Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202128Sunday

പള്ളിമുറ്റത്തേക്ക് സ്‌കൂട്ടറിൽ എത്തിയ ക്ലിന്റന് നേരെ പാഞ്ഞടുത്ത കൊമ്പൻ സ്‌കൂട്ടർ മറിച്ചിട്ടു; യുവാവിന് ജീവൻ തിരിച്ചുകിട്ടിയത് ഭാഗ്യംകൊണ്ടുമാത്രം; തോളെല്ലിനും കൈകൾക്കും പരിക്ക്; നിലമ്പൂർ ടൗണിൽ കാട്ടാനയിറങ്ങി പരിഭ്രാന്തിയുണ്ടാക്കി

പള്ളിമുറ്റത്തേക്ക് സ്‌കൂട്ടറിൽ എത്തിയ ക്ലിന്റന് നേരെ പാഞ്ഞടുത്ത കൊമ്പൻ സ്‌കൂട്ടർ മറിച്ചിട്ടു; യുവാവിന് ജീവൻ തിരിച്ചുകിട്ടിയത് ഭാഗ്യംകൊണ്ടുമാത്രം; തോളെല്ലിനും കൈകൾക്കും പരിക്ക്; നിലമ്പൂർ ടൗണിൽ കാട്ടാനയിറങ്ങി പരിഭ്രാന്തിയുണ്ടാക്കി

ജംഷാദ് മലപ്പുറം

മലപ്പുറം: നിലമ്പൂർ ടൗണിൽ കാട്ടാനയിറങ്ങി വ്യാപാക അക്രമം നടത്തി. യുവാവിന്റെ ജീവൻ തിരിച്ചുകിട്ടിയത് ഭാഗ്യംകൊണ്ട് മാത്രം. നിലമ്പൂരിലെ പള്ളിമുറ്റത്ത് യുവാവിനെ ആക്രമിച്ചു. നിലമ്പൂർ ടൗണിലാണ് പുലർച്ചെ 6 മണിയോടെ കാട്ടാനയിറങ്ങിയത്. നിലമ്പൂർ ഇൻഫെന്റ് ജീസസ് ദേവാലയത്തിന് മുന്നിൽ വെച്ച് യുവാവിനെ ആക്രമിച്ചു, വൈദികൻ ഉൾപ്പെടെ ബഹളം വെച്ചതോടെ ആന നിലമ്പൂർ ഓ, സി.കെ ഓഡിറ്റോറിയത്തിന്റെ ഭാഗത്തേക്ക് നീങ്ങി. നിലമ്പൂർ എയ്ഞ്ച് ലാന്റ് വീട്ടിൽ ആന്റണി അന്നമ്മ ദമ്പതികളുടെ മകനുമായ ക്ലിന്റനാണ് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.

പള്ളിമുറ്റത്തേക്ക് സ്‌കൂട്ടറിൽ എത്തിയ ക്ലിന്റന് നേരെ പാഞ്ഞടുത്ത കൊമ്പൻ സ്‌കൂട്ടർ മറിച്ചിട്ടു. തുമ്പികൈക്കാണ് സ്‌കൂട്ടർ തട്ടിയിട്ടത്. വീണ്ടും അക്രമിക്കാൻ ഒരുങ്ങുപ്പോൾ ഇടവക വികാരിയും, ഇയാളുടെ മാതാപിതാക്കളും ബഹളം വെച്ചു. വനം വകുപ്പ് പറയുന്നത് ഇങ്ങനെ: നിലമ്പൂർ ഗവ: മാനവേദൻ സ്‌കൂളിന്റെ ഭാഗത്തു നിന്നും എത്തിയ ഒറ്റ കൊമ്പൻ നിലമ്പൂർ വനം വകുപ്പ് കാര്യാലയത്തിന്റെ ഗേറ്റിലൂടെ ഉള്ളിൽ കയറി തുടർന്ന് വനം വകുപ്പിന്റെ കാര്യാലയത്തിന് പിൻഭാഗത്തെ ഗേറ്റ് ചവിട്ടി പൊളിച്ച് റോഡിലേക്ക് എത്തിയപ്പോൾ നിലമ്പൂർ സ്വദ്ദേശിയായ രാജീവിന്റെ മുന്നിൽപ്പെട്ടു, ആനയെ കണ്ട് ഓടിയ രാജീവിന് പിന്നാലെ ആനയും ഒപ്പം കൂടി മത്സ്യ മാർക്കറ്റിന്റെ ഭാഗത്തേക്ക് എത്തിയപ്പോൾ മാർക്കറ്റിലുള്ളവർ ബഹളം വെച്ചു മിനി ബൈപ്പാസ് വഴി ക്ലാസിക്ക് കോളേജ് റോഡ് വഴിയാണ് ഇൻഫെന്റ് ദേവാലയത്തിന്റെ മുന്നിലെത്തിയത്.

നാട്ടുകാർ വിവരം അറിയിച്ചതോടെ ആർ.ആർ.ടി ടീം, നിലമ്പൂർ നോർത്ത് സി.എഫ്.ഒ, മാർട്ടിൻ ലോവൽ, നഗരസഭാ ഉപാധ്യക്ഷ അരുമ ജയ കൃഷ്ണൻ, എന്നിവരും സ്ഥലത്ത് എത്തി, 8.15 ഓടെ ആനയെ കാട്ടിലേക്ക് തിരിച്ചയച്ചു. നിലവിൽ ഓ സി കെ ഓഡിറ്റോറിയത്തിന്റെ ഗേറ്റും തകർത്തു. നിലമ്പൂർ ടൗണിലേക്ക് കാട്ടാന ഇറങ്ങാതിരിക്കാൻ നടപടി സ്വീകരിക്കുമെന്ന് നിലമ്പൂർ നോർത്ത് ഡി.എഫ്.ഒ, മാർട്ടിൻ ലോവൽ പറഞ്ഞു, ടൗണിലേക്ക് ആന എത്താൻ സാധ്യതയുള്ള സ്ഥലങ്ങളിൽ കാവലിനായി 7 വാച്ചർമാരെ നിയമിക്കും, വനം വകുപ്പ് രാത്രി കാലപെട്രോളിങ് നടത്തും, വൈദ്യുതി വേലി തകർന്ന ഭാഗത്ത് അവ പുനർനിർമ്മിക്കുമെന്നും ഡി.എഫ് ഒപറഞ്ഞു.

താൻ നിലവിളിച്ച് ഒച്ചയുണ്ടാക്കിയതുകൊണ്ടാണ് മകൻ രക്ഷപ്പെട്ടതെന്ന് ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ ക്ലിന്റന്റ പിതാവും മുൻ വനപാലകനുമായ ആന്റണി പറഞ്ഞു. ഭാഗ്യം ഒന്നുകൊണ്ടാണ് ആനക്ക് മുന്നിൽ നിന്നും രക്ഷപ്പെട്ടതെന്ന് നിലമ്പൂർ സ്വദ്ദേശി രാജീവ് പറഞ്ഞു. ഒന്നര മണിക്കൂറോളം നിലമ്പൂരിനെ വിറപ്പിച്ച കാട്ടാന വേലികളും നിറുത്തിയിട്ടിരുന്ന വാഹനങ്ങളും തകർത്തിട്ടുണ്ട്. ക്ലിന്റന്റെ തോൾ എല്ലിനും കൈകൾക്കും പരിക്കുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP