Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്ത്രീകളുടെ ഇഷ്ടതോഴനായ ശശി തരൂരിന്റെ നാലാം ഭാര്യയാകുന്നത് ഈ സുന്ദരിയോ? തിരുവനന്തപുരം എംപിക്കൊപ്പം നടക്കുന്ന യുവതിയെ ചൊല്ലി അഭ്യൂഹങ്ങളുമായി ദേശീയ മാദ്ധ്യമങ്ങൾ; ജയ്പൂർ രാജകുമാരിയും ബിജെപി എംഎൽഎയുമായ ദിയയുമായുള്ള ബന്ധം ചർച്ചയാകുമ്പോൾ

സ്ത്രീകളുടെ ഇഷ്ടതോഴനായ ശശി തരൂരിന്റെ നാലാം ഭാര്യയാകുന്നത് ഈ സുന്ദരിയോ? തിരുവനന്തപുരം എംപിക്കൊപ്പം നടക്കുന്ന യുവതിയെ ചൊല്ലി അഭ്യൂഹങ്ങളുമായി ദേശീയ മാദ്ധ്യമങ്ങൾ; ജയ്പൂർ രാജകുമാരിയും ബിജെപി എംഎൽഎയുമായ ദിയയുമായുള്ള ബന്ധം ചർച്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സ്ത്രീകളുടെ ഇഷ്ട രാഷ്ട്രീയക്കാരനാണ് ശശി തരൂർ. ഐക്യരാഷ്ട്ര സഭയുടെ അണ്ടർ സെക്രട്ടറി ജനറലായിരുന്ന തരൂർ കോൺഗ്രസ് രാഷ്ട്രീയത്തിലെ തിരുവനന്തപുരത്ത് മത്സരത്തിനെത്തിയപ്പോഴും ഈ സ്‌നേഹം വോട്ടായി. കേന്ദ്ര മന്ത്രിയായി. ഇതിനിടെ ഐപിഎൽ വിവാദമെത്തി. പിന്നെ സുനന്ദാ പുഷ്‌കറിനെ മിന്നു കെട്ടി. തരൂരിന്റെ മൂന്നാം വിവാഹമായിരുന്നു അത്.

അപ്പോഴും ആഘോഷത്തോടെ ഈ കല്ല്യാണത്തെ കേരളം ഏറ്റെടുത്തു. പിന്നെ നാടകീയ സംഭവങ്ങൾ. പുഷ്‌കറിന്റെ മരണം. കൊലപാതകമെന്ന് പോലും ആരോപണമെത്തി. ഇതിനെയെല്ലാം തരൂർ ഒരു തരത്തിൽ അതിജീവിച്ചു. ഇതിനിടെ വീണ്ടും പാർലമെന്റ് തെരഞ്ഞെടുപ്പ് എത്തി. ജയിച്ചു കയറി ആരോപണങ്ങളെ കഴുകി കളഞ്ഞു. ഇപ്പോഴിതാ പുതിയ വാർത്ത. ദേശീയ മാദ്ധ്യമങ്ങൾ ആഘോഷിക്കുകയാണ് ഇത്.

ശശി തരൂർ എംപിക്ക് പുതിയ കാമുകിയെ ലഭിച്ചോ എന്നതാണ് ഉയരുന്ന അഭ്യൂഹം. ജയ്പൂർ സ്വദേശിനിയായ സുന്ദരിയായ യുവതിയുമായി തരൂർ അടുപ്പത്തിലാണെന്നാണ് ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സുനന്ദാ പുഷ്‌കർ വിവാദവുമായി ബന്ധപ്പെട്ട് ടൈംസ് ഓഫ് ഇന്ത്യയും തരൂരുമായി പ്രശ്‌നങ്ങൾ ഏറെയുണ്ട്. പക്ഷേ ഈ വാർത്ത മറ്റ് മാദ്ധ്യമങ്ങളും ഏറ്റെടുക്കുന്നു. ശശി തരൂർ നാലാം വിവാഗത്തിന് തയ്യാറെടുക്കുന്നതായാണ് അഭ്യൂഹം. ജയ്പൂർ രാജകുടുംബാംഗമാണ് യുവതിയെന്നും ഇരുവരും പല സ്ഥലങ്ങളിലും ഒന്നിച്ചുകണ്ടുവെന്നും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

തരൂരിന്റെ ഒപ്പം കാണപ്പെട്ടത് ജയ്പൂർ രാജകുടുംബത്തിലെ അനന്തരാവകാശിയും രാജസ്ഥാൻ ബിജെപി എംഎൽഎ കൂടിയായ ദിയാ കുമാരിയാണെന്നാണ് മറ്റു ചില മാദ്ധ്യമങ്ങൾ പറയുന്നത്. കഴിഞ്ഞ ജയ്പൂർ സാഹിത്യോത്സവത്തിലും ഇരുവരും ഒന്നിച്ചാണു പങ്കെടുത്തത്. ഇതാണ് അഭ്യൂഹം വളരാൻ കാരണം. ഇതിനോടൊന്നും ആരും പ്രതികരിക്കുന്നുമില്ല. നിശബ്ദതയെ സമ്മതമായി ചിത്രീകരിക്കുകയും ചെയ്യുന്നു. ഇതോടെ ചർച്ച കനക്കുകയാണ്.

ശശി തരൂരിന് രണ്ട് ആൺ മക്കളുണ്ട്. ആദ്യ ഭാര്യയിലുള്ള ഇരട്ട മക്കളാണ് അവർ. ഇതിൽ ആദ്യത്തെ മകന്റെ വിവാഹം കഴിഞ്ഞു. രണ്ടാമത്തെ മകന്റെ വിവാഹ നിശ്ചയവുമായുവുമായി. ഇതിനിടെയിലാണ് അടുത്ത കല്ല്യാണത്തിന് തരൂർ തയ്യാറെടുക്കുന്നതായുള്ള വാർത്തകളെത്തുന്നത്. തരൂരിന്റെ മൂന്നാംഭാര്യയായിരുന്ന സുനന്ദ പുഷ്‌കർ 2014 ജനുവരിയിലാണ് മരിച്ചത്. ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഇവരെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

അതിനിടെ തരൂരിനൊപ്പം കാണപ്പെട്ടത് ജയ്പൂർ രാജകുമാരിയായ ദിയാകുമാരിയാണെന്നാണും റിപ്പോർട്ടുണ്ട്. ദിയാകുമാരി രാജസ്ഥാൻ നിയമസഭയിലെ ബിജെപി അംഗമാണ്. സവായി മധോപുരിൽനിന്നാണ് ദിയ നിയമസഭയിലെത്തിയത്. ജയ്പൂർ മഹാരാജാ സവായി ഭവാനി സിംഗിന്റെയും പത്മിനി ദേവിയുടെയും മകളും ജയ്പൂർ രാജ്മാതയും സൗന്ദര്യറാണിയുമായ മഹാറാണി ഗായത്രിദേവിയുടെ പേരക്കുട്ടിയുമാണ്. മലയാളി ക്രിക്കറ്റർ ശ്രീശാന്തിന്റെ ഭാര്യവീട്ടുകാരുമായി ഇവർക്ക് ബന്ധവുമുണ്ടെന്ന സൂചനയുമുണ്ട്.

ന്യൂയോർക്ക് സർവകലാശാലയിലെ ഹ്യൂമാനിറ്റീസ് അദ്ധ്യാപികയായ തിലോത്തമ മുഖർജിയായിരുന്നു തരൂരിന്റെ ആദ്യഭാര്യ. മാദ്ധ്യമപ്രവർത്തകരായ കനിഷ്‌ക്, ഇഷാൻ എന്നീ രണ്ടു മക്കൾ ഈ ബന്ധത്തിലുണ്ട്. യുഎന്നിലെ കനേഡിയൻ നയതന്ത്രജ്ഞ ക്രിസ്റ്റ് ഗിൽസായിരുന്നു രണ്ടാം ഭാര്യ. ഇവരുമായുള്ള ബന്ധം പിരിഞ്ഞശേഷമാണ് 2010 ഓഗസ്റ്റ് 22 ന് കശ്മീർ സ്വദേശിയായ സുനന്ദ പുഷ്‌കറിനെ വിവാഹംചെയ്തത്. സുനന്ദയുടെ മരണം തരൂരിന് ഏറെ പ്രശ്‌നങ്ങൾ സൃഷ്ടിച്ചിരുന്നു. അതിൽ നിന്ന് കരകയറുന്നതിനിടെയാണ് പുതിയ ഗോസിപ്പുകളെത്തുന്നത്.

ഐക്യരാഷ്ട്രസഭയിൽ വാർത്താവിനിമയവും പബ്ലിക് ഇൻഫർമേഷനും കൈകാര്യം ചെയ്യുന്ന അണ്ടർ സെക്രട്ടറി ജനറൽ ആയി പ്രവർത്തിച്ചിരുന്ന ശശി തരൂർ കോഫി അന്നാനു ശേഷം യു.എൻ സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും അനൗദ്യോഗിക വോട്ടെടുപ്പുകൾക്ക് ശേഷം വിജയപ്രതീക്ഷ നഷ്ടപ്പെട്ടപ്പോൾ മത്സരത്തിൽ നിന്ന് പിന്മാറി. എഴുത്തുകാരനും പത്രപ്രവർത്തകനും കൂടിയായ തരൂർ അതിന് ശേഷം രാഷ്ട്രീയത്തിൽ സജീവമാവുകയായിരുന്നു. ശശി തരൂർ ബിജെപി ക്യാമ്പിലേക്ക് മാറുമെന്ന് അഭ്യൂഹങ്ങളുണ്ട്.

 

അതിനിടെയാണ് ബിജെപിയുമായി അടുപ്പമുള്ള രാജ കുടുംബത്തിൽ നിന്നും തരൂർ കാമുകിയെ കണ്ടെത്തിയതായുള്ള വാർത്തകൾ പ്രചരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP