Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാത്രി ഒന്നരയോടെ ഭാര്യ എടിഎമ്മിൽ നിന്ന് പണം പിൻവലിച്ച മെസേജ് വന്നപ്പോൾ വിദേശത്ത് ഭർത്താവിന് ആധിയായി; വീട്ടിലാർക്കെങ്കിലും അത്യാഹിതം സംഭവിച്ചോ? വീട്ടുകാരെ വിളിച്ചപ്പോൾ ഭാര്യ വീട്ടിലില്ല; ഭർത്താവിന്റെ പുത്തൻ കാറുമായി മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം മുങ്ങി യുവതി

രാത്രി ഒന്നരയോടെ ഭാര്യ എടിഎമ്മിൽ നിന്ന് പണം പിൻവലിച്ച മെസേജ് വന്നപ്പോൾ വിദേശത്ത് ഭർത്താവിന് ആധിയായി; വീട്ടിലാർക്കെങ്കിലും അത്യാഹിതം സംഭവിച്ചോ? വീട്ടുകാരെ വിളിച്ചപ്പോൾ ഭാര്യ വീട്ടിലില്ല; ഭർത്താവിന്റെ പുത്തൻ കാറുമായി മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം മുങ്ങി യുവതി

അനീഷ് കുമാർ

കണ്ണൂർ: ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് ഭാര്യ കാമുകന് ഒപ്പം നാടുവിടുന്നതും, ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് ഭർത്താവ് കാമുകിക്കൊപ്പം നാടുവിടുന്നതും ഒക്കെ പതിവ് വാർത്തകളായിരിക്കുന്നു. എന്നാൽ, കണ്ണൂർ ചെങ്ങളായിയിലെ സംഭവത്തിൽ ഭർത്താവിന്റെ പുത്തൻ കാറുമായാണ് യുവതി കാമുകനൊപ്പം മുങ്ങിയത്. രണ്ടു കുട്ടികളുടെ അമ്മയായ 27 കാരിയാണ് 24 കാരനായ കാമുകനൊപ്പം നാടുവിട്ടത്. 15 പവൻ ആഭരണങ്ങളും യുവതി കൊണ്ട് പോയി. യുവതിയുടെ ഭർത്താവിന് വിദേശത്താണ് ജോലി.

പെരുവളത്ത്പറമ്പ് സ്വദേശിയായ ബസ് ജീവനക്കാരനോടൊപ്പമാണ് യുവതി മുങ്ങിയത്. ഞായറാഴ്ച രാത്രി 11 ഓടെയാണ് യുവതി നാടുവിട്ടത് എന്നാണ് വീട്ടുകാർ കരുതുന്നത്. രാത്രി ഒന്നര മണിയോടെ ഭർത്താവിന്റെ എടിഎം കാർഡ് ഉപയോഗിച്ച് യുവതി പണം പിൻവലിച്ചു. അർദ്ധരാത്രിയിൽ ഭാര്യ പണം പിൻവലിച്ച മെസ്സേജ് ഫോണിൽ വന്നതോടെ വിദേശത്തുള്ള ഭർത്താവ് അമ്പരപ്പിലായി. വീട്ടിലാർക്കെങ്കിലും എന്തെങ്കിലും അത്യാഹിതം സംഭവിച്ചോ, ആശുപത്രിയിലാണാ എന്നൊക്കെ സംശയിച്ചുപോയി.

പിന്നീട് അമ്പരപ്പ് മാറിയപ്പോൾ ഭാര്യയെ വിളിച്ചു. ഫോൺ വിളിച്ച് കിട്ടാതെ വന്നതോടെ വീട്ടുകാരെ വിളിച്ചു. ബന്ധുക്കൾ മുറിയിൽ ചെന്ന് നോക്കിയപ്പോൾ ആരെയും കാണാനില്ല. കാസർകോടുള്ള എടിഎം കൗണ്ടറിൽ നിന്നാണ് പണം പിൻവലിച്ചതെന്ന് മനസ്സിലായി. രണ്ടു മക്കളെയും ഉറക്കിക്കിടത്തിയാണ് യുവതി കാമുകനൊപ്പം സ്ഥലം വിട്ടത്. മുമ്പും ഇതേ കാമുകനൊപ്പം യുവതി നാടുവിട്ടിരുന്നു. അന്ന് വിദേശത്തുനിന്ന് നാട്ടിലേക്ക് എത്തിയ ഭർത്താവ് യുവതിയെ അനുനയിപ്പിച്ച് തിരിച്ചുകൊണ്ടു പോവുകയായിരുന്നു. കാമുകനൊപ്പം പോയ ഭാര്യയെ സ്വീകരിച്ച ശേഷം ഭർത്താവ് വീണ്ടും ജോലിക്കായി വിദേശത്തേക്ക് പോയി.

കാമുകനുമായുള്ള ബന്ധം യുവതി അവസാനിപ്പിച്ചു എന്നാണ് ഭർത്താവ് കരുതിയത്. എന്നാൽ ഇരുവരും ബന്ധം തുടർന്നിരുന്നു എന്നാണ് ഇപ്പോൾ മനസ്സിലാകുന്നത്. യുവതിയെയും മകളെയും വിദേശത്തുകൊണ്ടുപോകാൻ ടിക്കറ്റ് വരെ എടുത്ത് തയ്യാറെടുപ്പുകൾ നടത്തുകയായിരുന്നു ഭർത്താവ്. അതിനിടയിലാണ് വീണ്ടും ഉഭാര്യയുടെ ഒളിച്ചോട്ടം.

ഭർത്താവിന്റെ സഹോദരിയുടെ പരാതിയിൽ ശ്രീകണ്ഠപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇരുവരും കാസർഗോഡ് ഉള്ളതായാണ് കണ്ടെത്തിയിട്ടുള്ളത്. യുവതിയെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമമാണ് ഇപ്പോൾ നടത്തുന്നത്. രണ്ട് തവണ കാമുകനോടൊപ്പം നാടുവിട്ട യുവതിയെ വീണ്ടും ഭർത്താവ് സ്വീകരിക്കുമോ എന്ന് സംശയം ഉയരുന്നുണ്ട്. തിരികെ ഒന്നിച്ചാലും, വീണ്ടും കാമുകനൊപ്പം മുങ്ങാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

യുവതി തളിപ്പറമ്പ് സ്റ്റേഷനിൽ ഹാജരായി

മക്കളെയുംഭർത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ട യുവതി തളിപറമ്പ് പൊലിസ് സ്റ്റേഷനിൽ ഹാജരായി. വിവരമറിഞ്ഞ് പ്രവാസിയായ ഭർത്താവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും പൊലിസ് സ്റ്റേഷനിലെത്തി. കാർ വാങ്ങിച്ചത് ഭർത്താവാണെങ്കിലും ഇതിന്റെ രജിസ്ട്രേഷൻ യുവതിയുടെ പേരിലായിരുന്നു. അതുകൊണ്ടു തന്നെ കാർ വിട്ടുകൊടുക്കാൻ ഇവർ തയ്യാറായില്ല.

ബസ് ഡ്രൈവറായ കാമുകനൊപ്പം ഈ കാറിലാണ് ഇവർ തളിപറമ്പ് പൊലിസ് സ്റ്റേഷനിലെത്തിയത്. ഇവർ വീട്ടിൽ നിന്നും കൊണ്ടു പോയ സ്വർണാഭരണങ്ങളും തിരിച്ചു കൊടുക്കാൻ വിസമ്മതിക്കുകയായിരുന്നു. ഇതു വാക്തർക്കത്തിലേക്ക് നീങ്ങിയതോടെ കോടതി മുഖേനെ പ്രശ്നം തീർക്കാൻ പൊലിസ് നിർദ്ദേശിക്കുകയായിരുന്നു. നാലും ഏഴും വയസുള്ള മക്കളെ ഉപേക്ഷിച്ചു പോയതിന് യുവതിക്കെതിരെ ഭർതൃബന്ധുക്കളുടെ പരാതിയിൽ ജുവനൈൽ ആക്ടുപ്രകാരം പൊലിസ് കേസെടുത്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP