ഉത്തർപ്രദേശിൽ മരുന്നുവാങ്ങാൻ 30 രൂപ ആവശ്യപ്പെട്ടതിന് ഭാര്യയെ മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ; പണത്തിനായി തർക്കത്തിലേർപ്പെട്ട ശേഷം യുവാവ് മുത്തലാഖ് ചൊല്ലി വീട്ടിൽ നിന്ന് പുറത്താക്കിയെന്ന് യുവതി; മുത്തലാഖ് നിയമത്തിൽ ഇതുവരെ കേസ് എടുത്തത് പത്തോളം പേർക്കെതിരെ; വിവാഹ മോചനത്തിന് എന്തിന് ക്രിമിനൽ നിയമം എന്ന് ചോദിച്ചവർക്ക് ഈ കണക്ക് കാണാം

മറുനാടൻ ഡെസ്ക്
ഹാപുർ (യു.പി): നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്ന മുത്തലാഖ് നിയമത്തിനെതിരായ ഏറ്റവും വലിയ ചോദ്യമായി ഉയർന്നത് കോടതി നിരോധിച്ച ഒരു കാര്യത്തിന് എന്തിനാണ് ക്രിമനിൽ നിയമം ഉണ്ടാക്കിയത് എന്നായിരുന്നു. സിവിൽ വ്യവഹാരമായ വിവാഹത്തെ ക്രിമിനിലൈസ് ചെയ്ത് മുസ്ലിം പുരുഷന്മ്മാരെ കള്ളക്കേസിൽ കുടക്കാനുള്ള മോദി സർക്കാറിന്റെ നീക്കം എന്നായിരുന്നു ഇതിനെ വ്യാപകമായി വിമർശിക്കപ്പെട്ടത്. എന്നാൽ ഇക്കാര്യം ശരിയല്ലെന്ന് ബിൽ പാസായി ഒരു ദിവസങ്ങൾക്കകമുള്ള കണക്കുകൾ വ്യക്തമാക്കുന്നു.
സ്ത്രീധനം തൊട്ട് മരുന്നവാങ്ങാനുള്ള പണം ചോദിച്ചതിനുവരെ മുത്തലാഖ് ചൊല്ലുന്ന രീതി ഉത്തരേന്ത്യയിൽ ഇപ്പോഴും നിലനിൽക്കയാണ്. മുത്താലാഖ് വിഷയത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇതുവരെ പത്തോളം കേസുകളാണ് എടുത്തിട്ടുള്ളത്. ഇങ്ങനെ ഒരു നിയമം ഉണ്ടായിട്ടും മുത്താലാഖ് തുടരുന്നുണ്ടെങ്കിൽ പഴയ അവസ്ഥ എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. 2017ൽ സുപ്രീം കോടതി ഉത്തരവിനുശേഷം നിയമവിരുദ്ധമായ 574 കേസുകളാണു ശ്രദ്ധയിൽപെട്ടതെന്ന് മുത്തലാഖ് ബില്ലിന്റെ ചർച്ചക്കിടെ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പാർലിമെന്റിൽ പറഞ്ഞിരുന്നു. എന്നാൽ ക്രിമിനൽ കുറ്റമായതോടെയാണ് ഇതിൽ സ്ത്രീകൾക്ക് പരാതിപ്പെടാൻ കഴിയുന്നതും പുരുഷനെതിരെ നടപടി എടുക്കാൻ കഴിയുന്നതും. ഇതിൽ എല്ലാറ്റിലും പരാതി നൽകിയത് ഭാര്യ തന്നെയാണ്.
എറ്റവും ഒടുവിലായി 30 രൂപ ആവശ്യപ്പെട്ടതിന് ഭാര്യയെ മുത്തലാഖ് ചൊല്ലിയതിനാണ് ഒരു യുവാവ് ഉത്തർപ്രദേശിലെ ഹാപൂരിൽ അറസ്റ്റിലായത്. മരുന്ന് വാങ്ങാനായാണ് യുവതി ഭർത്താവിനോട് പണം ആവശ്യപ്പെട്ടത്. തുടർന്ന് യുവാവ് തർക്കത്തിലേർപ്പെട്ട ശേഷം മുത്തലാഖ് ചൊല്ലി വീട്ടിൽ നിന്ന് പുറത്താക്കിയെന്നാണ് യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. മൂന്നു വർഷം മുമ്പാണ് ഇരുവരും വിവാഹിതരാകുന്നത്. ഇവരുടെ രണ്ട് മക്കളെയും യുവതിയിൽ നിന്ന് അകറ്റിയിരിക്കുകയാണെന്നും യുവതി പൊലീസിനോട് പറഞ്ഞു. മുത്തലാഖ് ക്രിമിനൽ കുറ്റമാക്കി പാർലമെന്റ് പാസാക്കിയ നിയമപ്രകാരമാണ് കേസെടുത്തതെന്ന് ഡിഎസ്പി രാജേഷ് സിങ്ങ് പറഞ്ഞു.നിയമപ്രകാരം മൂന്ന് വർഷത്തെ തടവും പിഴയുമാണ് ഇത്തരക്കാർക്ക് ലഭിക്കുക.
മുത്തലാഖ് ബിൽ രാജ്യസഭയിൽ പാസാക്കി ദിവസങ്ങൾക്കുള്ളിൽ തന്നെ ആദ്യ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഭാര്യയെ സ്ത്രീധനത്തിന്റെ പേരിൽ മൊഴി ചൊല്ലിയ വ്യക്തിക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഹരിയാനയിൽ നൂഹ് ജില്ലാ നിവാസിയായ ഇക്രം എന്നയാളാണ് മുത്തലാഖ് ചൊല്ലി കുടുങ്ങിയിരിക്കുന്നത്. ഇയാൾ ജൂമിറത്ത് എന്ന യുവതിയെ രണ്ട് വർഷം മുമ്പ് വിവാഹം ചെയ്തിരുന്നു. ഇവരുടെ ബന്ധുക്കളിൽ നിന്ന് ഒരു ലക്ഷം രൂപ സ്ത്രീധനമായി ഇയാൾ ചോദിച്ചിരുന്നു. എന്നാൽ ഇത് നൽകാൻ സാധിക്കാതിരുന്നതാണ് മുത്തലാഖ് ചൊല്ലാൻ കാരണമെന്നാണ് വ്യക്തമാകുന്നത്.നേരത്തെ ചില പ്രശ്നങ്ങൾ കാരണം യുവതി ഇവരുടെ വീട്ടിലേക്ക് മടങ്ങി വരികയായിരുന്നു. തനിക്ക് ഭർതൃവീട്ടിൽ കടുത്ത പീഡനങ്ങളാണ് ഏറ്റുവാങ്ങേണ്ടി വന്നതെന്ന് യുവതി പറയുന്നു. തുടർന്ന് ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇവരെ രണ്ടുപേരെയും വനിതാ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി കാര്യങ്ങൾ അന്വേഷിച്ചിരുന്നു. മധ്യസ്ഥ ശ്രമങ്ങളും നടത്തിയിരുന്നു. ഇതിൽ ഒത്തുതീർപ്പ് ഉണ്ടായെങ്കിലും, സ്റ്റേഷന്റെ പുറത്തെത്തിയതോടെ ഇയാൾ മുത്തലാഖ് ചൊല്ലുകയായിരുന്നു.
യുവതിയുടെ അമ്മയ്ക്ക് ഇത്രയും വലിയൊരു തുക സ്ത്രീധനമായി നൽകാനാവില്ലെന്ന് അറിയിക്കുകയായിരുന്നു. ഇതോടെ ഇക്രമിനെതിരെ കേസെടുക്കാൻ പൊലീസ് തീരുമാനിക്കുകയാണ്. പെൺകുട്ടിയുടെ അമ്മ ഇക്രമിനെതിരെ സ്ത്രീധനം ആവശ്യപ്പെട്ടതിനും, മുത്തലാഖ് ചൊല്ലിയതിനും പരാതി നൽകിയിട്ടുണ്ട്. മുത്തലാഖ് നിയമം വന്നശേഷം നടക്കുന്ന ആദ്യ കേസായി ഇത് മാറുകയും ചെയ്തു.
്എസ്എംഎസ് വഴിയും വാട്സ്ആപ്പിലൂടെയും സ്കൈപ് വഴിയും കത്ത് മുഖേനയുമെല്ലാം മുത്തലാഖ് ചൊല്ലുന്നത് വ്യാപകമായതോടെയാണ് മുത്തലാഖിനെതിരെ മുസ്ലിം സ്ത്രീകളിൽ നിന്ന് തന്നെ പരാതി വ്യാപകമായത്. ഇതേതുടർന്ന് അവർ തന്നെ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.മുസ്ലിം സ്ത്രീകളുടെ മൗലികാവകാശവും അന്തസ്സും ലംഘിക്കുന്നതാണോ മുത്തലാഖ് എന്നാണ് സുപ്രീം കോടതി വിധിയിൽ പറഞ്ഞിരുന്നത്. മുത്തലാഖ് അസാധുവും നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നു ഭരണഘടനാ ബെഞ്ചിലെ ജസ്റ്റിസുമാരായ റോഹിന്റൺ ഫാലി നരിമാൻ, കുര്യൻ ജോസഫ്, യു.യു. ലളിത് എന്നിവർ വിധിയെഴുതിയപ്പോൾ ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാർ, ജസ്റ്റിസ് എസ്. അബ്ദുൽ നസീർ എന്നിവർ എതിർത്തു. ഖുറാന്റെ അടിസ്ഥാന തത്വങ്ങൾക്ക് എതിരാണ് മുത്തലാഖ് എന്ന് ജസ്റ്റിസുമാരായ റോഹിന്റൺ ഫാലി നരിമാൻ, കുര്യൻ ജോസഫ്, യു.യു. ലളിത് എന്നിവർ വ്യക്തമാക്കി. ഖുറാന് എതിരായതായതിനാൽ മുത്തലാഖ് അംഗീകരിക്കാനാകില്ല. പ്രത്യക്ഷമായി വസ്തുനിഷ്ഠമല്ലാത്തതും ഭരണഘടനാ വിരുദ്ധവുമായതിനാൽ മുത്തലാഖ് നിരോധിക്കണമെന്നും മൂവരും ആവശ്യപ്പെട്ടു.
15 വർഷത്തെ വിവാഹ ബന്ധം ഭർത്താവ് ഫോണിലൂടെ മുത്തലാഖ് ചൊല്ലി അവസാനിപ്പിച്ച ഉത്തർപ്രദേശിൽ നിന്നുള്ള സൈറ ബാനു, കത്തു വഴി മൊഴിചൊല്ലപ്പെട്ട അഫ്രീൻ റഹ്മാൻ, മുദ്ര പത്രത്തിലൂടെ മൊഴി ചൊല്ലപ്പെട്ട ഗുൽഷൻ പ്രവീൺ, ഫോണിലൂടെ മോഴി ചൊല്ലപ്പെട്ട ഇസ്രത് ജഹാൻ, സ്പീഡ് പോസ്റ്റിലൂടെ മൊഴി ചൊല്ലപ്പെട്ട അതിയ സാബ്റി എന്നിവരുടെ ഹർജികൾ രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധയും പിടിച്ചു പറ്റിയിരുന്നു. പല മുസ്ലിം വനിതാ സംഘടനകളും മുത്തലാഖിനെ എതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു.തീർത്തും സ്ത്രീവിരുദ്ധമാണ് മുത്തലാഖ് എന്നതായിരുന്നു ഇതിന് നേരെ ഉയർന്ന പ്രധാനവിമർശനം. സ്വന്തം ഇഷ്ടപ്രകാരം ബന്ധം അവസാനിപ്പിക്കുന്ന പുരുഷൻ അനാഥയാക്കപ്പെട്ട ഭാര്യയ്ക്ക് നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥനല്ലെന്നതും മുത്തലാഖിന്റെ ന്യൂനതയായി ചൂണ്ടിക്കാട്ടപ്പെട്ടു. ഒരു പുരുഷന് അയാളുടെ ഇഷ്ടപ്രകാരം എപ്പോൾ വേണമെങ്കിലും ആ ബന്ധം അവസാനിപ്പിച്ചു പുറത്തു പോകാൻ മുത്തലാഖ് അവസരമൊരുക്കുന്നതായും ബന്ധം തുടരാനുള്ള ഭാര്യയുടെ താത്പര്യം മുത്തലാഖ് കണക്കിലെടുക്കുന്നില്ലെന്നും വനിതാ സംഘടനകൾ വിമർശിച്ചു. ഇപ്പോൾ പ്രായോഗിക അനുഭവത്തിൽ വനിതാ സംഘടനകളുടെ ഈ അഭിപ്രായം ശരിയെന്ന് വന്നിരിക്കയാണ്.
Stories you may Like
- കോവിഡ് മഹാമാരിക്ക് പരമാവധി ആയുസ്സ് ഒന്നര വർഷം മാത്രം!
- ലോകരാജ്യങ്ങൾ അന്വേഷിക്കുന്ന 'മൃതസഞ്ജീവനി'ക്ക് പിന്നാലെ പനി മരുന്നും വിറ്റുകാശാക്കാൻ
- ഹോമിയോ പ്രതിരോധ മരുന്നിനെ അനുകൂലിച്ച ആരോഗ്യമന്ത്രിയെ വിമർശിച്ച് ഐഎംഎ
- എടവണ്ണക്കാരന് മരുന്ന് കേരളത്തിൽ എത്തിയ കഥ
- യോനിയിൽ അണുബാധയുണ്ടായെന്ന കാരണത്താൽ യുവതിയെ മുത്തലാഖ് ചൊല്ലി
- TODAY
- LAST WEEK
- LAST MONTH
- ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ വിശുദ്ധി സംബന്ധിച്ച് ലേഖനമെഴുതിയ ഫാ. പോൾ തേലേക്കാട്ടിനെതിരെ സഭയുടെ നടപടി ഉടൻ; സഭാ പ്രബോധനങ്ങൾക്കെതിരായി പരസ്യ നിലപാട് സ്വീകരിക്കുന്നവർക്കെതിരെ സഭാ നിയമം അനുശാസിക്കുന്ന നടപടിയെടുക്കണമെന്ന് സിനഡ്; ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാനും നിർദ്ദേശം
- ഇന്ത്യയെ 'ലോകത്തിന്റെ ഫാർമസി'യെന്ന് വിശേഷിപ്പിച്ച് ബ്രിട്ടൻ; കോവിഡ് വാക്സിൻ നിർമ്മിക്കാനുള്ള ശ്രമം പ്രശംസനീയം; ജി-7 ഉച്ചകോടിയിലേക്ക് അതിഥിയായും മോദിക്ക് ക്ഷണം; ബോറിസ് ജോൺസൺ ഇന്ത്യ സന്ദർശിച്ചേക്കുമെന്നും റിപ്പോർട്ട്
- 97-ാം വയസിലും ആരോഗ്യത്തിന്റെ കാര്യത്തിൽ പ്രത്യേക ചിട്ടകൾ; കോവിഡിനെയും അതിജീവിച്ച് മലയാള സിനിമയുടെ പ്രിയ മുത്തച്ഛൻ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി
- പ്രൊഡക്ഷൻ ഹൗസോ ഫസ്റ്റ് ലുക്ക് പോസ്റ്ററോ; ടൊവിനോ തോമസ് പോസ്റ്റ് ചെയ്ത U എന്നക്ഷരം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ഇങ്ങനെ
- കൂറ്റൻ മരകഷ്ണങ്ങൾ എടുത്ത് വച്ച് 'പാലരുവി'യെ മറിച്ചിടാൻ ശ്രമിച്ചത് മാർച്ചിൽ; 2019ൽ അയനിക്കാട് പാളത്തിൽ കല്ലുകൾ നിരത്തിവെച്ചത് ആരെന്നും കണ്ടെത്തിയില്ല; ദിവസങ്ങൾക്ക് മുമ്പ് കുണ്ടായിത്തോട് എട്ടിടത്ത് കരിങ്കൽച്ചീളുകൾ നിരത്തിവച്ചതും കുട്ടിക്കളി! ഇടവയിൽ നടന്നത് 'മലബാറിനെ' കത്തിക്കാനുള്ള അട്ടിമറിയോ? കാണേണ്ടത് റെയിൽവേ കണ്ടില്ലെന്ന് നടിക്കുമ്പോൾ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- നിങ്ങളിൽ അടിവസ്ത്രം സ്വന്തമായി കഴുകുന്ന എത്രപേരുണ്ട്? ഇതൊക്കെ അമ്മയോ ഭാര്യയോ പെങ്ങളോ ചെയ്യുമ്പോൾ യാതൊരു ഉളുപ്പും തോന്നാത്തവർ ആണോ നിങ്ങൾ; ഇത്തരക്കാർ തീർച്ചയായും 'ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ' സിനിമ കാണണം; അടുക്കളയിൽ എരിഞ്ഞടങ്ങുന്ന പെൺജീവിതങ്ങൾ; മനൂജാ മൈത്രി എഴുതുന്നു
- ഉണ്ണികുട്ടന്റെ വാളുവെയ്പ്പിൽ തെളിഞ്ഞത് ടിപി കേസ് പ്രതിയുടെ മദ്യപാനം; സിക്ക ഗ്രൗണ്ടിൽ നിന്നും കോവിഡിന് മരുന്നടി യന്ത്രത്തിൽ ഒളിപ്പിച്ചു കടത്തിയത് വൈറ്റ് റം; കൊടി സുനിയുടെ അച്ചാറ് കൂട്ടിയുള്ള വെള്ളമടിക്ക് സംഘാടകനായത് സൂര്യനെല്ലി പ്രതി ധർമ്മരാജൻ വക്കീലും; തിരുവനന്തപുരം സെൻട്രൽ ജയിൽ സംഭവിച്ചത് ഗുരുതര വീഴ്ച; നാണക്കേട് ഭയന്ന് രഹസ്യമാക്കിയ സത്യം പുറത്ത്
- അടുക്കളപ്പണി അത്ര ചെറിയ പണിയൊന്നുമല്ലെന്ന് ഈയ്യിടെ പറഞ്ഞിട്ടുള്ളത് ഇന്ത്യയുടെ പരമോന്നത നീതിപീഠമായ സുപ്രീം കോടതിയാണ്; ഈ അടുക്കള ഒട്ടുമേ മഹത്തരമെന്ന് കരുതുക വയ്യ; അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
- യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ കെ ബി ഗണേശ് കുമാറിന്റെ കാറിന്റെ ചില്ലുകൾ തകർന്നു; പ്രതിഷേധക്കാരെ കൈകാര്യം ചെയ്ത് എംൽഎയുടെ പിഎ പ്രദീപ് കോട്ടാത്തലയും സംഘവും; ചവറയിലും പത്തനാപുരം എംഎൽഎയുടെ ഗുണ്ടാരാജ്; പ്രതിഷേധക്കാരെ മാത്രം കസ്റ്റഡിയിലെടുത്ത് മാതൃകയായി വീണ്ടും പിണറായി പൊലീസ്
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- കെവി തോമസിന് സീറ്റ് ഉറപ്പ്; എൻ എസ് എസിനെ അടുപ്പിക്കാൻ പിജെ കുര്യനും സ്ഥാനാർത്ഥിയാകും; ചെന്നിത്തല ഹരിപ്പാടും ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും; തിരുവഞ്ചൂർ കോട്ടയത്ത്; മുല്ലപ്പള്ളിക്ക് താൽപ്പര്യം കൊടുവള്ളിയുടെ ക്യാപ്ടനാകാൻ; മുഖ്യമന്ത്രി കസേര നോട്ടമിട്ട് കോൺഗ്രസിൽ സ്ഥാനാർത്ഥി മോഹികൾ ഏറെ
- ശബരിമല പ്രശ്നത്തിൽ കെ.സുരേന്ദ്രനെ അകത്തിട്ടത് 28 ദിവസം; കെ.എം.ഷാജഹാനെ ജയിലിൽ അടച്ചത് 14 ദിവസം; കോഴിക്കോട് എയർ ഇന്ത്യ ഓഫീസ് ആക്രമണക്കേസിലെ ഒന്നാം പ്രതി മുഹമ്മദ് റിയാസിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത് കോടതി; പൊലീസ് തേടുന്ന പിടികിട്ടാപ്പുള്ളി ഒളിവിൽ കഴിയുന്നത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്