Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളത്തിനായി കൂടുതൽ സഹായം നൽകാൻ തയ്യാറെന്ന് കേന്ദ്ര സർക്കാർ; നഷ്ടത്തിന്റെ കണക്കുകൾ ഉൾപ്പടെ വിശദമായ നിവേദനം സംസ്ഥാന സർക്കാർ സമർപ്പിക്കണം; സഹായം സംബന്ധിച്ച് അന്തിമ തീരുമാനം മന്ത്രിതല സമിതി സന്ദർശനം നടത്തിയ ശേഷം

കേരളത്തിനായി കൂടുതൽ സഹായം നൽകാൻ തയ്യാറെന്ന് കേന്ദ്ര സർക്കാർ;  നഷ്ടത്തിന്റെ കണക്കുകൾ ഉൾപ്പടെ വിശദമായ നിവേദനം സംസ്ഥാന സർക്കാർ സമർപ്പിക്കണം; സഹായം സംബന്ധിച്ച് അന്തിമ തീരുമാനം മന്ത്രിതല സമിതി സന്ദർശനം നടത്തിയ ശേഷം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: മഴക്കെടുതിയിൽ വലയുന്ന കേരളത്തിന് കൂടുതൽ സഹായം നൽകുമെന്ന് കേന്ദ്ര സർക്കാർ. സംസ്ഥാനത്തുണ്ടായ നഷ്ടത്തിന്റെ കണക്കുകൾ ചേർത്ത് വിശദമായ നിവേദനം സമർപ്പിക്കണമെന്ന് കേന്ദ്രം. നിവേദനം ലഭിച്ച ശേഷം മന്ത്രിതല സന്ദർശനമുണ്ടാകും. ഇത് വിശകലനം ചെയ്ത ശേഷം മാത്രമാകും കേരളത്തിന് അധിക സഹായം നൽകുക.

ഏതെല്ലാം മേഖലകകളിലാണ് നഷ്ടങ്ങൾ സംഭവിച്ചതെന്നും പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള വിശമാദമായ പദ്ധതികളും കേരളം സമർപ്പിക്കുന്ന നിവേദനത്തിലുണ്ടാകണം. നിവേദനം ലഭിച്ചു കഴിഞ്ഞ ശേഷമാണ് മന്ത്രിതല സമിതി സന്ദർശനം നടത്തുക. സമിതി നാശനഷ്ടങ്ങങ്ങൾ വിലയിരുത്തി കണക്കുകൾ വിലയിരുത്തും. പിന്നീട് ഉന്നത തല സമിതി കേരളത്തിന് നൽകേണ്ട സഹായത്തിൽ തീരുമാനമെടുക്കും.

കേന്ദ്ര സർക്കാർ നിലവിൽ അനുവദിച്ച സഹായം പര്യാപ്തമല്ലെന്നാണ് കേരളത്തിന്റെ നിലപാട്. കേന്ദ്ര നിലപാടിനെതിരെ കേരളത്തിൽ വ്യാപക പ്രതിഷേധവും ഉയർന്നിരുന്നു. എന്നാൽ നിലവിൽ കേരളത്തിന് നിലവിൽ അനുവദിച്ച തുക അടിയന്തര സഹായമാണെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.

പ്രളയദിനങ്ങളുടെ തുടക്കത്തിൽ തന്നെ കേരളത്തിന് പണമടക്കം കൂടുതൽ കേന്ദ്ര സഹായം സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു. ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് കേരളം സന്ദർശിച്ചപ്പോൾ സംസ്ഥാനത്തിന്റെ ദുരവസ്ഥ സർക്കാർ ബോധ്യപ്പെടുത്തുകയും ചെയ്തു. എന്നിട്ട് കേരളത്തിന് അടിയന്തര സഹായമായി ആദ്യം കിട്ടിയത് വെറും നൂറ് കോടി രൂപയാണ്.

പിന്നാലെ പ്രളയം കനത്തപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംസ്ഥാനത്ത് എത്തി. ദേശീയ ദുരന്തമായി കേരളത്തിലെ പ്രളയത്തെ പ്രഖ്യാപിക്കണമെന്ന മുറവിളികളൊന്നും പ്രധാനമന്ത്രിയുടെ ചെവിയിലെത്തിയില്ല. 20000 കോടി രൂപ നഷ്ടം കണക്കാക്കുന്ന ഇടത്ത് അടിയന്തര സഹായമായി രണ്ടായിരം കോടി ചോദിച്ചപ്പോൾ കേന്ദ്രം തന്നതാകട്ടെ അഞ്ഞൂറ് കോടി രൂപയും.

കേന്ദ്ര അവഗണനയ്ക്ക് എതിരെ വലിയ തോതിലാണ് പ്രതിഷേധം ഉയരുന്നത്. അതിനിടെ കേന്ദ്ര സർക്കാരിനെ നാണിപ്പിച്ച് കൊണ്ട് യുഎഇ കേരളത്തിന് 700 കോടിയുടെ സഹായ ധനം പ്രഖ്യാപിച്ചു. കേന്ദ്രത്തിന്റെ 600 കോടിയേക്കാൾ 100 കോടി അധികം. മറ്റ് ഗൾഫ് നാടുകളിൽ നിന്നും സഹായമെത്തുന്നു. ഐക്യരാഷ്ട്ര സഭയും കേരളത്തെ സഹായിക്കാൻ തയ്യാറെന്ന് അറിയിച്ചു.

പ്രളയത്തിൽ മുങ്ങിയ കേരളത്തെ സഹായിക്കാൻ ഐക്യരാഷ്ട്ര സഭ ഇങ്ങോട്ട് സന്നദ്ധത അറിയിച്ചതായിരുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങളിലും പുനർനിർമ്മാണത്തിനും സഹായിക്കാമെന്നായിരുന്നു യുഎൻ അറിയിച്ചത്. ഇപ്പോൾ സഹായം ആവശ്യമില്ലെന്നും പിന്നീട് പുനർനിർമ്മാണ ഘട്ടത്തിൽ ഈ സഹായം ഉപയോഗിക്കണോ എന്നത് കേന്ദ്രം പിന്നീട് തീരുമാനിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

കേന്ദ്ര നടപടിക്കെതിരെ വലിയ പ്രതിഷേധം ഉയർന്ന് വരുന്നുണ്ട്. ബിജെപിയെ അടുപ്പിക്കാത്ത സംസ്ഥാനം എന്ന നിലയ്ക്ക് കേന്ദ്രം സംസ്ഥാനത്തോട് പ്രതികാരം തീർക്കുകയാണ് എന്നാണ് സൈബർ ലോകം ഒരുപോലെ വിലയിരുത്തുന്നത്. കേരളത്തിന് അർഹമായ സഹായം നൽകാതിരിക്കുകയും ലഭിക്കുന്ന സഹായം മുടക്കുകയുമാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്നും സോഷ്യൽ മീഡിയ ആരോപിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP