Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സ്വന്തം പേരിൽ ഏഴുതി വച്ചിരുന്ന സ്വത്തുക്കൾ വിറ്റുതുലച്ചു; 15 കോടിയുടെ സ്വത്ത് സ്വന്തമാക്കാൻ ഭർത്താവിനെ കൊന്നു തള്ളാൻ ക്വട്ടേഷൻ നൽകി ; മയക്കുമരുന്നു കലർത്തിയ ശീതളപാനിയം നൽകി ഭർത്താവിനെ ബോധരഹിതനാക്കി സംഘത്തിന് അവസരമൊരുക്കി; ഭർത്താവിനെ ഗുണ്ടകൾ വകവരുത്തിയത് തലക്കടിച്ച് കഴുത്തറുത്തുകൊന്ന്; താനയിലെ 'സ്നേഹ നിധിയായ ഭാര്യ'യുടെ കഥ

സ്വന്തം പേരിൽ ഏഴുതി വച്ചിരുന്ന സ്വത്തുക്കൾ വിറ്റുതുലച്ചു; 15 കോടിയുടെ സ്വത്ത് സ്വന്തമാക്കാൻ ഭർത്താവിനെ കൊന്നു തള്ളാൻ ക്വട്ടേഷൻ നൽകി ; മയക്കുമരുന്നു കലർത്തിയ ശീതളപാനിയം നൽകി ഭർത്താവിനെ ബോധരഹിതനാക്കി സംഘത്തിന് അവസരമൊരുക്കി; ഭർത്താവിനെ ഗുണ്ടകൾ വകവരുത്തിയത് തലക്കടിച്ച് കഴുത്തറുത്തുകൊന്ന്; താനയിലെ 'സ്നേഹ നിധിയായ ഭാര്യ'യുടെ കഥ

മറുനാടൻ മലയാളി ഡസ്‌ക്

താനെ: ഭാര്യ ഭർത്താവിനെ സ്‌നേഹിക്കുന്നതിന് പകരം സ്‌നേഹിച്ചത് ഭർത്താവിന്റെ സ്വത്തിനെ. അതിനായി നിഷ്‌കരുണം ഭർത്താവിനെ കൊന്നുതള്ളാൻ സഹായിക്ക് 30 ലക്ഷത്തിന്റെ ക്വട്ടേഷനും നൽകി.ശേഷം അവർക്ക് കൃത്യം എളുപ്പമാക്കാൻ ഭർത്താവിന് മയക്കുമരുന്നു കലർത്തിയ ശീതളപാനീയം നൽകി ബോഥധരഹിതനാക്കി ക്വട്ടേഷൻ സംഘത്തിന് അവസരമൊരുക്കി. 

മെയ്‌ 18 നു കാണാതായ മഹാരാഷ്ട്ര, കല്യാണിലെ ശങ്കർ ഗെയ്ക്ക്വാദി (44) ന്റെ മൃതദേഹം കഴിഞ്ഞ ഒന്നിനു കണ്ടെത്തിയതിനു പിന്നാലെ നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. അറസ്റ്റിലായ ഗെയ്ക്ക്വാദിന്റെ ഭാര്യ ആശ, സഹായി ഹിമാൻഷു ദൂബെ എന്നിവർക്കു പുറമേ മറ്റു നാലുപേരും കേസിൽ പ്രതികളാണ്. ഭർത്താവിന്റെ കോടികൾ വരുന്ന വസ്തുവകകൾ സ്വന്തം പേരിലാക്കാനാണ് ആശ കൊലപാതകം ആസൂത്രണം ചെയ്തത്. ക്വട്ടേഷൻ സംഘത്തിലെ പങ്കാളികളായ നാലുപേർക്കായി തെരച്ചിൽ ഊർജിതം.

ഗെയ്ക്ക്വാദ് സ്വന്തം പേരിലുള്ള സ്വത്തുക്കളിൽ ഭൂരിഭാഗവും നേരത്തേതന്നെ ഭാര്യയുടെ പേരിൽ എഴുതിവച്ചിരുന്നു. ആഡംബരപ്രിയയായ ആശ ഇതെല്ലാം വിറ്റു തുലച്ചതിനുശേഷം 15 കോടി വിലവരുന്ന വസ്തുവിൽ കണ്ണുവച്ചു. ഇത് എഴുതിനൽകാൻ പലവട്ടം നിർബന്ധിച്ചെങ്കിലും അച്ഛന്റെ സമ്പാദ്യമായിരുന്നതിനാൽ ഗെയ്ക്ക്വാദ് വഴങ്ങിയില്ല. ഇതേച്ചൊല്ലി ദമ്പതികൾ വഴക്കിടുകയും ചെയ്തു. ഭാര്യയുടെ ഫോൺ ചാറ്റിന്റെ പേരിലും ഇവർതമ്മിൽ വഴക്കിട്ടിരുന്നു. ഇവർക്ക് കാമുകന്മാർ ഉണ്ടായിരുന്നതായി ഗെയ്ക്ക് വാദ് സംശയിച്ചിരുന്നു. ഇത് മനസിലാക്കിയ ഭാര്യ ഭർത്താവിനെ ഏങ്ങനെയും വകവരുത്താൻ തന്നെ തീരുമാനിക്കുന്നു. ഒടുവിൽ ഭർത്താവിനെ കൊന്ന് സ്വത്ത് തട്ടിയെടുക്കാൻ തന്ത്രം മെനഞ്ഞ ആശ 30 ലക്ഷം രൂപയ്ക്ക് ഹിമാൻഷു ദുബെയ്ക്കു ക്വട്ടേഷൻ നൽകുകയായിരുന്നെന്നു പൊലീസ് പറയുന്നു.

നാലു ലക്ഷം രൂപ ദുബെയ്ക്കും സംഘത്തിനും മുൻകൂറായി നൽകിയശേഷം കഴിഞ്ഞമാസം 18 ന് ഗെയ്ക്ക്വാദിനെ ഓട്ടോറിക്ഷയിൽ കയറ്റി ആശ ബദ്ലാപുർ പട്ടണത്തിലെത്തി. ക്വട്ടേഷൻ സംഘത്തിന്റെ നിർദ്ദേശാനുസരണം മയക്കുമരുന്നു ചേർത്ത ശീതളപാനീയം നൽകി ആശ ഭർത്താവിനെ അബോധാവസ്ഥയിലാക്കി. പിന്നീട് ഇരുമ്പുദണ്ഡിനു തലയ്ക്കടിച്ചശേഷം മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കഴുത്തറുത്തു കൊല്ലുകയായിരുന്നു. ശേഷം മൃതദേഹം വിജനമേഖലയിൽ ഉപേക്ഷിക്കുകയും ചെയ്തെന്നു പൊലീസ് പറഞ്ഞു.

ഇതിനുശേഷം ഭർത്താവിനെ കാണാനില്ലെന്നു കാട്ടി ആശ കഴിഞ്ഞ 21 നു പൊലീസിൽ പരാതിനൽകി. എന്നാൽ ഗെയ്ക്ക്വാദിന്റെ ബന്ധുക്കളിൽ ചിലർ ആശയുടെ വസ്തുവിൽപ്പന അടക്കമുള്ള മുൻകാലചരിത്രം ചൂണ്ടിക്കാട്ടി പൊലീസിനെ സമീപിച്ചത് കാര്യങ്ങൾ തകിടംമറിച്ചു. ആശയുടെ നീക്കങ്ങൾ രഹസ്യമായി നിരീക്ഷിച്ച പൊലീസ് അവരുടെ മൊബൈൽഫോൺ വിശദാംശങ്ങൾ പരിശോധിച്ച് ചോദ്യം ചെയ്തതോടെ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു. ഒടുവിൽ കഴിഞ്ഞ ഒന്നിന് കജ്റാത്തിനു സമീപംനിന്നു ഗെയ്ക്ക്വാദിന്റെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. ചോദ്യം ചെയ്യലിൽ ഫോൺ ചെയ്യുന്നതു സംബന്ധിച്ച തർക്കമാണു കൊലപാതകത്തിനു കാരണമായതെന്നാണ് ആശ പറഞ്ഞതെന്നു പൊലീസ് കേന്ദ്രങ്ങൾ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP