Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആംബുലൻസുകൾ പോലും കടത്തി വിടാനാകില്ലെന്ന് കർണാടകം; റോഡ് തുറന്നാൽ സമരം തുടങ്ങുമെന്ന് ജനപ്രതിനിധികൾ; അതിർത്തികൾ കേരളത്തിനായി തുറക്കില്ലെന്ന നിലപാടിൽ ഉറച്ച് കർണടക സർക്കാർ; മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് അഭ്യർത്ഥിച്ചിട്ടും വഴങ്ങാത്തത് പ്രാദേശിക പ്രതിഷേധം ഭയന്ന്

ആംബുലൻസുകൾ പോലും കടത്തി വിടാനാകില്ലെന്ന് കർണാടകം; റോഡ് തുറന്നാൽ സമരം തുടങ്ങുമെന്ന് ജനപ്രതിനിധികൾ; അതിർത്തികൾ കേരളത്തിനായി തുറക്കില്ലെന്ന നിലപാടിൽ ഉറച്ച് കർണടക സർക്കാർ; മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് അഭ്യർത്ഥിച്ചിട്ടും വഴങ്ങാത്തത് പ്രാദേശിക പ്രതിഷേധം ഭയന്ന്

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളുരു: കേരളത്തിനായി അതിർത്തികൾ തുറക്കില്ലെന്ന നിലപാടിൽ ഉറച്ച് കർണാടകം. കേരളത്തിൽ നിന്നുള്ള ആംബുലൻസ് ഉൾപ്പെടെയുള്ള ഒരു വാഹനവും മം​ഗളുരുവിലേക്ക് കടത്തിവിടാൻ ആകില്ലെന്ന് കർണാടക സർക്കാർ കേരളത്തെ അറിയിച്ചു. സമ്പൂർണ ലോക് ഡൗണിന്റെ ഭാ​ഗമായി ദക്ഷിണ കന്നഡ ജില്ലയിൽ റോഡുകളിൽ മണ്ണിട്ട്​ഗതാ​ഗതം തടസ്സപ്പെടുത്തിയിരിക്കുകയാണ്. കർണാടക അതിർത്തി അടച്ചിട്ട് ആംബുലൻസ് വരെ വിടാത്ത സാഹചര്യത്തിൽ കർണാടകയിലെ ആശുപത്രിയിലേക്ക് ആളുകൾക്ക് പോകാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്.

കേരളത്തിലേക്ക് കുടക് വഴിയുള്ള പാതകൾ കർണാടകം അടച്ചതോടെ ചരക്ക് നീക്കം പൂർണമായി സ്തംഭിച്ചു. മണ്ണ് നീക്കി റോഡ് ​ഗതാ​ഗതത്തിനായി തുറന്നു നൽകിയാൽ ഉപരോധ സമരം തുടങ്ങുമെന്ന നിലപാടിലാണ് കുടകിൽ നിന്നുള്ള ജനപ്രതിനിധികൾ. കേരളത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങി റോഡ് തുറന്നാൽ സമരം തുടങ്ങുമെന്ന് കുടക് മൈസൂർ എംപി പ്രതാപ സിംഹ കർണ്ണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയെ അറിയിച്ചു. പ്രാദേശിക പ്രതിഷേധങ്ങളെ ഭയന്നാണ് സർക്കാരും നിലപാടിൽ ഉറച്ച് നിൽക്കുന്നത്.

മുഖ്യമന്ത്രി അഭ്യർത്ഥിച്ചിട്ടും മാക്കൂട്ടത്ത് റോഡിലിട്ട മണ്ണ് നീക്കം ചെയ്തില്ല. വിഷയത്തിൽ കേരള ചീഫ് സെക്രട്ടറി കർണാടക ചീഫ് സെക്രട്ടറിയുമായി നിരവധി തവണ ബന്ധപ്പെട്ടതായി മുഖ്യമന്ത്രി ഇന്നത്തെ വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. റോഡ് ഗതാഗതം തടസ്സപ്പെടുത്തിയത് നീക്കാമെന്ന് കർണാടക സമ്മതിച്ചതായും എന്നാൽ ഇതുവരെ റോഡുകൾ ഗതാഗതയോഗ്യമാക്കിയില്ലെന്നും മുഖ്യമന്ത്രി ഇന്ന് വിശദീകരിച്ചിരുന്നു.

കണ്ണൂർ എസ്‌പി യതീഷ് ചന്ദ്ര ചർച്ച നടത്തുന്നതിനിടെയാണ് നാടകീയമായി ജെസിബി ഉപയോഗിച്ച് കൂട്ടുപുഴയിലെ അതിർത്തി റോഡ് ഒരാൾ പൊക്കത്തിൽ മണ്ണിട്ടടച്ചത്. കർണാടകം അതിർത്തി കടക്കാൻ പാസ് നൽകിയ 80 പച്ചക്കറി ലോറികളെ പോലും കടത്തിവിടാതെയായിരുന്നു നീക്കം. കേരളത്തിൽ കൊവിഡ് രോഗബാധിതർ കൂടുന്നതുകൊണ്ട് വഴി അടച്ചില്ലെകിൽ കുടകിൽ രോഗം പകരുമെന്ന വാദമാണ് അവിടെയുള്ള ജനപ്രതിനിധികൾ ഉന്നയിക്കുന്നത്.

ഇന്നലെയാണ് കർണാടക സർക്കാർ ആദ്യമായി അതിർത്തി റോഡുകൾ മണ്ണിട്ട് അടച്ചത്. ഇന്ന് കൂടുതൽ അതിർത്തികളും മൺകൂനകൾ ഉണ്ടാക്കി അടച്ചതോടെ കേരളം അവശ്യസാധനങ്ങളുടെ ക്ഷാമം നേരിടുമോ എന്ന ഭീതിയിലാണ്. ഈ പ്രശ്നം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP