പിച്ച മിഗ് 21 വിഭാഗത്തിലുള്ള യുദ്ധവിമാനങ്ങൾ ഈ വർഷം അവസാനത്തോടെ സേവനം അവസാനിപ്പിക്കും. വിമാനങ്ങളുടെ കാലപ്പഴക്കം കണക്കിലെടുത്താണ് അവയെ ഒഴിവാക്കാനുള്ള സേനയുടെ തീരുമാനം. മിഗ് 21നെക്കുറിച്ച് ധനോവ അടുത്തിടെ പറഞ്ഞത് ഇങ്ങനെ '44 വർഷം പഴക്കമുള്ള മിഗ് 21 വിമാനങ്ങൾ സേന ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. അത്രയും പഴക്കമുള്ള കാർ ആരെങ്കിലും ഓടിക്കുമോ'? എന്നായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP