Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മദ്യശാലകൾക്ക് പോലും ഇളവ് നൽകിയ സർക്കാർ വിലക്കിയത് ആരാധനാലയങ്ങളിലെ പ്രവേശനം മാത്രം; മലപ്പുറത്ത് മസ്ജിദ് പരിസരങ്ങളിൽ പ്രതിഷേധിച്ച് ഇമാമുമാർ; സർക്കാർ നീതി പാലിക്കണമെന്ന് ഖിസ്സ പ്പാട്ട് സംഘം; തുറക്കാൻ അനുവദിക്കണമെന്ന് ഖലീൽ ബുഖാരി തങ്ങൾ, മുഖ്യമന്ത്രിക്ക് കത്തയച്ച് സംസ്ഥാന ഹജ്ജ് കമ്മിറ്റിയംഗം

മദ്യശാലകൾക്ക് പോലും ഇളവ് നൽകിയ സർക്കാർ വിലക്കിയത് ആരാധനാലയങ്ങളിലെ പ്രവേശനം മാത്രം;  മലപ്പുറത്ത് മസ്ജിദ് പരിസരങ്ങളിൽ പ്രതിഷേധിച്ച് ഇമാമുമാർ; സർക്കാർ നീതി പാലിക്കണമെന്ന് ഖിസ്സ പ്പാട്ട് സംഘം; തുറക്കാൻ അനുവദിക്കണമെന്ന് ഖലീൽ ബുഖാരി തങ്ങൾ,  മുഖ്യമന്ത്രിക്ക് കത്തയച്ച് സംസ്ഥാന ഹജ്ജ് കമ്മിറ്റിയംഗം

ജംഷാദ് മലപ്പുറം

മലപ്പുറം: ആരാധനാലയങ്ങൾക്കു മാത്രം വിലക്ക് ഏർപ്പെടുത്തിയെന്നാരോപിച്ച് മലപ്പുറത്ത് വ്യാപക പ്രതിഷേധങ്ങൾ. മസ്ജിദ് പരിസരങ്ങളിൽ പ്രതിഷേധിച്ച് ഇമാമുമാർ. സംസ്ഥാനത്ത് ലോക്ക് ഡൗണ് ഇളവുകൾ പ്രഖ്യാപിച്ചിട്ടും ആരാധനാലയങ്ങളോട് സർക്കാർ കാണിക്കുന്ന വിവേചനത്തിൽ മസ്ജിദ് പരിസരങ്ങളിൽ ഇമാമുമാർ പ്രതിഷേധിച്ചു. സമസ്ത ഉൾപ്പടെയുള്ള എല്ലാമുസ്ലിം സംഘടനകളും ഒരുമിച്ചു ആവശ്യപ്പെട്ടിട്ടും അതിനോട് മുഖം തിരിച്ച സർക്കാർ ആരാധനാലയങ്ങളുടെ വിഷയത്തിൽ എടുത്ത തീരുമാനം പുനഃപരിശോധിച്ചു പ്രോട്ടോകോൾ അനുസരിച്ച് പള്ളികൾ തുറക്കാൻ അനുമതി നൽകണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.വടക്കാങ്ങര കിഴക്കേ കുളമ്പ മസ്ജിദുൽ ഫാറൂഖിന്റെ പരിസരത്ത് നടന്ന പ്രതിഷേധത്തിന് ഖത്തീബ് സി.യഹ് യ ഫൈസി, മഹല്ല് സെക്രടറി സി.പി സൈനുൽ ആബിദ് വാഫി എന്നിവർ നേതൃത്വം നൽകി.

ലോക് ഡൗൺ ഇളവുകളുടെ ഭാഗമായി മദ്യഷാപ്പുകൾക്ക് പോലും ഇളവുകൾ നൽകിയ സർക്കാർ ആരാധനാലയങ്ങൾക്ക് മാത്രം ഇളവുകൾ നൽകാത്തതിൽ കേരള ഖിസ്സ പ്പാട്ട് സംഘം സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി തീരുമാനം പുനപരിശോധിക്കണമെന്ന് യോഗം അഭിപ്രായപ്പെട്ടു ' യോഗത്തിൽ പ്രസിഡണ്ട് സയ്യിദ് ശറഫുദ്ധീൻ തങ്ങൾ അധ്യക്ഷത വഹിച്ചു' കെ.എം.ബാവ മൗലവി കൈ പുറം ഉത്ഘാടനം ചെയ്തു.മാ വണ്ടിയൂർ അഹ്മ്മദ് കുട്ടി മൗലവി ചർച്ചക്ക് നേതൃത്വം നൽകി. കെ.എസ് മൗലവി മുണ്ട കോട്ടുകുർശി , നാലകത്ത് റസാഖ് ഫൈസി '' കരീം ഫൈസി കീഴാറ്റൂർ ' വി.എ.കുട്ടി മൗലവി 'ഹംസ മൗലവി വിളയൂർ ഇബ്രാഹീം മൗലവി വെള്ളേരി'',സിദ്ധീഖ് മണലടി ' മിർഷാദ് യമാനി ചാലിയം''ഹാഫിള് മുസ്ല്യാരങ്ങാടി' സിദ്ധീഖ് ഫൈസി അമ്മി നിക്കാട് 'സംബന്ധിച്ചു.ജനറൽ സെക്രട്ടറി കെ.എൻ.എസ് മൗലവി സ്വാഗതവും' വർക്കിങ് സെക്രട്ടറി അബൂത്വാഹിർ മൗലവി പനങ്ങാങ്ങര നന്ദിയും പറഞ്ഞു.
പ്രാദേശിക തദ്ദേശ സ്ഥാപനങ്ങൾക്ക് ടി.പി.ആർ അനുസരിച്ച് ഇളവുകൾ പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തിൽ പോസിറ്റീവിറ്റി കുറവുള്ള സ്ഥലങ്ങളിൽ ആരാധനാലയങ്ങൾ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് കേരള മുസ്്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി ആവശ്യപ്പെട്ടു.

കോവിഡ് പശ്ചാത്തലത്തിൽ സർക്കാരും ആരോഗ്യ പ്രവർത്തകരും നിർദ്ദേശിച്ച മുഴുവൻ കാര്യങ്ങളും പൂർണമായും ഉൾക്കൊണ്ടവരാണ് വിശ്വാസികൾ. പെരുന്നാൾ ആഘോഷങ്ങൾ വരെ വീടകങ്ങളിലൊതുക്കി നാടിന്റെയും സമൂഹത്തിന്റെയും രക്ഷക്കായി വിശ്വാസികൾ നിലകൊണ്ടു. വിവിധ മേഖലകളിൽ ഉപാധികളോടെ ഇളവ് നൽകിയതുപോലെ ആരാധനാലയങ്ങളുടെ വിഷയത്തിലും ഇളവ് നൽകണം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആരാധനാ കർമങ്ങൾ നടത്താൻ അവസരമൊരുക്കണം. വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തിന് 40 പേർക്കെങ്കിലും അനുമതി നൽകണം.

പള്ളിയിൽ വരുന്ന വിശ്വാസി കൃത്യമായും ആരോഗ്യ സംരക്ഷണം നടത്തിയാണ് വീട്ടിൽ നിന്ന് ഇറങ്ങുന്നത്. അംഗസ്‌നാനമടക്കമുള്ള കാര്യങ്ങൾ വീട്ടിൽ നിർവഹിച്ച് നിസ്‌കരിക്കാനുള്ള വിരിയടക്കം വിശ്വാസികൾ സ്വന്തമായി കൊണ്ട് വരുന്ന രീതിയാണുള്ളത്. ഒരു മാസത്തിലേറെയായി പൂട്ടിയിട്ട ആരാധനാലയങ്ങളിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിനാളുകൾ കഷ്ടപ്പെടുന്ന അവസ്ഥയാണ്. ആരാധനാലയങ്ങളുടെ വലുപ്പത്തിനനുസരിച്ച് വരുന്നവരുടെ എണ്ണം നിജപ്പെടുത്തി ആരാധനാലയങ്ങൾ പ്രവർത്തിക്കാനുള്ള അനുമതി നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയ സാഹചര്യത്തിൽ കണ്ടയ്ന്മെന്റ് സോൺ പ്രഖ്യാപിച്ച സ്ഥലങ്ങൾ ഒഴിവാക്കി മറ്റിടങ്ങളിൽ ആരാധനാലയങ്ങളിൽ പ്രാർത്ഥനക്ക് സൗകര്യമേർപ്പെടുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന ഹജ്ജ് കമ്മിറ്റിയംഗം കെ.എം
മുഹമ്മദ് ഖാസിം കോയ മുഖ്യമന്ത്രിക്ക് കത്തയച്ചു. പള്ളിയും,അമ്പലങ്ങളും, ചർച്ചുകളും മത വിശ്വാസികൾക്ക് ഭാഗികമായി തുറന്ന് കൊടുക്കുകയും വെള്ളിയാഴ്‌ച്ച 50 പേർക്ക് ജുമുഅ നിസ്‌കരിക്കുവാനുള്ള സൗകര്യം ഏർപ്പെടുത്തണമെന്നും ഖാസിം കോയ ആവശ്യപ്പെട്ടു.

മലപ്പുറത്ത് ലോക് ഡൗണിൽ 40 ദിവസം ആയി അടച്ചുപൂട്ടിയ ആരാധനാലയങ്ങൾ, വ്യവസായങ്ങൾ, വ്യാപാരസ്ഥാപനങ്ങൾ മറ്റു വിധ സ്ഥാപനങ്ങളും എല്ലാം അടഞ്ഞു കിടക്കുകയായിരുന്നു. ലോക ഡോൺ പതിനാറാം തീയതി വരെ നിലനിൽക്കുകയും ഇത് ഘട്ടം ഘട്ടമായി തുറന്നു പ്രവർത്തിക്കുവാൻ സർക്കാർ അനുമതി കൊടുക്കുകയും ആരാധനാലയങ്ങളെ ഒഴിവാക്കിയതിൽ പുന പരിശോധന നടത്തി കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് അനുമതി കൊടുക്കണം. ഒന്നാംഘട്ട കോവിഡ് ലോക്കഡൗൺ കഴിഞ്ഞതിനുശേഷം ആരാധനാലയങ്ങളിൽ കോവിഡ് പ്രോട്ടോകോൾ അനുസരിച്ചാണ് ആളുകളെ പ്രവേശിപ്പിച്ചിരുന്നത്.

രണ്ടു മീറ്റർ ദൂരപരിധി നിന്നായിരുന്നു പ്രാർത്ഥന ചെയ്തിരുന്നത്. പള്ളികളിൽ പോകുന്നവർ വീട്ടിൽ നിന്നും ദേഹ ശുദ്ധി വരുത്തി നിസ്‌കാരത്തിന് മുസല കൊണ്ടാണ് പോയിരുന്നത്. ചിലർ സാനിറ്റൈസറും കയ്യിൽ കരുതിയിരുന്നു. ഇത്രയും കൃത്യനിഷ്ഠയോടെ ആരാധനാലയങ്ങളിൽ പോകുന്ന വിശ്വാസികൾക്ക് പ്രാർത്ഥന സൗകര്യത്തിന് എല്ലാ ആരാധനാലയങ്ങളും തുറന്നു പ്രവർത്തിക്കുന്നതിന് അനുവദിക്കണമെന്ന് ലോഹ്യ വിചാരവേദി മലപ്പുറം ജില്ലാ കമ്മിറ്റി സർക്കാറിനോട് ആവശ്യപ്പെട്ടു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് സി ടി രാജു വിന്റെ അധ്യക്ഷതയിൽ ശരീഫ് പാറക്കൽ, കേശവ നമ്പീശൻ, അലവി ചുങ്കത്ത്, നജീദ് ബാബു, ശ്രീനന്ദനം വേലായുധൻ, ഹാരിസ് ബാബു, പി കെ ഗോപാലകൃഷ്ണൻ, പി സി അബ്ദുള്ള, പി മുഹമ്മദ്, നാസർ തെക്കുംപുറം, എന്നിവർ സംസാരിച്ചു. പ്രായപരിധി പരിഗണിച്ചും കോവിഡ് പ്രോട്ടോകോൾ വീഴ്ച വരുത്തുന്ന ആരാധനാലയങ്ങളുടെ മേലധികാരികളുടെ പേരിൽ നടപടി എടുക്കുവാൻ സർക്കാറിന് അധികാരമുണ്ടെന്ന് സി ടി രാജു പറഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP