Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വന്യമൃഗശല്യത്തിന് പരിഹാരം കാണാൻ കേന്ദ്രം നൽകിയത് 71.33 കോടി രൂപ; കേരളം ചെലവിട്ടത് 32.74 കോടിരൂപയും; വന്യമൃഗങ്ങളെ തടയാനുള്ള നടപടികൾ കണ്ണിൽ പൊടിയിടൽ പോലെയെന്ന് ജനം; വനം വകുപ്പിന്റെ കെടുകാര്യസ്ഥത തുറന്ന് കാട്ടി വിവരാവകാശ രേഖ

വന്യമൃഗശല്യത്തിന് പരിഹാരം കാണാൻ കേന്ദ്രം നൽകിയത് 71.33 കോടി രൂപ; കേരളം ചെലവിട്ടത് 32.74 കോടിരൂപയും; വന്യമൃഗങ്ങളെ തടയാനുള്ള നടപടികൾ കണ്ണിൽ പൊടിയിടൽ പോലെയെന്ന് ജനം; വനം വകുപ്പിന്റെ കെടുകാര്യസ്ഥത തുറന്ന് കാട്ടി വിവരാവകാശ രേഖ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: മനുഷ്യ–വന്യജീവി സംഘർഷം അനുദിനം വർദ്ധിച്ചുവരുമ്പോൾ വന്യമൃഗശല്യം തടയാൻ കേന്ദ്ര സർക്കാർ നൽകിയ ഫണ്ട് ഫലപ്രദമായി ഉപയോഗിക്കുന്നതിൽ വനം വകുപ്പിന് വീഴ്‌ച്ച. 2014 മുതൽ 2020 വരെ കേന്ദ്ര വനം– പരിസ്ഥിതി മന്ത്രാലയം കേരളത്തിന് നൽകിയത് 71.33 കോടി രൂപ. എന്നാൽ സംസ്ഥാനം ഇതുവരെ ചെലവിട്ടത് 32.74 കോടി മാത്രമെന്ന് വിവരാവകാശ രേഖ. കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് കേന്ദ്ര വനം–പരിസ്ഥിതി മന്ത്രാലയം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമായത്.

വനാതിർത്തികളോട് ചേർന്ന സ്ഥലങ്ങളിൽ കൃഷി ചെയ്യുന്ന കർഷകരാണ് വന്യമൃഗശല്യം കാരണം  പൊറുതിമുട്ടിയത്. കാട്ടുപന്നിയുടെ ശല്യം മൂലം കൃഷി ഉപേക്ഷിച്ചവർ നിരവധി. ജനവാസ മേഖലകളിലേക്ക് വന്യമൃഗങ്ങൾ കടന്നു കയറുന്നത് തടയാനും സംരക്ഷണം ഉറപ്പു വരുത്താനും കേന്ദ്ര സർക്കാർ കൃത്യമായി ഫണ്ട് നൽകിയിട്ടും പദ്ധതികൾ ഫലപ്രദമായി നടപ്പിലാക്കാൻ വനം വകുപ്പിന് കഴിയുന്നില്ല. 

പ്രൊജക്ട് എലിഫന്റ്, പ്രൊജക്ട് ടൈഗർ, ഡെവലപ്മെന്റ് ഓഫ് വൈൽഡ് ലൈഫ് ഹാബിറ്റാറ്റ് എന്നീ പദ്ധതികളിൽ ഉൾപ്പെടുത്തിയാണ് ഫണ്ട് അനുവദിക്കുന്നത്. 60 ശതമാനം കേന്ദ്രവും, 40 ശതമാനം സംസ്ഥാനവും വഹിക്കണം. വനാതിർത്തികൾ സൗരോർജ വേലി, റെയിൽ വേലി, കിടങ്ങുകൾ നിർമ്മിക്കാനാണ് ഈ ഫണ്ട്. വനത്തിനുള്ളിൽ മൃഗങ്ങൾക്കു തീറ്റയും വെള്ളവും ലഭ്യമാക്കാൻ വേണ്ട പദ്ധതികളും നടപ്പാക്കണം. കൂടാതെ ജനങ്ങളിൽ വന്യമൃഗ ആക്രമണങ്ങളെ പറ്റി അവബോധം നടത്തുകയും വേണം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP