Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

ഇന്ന് മനോരമയിലെ നിഷേച്ചി ന്യുയോർക്ക് ടൈംസിലെ ഒരു ആർട്ടിക്കിൾ മലയാളത്തിലേക്ക് ട്രാൻസലേറ്റ് ചെയ്തത് വായിച്ചു; ചുമ്മാ ഒറിജനൽ കൂടി ഒന്ന് വായിക്കാൻ തോന്നി; അപ്പോഴാണു ചിത്രത്തിലെ ഈ ഒരു ലൈൻ മാത്രം ചേച്ചി ട്രാൻസലേറ്റ് ചെയ്യാതെ വിട്ടിരിക്കുന്നത് കണ്ടത്. വൈ സൊ? ആർ യു ഓൺ ദെയർ പേറോൾ? ഇൻ ദി മിഡിൽ ഈസ്റ്റ് ഇറ്റ് വാസ് മുസ്ലിം ഫണ്ടമെന്റലിസം......! മനോരമയിലെ വാർത്താ അവതാരക നിഷാ പുരുഷോത്തമൻ തർജ്ജമയിൽ വിട്ടു കളഞ്ഞ വാക്യം കണ്ടെത്തി സോഷ്യൽ മീഡീയ ചർച്ച ചെയ്യുമ്പോൾ

ഇന്ന് മനോരമയിലെ നിഷേച്ചി ന്യുയോർക്ക് ടൈംസിലെ ഒരു ആർട്ടിക്കിൾ മലയാളത്തിലേക്ക് ട്രാൻസലേറ്റ് ചെയ്തത് വായിച്ചു; ചുമ്മാ ഒറിജനൽ കൂടി ഒന്ന് വായിക്കാൻ തോന്നി; അപ്പോഴാണു ചിത്രത്തിലെ ഈ ഒരു ലൈൻ മാത്രം ചേച്ചി ട്രാൻസലേറ്റ് ചെയ്യാതെ വിട്ടിരിക്കുന്നത് കണ്ടത്. വൈ സൊ? ആർ യു ഓൺ ദെയർ പേറോൾ? ഇൻ ദി മിഡിൽ ഈസ്റ്റ് ഇറ്റ് വാസ് മുസ്ലിം ഫണ്ടമെന്റലിസം......! മനോരമയിലെ വാർത്താ അവതാരക നിഷാ പുരുഷോത്തമൻ തർജ്ജമയിൽ വിട്ടു കളഞ്ഞ വാക്യം കണ്ടെത്തി സോഷ്യൽ മീഡീയ ചർച്ച ചെയ്യുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ലോകത്താകെ പടരുന്ന പ്രതിഷേധ സമരങ്ങളെക്കുറിച്ച് ന്യൂയോർക്ക് ടൈംസിൽ ഡേവിഡ് ബ്രൂക്‌സ് എഴുതിയ ലേഖനം മലയാളത്തിലേക്ക് മൊഴി മാറ്റം നടത്തിയപ്പോൾ ഒരു വരി മാത്രം വിട്ടുപോയി! സൈബർ ഇടത്തെ മലയാളിയുടെ പുതിയ ചർച്ചാ വിഷയമാണ് ഈ ലേഖനം. അസമത്വത്തിൽ അമർഷം; ജനപ്രിയതയ്ക്ക് എതിരെ ലോകമാകെ ജനം തെരുവുകളിൽ... എന്ന മനോരമയിലെ ലേഖനമാണ് വിവാദത്തിന് അടിസ്ഥാനം.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനപ്രിയ രാഷ്ട്രീയം (വലതുപക്ഷമെന്നും പറയാം) പല രൂപത്തിലാണുണ്ടായത്. മധ്യ യൂറോപ്പിലും കിഴക്കൻ യൂറോപ്പിലും തീവ്ര നിലപാടുകാരായ നേതാക്കളാണുണ്ടായത്. വിക്ടർ ഓർബൻ, വ്‌ലാഡിമിർ പുടിൻ, പോളണ്ടിലെ ലോ ആൻഡ് ജസ്റ്റിസ് പാർട്ടി എന്നിങ്ങനെ. ലാറ്റിനമേരിക്കയിൽ പിങ്ക് തരംഗം വീശി. ഹ്യൂഗോ ഷാവേസും നിക്കോളസ് മഡൂറയും ഉദാഹരണം. ഇടതുപക്ഷമെങ്കിലും വാഗ്ദാനപ്പെരുമഴയുമായെത്തിയ വലത് സാമ്പത്തികനയങ്ങളാണ് ഇവരെ അടയാളപ്പെടുത്തിയത്. ഇംഗ്ലിഷ് മേഖലയിൽ അത് വെളുത്തവന്റെ ദേശീയത ഉയർത്തിയ ഡോണൾഡ് ട്രംപും ബ്രെക്‌സിറ്റുമായിരുന്നു. ചൈനയിൽ ഏകാധിപത്യത്തിന് ആക്കം കൂട്ടി ഷി ചിൻ പിങ് വന്നു. ഇന്ത്യയിൽ ഹിന്ദു ദേശീയതയുയർത്തി നരേന്ദ്ര മോദിയും. പലയിടങ്ങളിലും വലതുപക്ഷം ഇപ്പോഴും ശക്തി പ്രാപിക്കുകയാണ്. ഫ്രാൻസിലെ മഞ്ഞക്കുപ്പായക്കാരും ചിലെയിലെ പ്രക്ഷോഭകാരികളും സാമ്പത്തിക അസമത്വത്തിൽ അമർഷം പൂണ്ടവരാണ്. പക്ഷേ അധികാരത്തിലെത്തിയാൽ ഇതിനൊന്നും മാറ്റമുണ്ടാക്കാൻ വലതുപക്ഷത്തിനാവില്ല എന്ന് തെളിഞ്ഞുകഴിഞ്ഞു-മനോരമയിലെ മൊഴിമാറ്റത്തിൽ ഈ പാരയാണ് വിവാദങ്ങൾക്ക് തുടക്കമിടുന്നത്.

ഡേവിഡ് ബ്രൂ്ക്‌സിന്റെ ലേഖനം ന്യുയോർക് ടൈംസിൽ വായിച്ചാൽ അതിന്റെ പദാനുപദ മൊഴി മാറ്റമാണ് മനോരമയിലെ വാർത്താ അവതാരക കൂടിയായ നിഷാ പുരുഷോത്തമൻ നടത്തിയതെന്ന് വ്യക്തം. എന്നാൽ The populist backlash came in different forms in different parts of the world. In Central and Eastern Europe it came in the form of nationalist strongmen എന്ന് തുടങ്ങുന്ന പാരഗ്രാഫിൽ ഒരു വരിക്ക് മാത്രം തർജ്ജമയില്ല. ഇതാണ് സോഷ്യൽ മീഡിയയെ പലവിധത്തിൽ ചിന്തിപ്പിക്കുന്നത്. ആ വരിയുടെ പ്രത്യേകതകളും വിവാദത്തിന് പുതിയ തലം നൽകുന്നത്. In the Anglosphere it was white ethnic nationalism of Donald Trump and Brexit. In the Middle East it was Muslim fundamentalism. In China it was the increasing authoritarianism of Xi Jinping. In India it was the Hindu nationalism of Narendra Modi. എന്നാണ് ഡേവിഡ് ബ്രൂക്‌സ് കുറിച്ചത്. ഇതിൽ In the Middle East it was Muslim fundamentalsim എന്ന വാക്കിനുള്ള തർജ്ജമ മാത്രം മനോരമയുടെ ലേഖനത്തിൽ ഇല്ല.

ഇത് നിഷാ പുരുഷോത്തമൻ മനപ്പൂർവ്വം വിട്ടുകളഞ്ഞതാണെന്ന ആരോപണമാണ് സജീവമാകുന്നത്. പൊളിട്ടിക്കൽ മല്ലുവെന്ന ട്വിറ്റർ പേജാണ് ഈ വിവാദം ആളിക്കത്തിക്കുന്നത്. ഇന്ന് മനോരമയിലെ നിഷേച്ചി, Newyorktimesലെ ഒരു article മലയാളത്തിലേക്ക് translate ചെയ്തത് വായിച്ചു. ചുമ്മാ ഒറിജനൽ കൂടി ഒന്ന് വായിക്കാൻ തോന്നി. അപ്പോഴാണു ചിത്രത്തിലെ ഈ ഒരു ലൈൻ മാത്രം ചേച്ചി translate ചെയ്യാതെ വിട്ടിരിക്കുന്നത് കണ്ടത്. Why so @NishaPurushoth2 ? R u on their payroll?-ഇങ്ങനെ അതിരൂക്ഷ വിമർശനവുമായാണ് ട്വീറ്റ്. ചേച്ചി നിങ്ങൾ വിചാരിക്കുന്ന പോലത്തെ മാധ്യമപ്രവർത്തക അല്ല സുഹൃത്തുക്കളെ, ഞങ്ങളെന്നും ഹൈക്കമാൻഡിന്റെ കൂടെ, എന്റെ പുരുഷു .. സമ്മതിച്ചിരിക്കന്നു.-ഇങ്ങനെ പരിഹാസ കമന്റുകളും എത്തുന്നു. ഇതിനെയാണോ മൊഴിമാറ്റം എന്ന് പറയുന്നത് പുരുഷൂ..??-എന്നാണ് മറ്റൊരു ചോദ്യം.

ഇങ്ങനെ ആണ് ചേച്ചി നിഷ്പക്ഷ 'മതേതരത്വം' റിപ്പോർട്ട് ചെയ്യുന്നത്.. തർജ്ജിമ ചെയ്തു എഴുതാൻ ഉള്ള നട്ടെല്ല് പോലുമില്ല. മാധ്യമപ്രവർത്തക ആണു പോലും. കഷ്ട്ടം ??????, ഉണ്ട ചോറിനുള്ള നന്ദി,,, അല്ലെങ്കിൽ ഈ തല കാണില്ലെങ്കിൽ എന്ന പേടി, സത്യം മറച്ചു വെക്കാനുള്ള വ്യഗ്രത, എന്നൊക്കെ പറയാം. പക്ഷെ ഹിന്ദുക്കളെ മാത്രം താറടിച്ചു കാണിക്കാനുള്ള അഭിവാഞ്ഛ എന്നെ ചോറ് ഉണ്ണുന്നവർക്ക് മനസ്സിലാകൂ. അത് ഷാനിയുടെ തെറ്റല്ല. ശനിയുടെ അപഹാരം, തർജ്ജമ ചെയ്യുന്നതിൽ പോലും ഇരട്ടത്താപ്പ്... എന്നിട്ടാണ് ഇവളൊക്കെ വലിയ വായിൽ ഗീർവാണം മുഴക്കുന്നത്, ഇവർക്ക് ഈ പണി നിർത്തിട്ടു വേറെ പണിക്കു വല്ലതും പൊയ്ക്കൂടേ? വെറുതെ നല്ലൊരു പ്രൊഫഷന്റെ പേര് കളയാനായിട്ടു ഇറങ്ങിയേകുവ. @manoramanews എന്തിനാ ഇത്തരം ആൾക്കാരെ ഒക്കെ ചുമക്കുന്നതു?-ഇങ്ങനെയൊക്കെ അതിരൂക്ഷ വിമർശനമാണ് നിഷാ പുരുഷോത്തമനെതിരെ ഉയരുന്നത്. പരിവാർ ആശയത്തോട് അടുത്ത് നിൽക്കുന്നവരാണ് ചർച്ചകളിൽ സജീവമാകുന്നത്.

മലയാള ടിവി ചർച്ചകളിൽ പരിവാർ രാഷ്ട്രീയത്തിന് എതിരെ നിലപാട് എടുക്കുന്ന അവതാരകയാണ് നിഷാ പുരുഷോത്തമനെന്ന വാദം ഇതിന് മുമ്പും സൈബർ ഇടത്തിൽ പരിവാറുകാർ ചർച്ചയാക്കിയിരുന്നു. ഇതിന് ബലം കൂട്ടുന്നതിന് തെളിവു കിട്ടിയെന്ന തരത്തിലാണ് ചർച്ച പുരോഗമിക്കുന്നത്. മുസ്ലിം ഫണ്ടമെന്റലിസമെന്ന് തർജ്ജമ ചെയ്യാൻ പോലും പറ്റുന്നില്ലെന്നതാണ് വിമർശനം. മോദിയെ കളിയാക്കാൻ വേണ്ടി മാത്രമാണ് ഈ ലേഖനം തർജ്ജമ ചെയ്തതെന്നും ആരോപണങ്ങളുയരുന്നു. മുസ്ലിം ഫണ്ടമെന്റലിസം എന്ന കാതൽ പോലും വിട്ടുകളയുന്ന തർജ്ജമ ചൂണ്ടിക്കാട്ടുന്നത് അവരുടെ രാഷ്ട്രീയമാണെന്നും ആക്ഷേപമായെത്തുന്നു.

ലോകത്താകെ പടരുന്ന പ്രതിഷേധാഗ്‌നി നിങ്ങൾ കാണുന്നുണ്ടോ..? 'ഖമനയി തുലയട്ടെ..', ഇറാനിൽ ആൾക്കൂട്ടം ഉറക്കെ വിളിക്കുന്നു. ഭരണകൂടം കൊന്നൊടുക്കിയിട്ടും ഇന്റൻനെറ്റ് ഇല്ലാതാക്കായിട്ടും അവർ പിന്നോട്ടില്ല. ഹോങ്കോങ്ങിൽ, വാർസായിൽ, ബുഡാപെസ്റ്റിൽ, ഇസ്താംബൂളിൽ, മോസ്‌കോയിൽ... ആൾക്കൂട്ടങ്ങൾ ജനാധിപത്യ അവകാശ സംരക്ഷണത്തിനായി പ്രകടനങ്ങൾ നടത്തുകയാണ്. പാക്കിസ്ഥാനിലും ഇന്തൊനേഷ്യയിലും സൗദി അറേബ്യയിലും ജനം രോഷാകുലരാണ്. ലെബനനിലും ബൊളീവിയയിലും അവർ ഭരണകൂടത്തെ മറിച്ചിടുന്നു. 1989ന് ശേഷം ലോകം കണ്ട ഏറ്റവും വലിയ പൗരാവകാശ പ്രക്ഷോഭങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഇംപീച്ച്‌മെന്റ് വാർത്തയേക്കാൾ പത്തിരട്ടി വലുതാണത്. രണ്ടും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നെങ്കിൽ കൂടിയും. ഇപ്പോഴത്തെ പ്രക്ഷോഭങ്ങളുടെ വിത്ത് 30 വർഷം മുൻപ് പാകിയതാണ്. സോവിയറ്റ് യൂണിയന്റെ പതനവും ആഗോളവൽക്കരണവും. സ്വതന്ത്ര ജനാധിപത്യ മുതലാളിത്തത്തിന്റെയും സ്വതന്ത്ര വിപണിയുടെയും മത മൗലികവാദത്തിന്റെയും പ്രതാപകാലമായിരുന്നു അത്. ഒരു ചരിത്രത്തിന്റെ അന്ത്യം.-ഇങ്ങനെയാണ് ബ്രൂക്‌സിന്റെ ലേഖനം കാര്യങ്ങളെ നോക്കി കാണുന്നത്.

ഫ്രാൻസിലും സിംബാബ്വെയിലും ഇക്വഡോറിലും ഇറാനിലും എണ്ണവില വർധനയെക്കെതിരെയാണു ജനം തെരുവിലിറങ്ങിയത്. ചിലെയിലാവട്ടെ സബ് വേ യാത്രക്കൂലിയിൽ നാലുശതമാനം വർധനയേർപ്പെടുത്താനുള്ള നീക്കവും. ആധുനിക ലോകം അസ്ഥിരവും ഏതുനിമിഷവും പൊട്ടിത്തെറിക്കാവുന്നതുമായ സ്ഥിതിയിലാണ്. ആഗോളവൽക്കരണത്തിനു തെറ്റുകുറ്റങ്ങൾ ഉണ്ടായിരുന്നു. പക്ഷേ ജനപ്രിയ / വലതുപക്ഷ നയങ്ങൾ അതിനു പരിഹാരമല്ല. ഈ പ്രക്ഷോഭങ്ങൾക്കൊന്നും തന്നെ പ്രത്യേകിച്ചൊരു നേതൃത്വമില്ല. അതുകൊണ്ടു തന്നെ അവർക്കൊരു നയപരിപാടി ഉണ്ടാകുമെന്നും കരുതുക വയ്യ. പക്ഷേ വലിയ ചോദ്യം ഇനിയെന്ത് എന്നുള്ളതാണ്. ജനപ്രീതി സർക്കാരുകളുടെ പരാജയത്തിനു ശേഷം എന്താണ് വരാൻ പോകുന്നത്? എല്ലാ രാജ്യങ്ങളിലെയും നേതാക്കളുടെ ഉത്തരവാദിത്തം ഇതാണ്. ഒരു പുതിയ സാമൂഹ്യകരാർ ഉണ്ടാക്കുക. വിദ്യാസമ്പന്നരായ നഗരവാസികൾക്കും തൊഴിലാളി വർഗത്തിനും അവരുടെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യങ്ങളെങ്കിലും ലഭ്യമാക്കുന്ന കരാർ. ജനപ്രീതി സർക്കാരുകളുടെ പിന്തുണക്കാരായിരുന്ന തൊഴിലാളിവർഗത്തിന് അഭിവൃദ്ധിയും രാഷ്ട്രനിർമ്മാണത്തിൽ പങ്കാളികളെന്ന അംഗീകാരവും ലഭിക്കണം. വിദ്യാസമ്പന്നർക്കു ജനാധിപത്യ അവകാശങ്ങളും വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്ന സംസ്‌കാരവും സംരക്ഷിക്കപ്പെടണം. ഈ സാമൂഹ്യ ഒത്തുതീർപ്പ് ഉടമ്പടി തയാറാക്കുന്നവർ ഭാവിയുടെ നേതാക്കളാകുമെന്നും ലേഖനത്തിൽ ബ്രൂക്‌സ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP