Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അഭിഭാഷകവൃത്തിയിൽ 27 വർഷത്തെ പ്രവർത്തന പരിചയം; സൈബർ നിയമങ്ങളെ കുറിച്ചുള്ള അഗാധമായ പാണ്ഡിത്യം; മലയാളികൾക്ക് അധികം പരിചിതയല്ലെങ്കിലും സുപ്രീം കോടതിയിലും മുംബൈ ഹൈക്കോടതിയിലും സൈബർ കേസുകൾ വാദിച്ച് ജയിക്കുന്നതിൽ അതി സമർത്ഥ; സ്പ്രിൻക്ലർ കേസിൽ മലയാളികൾക്ക് ഇന്നറിയേണ്ടിയിരുന്നത് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ എൻ.എസ്.നപ്പിനൈ ആരാണെന്നും

അഭിഭാഷകവൃത്തിയിൽ 27 വർഷത്തെ പ്രവർത്തന പരിചയം; സൈബർ നിയമങ്ങളെ കുറിച്ചുള്ള അഗാധമായ പാണ്ഡിത്യം; മലയാളികൾക്ക് അധികം പരിചിതയല്ലെങ്കിലും സുപ്രീം കോടതിയിലും മുംബൈ ഹൈക്കോടതിയിലും സൈബർ കേസുകൾ വാദിച്ച് ജയിക്കുന്നതിൽ അതി സമർത്ഥ; സ്പ്രിൻക്ലർ കേസിൽ മലയാളികൾക്ക് ഇന്നറിയേണ്ടിയിരുന്നത് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ എൻ.എസ്.നപ്പിനൈ ആരാണെന്നും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്പ്രിൻക്ലർ കേസിൽ വിജയം തങ്ങൾക്കെന്ന് സംസ്ഥാന സർക്കാരും പ്രതിപക്ഷവും ഒരുപോലെ അവകാശപ്പെടുമ്പോൾ മലയാളികൾ അന്വേഷിക്കുന്നത് ആരാണീ എൻ.എസ്.നപ്പിനൈ എന്നാണ്. സർക്കാരിനായി വാദം തുടങ്ങിയപ്പോഴാണ് മിക്ക മലയാളികളും ഇവരുടെ പേരു കേൾക്കുന്നതും വിവരങ്ങൾ അറിയാനായി ഗൂഗിളിൽ തിരയുന്നതും. സംസ്ഥാന സർക്കാർ തങ്ങളുടെ അഭിമാന പോരാട്ടത്തിൽ കളത്തിലിറക്കിയ എൻ.എസ്.നപ്പിനൈ ആരാണ് എന്നതറിയാനായിരുന്നു മലയാളികൾക്ക് താത്പര്യം. സുപ്രീം കോടതിയിലും മുംബൈ ഹൈക്കോടതിയിലും സൈബർ കേസുകളിൽ മാത്രം ഹാജരാകാറുള്ള നപ്പിനൈ സംസ്ഥാന ഐടി സെക്രട്ടറി എം.ശിവശങ്കറിന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ്.

കോടതിയിൽ കേരളത്തിനുവേണ്ടി ഹാജരാകുന്നത് ആദ്യമാണെങ്കിലും നപ്പിനൈ സംസ്ഥാന സർക്കാരിനു വേണ്ടി സംസാരിക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വർഷം കേരള സർക്കാരിന്റെ ഐടി ഉന്നത പഠന ഗവേഷണ സ്ഥാപനമായ ഐഐഐടിഎംകെയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബ്ലോക് ചെയിൻ ഉച്ചകോടിയിൽ മുഖ്യപ്രഭാഷകരിൽ ഒരാളായിരുന്നു. കഴിഞ്ഞ ഡിസംബറിൽ കൊച്ചി ഹയാത്തിലായിരുന്നു പരിപാടി. ബ്ലോക്ചെയിൻ നിയമങ്ങളും മാനദണ്ഡങ്ങളുമെല്ലാമായിരുന്നു അന്ന് മുഖ്യ പ്രസംഗവിഷയങ്ങൾ.

അഭിഭാഷകവൃത്തിയിൽ 27 വർഷത്തെ പ്രവർത്തന പരിചയം, സൈബർ നിയമത്തിന്റെ ഇഴകീറുന്നതിലുള്ള വൈദഗ്ധ്യം തുടങ്ങിയവയാകണം സർക്കാർ ഇവരെ ദൗത്യമേൽപിക്കാൻ കാരണം. സ്പ്രിൻക്ലർ കേസിൽ ഇവരുടെ വാദങ്ങൾ പ്രതിപക്ഷത്തിന്റെ മുനയുടയ്ക്കുമെന്ന പ്രതീക്ഷയാണ് സർക്കാരിനുള്ളത്. കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രജ്വല കേസിൽ സുപ്രീം കോടതിയുടെ അമിക്കസ് ക്യൂറിയായും കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമം, ഇന്റർനെറ്റിലൂടെയുള്ള ചൈൽഡ് പോൺ വ്യാപനം തുടങ്ങിയവ തടയുന്നതിനുള്ള മാർഗങ്ങൾ കണ്ടെത്താൻ സുപ്രീംകോടതി നിയോഗിച്ച സാങ്കേതിക സമിതിയിൽ അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കേന്ദ്ര സർക്കാരിനെതിരായി ജെകെഎസ് പുട്ടസ്വാമിയുടെ ആധാറിന്റെ ഭരണഘടനാസാധുതാ കേസിൽ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിലും ഇവർ ഹാജരായിട്ടുണ്ട്. ജുഡീഷ്യൽ പരിശീലനത്തിനായി സോഫ്ട്‍വെയർ പൈറസിയിൽ മാന്വൽ രചിച്ചിട്ടുള്ള നപ്പിനൈ ടെക്നോളജി ലോ ഫോറത്തിന്റെ സ്ഥാപക അംഗവുമാണ്. സൈബർ നിയമങ്ങളെ വിശകലനം ചെയ്യുന്ന ‘ടെക്നോളജി ലോ ഡീകോഡഡ്’ എന്ന പേരിൽ പുസ്തകം രചിച്ചിട്ടുണ്ട്. അഭിഭാഷകവൃത്തിയിൽ 27 വർഷത്തെ പ്രവർത്തന പരിചയം, സൈബർ നിയമങ്ങളെ കുറിച്ചുള്ള അഗാധമായ പാണ്ഡിത്യം ഈ കാരണങ്ങൾ കൊണ്ടുതന്നെയാണ് എൻ.എസ്.നപ്പിനൈ എന്ന അഭിഭാഷകയെ സ്പ്രിൻക്ളർ കേസ് ഏൽപ്പിക്കാൻ സർക്കാർ തയ്യാറായതിന് പ്രധാനകാരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP