Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202430Saturday

അസമിലെ ദിൽബ്രുഗയിൽ ആർഎസ്എസ് ജില്ലാ ഓഫീസിന് പ്രതിഷേധക്കാർ രാത്രി തീയിട്ടു; തേസ്പുർ, സദിയ എന്നിവിടങ്ങളിൽ ആർഎസ്എസ് ഓഫീസുകൾ അടിച്ചുതകർത്തു; പലയിടത്തും പൊലീസ് വാഹനത്തിനുനേരെയും അക്രമം; രണ്ട് ദിവസംകൂടി ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കാൻ തീരുമാനം; സ്‌കൂളുകൾക്ക് പത്തുദിവസം അവധി; കൂടുതൽ അർധ സൈനിക വിഭാഗത്തെ നിയോഗിച്ചിട്ടും പ്രതിഷേധം അടങ്ങുന്നില്ല; പൗരത്വ ഭേദഗതി ബില്ലിന്റെ പേരിൽ അസമിൽ വ്യാപക അക്രമം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി:പൗരത്വ ഭേദഗതി ബില്ലിന് രാജ്യസഭ അംഗീകാരം നൽകിയതോടെ രാജ്യത്തൊട്ടാകെ പ്രതിഷേധം കത്തുകയാണ്. ദേശീയ പൗരത്വ രജിസ്റ്റർ ആദ്യഘട്ടത്തിൽ നടപ്പാക്കുന്ന അസമിലാണ് പ്രതിഷേധം പടർന്നുപിടിക്കുന്നത്. പൗരത്വ ഭേദഗതി ബിൽ പാസാക്കിയതിനു പിന്നാലെ പൊട്ടിപ്പുറപ്പെട്ട അക്രമത്തിൽ അസമിൽ മൂന്ന് ആർഎസ്എസ് ഓഫീസുകൾക്കുനേരെ ആക്രമണം ഉണ്ടായി. ദിൽബ്രുഗയിൽ ആർഎസ്എസ് ജില്ലാ ഓഫീസിന് പ്രതിഷേധക്കാർ രാത്രി തീയിട്ടപ്പോൾ തേസ്പൂർ, സദിയ എന്നിവിടങ്ങളിൽ ആർഎസ്എസ് ഓഫീസുകൾ അടിച്ചുതകർത്തു.സംഘർഷം വ്യാപിച്ചതോടെ സമിൽ സ്‌കൂളുകൾക്ക് പത്തുദിവസം അവധി നൽകിയിട്ടുണ്ട്.

ബിജെപി ഓഫീസുകൾക്കും പൊലീസിനും നേരെ വ്യാപക ആക്രമണമാണ് നടക്കുന്നത്. ഇന്നലെ രാത്രി കേന്ദ്രമന്ത്രിയുടെ വസതിക്ക് നേരെയും ആക്രമണം നടന്നിരുന്നു. അസമിലെ പ്രതിഷേധാഗ്‌നിയുടെ തീവ്രത മറച്ചുപിടിക്കാൻ ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചെങ്കിലും അതൊന്നും കേന്ദ്ര സർക്കാരിന്റെ ലക്ഷ്യത്തിന് മതിയാകുന്നവയല്ല. രണ്ട് ദിവസംകൂടി ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഏറ്റവുമൊടുവിൽ തേസ്പൂരിൽ ആർഎസ്എസ് ഓഫീസിന് നേരെയാണ് പ്രക്ഷോഭകാരികൾ ആക്രമണം നടത്തിയത്. കരിങ്കൊടി നാട്ടിയാണ് പ്രതിഷേധം തുടങ്ങിയത്. അർധ സൈനിക വിഭാഗം പ്രതിഷേധക്കാരെ അടിച്ചൊതുക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് വാഹനത്തിന് തീയിട്ടായിരുന്നു പ്രതികരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP