1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
12
Wednesday

മുഖ്യമന്ത്രിയുടെ കസേര ഇളക്കാൻ കെൽപ്പുള്ള ലാവലിൻ അഴിമതി കേസ്; കണ്ണൂരിലെ കരുത്തൻ പി ജയരാജനെ അഴിക്കുള്ളിലാക്കിയ കതിരൂർ മനോജ് വധക്കേസ്; പാർട്ടി കോടതി വിചാരണ ചെയ്തു കൊലപ്പെടുത്തിയ ഷുക്കൂറും കണ്ണൂർ സിപിഎമ്മിന് പേടിസ്വപ്‌നം; ടി പി വധ ഗൂഢാലോചനയിൽ അന്വേഷണം വന്നാൽ കൊന്നവർക്ക് പുറമേ കൊല്ലിച്ച ഉന്നതരും കുടുങ്ങും; കാസർകോട്ടെ ഇരട്ടക്കൊലപാതകവും സിബിഐ അന്വേഷിക്കണം എന്നു കേൾക്കുമ്പോൾ സിപിഎമ്മിന് നെഞ്ചുവേദന വരുന്നത് എന്തുകൊണ്ട്?

February 21, 2019 | 06:08 PM IST | Permalink



മുഖ്യമന്ത്രിയുടെ കസേര ഇളക്കാൻ കെൽപ്പുള്ള ലാവലിൻ അഴിമതി കേസ്; കണ്ണൂരിലെ കരുത്തൻ പി ജയരാജനെ അഴിക്കുള്ളിലാക്കിയ കതിരൂർ മനോജ് വധക്കേസ്; പാർട്ടി കോടതി വിചാരണ ചെയ്തു കൊലപ്പെടുത്തിയ ഷുക്കൂറും കണ്ണൂർ സിപിഎമ്മിന് പേടിസ്വപ്‌നം; ടി പി വധ ഗൂഢാലോചനയിൽ അന്വേഷണം വന്നാൽ കൊന്നവർക്ക് പുറമേ കൊല്ലിച്ച ഉന്നതരും കുടുങ്ങും; കാസർകോട്ടെ ഇരട്ടക്കൊലപാതകവും സിബിഐ അന്വേഷിക്കണം എന്നു കേൾക്കുമ്പോൾ സിപിഎമ്മിന് നെഞ്ചുവേദന വരുന്നത് എന്തുകൊണ്ട്?

എം മനോജ് കുമാർ

തിരുവനന്തപുരം: രാഷ്ട്രീയ കൊലപാതകങ്ങൾ നിരന്തരം നടത്തുന്നതിൽ തെല്ലും മടിയില്ലാത്ത സിപിഎം പക്ഷെ അതിനു അനുപൂരകമായി വരുന്ന സിബിഐ അന്വേഷണങ്ങളെ ഭയക്കുന്നുണ്ട്. രാഷ്ട്രീയ കൊലപാതകങ്ങളിൽ സിബിഐ അന്വേഷണം വരുമ്പോൾ കേരളത്തിലെ സിപിഎമ്മിനു നെഞ്ചു വേദന വരും. പാർട്ടിയെ അടിമുടി കുലുക്കുന്ന നെഞ്ചുവേദനയായാണ് സിബിഐ അന്വേഷണം വരാൻ പോകുന്നത് എന്നതുകൊണ്ടാണ് ഈ നെഞ്ചുവേദന പാർട്ടിയെ നടുക്കുകയും ഉലയ്ക്കുകയു, ചെയ്യുന്നത്. ഇപ്പോൾ കാസർകോട് പെരിയയിൽ സിപിഎം നടത്തിയ ഇരട്ടക്കൊലപാതകങ്ങളിലും സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഉയർന്നു കഴിഞ്ഞു. സിപിഎം ക്രിമിനൽ സംഘത്തിനാൽ നിഷ്ടൂരമായി കൊല്ലപ്പെട്ട കൃപേഷിന്റെ പിതാവാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടു രംഗത്ത് വന്നിരിക്കുന്നത്. ഇത് കോൺഗ്രസിന്റെ രാഷ്ട്രീയ ആവശ്യമായി മാറുകയും ചെയ്യും. സിബിഐ അന്വേഷണം എന്ന ആവശ്യങ്ങൾ ശക്തമായതോടെയാണ് ഇപ്പോൾ സിപിഎമ്മിന് വീണ്ടും നെഞ്ചു വേദന വന്നിരിക്കുന്നത്. ഈ നെഞ്ചുവേദന ഇപ്പോൾ പ്രകടമാക്കിയത് പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്നെയാണ്.

കോടിയേരി സിബിഐ അന്വേഷണ ആവശ്യത്തിന്നെതിരെ ഇന്ന് സിംഹഗർജനം തന്നെയാണ് മുഴക്കിയിട്ടുള്ളത്. കേരളത്തിലെ എല്ലാ കാര്യങ്ങളും സിബിഐ അന്വേഷിക്കണമെന്നുണ്ടെങ്കിൽ കേരളാ പൊലീസ് എന്തിനാണെന്നാണ് കോടിയേരി ചോദിച്ചത്. അന്വേഷണം നടന്നുവരുന്നതേയുള്ളു. ഈ ഘട്ടത്തിൽ സിബിഐ അന്വേഷിക്കണമെന്ന് പറയുന്നത് കേസന്വേഷണത്തേപ്പറ്റി കാര്യങ്ങൾ മനസിലാകാത്തതുകൊണ്ടാണ്. കൊല്ലപ്പെട്ടവരുടെ കുടുംബം സിബിഐ എന്നുപറയുന്നത് എന്തെങ്കിലും അഭിപ്രായത്തിന്റെ ഭാഗമായി പറയുന്നതായിരിക്കും. അങ്ങനെ അഭിപ്രായം ഉണ്ടെങ്കിൽ അവർ ബന്ധപ്പെട്ട ആളുകളെ അറിയിക്കട്ടെ. കേരളത്തിൽ നടക്കുന്ന എല്ലാ സംഭവങ്ങളിലും സിബിഐ അന്വേഷണം വേണം എന്ന് പറഞ്ഞാൽ കേരളാ പൊലീസ് പിരിച്ചുവിടുന്നതല്ലെ നല്ലതെന്നും കോടിയേരി ചോദിച്ചു. കോടിയേരിയുടെ ഈ പ്രതികരണങ്ങളിൽ നിന്ന് തന്നെ പെരിയ കൊലപാതകങ്ങളിൽ സിപിഎമ്മിന് നെഞ്ചുവേദന തുടങ്ങിയെന്നു വ്യക്തമാണ്. പാർട്ടി വിറളി പിടിക്കാൻ തുടങ്ങിയിരിക്കുന്നു. കാരണം കേന്ദ്രം ഭരിക്കുന്നത് ശത്രുസ്ഥാനത്ത് നിൽക്കുന്ന ബിജെപി സർക്കാരാണ്. രാഷ്ട്രീയ ആയുധമാണ് സിബിഐ എന്ന് ആരോപിക്കാൻ കഴിയുമെങ്കിലും സിബിഐ അന്വേഷണം വന്നാൽ കഥ മാറും.

പെരിയ രാഷ്ട്രീയ കൊലപാതകത്തിലെ പ്രതികൾ സിപിഎം ഏരിയാ കമ്മറ്റി അംഗം പീതാംബരൻ അടക്കമുള്ളവരാണ് എന്നാണ് കോടിയേരി പറയുന്നത്. പീതാംബരനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. പൊലീസിനെക്കാളും മുൻപ് ഈ കേസിൽ പ്രതിയാരെന്നു പ്രഖ്യാപിച്ച പാർട്ടി സെക്രട്ടറിയാണ് കോടിയേരി എന്നുകൂടി ഓർക്കേണ്ടതുണ്ട്. പൊലീസ് അന്വേഷണം നടക്കുന്നു. പിന്നെന്തിനു സിബിഐ അന്വേഷണം ഇതാണ് കോടിയേരി ചോദിച്ചത്. സിപിഎം ഭരിക്കുമ്പോൾ പൊലീസ് സിപിഎം പറയുന്നത് കേൾക്കും. അതിനു അപ്പുറം പോകില്ല. പക്ഷെ സിബിഐ ഗൂഢാലോചനാ സിദ്ധാന്തത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇത് സിപിഎമ്മിനെ നെഞ്ചു വേദനയിലേക്ക് ആഴ്‌ത്താൻ പര്യാപ്തമാണ്.

സിബിഐ അന്വേഷണത്തിൽ കുരുങ്ങുക കൊന്നവർ മാത്രമല്ല കൊല്ലിച്ചവർ കൂടിയാകും

സിബിഐ അന്വേഷണങ്ങളെ എന്തിനാണ് സിപിഎം ഭയക്കുന്നത്? രാഷ്ട്രീയ കൊലപാതകങ്ങൾ അന്വേഷിക്കുമ്പോൾ സിബിഐ കൊന്നവരെയല്ല കൊല്ലിച്ചവരിലേക്കാണ് പോകുക. കൊല്ലിച്ചവരിലേക്ക് പോകുമ്പോൾ കുടുങ്ങുക സിപിഎമ്മിന്റെ ഉന്നത നേതൃത്വങ്ങൾ തന്നെയാകും. ഇതാണ് സിബിഐ അന്വേഷണം വരുമ്പോൾ സിപിഎമ്മിന് നെഞ്ചുവേദന വരുന്നത്. ഈ നെഞ്ചുവേദനയിൽ നിന്ന് മുൻപ് പാർട്ടി സെക്രട്ടറിയായിരുന്ന ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനും വിമുക്തനാവുന്നില്ല. കാരണം ലാവ്‌ലിൻ കേസിൽ സിബിഐ പിണറായിയുടെ പിറകെയുണ്ട്. ലാവ്‌ലിൻ കേസ് ഈ വെള്ളിയാഴ്ച സുപ്രീംകോടതി പരിഗണിക്കുകയാണ്. പിണറായി വിജയൻ ഉൾപ്പെടെ മൂന്ന് പ്രതികളെ കുറ്റവിമുക്തരാക്കിയതിൽ സിബിഐ നൽകിയ അപ്പീലും, വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരെ കെഎസ്ഇബി മുൻ ഉദ്യോഗസ്ഥൻ കസ്തൂരി രംഗ അയ്യർ, ആർ ശിവദാസൻ, കെജി രാജശേഖരൻ എന്നിവർ നൽകിയ ഹർജികളുമാണ് കോടതി പരിഗണിക്കുന്നത്.

വിചാരണ കോടതിയും ഹൈക്കോടതിയും കുറ്റവിമുക്തനാക്കിയതിനാൽ സുപ്രീം കോടതി സിബിഐയുടെ അപ്പീൽ തള്ളണം എന്നാണു പിണറായി വിജയന്റെ അഭിഭാഷകൻ വി ഗിരി സുപ്രീം കോടതിയിൽ ആവശ്യപെട്ടത്, ഇത്തവണയും അതേ ആവശ്യം തന്നെയാണ് ഉന്നയിക്കുന്നത്. എന്നാൽ പിണറായി വിജയനോട് വിചാരണ നേരിടാൻ നിർദ്ദേശിക്കണം എന്ന ആവശ്യമാണ് സിബിഐ ഉന്നയിക്കുന്നത്. വിചാരണ നേരിടണമെന്ന് സുപ്രീംകോടതി വിധിച്ചാൽ ഇളകുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖ്യമന്ത്രി കസേര കൂടിയാണ്,. ജസ്റ്റിസുമാരായ എൻവി രമണ, ശാന്തന ഗൗഡർ എന്നിവരടങ്ങിയ ബെഞ്ച് സിബിഐയെപ്പോലെ സിപിഎമ്മിന് ദുഷ്‌കരമായ ഒരു ബെഞ്ച് കൂടിയാണ്. സിപിഎം എന്തിനു സിബിഐയെ ഭയപ്പെടുന്നത് എന്നറിയാൻ വേറെ ഉദാഹരണങ്ങൾ വേണമെങ്കിൽ വി എസ് അച്യുതാനനന്ദന്റെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി കെ.എം.ഷാജഹാന്റെ ഇന്നലത്തെ ഒരു ഫെയ്സ് ബുക്ക് പോസ്റ്റ് ശ്രദ്ധിച്ചാൽ മതി.

എന്തുകൊണ്ട് സിബിഐയെ സിപിഎം ഭയക്കണം?

ടിപി വധത്തിലെ വിധിന്യായത്തിലെ 24 മുതൽ 26വരെയുള്ള പേജുകൾ ആണ് ഷാജഹാൻ പരാമർശിക്കുന്നത്. ടി പി യുടെ ശരീരത്തിലേറ്റ മുറിവുകൾ എന്തൊക്കെ എന്ന് വിശദീകരിക്കുന്ന ഭാഗമാണിത്. പ്രോസിക്യൂഷൻ സാക്ഷിയായ .ഡോ.സുജിത്തിനെ വിധിന്യായത്തിൽ ജഡ്ജി ഉദ്ധരിക്കുന്നുണ്ട്. വിധിന്യായത്തിൽ ഇങ്ങിനെ പറയുന്നു. ടിപിയുടെ തലയുടെ പിൻഭാഗത്ത്, തൊട്ട് താഴെയുള്ള തലയോട്ടിയെ മുറിച്ച് കൊണ്ട് 10 സെന്റീമീറ്റർ നീളമുള്ള മുറിവ്, തലയുടെ ഇടത് ഭാഗത്ത് 20 ഃ 10 സെന്റീമീറ്റർ പ്രദേശത്ത് പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന തലങ്ങും വിലങ്ങും ഉള്ള ഒട്ടേറെ മുറിവുകൾ. അതിനെ തുടർന്ന് തലച്ചോർ പുറത്തേക്ക് വന്ന നിലയിൽ. മൂക്ക് മുറിച്ച് കൊണ്ടും, മുഖത്തെ എല്ലുകൾ മുറിച്ച് കൊണ്ടും മുഖത്തിന്റെ മുൻഭാഗത്ത് കീഴ് താടിയുടേയും ഇടത് ചെവിയുടേയും ഭാഗത്ത് തലങ്ങും വിലങ്ങും ഉള്ള അനേകം മുറിവുകൾ. മുഖത്തിന്റെ ഇടത് ഭാഗത്ത് 10 സെന്റീമീറ്റർ നീളമുള്ള മുറിവ്. ഇങ്ങിനെയുള്ള മുറിവിന്റെ അനേകം വിശദാംശങ്ങൾ ആണ് വിധിന്യായത്തിൽ പറയുന്നത്. രാഷ്ട്രീയ കൊലപാതകങ്ങളിൽ സിബിഐ വന്നാൽ അവർ ആദ്യം പരിശോധിക്കുക ഇത്തരം മുറിവുകൾ ആകും.

സമാന രാഷ്ട്രീയ കൊലപാതകങ്ങളിൽ സിപിഎമ്മിന്റെ ക്രിമിനൽ സംഘം എതിരാളികളെ മുൻപ് കൊലചെയ്തത് സിബിഐ പഠിക്കും. സമാന മുറിവുകൾ, വെട്ടിന്റെ ആഴം എന്നിവയെല്ലാം പഠിക്കും. സ്വാഭാവികമായും സിപിഎം ക്വട്ടേഷൻ സംഘങ്ങളിലേക്ക് അന്വേഷണം വ്യാപിക്കും. ടിപി വധത്തിൽ അന്നത്തെ ഡിജിപി ടി.പി.സെൻകുമാർ ചെയ്തത് പോലെ ക്വട്ടേഷൻ സംഘത്തെ പൊക്കും. കൊല്ലിച്ചവർ ആരെന്നതിലേക്ക് അന്വേഷണം നീക്കും. അപ്പോൾ സിപിഎമ്മിന് നെഞ്ചു വേദന വരും. സിബിഐ അന്വേഷിക്കുന്ന കതിരൂർ മനോജ് വധം, അരിയിൽ ഷുക്കൂർ വധം. ഫസൽ വധം തുടങ്ങിയ അന്വേഷണങ്ങൾ പോലെ സിപിഎമ്മിലെ ഉന്നത നേതൃത്വങ്ങളിലേക്ക് അന്വേഷണം വരും. സിപിഎം കണ്ണൂർ സെക്രട്ടറി പി.ജയരാജനെപോലുള്ളവർ പെടും. അതിനും മുകളിലേക്ക് ബന്ധം പോയിട്ടുണ്ടെങ്കിൽ അവരും പ്രതി ചേർക്കപ്പെടും.

സിബിഐ വന്നാൽ അന്വേഷണം നീളുക സിപിഎം ഉന്നത നേതൃത്വത്തിലേക്ക്

അരിയിൽ ഷുക്കൂർ വധക്കേസിൽ പി.ജയരാജനും ടി.വി.രാജേഷ് എംഎൽയുമാണ് സിബിഐ പ്രതിചേർത്തത്. സിബിഐ അന്വേഷിക്കുന്ന കതിരൂർ മനോജ് വധത്തിലും പി.ജയരാജൻ അടക്കമുള്ളവരെയാണ് സിബിഐ പ്രതി ചേർത്തിരിക്കുന്നത്. ഈ കേസിൽ ജയരാജൻ ജയിൽ വാസം അനുഭവിക്കുകയും ചെയ്തിരുന്നു. 2016 ഫെബ്രുവരി 11ന് തലശേരി സെഷൻ കോടതിയിൽ കീഴടങ്ങിയ ജയരാജനെ ന്ന് മാർച്ച് 11 വരെ റിമാൻഡ് ചെയ്തിരുന്നു. സിബിഐ അന്വേഷിക്കുന്ന ഫസൽ വധത്തിൽ പ്രതികളായി മാറിയത് കണ്ണൂർ ജില്ലയിലെ സിപിഎമ്മിന്റെ ഉന്നത നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനുമായിരുന്നു. സിപിഐ.എം. കണ്ണൂർ ജില്ലാ സെക്രട്ടേറിയേറ്റ് അംഗമാണ് കാരായി രാജൻ. കാരായി ചന്ദ്രശേഖരൻ കണ്ണൂർ തിരുവങ്ങാട് ലോക്കൽ സെക്രട്ടറിയുമായിരുന്നു.

ടി.പി. വധക്കേസിൽ അറസ്റ്റിലായ കൊടിസുനിയാണ് ഫസൽ വധക്കേസിലെ ഒന്നാം പ്രതി. സിബിഐ അന്വേഷണം വരുമ്പോൾ ഇതെല്ലാം തന്നെ സിപിഎമ്മിന് തലവേദന സൃഷ്ടിക്കുന്ന പ്രശ്‌നങ്ങൾ ആയി മാറും. പെരിയ കൊലപാതകങ്ങളിൽ സിബിഐ അന്വേഷണം ശക്തമാകാൻ കാരണം ഇപ്പോൾ പൊലീസ് കസ്റ്റഡിയിലുള്ള പീതാംബരൻ അല്ല പ്രതിയെന്ന പീതാംബരന്റെ ഭാര്യ മഞ്ജുവിന്റെ പ്രസ്താവനയാണ്. പീതാംബരൻ ആണ് പെരിയ കൊലപാതകം നടത്തിയതെന്ന പാർട്ടി സെക്രട്ടറി കോടിയേരിയുടെ വാദമാണ് പീതാംബരന്റെ ഭാര്യ മാധ്യമങ്ങൾക്ക് മുന്നിൽ തള്ളിക്കളഞ്ഞത്. ഇതോടെ കൊലപാതകങ്ങളിൽ സിപിഎമ്മിന്റെ പങ്ക് വ്യക്തമാവുകയും കോൺഗ്രസ് നിഷ്പക്ഷ അന്വേഷണത്തിനായി സിബിഐ വരണം എന്നാവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. സിബിഐ അന്വേഷണം വേണമെന്ന കൊല്ലപ്പെട്ട കൃപേഷിന്റെ അച്ഛന്റെ വാദങ്ങൾക്ക് അനുസരിച്ചാണ് കോൺഗ്രസ് നീങ്ങുക എന്ന് ഇപ്പോൾതന്നെ വ്യക്തമാവുകയും ചെയ്തിട്ടുണ്ട്.

കൂടുതൽ തലവേദന സൃഷ്ടിച്ച് ടിപി വധ ഗൂഢാലോചനകൂടി സിബിഐയിലേക്ക് വന്നേക്കും

സിപിഎമ്മിന്റെ തലവേദന സൃഷ്ടിക്കുന്ന സിബിഐ അന്വേഷണങ്ങളിൽ ലാവ്‌ലിൻ കേസ്, കതിരൂർ മനോജ് വധം, അരിയിൽ ഷുക്കൂർ വധം , ഫസൽ വധം,  എന്നിവ മാത്രമാണോ? അല്ല ഈ പട്ടികയിൽ സിപിഎമ്മിനെ ഭീതിപരത്തി ടി.പി.ചന്ദ്രശേഖരൻ വധം കൂടിയുണ്ട്. ടിപി വധക്കേസ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു കഴിഞ്ഞു. കുഞ്ഞനന്തനും, കൊടി സുനിയും കിർമാണി മനോജ് അടക്കമുള്ള 12 പ്രതികളും ഇപ്പോൾ ജയിലിലാണ്. പക്ഷെ ആർഎംപിയുടെ ആവശ്യം ടിപി വധ ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്നാണ്. ഈ ആവശ്യം ഉയർത്തിയുള്ള ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ടിപി വധ ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി വിധി വന്നാൽ അത് സിപിഎമ്മിന് ചരിത്രത്തിലേറ്റവും വലിയ തലവേദനയായി മാറും. കാരണം ഇപ്പോഴത്തെ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ മുതൽ മേൽപ്പോട്ടാണ് ഈ ഗൂഢാലോചന അന്വേഷണം പോകുന്നത്.

ടിപിയെ വധിക്കാൻ ഉത്തരവിട്ടത് കേരളാ പൊലീസിന്റെ കണക്കിൽ പി.മോഹനൻ മാസ്റ്ററാണ്. ടിപിയെ വധിക്കാൻ സിപിഎമ്മിന്റെ എക്കാലത്തെയും വലിയ ക്രിമിനൽ സംഘത്തെ നിയോഗിക്കും മുൻപ് കുഞ്ഞനന്തൻ ടിപിയെ ഇല്ലായ്മ ചെയ്യേണ്ടതുണ്ടോ എന്ന് ചോദിച്ചത് പി.മോഹനൻ മാസ്റ്ററോടാണ്. മോഹനൻ മാസ്റ്ററുടെ അംഗീകാരം കിട്ടിയതിനു ശേഷമാണ് കൊടി സുനി അടക്കമുള്ള സിപിഎമ്മിന്റെ ക്വട്ടേഷൻ സംഘത്തെ കുഞ്ഞനന്തൻ മാസ്റ്റർ ടിപി വധത്തിനു ഏർപ്പെടാക്കുന്നത്. ടിപി വധത്തിലെ പ്രതി സ്ഥാനത്ത് നിന്ന് മോഹനൻ മാസ്റ്ററെ ഒഴിവാക്കുമ്പോൾ വിധി ന്യായത്തിൽ ജഡ്ജി പറഞ്ഞത് വെറും സംശയത്തിന്റെ ആനുകൂല്യം മാത്രം നൽകിയാണ് മോഹനൻ മാസ്റ്ററെ കുറ്റവിമുക്തൻ ആക്കുന്നത് എന്നാണ്. വധഗൂഢാലോചനയിൽ സിബിഐ അന്വേഷണം വന്നാൽ ആദ്യം മാഞ്ഞുപോവുക ഈ സംശയത്തിന്റെ ആനുകൂല്യമാകും. ടിപി വധത്തിൽ പ്രതിചേർക്കപ്പെട്ട ജയിലിൽ കഴിഞ്ഞ നേതാവ് കൂടിയാണ് മോഹനൻ മാസ്റ്റർ എന്നത് സിപിഎമ്മിന് വിസ്മരിക്കാൻ സാധിക്കുകയുമില്ല.ലാവലിൻ, ടിപി വധ ഗൂഢാലോചന എന്നീ കേസുകൾ മാറ്റി നിർത്തിയാൽ സിബിഐയും സിപിഎമ്മും നേർക്ക് നേർക്ക് വരുന്നത് ഇത്രയും കേസുകളിലാണ്.

കാരായിമാരെ കുടുക്കിയ ഫസൽ വധക്കേസ്

കണ്ണൂരിനെ ചുവപ്പിച്ച രാഷ്ട്രീയ കൊലപാതക കേസുകളിൽ ആദ്യമായി സിബിഐ അന്വേഷണം വരുന്നത് ഫസൽ വധക്കേസിലാണ്. 2006 ഒക്ടോബറിലാണ് ഈ കൊലപാതകം നടക്കുന്നത്. ലോക്കൽ പൊലീസിന്റെയും ക്രൈം ബ്രാഞ്ചിന്റെയും അന്വേഷണം വഴിമുട്ടി നിൽക്കുകയായിരുന്നു. തുടർന്ന് , ഫസലിന്റെ ഭാര്യയുടെ അഭ്യർത്ഥന പ്രകാരം കേസ് ഹൈക്കോടതി സിബിഐക്ക് വിടുന്നത്. . 2008ൽ അന്വേഷണം തുടങ്ങിയ സിബിഐ, സിപിഎം നേതാക്കളായ കാരായി രാജൻ, കാരായി ചന്ദ്രശേഖരൻ എന്നിവരുൾപ്പെടെ 8പേരെ പ്രതിയാക്കി കുറ്റപത്രം നൽകിയിട്ടുണ്ട്. കേസ് വിചാരണ വേളയിലാണ്.

പയ്യോളി മനോജ് വധം

ബിഎംഎസ് നേതാവ് മനോജ് പയ്യോളിയിൽ കൊല്ലപ്പെട്ട കേസാണിത്. സിബിഐ ഏറ്റെടുത്ത രണ്ടാമത് കേസ് ആണിത്. . ലോക്കൽ പൊലീസ് നടത്തിയ അന്വേഷണത്തിലെ പാളിച്ചകൾ ചൂണ്ടിക്കാട്ടിയ ശേഷം കേസ് ഹൈക്കോടതി സിബിഐയ്ക്ക് വിടുകയായിരുന്നു. . 7 സിപിഎം നേതാക്കൾ ഉൾപ്പെടെ 9 പേരെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു 2012 ഫെബ്രുവരി 12നാണു മനോജിനെ വീട്ടിൽ അതിക്രമിച്ചു കയറി മുഖംമൂടി സംഘം വെട്ടിപ്പരുക്കേൽപിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിൽസയിലിരിക്കേ മനോജ് മരിച്ചു. പി.വി. രാമചന്ദ്രൻ ഉൾപ്പെടെ 15 പേരെ പ്രതികളാക്കി കുറ്റപത്രം നൽകിയിരുന്നു. എന്നാൽ, വിചാരണ തുടങ്ങാനിരിക്കേ, തങ്ങളല്ല പ്രതികളെന്നും പാർട്ടിയും പൊലീസും ചേർന്നു പ്രതികളാക്കുകയായിരുന്നുവെന്നും ഇവരിൽ നാലുപേർ കോടതിയെ അറിയിച്ചിരുന്നു.



പാർട്ടിക്കോടതി വിചാരണ നടത്തി ശിക്ഷ വിധിച്ച അരിയിൽ ഷുക്കൂർ വധക്കേസ്

പി. ജയരാജൻ, ടിവി രാജേഷ് എംഎൽഎ എന്നിവർ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിനു കല്ലെറിഞ്ഞതിന് പാർട്ടി വിചാരണ നടത്തി ലീഗ് പ്രവർത്തകനായ അരിയിൽ ഷുക്കൂറിനെ വധിച്ചു എന്നായിരുന്നു ഈ കേസ്. ഷുക്കൂറിന്റെ അമ്മയുടെ അപേക്ഷ പരിഗണിച്ച് സിബിഐ കേസ് ഏറ്റെടുത്തു. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത 7 പേർക്കൊപ്പം ആസൂത്രണത്തിൽ പങ്കാളികളെന്ന പേരിൽ ജയരാജനെയും ടി വി രാജേഷിനെയും പ്രതിചേർത്തു.കണ്ണൂരിലെ തളിപ്പറമ്പ് പട്ടുവത്തെ അരിയിൽ സ്വദേശിയും എം.എസ്.എഫിന്റെ പ്രാദേശിക നേതാവുമായ അരിയിൽ അബ്ദുൽ ഷുക്കൂറിനെ (24) 2012 ഫെബ്രുവരി 20ന് കണ്ണപുരം കീഴറയിലെ വള്ളുവൻ കടവിനടുത്ത് വെച്ച് സിപിഎം പ്രവർത്തകർ വിചാരണ നടത്തി കൊലപ്പെടുത്തിയ സംഭവമാണ് ഷുക്കൂർ വധക്കേസ്.

പി ജയരാജനെ അഴിക്കുള്ളിലാക്കിയ കതിരൂർ മനോജ് വധം

15 വർഷം മുൻപ് പി ജയരാജനെ ആക്രമിച്ചതിനുള്ള പ്രതികാരമെന്നാണ് കതിരൂർ മനോജ് വധം സിബിഐ വിലയിരുത്തിയത്. ഈ കേസിൽ ജയരാജനുള്ള പങ്ക് ചൂണ്ടിക്കാട്ടി യുഎപിഎ ചുമത്തി പി ജയരാജനെ സിബിഐ ഒരുമാസത്തോളം ജയിലിലടച്ചു. ഈ കേസിൽ ഇപ്പോൾ ജാമ്യത്തിലാണ് പി ജയരാജൻ. 2014 സെപ്റ്റംബർ ഒന്നിന് രാവിലെ 11 മണിയോടെയായിരുന്നു കതിരൂർ ഉക്കാസ് മൊട്ടയിൽ വെച്ച് മനോജിനെ മൃഗീയമായി കൊലപ്പെടുത്തിയത്. അക്രമത്തിൽ മനോജിന്റെ കൂടെയുണ്ടായിരുന്ന ബിജെപി പ്രവർത്തകനായ കൊളപ്രത്ത് പ്രമോദിന് ഗുരുതരമായ പരിക്കേറ്റിരുന്നു. രാവിലെ വീട്ടിൽ നിന്നും മാരുതി ഓമ്നി വാനിൽ തലശ്ശേരിയിലേക്ക് പോകവേ ഉക്കാസ് മൊട്ടയിൽവെച്ച് അക്രമിസംഘം മനോജ് സഞ്ചരിച്ച വാനിനു നേരെ ബോംബെറിയുകയും നിയന്ത്രണംവിട്ട വാൻ റോഡരികിലെ മതിലിലിടിച്ച് നിൽക്കുകയുമായിരുന്നു. ഓടിയെത്തിയ അക്രമിസംഘം മനോജിനെ വാനിൽ നിന്നും പിടിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ഷുഹൈബ് വധക്കേസ്

ഷുഹൈബ് വധക്കേസിൽ പൊലീസ് അന്വേഷണം തൃപ്തികരമെന്ന് മുഖ്യമന്ത്രി അവകാശപ്പെടുമ്പോഴാണ് സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. വന്നത്. സിപിഎമ്മിന് ശക്തമായ ആഘാതമായാണ് ഈ വിധി വന്നത്. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് തുറന്നടിച്ചാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്. പ്രതികൾക്കെതിരെ യുഎപിഎ ചുമത്തണമെന്നും ഷുഹൈബിന്റെ മാതാപിതാക്കളുടെ ഹർജിയിൽ ഹൈക്കോടതി വിധിച്ചു. സിബിഐ അന്വേഷണം ഇല്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമാണ് കോടതി തീരുമാനം വന്നത്.

2018 ഫെബ്രുവരി 12നു രാത്രി 10.45ന് എടയന്നൂർ തെരൂരിലെ തട്ടുകടയ്ക്കു മുൻപിലാണു ഷുഹൈബിനെ സിപിഎം ക്രിമിനൽ സംഘം വെട്ടുന്നത്. 41 തവണ ശരീരത്തിൽ വെട്ടേറ്റിരുന്നു. കാലിലും ഒട്ടേറെ വെട്ടേറ്റിരുന്നു. സംഭവസ്ഥലത്ത് നിന്നും ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ഷുഹൈബ് മരിക്കുന്നത്. ജനുവരി 12ന് എടയന്നൂർ ടൗണിലുണ്ടായ സിപിഎം-കോൺഗ്രസ് സംഘർഷത്തിൽ സിഐടിയു പ്രവർത്തകൻ ചാലോടിലെ ബൈജുവിനു പരുക്കേറ്റിരുന്നു. ബൈജുവും സിപിഎം പ്രാദേശിക നേതാക്കളും നടത്തിയ ഗൂഢാലോചനയാണു ഷുഹൈബിന്റെ കൊലപാതകത്തിലെത്തിയതെന്നാണ് കുറ്റപത്രത്തിൽ പറഞ്ഞത്.

ഈ നിര ഇപ്പോൾ നീളുകയാണ്. സിപിഎമ്മിന് മറ്റൊരു തലവേദന സൃഷ്ടിച്ച് അന്വേഷണത്തിലെ വിശ്വാസ്യത ഇല്ലായ്മ ചൂണ്ടിക്കാട്ടി പെരിയ ഇരട്ടക്കൊലപാതക കേസും ഇപ്പോൾ സിബിഐ അന്വേഷണം എന്ന ആവശ്യത്തിലേക്ക് നീങ്ങുകയാണ്. സിപിഎമ്മിനെ പ്രതിരോധത്തിലാകുന്ന രാഷ്ട്രീയ കൊലപാതക കേസുകളുടെ എണ്ണം കൂടുമ്പോൾ അതിനനുസരിച്ച് പാർട്ടി കൂടുതൽ കൂടുതൽ പ്രതിരോധത്തിലേക്ക് നീങ്ങിപ്പോവുകയുമാണ് ചെയ്യുന്നത്.

എം മനോജ് കുമാര്‍    
മറുനാടന്‍ മലയാളി സീനിയര്‍ സബ് എഡിറ്റര്‍.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
സർ, അങ്ങ് ഉടൻ ഇവിടം വിട്ടു പോകണം; പത്ര സമ്മേളനത്തിനിടയിൽ എത്തിയ രഹസ്യ പൊലീസ് ട്രംപിന്റെ ചെവിയിൽ മന്ത്രിച്ചു; ആദ്യം പകച്ച ട്രംപ് ഞൊടിയിടയിൽ സ്ഥലം കാലിയാക്കി; വൈറ്റ്ഹൗസിന് മുൻപിൽ വെടിവയ്‌പ്പ് നടന്നതിനെ തുടർന്ന് അമേരിക്കൻ പ്രസിഡണ്ടിനെ പ്രസ്സ് കോൺഫറൻസിനിടയിൽ നിന്നും കൊണ്ടുപോകുന്ന ദൃശ്യങ്ങൾ വൈറൽ
ആദ്യം അലർട്ട് ആകേണ്ട എയർപോർട്ട് സുരക്ഷാ സംവിധാനങ്ങൾ ദുരന്തം നടന്നിട്ടും ഉണർന്നില്ല; റെസ്‌ക്യൂ ടീമും ഫയർഫോഴ്‌സും കൃത്യസമയത്ത് എത്തിയില്ല; പരിശീലനം നേടിയവർ മാത്രം എയർ റെസ്‌ക്യൂ നടത്തേണ്ട സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയത് നാട്ടുകാർ; എയർക്രാഫ്റ്റ് ഇൻവെസ്റ്റിഗേഷന് തടസമായ കാര്യങ്ങളാണ് കരിപ്പൂരിൽ നടന്നത്; മോശം കാലാവസ്ഥയിലും ലാന്റിങ് സാധ്യമാക്കുന്ന ബോയിങ് 737 ന്റെ അപകടകാരണം അറിയാൻ ബ്ലാക്ക്‌ബോക്‌സ് തന്നെ രക്ഷ; കരിപ്പൂർ ദുരന്തത്തെ കുറിച്ച് ക്യാപ്റ്റൻ സാം തോമസ് മറുനാടനോട്
മന്ത്രി കെ ടി ജലീലിനെ കൂടാതെ എൻഐഎയും കസ്റ്റംസും പിന്തുടരുന്നത് മറ്റൊരു രാഷ്ട്രീയ ഉന്നതനെ കൂടി; നിരവധി വിദേശയാത്രകൾ നടത്തിയ ഉന്നതനെ ചോദ്യം ചെയ്യാൻ വിശദമായ ചോദ്യാവലി തയ്യാറാക്കി കസ്റ്റംസ്; ദുബായിൽ നിന്നു കേരളത്തിലേക്കു വന്ന സഹായങ്ങളെപ്പറ്റിയും ജനക്ഷേമത്തിനായി വിദേശ സാമൂഹിക സംഘടനകളും നടത്തിയ ഇടപാടുകളുടെ രേഖകളും പ്രോട്ടോക്കോൾ വകുപ്പിനോട് ആവശ്യപ്പെടും; സർക്കാർ അറിയാതെ നടത്തിയ വിദേശയാത്രകളും അന്വേഷണ പരിധിയിൽ
തൊഴിൽ ഷാർജയിൽ തയ്യൽക്കടയും ബ്യൂട്ടിപാർലർ നടത്തിപ്പും; സ്വർണ്ണക്കടത്തുകാരനെ പരിചയപ്പട്ടതോടെ സ്വർണ്ണക്കടത്തിൽ പങ്കാളിയാകാൻ മുടക്കിയത് 28 ലക്ഷം; സ്വർണം കടത്താൻ കാരിയർമാരാകാൻ സ്ത്രീകളെ കണ്ടെത്തി നൽകി സജീവ പങ്കാളിത്തം; മൂന്നാം കെട്ടുകാരനായ സ്വർണ്ണക്കടത്തുകാരന് മകളെ കെട്ടിച്ചുകൊടുക്കാതെ വന്നതോടെ തമ്മിൽ തെറ്റി; ഇപ്പോൾ കൊല്ലാൻ ശ്രമിക്കുന്നെന്ന് ആക്ഷേപം; ആറ് കിലോ സ്വർണ്ണവുമായി മുങ്ങിയെന്ന് കള്ളക്കടത്തുകാർ ആരോപിക്കുന്ന യുവതി ഇരവാദവുമായി മാധ്യമങ്ങൾക്ക് മുമ്പിൽ
എല്ലാത്തരം മാസ്‌കുകളും കോവിഡ് വ്യാപനം തടയാൻ സഹായിക്കില്ലെന്ന് ശാസ്ത്രജ്ഞർ; മാസ്‌ക് നിർമ്മിക്കാൻ ഉപയോഗിച്ചിരിക്കുന്ന പദാർത്ഥം നിങ്ങളുടെ ആരോഗ്യത്തെ വിപരീതമായി ബാധിച്ചേക്കാം; ഫ്ളീസ് നെക്ക് ഗെയ്റ്ററുകൾ അപകട സാധ്യത വർദ്ധിപ്പിച്ചേക്കും; എൻ 95 മാസ്‌കുകളും കോട്ടൺ മാസ്‌കുകളും താരതമ്യേന സുരക്ഷിതം; വിവിധ മാസ്‌കുകളെ കുറിച്ച് കൂടുതൽ അറിയാം
കാമം തീർക്കാൻ വൃദ്ധയിലും ഷാഫിയുടെ ക്രൂരത; കുതറിയോടാൻ ശ്രമിച്ച ഇരയെ വാ പൊത്തി പിടിച്ച് കസ്റ്റമർക്ക് കാഴ്ച വച്ച് ഓമനയുടെ ഇടപെടൽ; കണ്ടു വന്ന ഓമനയുടെ മകന് കലി കയറിയപ്പോൾ മൽപ്പിടുത്തവും ദേഹോപദ്രവും മൂലം തളർന്നുകിടന്ന വൃദ്ധയുടെ ജനനേന്ദ്രിയത്തിൽ കുത്തി കയറ്റിയത് കത്തിയും; മാറിടത്തിൽ തലങ്ങും വിലങ്ങും മുറിവേൽപ്പിച്ചതും വീട്ടിലെ അവിഹിതം കണ്ട് നിരാശനായ മനോജിന്റെ ക്രൂരത; കോലഞ്ചേരിയിലേത് 'നിർഭയ' മോഡൽ; ജീവനോട് മല്ലിട്ട് വയോധികയും; ഓമനയുടെ കുറ്റസമ്മതം ഞെട്ടിപ്പിക്കുന്നത്
ലോറി ഡ്രൈവർമാർക്ക് 'ചരക്കുകളെ' എത്തിച്ചു കൊടുക്കുന്ന ലോട്ടറി കച്ചവടം; പൂനയിൽ നിന്ന് ലോറി എടുക്കുമ്പോൾ ഷാഫി ഓർഡർ ചെയ്തത് പ്രായം കുറഞ്ഞ ഇരയെ; ലക്ഷ്യമിട്ട പെൺകുട്ടി കൈയിൽ നിന്നും വഴുതിയപ്പോൾ റൂമിലേക്ക് ഉന്തിതള്ളി വിട്ടത് വൃദ്ധയെ; കാമഭ്രാന്തനെ പ്രതിരോധിച്ചപ്പോൾ ബ്ലൈഡു കൊണ്ടും ക്രൂരത; കണ്ടു വന്ന മകന് ഹാലിളകിയപ്പോൾ ലോറി ഡ്രൈവർക്കും അമ്മയ്ക്കും കിട്ടിയത് പൊതിരെ തല്ല്; എല്ലാം അനുഭവിച്ചത് 75-കാരി; കോലഞ്ചേരിയിലെ പീഡനത്തിൽ നിറയുന്നത് ഓമനയുടെ വാണിഭ കച്ചവടം
ഭർത്താവിനോട് പോലും നീതി പുലർത്താത്ത, കള്ളം പറയുന്ന ഉത്തമനായ പുരുഷന്റെ മകൾ വിവാഹ മോചനം നേടാൻ പോകുന്നു......; കാരണം..... തെറ്റ് ചെയ്യാത്തവർ ആരും ഇല്ല എന്ന് ഭർത്താവിനോട് പറഞ്ഞതിനാൽ; മനോരമ വാർത്താ അവതാരകയ്ക്കെതിരെ സ്ത്രീ വിരുദ്ധത നിറച്ച് ദേശാഭിമാനിക്കാരന്റെ വ്യാജ ആരോപണ പോസ്റ്റ്; നിഷാ പുരുഷോത്തമനെതിരെ അതിക്രമം കാട്ടിയ സഖാവിനെതിരെ ഒരക്ഷരം മിണ്ടാതെ പത്രപ്രവർത്തക യൂണിയനും സ്ത്രീ സമത്വ വാദികളും; മനോരമ നിലപാട് കടുപ്പിച്ചപ്പോൾ പോസ്റ്റ് ഡിലീറ്റ് ചെയ്ത് തടിതപ്പൽ
സ്വയം മരണത്തിലേക്ക് പറന്നിറങ്ങിയപ്പോഴും മനസ്സാന്നിധ്യത്തോടെ കൂടെയുള്ളവരുടെ ജീവനുകൾ കാത്ത ക്യാപ്റ്റന് സല്യൂട്ട്! ഗിയർ ബോക്‌സിലെ തകരാർ തിരിച്ചറിഞ്ഞതോടെ ആകാശത്ത് വട്ടമിട്ട് പറന്ന് ഇന്ധനം പരമാവധി ഒഴിവാക്കി; സാങ്കേതിക തകരാർ തിരിച്ചറിഞ്ഞ് നിലത്തിറക്കൽ; മഴയിൽ തെന്നിമാറിയപ്പോഴും പറന്നുയരാത്തത് ജനവാസ കേന്ദ്രം മുന്നിലെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞ്; കരിപ്പൂരിൽ വൻ ദുരന്തം ഒഴിവാക്കിയത് യുദ്ധവിമാനങ്ങളെ അടക്കം നിയന്ത്രിച്ച ക്യാപ്ടൻ ഡിവി സാഥെ; വലിയ ദുരന്തം ഒഴിവാക്കിയത് ഈ മനക്കരുത്ത്
ജഡ്ജിയും നേതാവുമായി അടുത്ത ബന്ധം; ഖുറാൻ വാഹനമെത്തി സിആപ്റ്റിലും ബന്ധുവിന്റെ സാന്നിധ്യം; എൻഐഎ നിരീക്ഷണത്തിലൂള്ളത് സ്വപ്നയുടെ സഹോദരന്റെ വിവാഹത്തിൽ പങ്കെടുത്ത ഏക നേതാവ്; സർക്കാരിൽ ഉന്നത സ്വാധീനമുള്ള നേതാവിനെ ചോദ്യം ചെയ്യുന്നത് എല്ലാ തെളിവുകളും സൂക്ഷ്മമായി വിലയിരുത്തിയ ശേഷം മാത്രം; സ്വപ്‌നയുടെ മൊഴിയെ സാധൂകരിക്കുന്ന തെളിവുകൾ കിട്ടിയാൽ ഉടൻ നേതാവിന് നോട്ടീസ് നൽകും; സ്വർണ്ണ കടത്തിൽ വിഐപി മൂന്നാമാനിലേക്ക് അന്വേഷണം
ഒറ്റയ്ക്ക് പോകാൻ ധൈര്യമില്ല; നേരോടെയുമല്ല.. നിർഭയവുമല്ല... നിരന്തരം മര്യാദകെട്ട്...! ഏഷ്യാനെറ്റിനെ കളിയാക്കി പോസ്റ്റ്; പാർട്ടി അടിമയെ പോലെ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പെരുമാറരുതെന്ന് വിനു വി ജോൺ; മര്യാദ കെട്ടവരുമായി കൂട്ടു വേണ്ടാന്നു വെക്കാനുള്ള സ്വാതന്ത്ര്യം കവർന്നെടുക്കാനുള്ള അധികാരം ഒരു ചാനൽ ജഡ്ജിക്കും ആരും നൽകിയിട്ടുമില്ല... കുഞ്ഞ് പോയി തരത്തിൽ കളിക്ക്...! പിഎം മനോജിന്റെ പരിഹാസത്തിൽ പത്രപ്രവർത്തക യൂണിയന് മൗനം; ചോദ്യം ചെയ്യലുകൾ മുഖ്യമന്ത്രിയെ അലോസരപ്പെടുത്തുമ്പോൾ
ഷാപ്പിലെ കറിവെപ്പുകാരനായി മണർകാടെത്തി; വട്ടിപ്പലിശക്കാരുടെ ഇടനിലക്കാരനായി ചുവടുമാറ്റം; നിസാര തുക കടം കൊടുത്ത് കോടികൾ മൂല്യമുള്ള വസ്തു വകകൾ തട്ടിയെടുത്ത് വളർന്ന് പന്തലിച്ചു; 20 ലക്ഷം രൂപയ്ക്ക് രണ്ടേ കാൽ മാസത്തേക്ക് പലിശയായി വാങ്ങിയത് ഒരു കോടി രൂപ; കൊള്ളപ്പലിശയ്ക്ക് അവതരിപ്പിച്ചത് പത്താംകളം എന്ന പലിശ രീതി; അച്ഛനെ കിഡ്‌നാപ്പ് ചെയ്ത് യുവതിയെ ധർമ്മ സങ്കടത്തിലാക്കി; മാലം സുരേഷ് ക്രൂരതയുടെ അവതാരം! മല്ലപ്പള്ളിയിലെ പ്രീതി മാത്യുവിനെ തകർത്തതും മണർകാട്ടെ ഷൈലോക്കിന്റെ ചതിക്കുഴി
ശ്രീകണ്ഠൻ നായരുടെ വിദേശയാത്രകൾക്ക് ഹൈക്കോടതിയുടെ വിലക്ക്; വ്യാജ വാർത്താ കേസിൽ അറസ്റ്റ് ചെയ്താൽ 50,000 രൂപ ബോണ്ടിൽ വിട്ടയയ്ക്കണം; ഇനി വ്യാജ വാർത്തകൾ സംപ്രക്ഷേണം ചെയ്താൽ ജാമ്യം റദ്ദാക്കും; മറ്റുള്ളവർക്ക് വഴികാട്ടേണ്ട ശ്രീകണ്ഠൻ നായർ കേട്ടുകേൾവി വാർത്തയാക്കരുതെന്ന് ഓർമ്മിപ്പിച്ച് 24 ചാനൽ മേധാവിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി; ശ്രീകണ്ഠൻ നായർ ഷോയിലെ കോവിഡിനെ കുറിച്ചുള്ള വ്യാജ വാർത്തയിലെ വിധിയിൽ നിറയുന്നത് വിമർശനങ്ങൾ മാത്രം
അമ്മയാണെ സത്യം അമ്മ മരിച്ചുവെന്ന് പറഞ്ഞിട്ടില്ല; ഒരു നടൻ മരിച്ചു പോയി അയാളെ കാണാൻ പോകാനാണ് വണ്ടിക്കൂലിക്ക് എന്തെങ്കിലും സഹായം ചെയ്യണമെന്ന് പറഞ്ഞത്; അപ്പോൾ അയാൾ തിരുവനന്തപുരത്തേക്ക് കൊണ്ടു വിടാമെന്നും പണം അവിടെ എത്തിയിട്ട് നൽകിയാൽ മതിയെന്നും പറഞ്ഞു; വേണ്ട എന്ന് പറഞ്ഞെങ്കിലും അയാൾ എന്നെ നിർബന്ധിപ്പിച്ച് കയറ്റി; വിചിത്ര ന്യായവുമായി മരിയാപുരത്തുകാരൻ നിശാന്തും; ഓട്ടോക്കാരനെ അളിയൻ പണം തരുമെന്ന് പറഞ്ഞ് പറ്റിച്ചു മുങ്ങിയ വിരുതൻ പറയുന്ന കഥ ഇങ്ങനെ
മുന്നിൽ ചീറിപ്പാഞ്ഞത് പൃഥ്വിരാജിന്റെ ലംബോർഗിനി; തൊട്ടു പിന്നാലെ വിട്ടുകൊടുക്കാതെ അതിവേഗത്തിൽ ദുൽഖാർ സൽമാന്റെ പോർഷെ കാറും; കോട്ടയം - ഏറ്റുമാനൂർ - കൊച്ചി റൂട്ടിൽ മലയാളം താരങ്ങളുടെ മത്സരയോട്ടം; അമിതവേഗതയിലുള്ള ചീറിപ്പായൽ കണ്ട് അന്തംവിട്ട് ആരാധകർ; സോഷ്യൽ മീഡിയയിൽ വൈറലായെങ്കലും ട്രാഫിക് നിയമങ്ങൾ കാറ്റിൽപ്പറത്തിയ താരങ്ങളുടെ അമിത വേഗതക്കെതിരെ പൊലീസ് നടപടിയില്ലേ എന്ന ചോദ്യവും സജീവം
42-ാം നമ്പർ സ്യൂട്ട് റൂമിൽ നിന്ന് കാറ്റും വെളിച്ചവും കടക്കാത്ത മറ്റൊരു റൂമിലേക്ക് മാറ്റി; കുളിപ്പിക്കുന്നത് മൂന്നു മാസത്തിലൊരിക്കൽ; വിഐപികളും മെത്രാപ്പൊലീത്തമാരും വരുമ്പോൾ റൂമിൽ കൊണ്ടു വന്ന് സ്പ്രേ അടിക്കും; ഭക്ഷണം എത്തിക്കുന്നത് മൃതദേഹം കൊണ്ടു വരുന്ന ആംബുലൻസിൽ; മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ നേരിടുന്നതുകൊടിയ പീഡനമെന്ന് ഡ്രൈവർ എബിയുടെ വെളിപ്പെടുത്തൽ: മാർത്തോമ്മ മെത്രപ്പൊലീത്തയ്ക്ക് പരാതി നൽകിയത് ഫോട്ടോ സഹിതം
പ്ലസ് ടു കാലത്ത് അമേരിക്കയിൽ എത്തിയ നെവിൻ; കോട്ടയം രൂപതാ മാട്രിമോണി പരസ്യത്തിൽ വിവാഹം; സ്വഭാവ വൈകൃതമൊന്നും അറിയാതെ താലി കെട്ടിയതിന്റെ ദുരിതം മോനിപ്പിള്ളിക്കാരി അറിഞ്ഞത് യുഎസിലെത്തിയപ്പോൾ; രണ്ട് വയസ്സുള്ള കുട്ടി ബാലൻസ് തെറ്റി വീണാലും കിട്ടിയത് ക്രൂര മർദ്ദനം; ഭാര്യയെ തുരുതുരാ വെട്ടിയ ശേഷം കാറു കയറ്റി മരണം ഉറപ്പാക്കിയത് നിസാര കാരണങ്ങൾ കണ്ടെത്തി വഴക്കുണ്ടാക്കി രസിച്ച ഭർത്താവ്; ഫ്‌ളോറിഡയിൽ മെറിൻ ജോയിയെ കൊന്നത് സമാനതകളില്ലാത്ത ക്രൂര മനസ്സിന്റെ ഉടമ
'പിണറായിയുടെ നെറ്റിക്കു നേരെ അജിത് ഡോവൽ റിവോൾവർ ചൂണ്ടി; കുതറി ഓടാൻ ശ്രമിച്ച വിജയനെ ഡോവൽ കീഴടക്കിയത് സാഹസികമായി; മുട്ടുവിറച്ച് വിജയൻ മാപ്പു പറഞ്ഞു'; സ്വർണക്കടത്ത് കേസ് എൻഐഎ ഏറ്റെടുക്കുമ്പോൾ മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്നത് ഭൂതകാല അനുഭവമെന്ന് കോൺഗ്രസ് മുഖപത്രമായ വീക്ഷണം; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ കോൺഗ്രസ്- സിപിഎം പോര്; സ്വർണക്കടത്തിന്റെ വേരറുക്കാൻ ഇന്ത്യൻ ജെയിംസ് ബോണ്ടിന് ആവുമോ?
ആൾക്കൂട്ടത്തിൽ ഒരു അന്യമത സ്ത്രീയെ നോട്ടമിട്ടാൽ രണ്ടോമൂന്നോ പേർ വലയം ചെയ്യും; പതുക്കെ മറ്റുള്ളവരും ചേരുന്നതോടെ കെണിയൊരുങ്ങുകയായി; അകത്തെ വൃത്തത്തിനുള്ളിലുള്ള പുരുഷന്മാർ ആദ്യം ആക്രമിക്കും; മതിയായവർ പുറകോട്ടു മാറി അടുത്ത വലയത്തിലുള്ളവർക്ക് കൈമാറും; മർദ്ദിച്ചും വസ്ത്രങ്ങൾ ചീന്തിയെറിഞ്ഞും കൂട്ട ബലാത്സംഗം; മിക്കവാറും സംഭവങ്ങളും പട്ടാപ്പകൽ നഗരമധ്യത്തിൽ; തഹാറുഷ് ജമായ് എന്ന ഇസ്ലാമിന്റെ പേരിൽ നടന്നിരുന്ന കൂട്ട മാനഭംഗ വിനോദത്തിന്റ കഥ
2016 ജൂലൈ 30ന് താലി കെട്ട്; ജന്മദിനവും വിവാഹ വാർഷികവും ഒരു ദിവസമായതും യാദൃശ്ചികം; ഭർത്താവിന്റെ ക്രൂരതകൾ ഭയന്ന് താമ്പയിലേക്ക് മാറാൻ ഒരുങ്ങുമ്പോൾ പദ്ധതിയിട്ടത് കൂട്ടുകാർക്കൊപ്പം അടിപൊളി ജന്മദിനാഘോഷം; രണ്ട് വയസ്സുള്ള മകളെ അച്ഛനും അമ്മയക്കുമൊപ്പം നിർത്തി ഫ്‌ളോറിഡയിലേക്ക് വിമാനം കയറിയത് സ്വന്തം കാലിൽ നിൽക്കണമെന്ന ദൃഡനിശ്ചയത്തിൽ; രക്തത്തിൽ കുളിച്ച് വേദനകൊണ്ട് പുളയുമ്പോഴും മെറിൻ ജോയ് അലറിക്കരഞ്ഞത് എനിക്കൊരു കുഞ്ഞുണ്ടെന്ന് പറഞ്ഞ്; മരങ്ങാട്ടിലെ വീട്ടിൽ പൊട്ടിക്കരച്ചിൽ മാത്രം
കാമം തീർക്കാൻ വൃദ്ധയിലും ഷാഫിയുടെ ക്രൂരത; കുതറിയോടാൻ ശ്രമിച്ച ഇരയെ വാ പൊത്തി പിടിച്ച് കസ്റ്റമർക്ക് കാഴ്ച വച്ച് ഓമനയുടെ ഇടപെടൽ; കണ്ടു വന്ന ഓമനയുടെ മകന് കലി കയറിയപ്പോൾ മൽപ്പിടുത്തവും ദേഹോപദ്രവും മൂലം തളർന്നുകിടന്ന വൃദ്ധയുടെ ജനനേന്ദ്രിയത്തിൽ കുത്തി കയറ്റിയത് കത്തിയും; മാറിടത്തിൽ തലങ്ങും വിലങ്ങും മുറിവേൽപ്പിച്ചതും വീട്ടിലെ അവിഹിതം കണ്ട് നിരാശനായ മനോജിന്റെ ക്രൂരത; കോലഞ്ചേരിയിലേത് 'നിർഭയ' മോഡൽ; ജീവനോട് മല്ലിട്ട് വയോധികയും; ഓമനയുടെ കുറ്റസമ്മതം ഞെട്ടിപ്പിക്കുന്നത്
പെറ്റമ്മയെ കാണാൻ 14 ദിവസത്തെ ക്വാറന്റൈൻ സ്വയം ഏറ്റെടുത്ത് അമ്മയുടെ പ്രസിഡന്റ്; ചെന്നൈയിൽ നിന്നും ഇന്നോവാ കാറിൽ കൊച്ചിയിലെത്തി നിരീക്ഷണകാലം ചിലവഴിക്കുന്നത് തന്റെ ഉടമസ്ഥതയിലുള്ള ട്രാവൻകൂർ കോർട്ട് ഹോട്ടലിൽ; രണ്ടാഴ്ചക്കുള്ളിൽ മലയാള സിനിമ വീണ്ടും ഉണർന്നെഴുന്നേൽക്കും; ദൃശ്യം രണ്ടാംഭാഗവും ഏഷ്യാനെറ്റ് ഓണം ഷോയും ലക്ഷ്യമിട്ട് മോഹൻലാൽ വീണ്ടും കൊച്ചിയിലെത്തി; സൂപ്പർ താരത്തിന്റെ ക്വാറന്റൈൻ വിവരം മറുനാടനോട് സ്ഥിരീകരിച്ച് ഇടവേള ബാബുവും
ഭാര്യ ചതിച്ചെന്നും മനംനൊന്തു കൊലയെന്നും നെവിന്റെ കുറ്റസമ്മതം; കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം ഇല്ലായിരുന്നതിനാൽ സെക്കൻഡ് ഡിഗ്രി കൊലക്കുറ്റമേ ചുമത്താകൂവെന്ന് വാദിച്ച് പരാജയപ്പെട്ട് പ്രതിയുടെ വക്കീൽ; കത്തിയുമായി എത്തിയതും 17 തവണ കുത്തിയതും കരുതിക്കൂട്ടിയുള്ള നരഹത്യക്ക് തെളിവെന്ന് പ്രോസിക്യൂഷൻ; കുത്തി വീഴ്‌ത്തിയ ശേഷം ശരീരത്തിലൂടെ കാർ ഓടിച്ചതും മരണം ഉറപ്പാക്കിയ ക്രൂര മനസ്സ്; നെവിനെതിരെ ഫസ്റ്റ് ഡിഗ്രി കൊലക്കുറ്റം; മെറിൻ യാത്രയായത് ഭർത്താവിനെതിരെ മരണ മൊഴി നൽകി