Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സിറ്റിങ് ഒന്നിന് ഫീസ് 20 ലക്ഷം; അന്താരാഷ്ട്ര തലത്തിൽ വരെ പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള നിയമജ്ഞനും ഭരണഘടനാ വിദഗ്ധനും; അടിയന്തരവാസ്ഥയിൽ പ്രതിഷേധിച്ച് രാജിവെച്ചത് സോളിസിറ്റർ ജനറൽ സ്ഥാനം; ഭോപ്പാൽ വാതകദുരന്തത്തിലെ ഇരകൾക്ക് എതിരായി വാദിച്ചതിൽ മാപ്പു പറഞ്ഞ മനുഷ്യസ്‌നേഹി; കിഫ്ബി കേസിൽ കേരളം രംഗത്തിറക്കുന്ന നരിമാൻ ശരിക്കും ഒരു നരി തന്നെ

സിറ്റിങ് ഒന്നിന് ഫീസ് 20 ലക്ഷം; അന്താരാഷ്ട്ര തലത്തിൽ വരെ പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള നിയമജ്ഞനും ഭരണഘടനാ വിദഗ്ധനും; അടിയന്തരവാസ്ഥയിൽ പ്രതിഷേധിച്ച് രാജിവെച്ചത് സോളിസിറ്റർ ജനറൽ സ്ഥാനം; ഭോപ്പാൽ വാതകദുരന്തത്തിലെ ഇരകൾക്ക് എതിരായി വാദിച്ചതിൽ മാപ്പു പറഞ്ഞ മനുഷ്യസ്‌നേഹി; കിഫ്ബി കേസിൽ കേരളം രംഗത്തിറക്കുന്ന നരിമാൻ ശരിക്കും ഒരു നരി തന്നെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഒരൊറ്റ സിറ്റിങ്ങിന് 20 മുതൽ 25 ലക്ഷം വരെ വാങ്ങിക്കുന്ന, ഇന്ത്യയിലെ ഏറ്റവും തിരക്ക് പിടിച്ച അഭിഭാഷകൻ. അഡ്വ. ഫാലി സാം നരിമാൻ എന്നത് കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ഇന്ത്യൻ കോടതികളിൽ മുഴങ്ങുന്ന ശബദമാണ്. ഒരോ വാക്കിനും പതിനായിരങ്ങൾ വിലയുള്ള അഭിഭാഷകൻ. ഇപ്പോൾ കിഫ്ബിയിൽ കേരളം ഡൽഹിയിൽനിന്ന് ഇറക്കിയിരിക്കുന്നതും ഈ നരിയെ തന്നെയാണ്. ഡൽഹിയിലെ ലീഗൽ സർക്കിളുകളിൽ സമരാധ്യനായ ഫാലി എസ് നരിമാൻ എന്ന സീനിയർ സുപ്രീം കോടതി അഭിഭാഷകനെ രാഷ്ട്രം പരമോന്നത സിവിലിയൻ ബഹുമതിയായ പത്മ വിഭൂഷൺ നൽകി ആദരിച്ചിട്ടുള്ളതാണ്. 1999 മുതൽ അഞ്ചുവർഷം രാജ്യസഭാംഗവും ആയിരുന്നു നരിമാൻ.

1971 മുതൽ സുപ്രീം കോടതിയിൽ മുഴങ്ങിക്കൊണ്ടിരിക്കുന്ന ഒരു പ്രൗഢസ്വരമാണ്. 1991 മുതൽ ബാർ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റാണ് നരിമാൻ. സാധാരണ ഗതിയിൽ, ഡൽഹിക്ക് പുറത്തുള്ള ഹൈക്കോടതികളിൽ ഹാജരാകുന്ന പതിവ് നരിമാനില്ലാത്തതാണ്. എന്നാലും, ഇപ്പോൾ കിഫ്ബി കേസിലെ അത്യസാധാരണമായ സാഹചര്യം കണക്കിലെടുത്ത് കേരള ഹൈക്കോടതിയിലേക്ക്, സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച്, ഒരു വീഡിയോ കോൺഫറൻസിങ്ങിലൂടെ എങ്കിലും നരിമാന്റെ അതിവിദഗ്ധമായ നിയമോപദേശമെത്തിക്കാനുള്ള സാദ്ധ്യതകൾ തിരയുകയാണ് കേരള സർക്കാർ.

കിഫ്ബിയും മസാല ബോണ്ടുകളും ഭരണഘടന വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട്, ഹൈക്കോടതിയുടെ പരിഗണനയിലുള്ള റിട്ട് ഹർജിയിലാണ് സർക്കാർ ഇപ്പോൾ ഈ നിയമോപദേശം തേടിയിരിട്ടുള്ളത്. അന്താരാഷ്ട്ര തലത്തിൽ വരെ പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള ഒരു നിയമജ്ഞനാണ് ഫാലി നരിമാൻ. ഭരണഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വാദം നടത്തുന്ന ഇന്ത്യയിലെ ഏറ്റവും വിദദ്ധരായ അഭിഭാഷകരിലൊരാൾ ഇദ്ദേഹമാണ്.

ഭോപ്പാൽ ഇരകൾക്കെതിരെയായ കേസിൽ മാപ്പ്

മുംബൈയിലെ ഒരു പാഴ്‌സി കുടുംബത്തിലെ അംഗമായ ഫാലി നരിമാൻ, ഷിംലയിലെ ബിഷപ്പ് കോട്ടൺ സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസവും, മുംബൈ സെന്റ് സേവിയേഴ്‌സിൽ നിന്ന് ചരിത്രത്തിലും എക്കണോമിക്‌സിലും ബിരുദവും നേടിയ ശേഷമാണ്, 1950 -ൽ മുംബൈ ഗവണ്മെന്റ് ലോ കോളേജിൽ നിന്ന് ഗോൾഡ് മെഡലോടെ നിയമബിരുദം നേടുന്നത്. ആദ്യം പ്രാക്ടീസ് തുടങ്ങുന്നത് ബോംബെ ഹൈക്കോടതിയിലാണ്. അവിടെ രണ്ടു പതിറ്റാണ്ടിലധികം കാലം സ്തുത്യർഹമായ സേവനം നടത്തിയ ശേഷം, 1971 -ലാണ് നരിമാൻ സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകനായി നിയമിക്കപ്പെടുന്നത്.

ഇന്ത്യൻ ഭരണഘടനയുടെ കാലാനുസൃതമായ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ച ഒരാൾ കൂടിയാണ് ഫാലി എസ് നരിമാൻ. 1972ൽ ഇന്ത്യയുടെ അഡീഷണൽ സോളിസിറ്റർ ജനറൽ ആയി നിയമിക്കപ്പെട്ട ഫാലി നരിമാൻ, 1975 ൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ പ്രതിഷേധിച്ച് രാജി വെക്കുകയായിരുന്നു.ഇതിനു മുമ്പ് നരിമാൻ വാദിച്ച പ്രധാന കേസുകൾ, ഒന്ന്, ഭോപ്പാലിൽ ഗ്യാസ് ദുരന്തമുണ്ടായപ്പോൾ അന്ന് യൂണിയൻ കാർബൈഡ് എന്ന വിദേശ കമ്പനിക്കുവേണ്ടി, കേന്ദ്ര സർക്കാരിനും ഇരകൾക്കും എതിരെ ഹാജരായത് ഫാലി എസ് നരിമാനായിരുന്നു. അന്ന് ആ കേസേറ്റെടുത്തത് ഒരു തെറ്റായ തീരുമാനമായിപ്പോയി എന്ന് പിന്നീട് നരിമാൻ പലയിടത്തും സമ്മതിച്ചിട്ടുണ്ട്. ഒരിക്കൽ ഈ കേസിന്റെ പേരിൽ അദ്ദേഹം പരസ്യമായി മാപ്പ് പറയുകയും ഉണ്ടായി. അതായത് പണത്തിനുവേണ്ടി എന്തും ചെയ്യുന്ന വ്യക്തിയല്ല അദ്ദേഹമെന്ന് ചുരുക്കം.
ഗുജറാത്തിലെ നർമദാ അണക്കെട്ടുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാന സർക്കാരിനുവേണ്ടി വാദിച്ച നരിമാൻ, കേസിനിടക്ക് പ്രദേശത്തെ ക്രിസ്തുമതവിശ്വാസികൾ ആക്രമിക്കപ്പെട്ടത്തിലും ബൈബിൾ കത്തിച്ചതിലുമൊക്കെ പ്രതിഷേധിച്ച് വക്കാലത്തിൽ നിന്ന് പിൻവാങ്ങിയിരുന്നു. ഭോപ്പാൽ കേസിലെന്നപോലെ നർമ്മദ കേസിലും പിന്നീട് അദ്ദേഹം ഖേദം പ്രകടിപ്പിക്കയുണ്ടായി.

ഇന്ന്, സുപ്രീം കോടതിയിൽ സിറ്റിങ് ഒന്നിന് 20 ലക്ഷത്തിനും 25 ലക്ഷത്തിനും ഇടയിൽ ഫീസ് ഈടാക്കുന്ന, ഒരു പക്ഷെ രാജ്യത്തെ ഏറ്റവും വിലയേറിയ അഭിഭാഷകരിലൊരാൾ കൂടി ആയ, ഫാലി എസ് നരിമാനെത്തന്നെ കേരള സർക്കാർ കിഫ്ബിയിൽ രംഗത്തിറക്കുമ്പോൾ ഹൈക്കോടതിയിലെ വാദങ്ങൾക്ക് വീറൊട്ടും തന്നെ കുറയാനിടയില്ല. രാജ്യം ഉറ്റുനോക്കുന്ന, ഫെഡറിലസത്തിന്റെ അന്തസത്തയും ഭരണഘടനാ സാധുതകൾ പരിശോധിക്കുന്ന രാജ്യത്തെ നിർണ്ണയാകമായ കേസ് ആയി ഇത് മാറുമെന്നും ഉറപ്പാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP