Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആറു വർഷത്തിനിടെ വന്യജീവി ആക്രമണത്തിൽ ഏറ്റവുമധികം മരണമുണ്ടായതു കഴിഞ്ഞ വർഷം; 2020-21ൽ 97 പേരെങ്കിൽ കഴിഞ്ഞ വർഷം 152 പേർ മരിച്ചു; 18 മാസത്തിനിടെ ജീവൻ പോയത് 123 പേർക്ക്; ആനയും കടുവയും പുലിയും കാടു ഭരിക്കുന്നു; പാമ്പുകടിയേറ്റ് മരിക്കുന്നവർ ഏറെ; വന്യജീവി ഭയത്തിൽ കേരളം

ആറു വർഷത്തിനിടെ വന്യജീവി ആക്രമണത്തിൽ ഏറ്റവുമധികം മരണമുണ്ടായതു കഴിഞ്ഞ വർഷം; 2020-21ൽ 97 പേരെങ്കിൽ കഴിഞ്ഞ വർഷം 152 പേർ മരിച്ചു; 18 മാസത്തിനിടെ ജീവൻ പോയത് 123 പേർക്ക്; ആനയും കടുവയും പുലിയും കാടു ഭരിക്കുന്നു; പാമ്പുകടിയേറ്റ് മരിക്കുന്നവർ ഏറെ; വന്യജീവി ഭയത്തിൽ കേരളം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ജനവാസ മേഖലയിലേക്കു വന്യമൃഗങ്ങൾ കടന്നു വരുന്നതിന്റെ കാരണം കാട്ടിൽ മൃഗങ്ങളുടെ എണ്ണം കൂടിയതു കൊണ്ടാണെന്നാണ് വിലയിരുത്തലുകൾ. ഏതായാലും ദുരിതം തുടരുകയാണ്. എന്തു ചെയ്യണമെന്ന് ആർക്കും അറിയില്ല. ആറു വർഷത്തിനിടെ വന്യജീവി ആക്രമണത്തിൽ ഏറ്റവുമധികം മരണമുണ്ടായതു കഴിഞ്ഞ വർഷമാണ്. 2020-21ൽ 97 പേർ മരിച്ച സ്ഥാനത്ത് കഴിഞ്ഞ വർഷം 152 പേർ മരിച്ചു. 830 പേർക്കു പരുക്കേറ്റു.

കടുവയേയും ആനയേയും എല്ലാം സംരക്ഷിക്കാനുള്ള പദ്ധതികൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടപ്പാക്കി. ഇതെല്ലാം ഫലം കാണുകയും ചെയ്തു. ഇതോടെ കാട്ടിനുള്ളിൽ മൃഗങ്ങളുടെ എണ്ണം കൂടിയെന്നാണ് നിഗമനം. ഇവ കാട്ടിലേക്ക് ഇറങ്ങുന്നു. അത് ദുരതമായി മാറുകയും ചെയ്യുന്നു. എന്നാൽ ഇതിനെ എങ്ങനെ നിയന്ത്രിക്കണമെന്ന് സർക്കാരിനും ്അറിയില്ല. കേരളത്തിലെ കാടുകളിൽ എല്ലാം കടുവയും പുലിയും ആനയും നിറയുകയാണ്. ഇവ ജനവാസ കേന്ദ്രങ്ങളേയും നോട്ടമിടുന്നു.

വന്യജീവികളുടെ എണ്ണം നിയന്ത്രിക്കാനുള്ള പദ്ധതികൾ നിലവിൽ ഇല്ലെന്ന് എ.പി.അനിൽകുമാറിന്റെ ചോദ്യത്തിനു മറുപടിയായി മന്ത്രി പറഞ്ഞു. കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിന്റെ പരിമിതി മൂലം പല കാര്യങ്ങളും ചെയ്യാനാകുന്നില്ല. നിയമം ഭേദഗതി ചെയ്യാൻ പ്രത്യേക അപേക്ഷ നൽകുന്ന കാര്യം മുഖ്യമന്ത്രിയുമായി ആലോചിക്കും. നാട്ടിൽ ഇറങ്ങുന്ന മൃഗങ്ങളെ പോലും നിയന്ത്രണക്കണമെങ്കിൽ നിയമത്തിന്റെ ഊരാക്കുടുക്കുകൾ ഏറെയാണ്.

മനുഷ്യവന്യജീവി സംഘർഷം നിയന്ത്രിക്കുന്നതിനു 10 വർഷത്തേക്ക് ആവശ്യമായ 1150 കോടിയുടെ പദ്ധതി തയാറാക്കി സംസ്ഥാന ആസൂത്രണ ബോർഡിനു നൽകിയിട്ടുണ്ട്. അഞ്ചുവർഷ കാലയളവിലേക്കു നടപ്പാക്കാൻ 620 കോടിയുടെ പദ്ധതി കേന്ദ്രസർക്കാരിനു നൽകും. വനംവകുപ്പിന്റെ ദ്രുതപ്രതികരണ സംഘത്തിന് ആവശ്യത്തിന് ആയുധങ്ങളില്ലെന്ന പരാതിയുണ്ട്. ഇതു മറികടക്കാൻ ഒരു കോടി രൂപ ചെലവിൽ തോക്കുകൾ വാങ്ങി നൽകുമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ 18 മാസത്തിനിടെ മാത്രം വന്യജീവി ആക്രമണത്തിൽ പൊലിഞ്ഞത് 123 ജീവനുകൾ. ഇതിൽ ഏകദേശം 60ലധികം പേർ മരിച്ചത് പാമ്പ് കടിയേറ്റാണ്. വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് 2021 ജൂൺ മുതൽ 2022 ഡിസംബർ 22 വരെ റിപ്പോർട്ട് ചെയ്തത് ഏകദേശം 88287 കേസുകളാണ്. കാർഷിക വിളകൾ നശിപ്പിച്ചതും വീടുകൾ നശിപ്പിക്കപ്പെട്ടതുമായ കേസുകളുടെ എണ്ണം ഏകദേശം 8707 ആണ്. ഏറ്റവും കൂടുതൽ വന്യജീവി ആക്രമണങ്ങൾ നടന്നത് കിഴക്കൻ വനം വകുപ്പിന് കീഴിലുള്ള പാലക്കാട്, നിലമ്പൂർ, മണ്ണാർക്കാട്, നെന്മാറ എന്നീ സ്ഥലങ്ങളിലാണ്. ഏകദേശം 43 പേരാണ് ഇവിടെ വന്യജീവികളുടെ ആക്രമണത്തിനിരയായത്.

15 ശതമാനത്തോളം കൃഷിവിളകളാണ് ഇവിടെ നശിപ്പിക്കപ്പെട്ടത്. ആക്രമണങ്ങളിൽ രണ്ടാം സ്ഥാനത്ത് ഉള്ളത് തെക്കൻ വനം വകുപ്പിന് കീഴിലുള്ള പ്രദേശങ്ങളാണ്. ഏകദേശം 30 ലധികം പേരാണ് ഇവിടെ വന്യജീവികളുടെ ആക്രമണത്തിനിരയായത്. കാർഷിക വിള നശിപ്പിച്ചതുമായി ബന്ധപ്പെട്ട് 1252 കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്.

എന്നാൽ ആക്രമണത്തിനിരയായവർക്ക് ലഭിക്കേണ്ട നഷ്ടപരിഹാരം കൃത്യമായി ലഭിക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്. നാട്ടിലിറങ്ങുന്ന വന്യജീവികളുടെ എണ്ണം കുറയ്ക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് വയനാട്ടിലെ വന്യജീവി ആക്രമണങ്ങൾക്കെതിരെ രൂപീകരിച്ച ആക്ഷൻ കൗൺസിൽ പറയുന്നു. മാങ്കുളം മോഡൽ ഫെൻസിങ് സംവിധാനത്തെപ്പറ്റി സർക്കാർ ആലോചിക്കണമെന്നാണ് ആവശ്യം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP