Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വാഗാ അതിർത്തിയിൽ വിങ് കമാൻഡറെ കൈമാറാനെത്തിയ സംഘത്തിലെ പ്രധാനി; രാജ്യാന്തര മാധ്യമങ്ങളിൽ ഉൾപ്പെടെ നിറഞ്ഞു നിന്ന് തിളങ്ങി; കുൽഭൂഷൺ യാദവിന് അമ്മയുമായി കൂടിക്കാഴ്ച ഒരുക്കിയും ഹേഗിൽ രാജ്യാന്തര കോടതിയിൽ സാന്നിധ്യമാവുകയും ചെയ്തപ്പോൾ ഇന്ത്യക്കാരിയെന്ന് ഉറപ്പിച്ചു; ഒടുവിൽ അഭിനന്ദനെ കൈമാറുമ്പോൾ ഒപ്പമുണ്ടായിരുന്ന വനിത ആരെന്ന് കണ്ടെത്തി സോഷ്യൽ മീഡിയ

വാഗാ അതിർത്തിയിൽ വിങ് കമാൻഡറെ കൈമാറാനെത്തിയ സംഘത്തിലെ പ്രധാനി; രാജ്യാന്തര മാധ്യമങ്ങളിൽ ഉൾപ്പെടെ നിറഞ്ഞു നിന്ന് തിളങ്ങി; കുൽഭൂഷൺ യാദവിന് അമ്മയുമായി കൂടിക്കാഴ്ച ഒരുക്കിയും ഹേഗിൽ രാജ്യാന്തര കോടതിയിൽ സാന്നിധ്യമാവുകയും ചെയ്തപ്പോൾ ഇന്ത്യക്കാരിയെന്ന് ഉറപ്പിച്ചു; ഒടുവിൽ അഭിനന്ദനെ കൈമാറുമ്പോൾ ഒപ്പമുണ്ടായിരുന്ന വനിത ആരെന്ന് കണ്ടെത്തി സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ഫെബ്രുവരി 27ന് പാക്കിസ്ഥാനിൽ അകപ്പെട്ട ഇന്ത്യൻ വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർത്തമാനെ കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് വാഗ അതിർത്തിയിലൂടെ ഇന്ത്യക്ക് കൈമാറിയത്. പാക് സൈനിക ഉദ്യോഗസ്ഥർക്ക് ഒപ്പമാണ് അതിർത്തിയിൽ ഇന്ത്യൻ സേന അഭിനന്ദനെ സ്വീകരിച്ചത്. അഭിനന്ദിനെ കൈമാറുന്ന സമയത്ത് സൈന്യത്തിന് ഒപ്പമുണ്ടായിരുന്ന വനിത ആരെന്ന് കണ്ട നിന്ന ഓരോ ഇന്ത്യക്കാരനും ആലോചിച്ചു. ഇവർ ഇന്ത്യക്കാരിയാണോ പാകിസഥാൻകാരിയാണോ എന്നായിരുന്നു ഏവരും ഉയർത്തിയ ചോദ്യം. പാ്ക്കിസ്ഥാൻ നയതന്ത്ര ഉദ്യോഗസ്ഥയായ ഡോക്ടർ ഫരീഖ ബുഗ്തിയായിരുന്നു അവർ.

അഭിനന്ദനെ ഇന്ത്യയ്ക്കു കൈമാറിയതിനു പിന്നാലെ സോഷ്യൽ മീഡിയയിലടക്കം ഇവരെക്കുറിച്ചായിരുന്നു ചർച്ച. പിന്നീടാണ് ഈ വനിതയെ കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നത്.ഡോ.ഫരീഖ ബുഗ്തിയാണ് ഇവർ. പാക്കിസ്ഥാൻ വിദേശകാര്യ ഓഫീസിലെ ഇന്ത്യയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കുള്ള ഡയറക്ടറാണ് അവർ. ഇന്ത്യയിലെ ഐഎഫ്എസിന് തുല്യമായ പാക്കിസ്ഥാനിലെ എഫ്.എസ്‌പി ഉദ്യോഗസ്ഥയാണ് ഫരീഖ.

ഡോ. ഫരിഹ ബുഗ്തിയും ഇസ്ലാമാബാദിലെ ഇന്ത്യൻ എംബസിയിൽ മിലിറ്ററി അറ്റാഷെയായ മലയാളി ഗ്രൂപ്പ് കമാൻഡർ ജെ.ടി. കുര്യൻ എന്ന ജയിംസ് തോമസ് കുര്യനുമായിരുന്നു പാക്കിസ്ഥാനിൽ നിന്നു ഇന്ത്യയിലെത്തിച്ചപ്പോൾ അഭിനന്ദനെ അനുഗമിച്ചത്. തിരുവല്ല സ്വദേശിയായ കുര്യൻ, പിതാവ് ജോലി ചെയ്തിരുന്ന ഭിലായി സ്റ്റീൽ പ്ലാന്റിലെ വസതിയിലാണു വളർന്നത്. തൃശൂർ കൊടകര ചെതലൻ കുടുംബാംഗമായ റൂബിയാണു ഭാര്യ. ഹാമിർപുർ ഐഐടിയിൽ പഠിക്കുന്ന കെവിൻ, കേന്ദ്രീയ വിദ്യാലയയിൽ വിദ്യാർത്ഥിനിയായ കരേൺ എന്നിവരാണു മക്കൾ.

പാക്കിസ്ഥാൻ തടവിലുള്ള ഇന്ത്യൻ പൗരൻ കുൽഭൂഷൺ ജാദവിന്റെ കേസ് ഉൾപ്പെടെ കൈകാര്യം ചെയ്യുന്ന പ്രധാന ഉദ്യോഗസ്ഥരിൽ ഒരാളാണ് ഡോ.ഫരീഖ. പാക് തലസ്ഥാനമായ ഇസ്ലാമാബാദിൽ 2017ൽ കുൽഭൂഷൻ ജാദവുമായി അമ്മയ്ക്ക് കൂടിക്കാഴ്ചക്ക് അവസരമൊരുങ്ങിയപ്പോൾ ഇവരുടെ സാന്നിധ്യമുണ്ടായിരുന്നു.കഴിഞ്ഞ മാസം കുൽഭൂഷൺ ജാദവിന്റെ കേസ് ഹേഗിലെ രാജ്യാന്തര കോടതിയിൽ പരിഗണിച്ചപ്പോഴും ഫരീഖ നടപടിക്രമങ്ങൾക്കായി അവിടെ എത്തിയിരുന്നു. 2005ലാണ് ഫരീഖ പാക്കിസ്ഥാൻ വിദേശകാര്യ ഓഫീസിൽ ഔദ്യോഗിക ജീവിതം തുടങ്ങിയത്. മുൻപ് പാക് വിദേശകാര്യ ഓഫീസ് വക്താവായും അവർ ജോലി ചെയ്തിട്ടുണ്ട്. ബാലുചിസ്ഥാൻ പ്രവിശ്യയിൽ നിന്നുള്ള ഏക വനിതാ എഫ് എസ് പി ഉദ്യോഗസ്ഥയാണ് ഫരീഹ ബുഗ്തി.

ഇന്നലെ അഭിനന്ദനെ ഇന്ത്യക്ക് കൈമാറുന്ന സമയത്തുള്ള എല്ലാ ദൃശ്യങ്ങളിലേയും നിറ സാന്നിധ്യമായിരുന്നു അവർ. മാധ്യമങ്ങൾ അബിനന്ദനെ ഉൾപ്പെടുത്തി പകർത്തിയ എല്ലാ ദൃശ്യങ്ങളിലും ചിത്രങ്ങളിലും അവർ ഉണ്ടായിരുന്നു. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥയാണ് എന്ന രീതിയിലായിരുന്നു ആദ്യം ഫരീഖയെക്കുറിച്ച് പുറത്ത് വന്ന വിവരം. നേരത്തേയും ഇന്ത്യ പാക് വിഷയത്തിൽ ഇവരുടെ സാന്നിധ്യമാണ് ഇവർ ഇന്ത്യക്കാരിയാണെന്ന രീതിയിൽ ചിത്രീകരിക്കാൻ ഇടയായത്.മൂന്ന് ദിവസം നീണ്ടു നിന്ന ആശങ്കകൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ട് വിങ് കമാൻഡർ അഭിനന്ദൻ ഇന്ത്യൻ മണ്ണിലേക്ക് തിരികെയെത്തി. രാജ്യ മുഴുവൻ ഒറ്റ മനസ്സോടെ ഇന്ത്യയുടെ വീര പോരാളിയെ സ്വാഗതം ചെയ്തു. വൈകിട്ട് അഞ്ച് മണിക്ക് അഭിനന്ദനെ ഇന്ത്യയ്ക്ക് കൈമാറുമെന്ന് അറിയിച്ചിരുന്നെങ്കിലും ഏറെ നാടകീയതകൾക്കൊടുവിലാണ് പാക്കിസ്ഥാൻ അഭിനന്ദനെ കൈമാറിയത്. അതിർത്തി കടന്നെത്തുന്ന ഇന്ത്യൻ വീരപുത്രനെ കാണാൻ രാവിലെ മുതൽ തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വാഗ അതിർത്തിയിലേക്ക് ജനങ്ങൾ എത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP