1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
13
Thursday

അമേരിക്കയിൽ പഠനം പൂർത്തിയാക്കി ജെപി മോർഗൻ ബാങ്കിന്റെ വൈസ് പ്രസിഡന്റ് പദവി അലങ്കരിച്ച വനിത; ജോലി രാജിവെച്ച് ഇന്ത്യയിലെത്തി രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത് രാഹുൽ ഗാന്ധിക്കൊപ്പം യൂത്ത് ബ്രിഗേഡിൽ അംഗമായി; ബംഗാൾ തട്ടകമാക്കിയപ്പോൾ മമത ബാനർജിക്കൊപ്പം ചേർന്നു; ചാനൽ ചർച്ചയിൽ അർണാബിന്റെ അഹങ്കാരത്തിന് നടുവിരൽ ഉയർത്തിയ ധിക്കാരി! വിമാനത്താവളത്തിൽ പൊലീസുകാരിയുടെ ചെകിടച്ചത്തടിച്ച മുൻശുണ്ഠിക്കാരി എംഎൽഎ; ലോക്‌സഭയിലെ കന്നിപ്രസംഗത്തിൽ താരമായ മഹുവ മോയിത്രയുടെ കഥ

June 26, 2019 | 04:43 PM IST | Permalinkഅമേരിക്കയിൽ പഠനം പൂർത്തിയാക്കി ജെപി മോർഗൻ ബാങ്കിന്റെ വൈസ് പ്രസിഡന്റ് പദവി അലങ്കരിച്ച വനിത; ജോലി രാജിവെച്ച് ഇന്ത്യയിലെത്തി രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത് രാഹുൽ ഗാന്ധിക്കൊപ്പം യൂത്ത് ബ്രിഗേഡിൽ അംഗമായി; ബംഗാൾ തട്ടകമാക്കിയപ്പോൾ മമത ബാനർജിക്കൊപ്പം ചേർന്നു; ചാനൽ ചർച്ചയിൽ അർണാബിന്റെ അഹങ്കാരത്തിന് നടുവിരൽ ഉയർത്തിയ ധിക്കാരി! വിമാനത്താവളത്തിൽ പൊലീസുകാരിയുടെ ചെകിടച്ചത്തടിച്ച മുൻശുണ്ഠിക്കാരി എംഎൽഎ; ലോക്‌സഭയിലെ കന്നിപ്രസംഗത്തിൽ താരമായ മഹുവ മോയിത്രയുടെ കഥ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: 'സഭീ കാ ഖൂൻ ഹേ ശാമിൽ യഹാ കാ മിട്ടീ മേ.. കിസീ കാ ബാപ് കാ ഹിന്ദുസ്ഥാൻ തോഡീ ഹേ..'(എല്ലാ വിഭാഗം ജനങ്ങളുടേയും രക്തകണങ്ങൾ ഈ മണ്ണിലുണ്ട്, ആരുടേയും തന്തയുടെ സ്വകാര്യ സ്വത്തല്ല ഈ ഹിന്ദുസ്ഥാൻ)- പശ്ചിമ ബംഗാളിൽ നിന്നുള്ള തൃണമൂൽ കോൺഗ്രസിന്റെ യുവ എംപി മഹുവ മോയിത്രയുടെ പാർലമെന്റിലെ കന്നിപ്രസംഗത്തിലെ തീപ്പൊരി നിറഞ്ഞ വാക്കുകൾ ഇങ്ങനെയായിരുന്നു. മറുവശത്ത് ഭരണപക്ഷത്തിരിക്കുന്ന ബിജെപിയുടെ മുന്നൂറിലേറെ എംപിമാരുടെ മുഖത്തു നോക്കിയായിരുന്നു മഹുവയുടെ വാക്കുകൾ. പ്രതിപക്ഷത്ത് കക്ഷിഭേദമന്യേയുള്ള എംപിമാർ ഡെസ്‌ക്കിൽ അടിച്ച് ഈ എംപിയുടെ പ്രസംഗം പ്രോത്സാഹിപ്പിച്ചു. യുട്യൂബിലും വാട്‌സ് ആപ്പിലും ട്വിറ്ററിലും വൈറലാണ് മഹുവയുടെ പ്രസംഗം.

മലയാളം സൈബർ ലോകമാണ് മഹുവയെ താരമാക്കി കൊണ്ടു രംഗത്തുവന്നിരിക്കുന്നത്. തൃണമൂൽ കോൺഗ്രസ് എന്നാൽ മമത ബാനർജിയിൽ മാത്രമൊതുങ്ങുന്ന പാർട്ടിയെന്നാണ് പൊതുവേ അറിയപ്പെടുന്നത്. ഇതിനിടെയാണ് ചാട്ടുളി പോലുള്ള വാക്കുകൾ കൊണ്ട് ശ്രദ്ധ നേടി മഹുവ മോയിത്ര ആരാണെന്ന് തിരക്കിയും തുടങ്ങി. മികച്ച വിദ്യാഭ്യാസവും നല്ലൊരു കരിയറും കൈവശമുണ്ടായിട്ടും രാഷ്ട്രീയത്തിൽ ഇറങ്ങിയ വ്യക്തിത്വമാണ് മഹുവയുടേത്. മികച്ച രാഷ്ട്രീയ കാഴ്‌ച്ചപ്പാടു തന്നെയാണ് അവർക്കുള്ളത് എന്ന് ഒറ്റ പ്രസംഗത്തിലാണ് മഹുവ തെളിയിച്ചത്. ബംഗാളിലെ കൃഷ്ണനഗർ ലോക്സഭാ മണ്ഡലത്തെ പ്രതനിധീകരിക്കുന്ന എംപിയാണ് മഹുവ മോയിത്ര.

ഇന്ത്യൻ രാഷട്രീയത്തിലേക്ക് മഹുവയെ എത്തിച്ചതിൽ പ്രധാന പങ്കുള്ളത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കാണ്. ആലത്തൂർ എംപി രമ്യ ഹരിദാസിനെ പോലെ രാഹുലിന്റെ യൂത്ത് ബ്രിഗോഡിന്റെ ഭാഗമായാണ് മഹുവയും ഇന്ത്യൻ രാഷ്ട്രീയത്തിൽ എത്തിയത്. പിന്നീട് തൃണമൂൽ കോൺഗ്രസിലേക്ക് ചേക്കേറുകയായിരുന്നു. 2008ലാണ് ഇവർ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. അതിന് ശേഷം തുടർച്ചയായി പത്ത് വർഷത്തോളം രാ്ര്രഷ്ടീയത്തിൽ നിന്നാണ് അവർ എംപിയായി ഇപ്പോൾ തെരഞ്ഞെടുക്കപ്പെടുന്നത്. ബംഗാളിൽ യൂത്ത് കോൺഗ്രസിന്റെ ചുമതലക്കാരിയായാണ് അവർ ശോഭിച്ചത്. എന്നാൽ, രണ്ട് വർഷം കോൺഗ്രസിനൊപ്പം നിന്ന അവർ തുടർന്നുള്ള യാത്രക്ക് നല്ലത് ദീദിയുടെ പാർട്ടിയാണ് എന്ന് തിരിച്ചറിഞ്ഞ് 2010ൽ തൃണമൂൽ കോൺഗ്രസിനൊപ്പം ചേർന്നു.

രാഹുൽ ഗാന്ധി മഹുവയെ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചത് വെറുമൊരു വ്യക്തിയെ ആയിരുന്നില്ല. അമേരിക്കയിൽ ഉന്നത വിദ്യാഭ്യാസം നേടിയ മികച്ച ജോലിയുള്ള ഒരു ബിസിനസുകാരി യുവതിയെ ആയിരുന്നു. 1975 മെയിലാണ് മഹുവയുടെ ജനനം. പ്രാഥമിക വിദ്യാഭ്യാസം നേടിയതുകൊൽക്കത്തയിലായിരുന്നു. തുടർന്നുള്ള ഉന്നതപഠനം അമേരിക്കയിലായിരുന്നു. അമേരിക്കയിൽ എത്തിയ ശേഷം ശിഷ്ടം ജീവിതം അവിടെയെന്ന് ഉറപ്പിച്ച വിധത്തിലായിരുന്നു മഹുവ മോയിത്രയുടെ കുതിപ്പ്. മസാചുസെറ്റ്സ് കോളജിൽ നിന്ന് കണക്കും സാമ്പത്തിക ശാസ്ത്രവുംപഠിച്ചു. തുടർന്ന് അമേരിക്കയിലെ പ്രശസ്ത ബാങ്കായ ജെപി മോർഗനിൽ വൈസ് പ്രസിഡന്റ് പദവി വരെ അലങ്കരിച്ചു.

ഇങ്ങനെ തിളങ്ങുന്ന പ്രൊഫഷണുമായി നിൽക്കേയാണ് അവൽ ഇന്ത്യിയൽ എത്തിയത്. കോൺഗ്രസിൽ ചേർന്ന അവർ ചുരുങ്ങിയ സമയം കൊണ്ട് തന്നെ രാഹുൽ ബ്രിഗേഡിന്റെ ഭാഗമായി. രാഹുലിന്റെ ആം ആദ്മി കാ സിപായി പദ്ധതിയുടെ പ്രയോക്താവാകുകയും ചെയ്തു. പിന്നീടാണ് മമതയ്‌ക്കൊപ്പം ചേർന്നത്. 2010ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇവർ കൊൽക്കത്തയിൽ നിന്നും മത്സരിക്കുന്നത്. ആദ്യ അങ്കത്തിൽ തന്നെ വിജയിച്ച ഇവർ മമത ബാനർജിയുടെ അടുപ്പക്കാരിയായി. ദേശീയ ചാനലുകളിൽ തൃണമൂൺ കോൺഗ്രസിന്റെ മുഖമായി മാറിയത് മഹുവയായിരുന്നു. തീപ്പൊരി വാക്കുകളുമായും ചർച്ചകളുമായി മുന്നേറിയു മഹുവയോടെ ദേഷ്യവും പ്രശസ്തമാണ്.

മമത ബാനർജിയുടെ അനുയായി ആയ ഇവർ മുൻശുണ്ഠിയുടെ കാര്യത്തിലും മമതയോട് ചേർന്നു നിൽക്കും ഈ 44കാരി. മഹുവ മോയിത്ര പങ്കെടുത്ത ചാനൽ ചർച്ചകൾ എന്നും ചൂടൻ ചർച്ചകളായിരുന്നു. 2015ൽ നടന്ന ചാനൽ ചർച്ചയിൽ സംഘ്പരിവാർ അനുകൂലിയായ ടൈംസ് നൗ പത്രാധിപരായിരുന്ന അർണാബ് ഗോസ്വാമിയോട് ആക്ഷേപാർത്ഥത്തിൽ നടുവിരൽ ഉയർത്തിക്കാണിച്ച മഹുവയുടെ നടപടി ഏറെ ചർച്ചയായിരുന്നു. അർണാബിന്റെ പ്രകോപനം തുടർന്നപ്പോഴാണ് മഹുവ നടുവിരൽ ഉയർത്തിക്കാണിച്ചത്. ചാനൽ ചർച്ചയിലേക്കു ക്ഷണിക്കുകയും അവസരംനൽകാതെ തുടർച്ചായി ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കുകയും ചെയ്ത അർണാബിന്റെ നടപടിയിൽ പ്രതിഷേധിച്ചായിരുന്നു മഹുവ നടുവിരൽ ഉയർത്തിക്കാണിച്ചത്.

സിൽച്ചാർ വിമാനത്താവളത്തിൽ നടന്ന സംഭവവും മഹുവയെ വിവാദ നായികയാക്കിയിരുന്നു. അന്ന് പൊലീസുകാരിയെ മർദ്ദിച്ചതിന്റെ പേരിലായിരുന്നു അവർ വിവാദ നായികയായത്. ബംഗാളിൽ ബിജെപി വളർന്നു തുടങ്ങിയതോടെ അവരെ പ്രതിരോധിക്കാനും മുന്നിൽ നിന്നവരുടെ കൂട്ടത്തിൽ മഹുവ മോയിത്ര ഉണ്ടായിരുന്നു. പൗരന്മാരെ നിരീക്ഷിക്കുന്ന കേന്ദ്രസർക്കാരിന്റെ നീക്കം ചോദ്യംചെയ്ത് മഹുവ നൽകിയ ഹരജി സുപ്രിംകോടതിയുടെ പരിഗണനയിലാണ്. സമാനമായ നിരീക്ഷണങ്ങൾ നടത്താനും മഹുവ രംഗത്തുണ്ടായിരുന്നു. മാത്രമല്ല, തന്നെ അവഹേളിക്കുന്ന വിധത്തിൽ പ്രസ്താവന നടത്തിയവരോടും വിട്ടുവീഴ്‌ച്ചയില്ലാത്ത സമീപനമാണ് അവർ സ്വീകരിച്ചത്.

എംഎൽഎ ആയിരിക്കവേയാണ് മഹുവ ലോക്‌സഭയിലേക്ക് മത്സരിച്ചത്. ദേശീയതലത്തിൽ മമത ബാനർജിയുടെ തൃണമൂലിന് പ്രാധാന്യം വരുമെന്ന ഘട്ടത്തിലായിരുന്നു ഇവരും ലോക്‌സഭയിലേക്ക് മത്സരിച്ചത്. എന്നാൽ, ബിജെപി മൃഗീയ ഭൂരിപക്ഷത്തിൽ കേന്ദ്രത്തിൽ അധികാരത്തിൽ എത്തിയപ്പോൾ മഹുവയുടെ തട്ടകം ലോക്‌സഭ ആകുകയാണ്. ലോക്സഭയിലേക്ക് മൽസരിച്ച് രണ്ടരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അവർ വിജയിച്ചത്. ലോക്സഭയിൽ നടത്തിയ കന്നിപ്രസംഗത്തിൽ തന്നെ ഭരണപക്ഷത്തിന്റെ മുഖത്ത് നോക്കി ഇന്ത്യ ആരുടെയും അച്ഛന്റെ സ്വത്തല്ലെന്നും നിങ്ങൾ ഫാസിസ്റ്റുകളാണെന്നും പ്രഖ്യാപിച്ചുതോടെ അവർ താരമായി മാറുകയും ചെയ്തു.

രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയചർച്ചയിൽ പങ്കെടുത്ത് ഇന്നലെ നടത്തിയ പ്രസംഗമായിരുന്നു മഹുവയുടെ മാറ്റുകൂട്ടിയത്. ഇനി പാർലമെന്റിൽ തൃണമൂലിന്റെ മുഖമായി മാറുകയ മഹുവയായിരിക്കും എന്നകാര്യം ഉറപ്പാണ്. ഇന്നലെ നടത്തിയ പ്രസംഗത്തിൽ അക്കമിട്ടു നിരത്തി കൊണ്ടായിരുന്നു മഹുവയുടെ പ്രസംഗം. വിയോജിപ്പിന്റെ ശബ്ദമായിരിക്കും തന്റേതെന്ന് വെളിപ്പെടുത്തുകയാണ് ഈ ബംഗാളി തീപ്പൊരി. ഇന്ത്യ ഒരു ഫാസിസ്റ്റ് രാജ്യമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ആരോപിച്ച മഹുവ, അതിന്റെ ഏഴു കാരണങ്ങളും എണ്ണിയെണ്ണിപ്പറഞ്ഞത്. അത് ഇങ്ങനെയായിരുന്നു:

നമ്മുടെ രാഷ്ട്രഘടനക്കു തന്നെ ഭീഷണിയായി ഉയരുന്ന വിധത്തിലുള്ള അതിദേശീയത ഇവിടെ ശക്തമായി വേരോടിക്കൊണ്ടിരിക്കുന്നു എന്നായിരുന്നു അവരുടെ ഒന്നാമത്തെ പോയിന്റ്. അപരിചിതരെയും വിദേശികളെയും വെറുക്കുന്ന, ഉപരിപ്ലവും ഇടുങ്ങിയതുമായ ആ ചിന്താഗതി രാജ്യത്തെ വിഭജിക്കുന്നതാണ്, ഒന്നിപ്പിക്കുന്നതല്ല. അതിന്റെ ഫലമായാണ് ഭരണഘടന ഇന്ന് ഭീഷണി നേരിടുന്നത്. പൗരന്മാരെ അവരെ വീടുകളിൽ നിന്നു വലിച്ചുപുറത്തിട്ട് അവരെ വിദേശികളെന്നു മുദകുത്തുന്നു. കഴിഞ്ഞ 50 വർഷമായി ഇവിടെ ജീവിക്കുന്നവരോട് നിങ്ങൾ ഇന്ത്യക്കാർ തന്നെയാണെന്നതിന്റെ രേഖകൊണ്ടുവരൂവെന്ന് ആവശ്യപ്പെടുന്നു. ഏതുകോളജിൽ നിന്നാണ് ബിരുദമുള്ളതെന്നു തെളിയിക്കുന്ന രേഖകൊണ്ടുവരാൻ കഴിയാത്ത മന്ത്രിമാരുള്ള ഒരുരാജ്യത്താണ് ദരിദ്രജനവിഭാഗങ്ങൾ ഇന്ത്യക്കാരാണെന്നു തെളിയിക്കാൻ രേഖകൊണ്ടുവരണമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നത്.-അവർ പറഞ്ഞു.

ഭരണത്തിന്റെ എല്ലാതലത്തിലും മനുഷ്യാവകാശങ്ങൾക്ക് തെല്ലും വിലപോലും കൽപ്പിക്കപ്പെടാത്ത അവസ്ഥവന്നിരിക്കുന്നു എന്നതായിരുന്നു രണ്ടാമതായി അവർ ചൂണ്ടിക്കാട്ടിയ പോയിന്റ്. ഇക്കാര്യം ചൂണ്ടിക്കാട്ടാൻ മോദി സർക്കാർ അധികാരത്തിലേറിയ 2014 മുതൽ ഇതുവരെയുള്ള കാലയളവിൽ വിദ്വേഷത്തിന്റെയും വംശവെറുപ്പിന്റെയും പേരിലുള്ള ആക്രമണങ്ങൾ പെരുകിയ കാര്യം ആവർ സൂചിപ്പിച്ചു. ഇത് പത്തിരട്ടിവരെ വർധിച്ചു. 2017ൽ രാജസ്ഥാനിൽ ക്ഷീരകർഷകനായ പെഹ്ലു ഖാന്റെയും കഴിഞ്ഞദിവസം ഝാർഖണ്ഡിൽ തബ്റിസ് അൻസാരിയുടെയും കൊലകൾ ഉദാഹരണങ്ങളാണ്. ഈ പട്ടിക അവസാനിക്കുന്നില്ലെന്നുമായിരുന്നു മഹുവയുടെ വാക്കുകൾ.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മാധ്യമങ്ങളെ ബിജെപി വിലയ്ക്കെടുത്ത കാര്യമാണ് അവർ മൂന്നാമതായി ചൂണ്ടിക്കാട്ടിയത്. രാജ്യത്തെ ഏറ്റവും വലിയ അഞ്ചു മാധ്യമസ്ഥാപനങ്ങൾ നിയന്ത്രിക്കുന്നത് ഒരുവ്യക്തിയാണെന്ന് റിലയൻസിന്റെ സ്വാധീനം ചൂണ്ടിക്കാട്ടി മഹുവ വ്യക്തമാക്കി. ഭരണകക്ഷിയുടെ പ്രചാരണത്തിനു വേണ്ടിയാണ് ടെലിവിഷൻ ചാനലുകൾ പ്രവർത്തിക്കുന്നത്. പ്രതിപക്ഷകക്ഷികളെ കുറിച്ചുള്ള റിപ്പോർട്ടിങ് ഒട്ടുമില്ല താനും. മാധ്യമങ്ങളിൽ പരസ്യത്തിനുവേണ്ടി ചെലവാക്കിയ പണത്തിന്റെ കണക്ക് സർക്കാർ ഇവിടെ അവതരിപ്പിക്കട്ടെ. മാധ്യമങ്ങളിൽ വരുന്ന സർക്കാർ വിരുദ്ധ വാർത്തകൾ നിരീക്ഷിക്കാനും നിയന്ത്രിക്കാനുമാണ് 120ഓളം പേരെ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ജോലി ചെയ്യിക്കുന്നതു തന്നെ. സർക്കാരും ഭരണകക്ഷി അനുകൂലികളും വാട്സാപ്പിലൂടെയും ഫേസ്‌ബുക്കിലൂടെയും നുണകൾ പ്രചരിപ്പിക്കുകയാണ്. നുണകൾ തന്നെ വീണ്ടും വീണ്ടും പറഞ്ഞ് അവ സത്യമാണെന്നു വരുത്തിത്തീർക്കുകയാണ്. ഇതെല്ലാം രാഷ്ട്രഘടനയെ അപകടത്തിലാക്കുകയാണ്.- അവർ പറഞ്ഞു.

സൈന്യത്തെയും രാഷ്ട്രീയത്തിനായി ഉപയോഗിക്കുന്ന പ്രവണതയാണ് അവർ പിന്നീട് ചൂണ്ടിക്കാട്ടിയത്. അദൃശ്യരൂപത്തെ ശത്രുസ്ഥാനത്തുനിർത്തി രാജ്യസുരക്ഷയുടെ പേരിൽ പൗരന്മാരെ ഉപദ്രവിക്കുന്നു. സൈനികനേട്ടങ്ങൾ പോലും പലപ്പോഴും ഒരുവ്യക്തിയുടെ നേട്ടമായി പ്രചരിപ്പിക്കുന്നു. അതേസമയം ഭീകരാക്രമണങ്ങൾ വർധിക്കുന്നു. കശ്മീരിലെ ജവാന്മാരുടെ മരണത്തിൽ 106 മടങ്ങ് വർധനയാണുണ്ടായി- മഹുവ ചൂണ്ടിക്കാട്ടി.

ഒരു സർക്കാരും മതവും തമ്മിൽ ഇത്രമേൽ കൂടിപിണഞ്ഞു കിടക്കുന്നത് ഇതാദ്യമായാണ് എന്ന കാര്യമാണ് ഈ തൃണമൂൽ എംപി ചൂണ്ടിക്കാട്ടിയത്. പൗരത്വം എന്താണെന്നു ഞാൻ ഒരിക്കലൂടെ വിശദീകരണം നൽകണോ? എന്ന ചോദ്യവും അവർ ഉന്നിയിച്ചു. അസമിലെ പൗരത്വ രജിസ്റ്ററും കേന്ദ്രസർക്കാർ കൊണ്ടുവരുന്ന പൗരത്വബില്ലുമെല്ലാം ഒരൊറ്റ സമുദായത്തെ ലക്ഷ്യംവച്ചുമാത്രമാണ്. ഈ സമയത്തെല്ലാം അയോധ്യയിലെ രണ്ടേമുക്കാൽ ഏക്കർവരുന്ന സ്ഥലത്തെച്ചൊല്ലിയാണ് പാർലമെന്റംഗങ്ങളുടെ ആധി. എന്നാൽ, അതിനപ്പുറത്ത് ഇന്ത്യയുടെ ബാക്കി 812 ദശലക്ഷം ഏക്കർ ഉണ്ട്. അതും നിങ്ങളുടെ ചിന്താപരിധിയിൽ വരണമെന്ന കാര്യവും മഹുവ പറഞ്ഞു.

ബുദ്ധിജിവികളോടും കലാകാരന്മാരോടും പകവച്ചുപുലർത്തുന്നുവെന്നും സമീപനത്തിലേക്കും അവർ വിരൽചൂണ്ടി. എല്ലാ എതിർശബ്ദങ്ങളെയും അടിച്ചമർത്തുന്നു. വിയോജിപ്പിന്റെ സ്വരമുയർത്തൽ ഇന്ത്യയുടെ ആത്മാവിന്റെ ഭാഗമാണ്. വദ്യാഭ്യാസം, ശാസ്ത്രതചിന്ത എന്നിവയ്ക്കെല്ലാമുള്ള ഫണ്ട് വെട്ടിക്കുറയ്ക്കുന്നു. എല്ലാം ചെയ്തുകൊണ്ടിരിക്കുന്നത് ഇന്ത്യയെ കറുത്ത യുഗങ്ങളിലേക്കു കൊണ്ടുപോവാനാണ്. ഇലക്ടറൽ സംവിധാനത്തിൽനിന്ന് സ്വാതന്ത്ര്യം ചോർന്നുപോയത് ഫാസിസത്തിന്റെ അവസാനസൂചനയാണ്. പ്രധാന ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥലംമാറ്റി. തെരഞ്ഞെടുപ്പിന് ആഴ്ചകൾക്കുമുൻപ് ബംഗാളിലെ മുതിർന്ന ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. ലോക്സഭാ തെരഞ്ഞെടുപ്പിന് ആകെ ചെലവാക്കിയ 60,000 കോടി രൂപയിൽ 27,000 ഉം ചെലവഴിച്ചത് ബിജെപിയാണ്. എന്നാൽ, ആ പാർട്ടിക്കെതിരെ കമ്മിഷൻ ഒരന്വേഷണമോ നടപടിയോ എടുത്തില്ല.- മഹുവ പറഞ്ഞു.

അതനിടെ തന്റെ പ്രസംഗം തടസ്സപ്പെടുത്താൻ വേണ്ടി മുദ്രാവാക്യം വിളിച്ച ഭരണകക്ഷി അംഗങ്ങളെ മഹുവ പരിഹസിച്ചു. രാജഭക്തി കാണിക്കാൻ വേണ്ടിയാണ് ഈ മുദ്രാവാക്യങ്ങളെന്നും രാജ്യസ്നേഹം കാണിക്കാൻ വേണ്ടിയല്ലെന്നും അവർ തിരിച്ചടിച്ചു. അമേരിക്കയിലെ ഹോളോകോസ്റ്റ് സ്മാരകത്തിൽ 2017ൽ ഒരു പോസ്റ്റർ ഉണ്ടായിരുന്നെന്നും അതിൽ ഫാസിസത്തിന്റെ സൂചകങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുണ്ടെന്നും പറഞ്ഞാണ് അതിലെ ലക്ഷണങ്ങളുൾപ്പെടെ ഏഴെണ്ണം അവർ അക്കമിട്ടുനിരത്തിയത്. കുടുംബവാഴ്ചയുടെ പേരിലാണ് കോൺഗ്രസിനെ ബിജെപി ആക്രമിക്കുന്നത്. കോൺഗ്രസ് അത്തരത്തിലുള്ള 36 പേർക്ക് ഇത്തവണ ടിക്കറ്റ് നൽകിയപ്പോൾ ബിജെപി 31 പേർക്കു നൽകിയെന്നും അവർ ചൂണ്ടിക്കാട്ടി.

'സഭീ കാ ഖൂൻ ഹേ ശാമിൽ യഹാ കാ മിട്ടീ മേ.. കിസീ കാ ബാപ് കാ ഹിന്ദുസ്ഥാൻ തോഡീ ഹേ..' (എല്ലാ വിഭാഗം ജനങ്ങളുടേയും രക്തം ഈ മണ്ണിലുണ്ട്.. ആരുടേയും അച്ഛന്റെ സ്വത്തല്ല ഹിന്ദുസ്ഥാൻ) എന്ന കവിത ചൊല്ലിയാണ് പത്തുമിനിറ്റ് നീണ്ട തന്റെ പ്രസംഗം അവർ അവസാനിപ്പിച്ചത്. മഹുവയുടെ ഈ പ്രസംഗമാണ് സൈബർ ലോകത്ത് വൈറലായത്.

മറുനാടന്‍ ഡെസ്‌ക്‌    
മറുനാടന്‍ ഡെസ്‌ക്‌

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
ജോലിക്കായുള്ള അഭിമുഖത്തിനായി പുലർച്ചെ കൊച്ചിയിലെത്തി; ഉച്ചയ്ക്ക് രണ്ടുമണിയോടെ ഓട്ടോയിൽ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചപ്പോൾ മരിച്ച നിലയിൽ; ആശുപത്രിയിൽ എത്തിച്ചത് അമിതരക്തസ്രാവത്തെ തുടർന്ന്; ഒപ്പമുണ്ടായിരുന്ന യുവാവ് മുങ്ങിയെങ്കിലും മൊബൈൽ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പിടിയിൽ; എഴുപുന്ന സ്വദേശിനിയായ 19 കാരി സാന്ദ്രയുടെ മരണത്തിൽ ദുരൂഹത
കള്ളും കഞ്ചാവും ശീലമായ ആൽബിൻ വിഷം കലർത്തിയ ഐസ്‌ക്രീം തയ്യാറാക്കിയത് കുടുംബത്തെ മുഴുവൻ വകവരുത്താൻ തന്നെ; ദളിത് യുവതിയെ പ്രണയിച്ചതിലെ വീട്ടുകാരുടെ എതിർപ്പ് പകയായി; സഹോദരിയോട് മോശമായി പെരുമാറിയത് വീട്ടുകാരോട് പറയും എന്ന ഭയവും കൊലയ്ക്ക് കാരണമായി ; കാസർകോട് 16കാരിയുടെ മരണത്തിന് പിന്നിൽ സഹോദരൻ; എല്ലാ കുറ്റവും പൊലീസിനോട് ഏറ്റുപറഞ്ഞ് ആൽബിൻ; കുടുംബത്തെ മുഴുവൻ വകവരുത്താനൊരുങ്ങിയത് നന്തൻകോട്ടെ കേഡലിന് സമാനമായി
30 രൂപ പോക്കറ്റിലിട്ട് തോക്കെടുത്ത അയാൾക്ക് 30 വർഷത്തെ ക്രിമിനൽ ജീവിതത്തിന് ശേഷം ആസ്തി 30,000 കോടി; പതിനൊന്ന് ലക്ഷ്വറി കാറുകൾ; ഒരു പത്രത്തിന്റെ മുഴവൻ പേജിലും അച്ചടിച്ചാൽ ഒതുങ്ങാത്ത സ്വത്തു വിവരങ്ങൾ; തുളു ബ്രാഹ്മണിൽനിന്ന് അധോലോക നായകനിലേക്കും പിന്നീട് സാമൂഹിക പ്രവർത്തകനിലേക്കും; വേലക്കാർക്കു പോലും കൊടുത്തത് സ്ഥലവും മൂന്ന് ലക്ഷംരൂപയും; 'ദ ഗ്രേറ്റസ്റ്റ് ഗ്യാംഗ്സ്റ്റർ എവർ' എന്ന് സിനിമക്ക് അടിസ്ഥാനമായ മുത്തപ്പ റായ് വീണ്ടും വാർത്തകളിൽ നിറയുമ്പോൾ
ജസ്നയുള്ളത് ചെന്നൈയിലെ മതപഠന കേന്ദ്രത്തിലോ? നിർണായക കണ്ടെത്തൽ നടത്തിയത് പത്തനംതിട്ട എസ്‌പി കെജി സൈമൺ; രഹസ്യമാക്കി വയ്ക്കേണ്ട വിവരം പരസ്യമാക്കിയത് ക്രൈംബ്രാഞ്ച് ഡയറക്ടർ ടോമിൻ തച്ചങ്കരി; സൂചന കിട്ടിയിട്ടും ആളെ കണ്ടെത്താൻ കഴിയാതെ അന്വേഷണ സംഘം; റിട്ടയർമെന്റിന് മുമ്പായി കേസ് തെളിയിക്കുമെന്ന വാശിയിൽ കൂടത്തായി ഹീറോയും; ജസ്‌നയെ കാണാതായത് രണ്ടുവർഷം മുമ്പ് മുക്കൂട്ടുതറയിൽ നിന്ന്
സ്വർണ്ണക്കടത്തും തീവ്രവാദവും തമ്മിൽ ബന്ധിപ്പിക്കാൻ കഴിയുന്നില്ല; അന്വേഷണ ഏജൻസികൾക്ക് മുന്നിൽ പ്രതിസന്ധികൾ; കസ്റ്റംസിനെ അസ്വസ്ഥമാക്കിയത് എൻഐഎയുടെ വരവ്; തങ്ങളുടെ കൊക്കിൽ നിന്ന് കേസ് കസ്റ്റംസ് കൊത്തിക്കൊണ്ട് പോയതിൽ ഡിആർഐക്ക് അതൃപ്തി; സമ്മർദ്ദം മുറുകുന്നതിൽ എൻഐഎയ്ക്കും അസ്വസ്ഥത; ഡൽഹിയിൽ വാർ റൂം തുറന്നു എല്ലാം നിരീക്ഷിച്ച് അജിത് ഡോവലും; സ്വർണ്ണക്കടത്തിൽ എൻഐഎ എത്തി ഒരു മാസം കഴിയുമ്പോൾ
ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനെ തേടി യുവതി കൊല്ലത്തെത്തിയത് പാലക്കാട്ടു നിന്നും; വീട്ടിൽ കയറുന്നത് യുവാവിന്റെ മാതാപിതാക്കൾ വിലക്കിയപ്പോൾ പഞ്ചായത്ത് കിണറിന് അരികിൽ ഇരുന്നു നേരം വെളുപ്പിച്ച് കാമുകിയും കാമുകനും; ഭാര്യയും കുഞ്ഞുമുള്ള യുവാവ് സോഷ്യൽ മീഡിയയിലൂടെ പാലക്കാട്ടുകാരിയുടെ മനം കവർന്നത് ഒന്നര വർഷം മുമ്പ്: വീട്ടുകാർ കയ്യൊഴിഞ്ഞതോടെ യുവതിയെ തിരികെ ഏൽപ്പിക്കാൻ ഭർത്താവിന്റെ അടുത്തേക്ക് വെച്ചു പിടിച്ച് കാമുകിയും കാമുകനും
യുവതികളോട് അതീവതാത്പര്യവും സെക്‌സ് സൈറ്റുകളുടെ സ്ഥിരം സന്ദർശകനും; കൂട്ടായി മദ്യവും മയക്കുമരുന്നുകളും; കള്ളത്തരങ്ങൾ സഹോദരി കണ്ടുപിടിച്ചപ്പോൾ ഭീതിയായി; കുടുംബത്തെ ഇല്ലാതാക്കാൻ ഐസ്‌ക്രീമിൽ എലിവിഷം കലർത്തിയെന്ന് തെളിഞ്ഞത് ആന്മേരിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതോടെ; യുവാവിന്റെ മൊബൈലിൽ വിഷം തേടിയുള്ള അന്വേഷണങ്ങളും; കുടുംബത്തോട് കടുംകൈ കാട്ടാൻ ആൽബിനെ വഴിതെറ്റിച്ചത് സ്വത്ത്‌മോഹവും സുഖിച്ച് ജീവിക്കണമെന്ന ആഗ്രഹവും
വീട് എടുത്തത് തുണി മൊത്ത വ്യാപാരത്തിന്; വാട്‌സാപ്പ് ഗ്രൂപ്പിൽ ചിത്രമിട്ട് ഇടപാട് ഉറപ്പിക്കും; ആള് റെഡിയാണ്, പെൺകുട്ടി റെഡിയാണ്, പുതിയ ആളുണ്ട് തുടങ്ങിയ സന്ദേശങ്ങളിൽ വീണ് പണം അക്കൗണ്ടിലിട്ടാൽ വാടക വീട്ടിലേക്ക് കസ്റ്റമേഴ്‌സിനെ വിളിച്ചു വരുത്തും; വിവിധ ഇടങ്ങളിൽ നിന്ന് യുവതികളെ എത്തിച്ച് പണമുണ്ടാക്കി; കോവിഡുകാലത്ത് കച്ചവടം കൊഴുപ്പിച്ചത് ഓൺലൈൻ സംവിധാനങ്ങളിലൂടെ; വീണ്ടും വാണിഭ മാഫിയാ രാഞ്ജി കുടുങ്ങി; വെറ്റിലപ്പാറെ സിന്ധുവിനെ പൊലീസ് വീണ്ടും അകത്താക്കുമ്പോൾ
വാണിഭത്തിന് കരുത്തായത് വാട്‌സാപ്പ് ഗ്രൂപ്പു തന്നെ; അംഗങ്ങളിൽ ചിലർ പുറമേ ഉള്ളവർക്ക് സ്ത്രീകളെ എത്തിച്ചു കൊടുക്കാനുള്ള ഉപാധിയായും ഈ ഗ്രൂപ്പിനെ ഉപയോഗപ്പെടുത്തി; പിടിയാലയത് 18 വാണിഭ കേസുകളിൽ പ്രതിയായ സിന്ധു സുരേഷ്; ചാലക്കുടിയിലെ മോഡലിനെ വീഴ്‌ത്തിയ വാണിഭ രാജ്ഞി പിന്നെ പൊങ്ങിയതുകൊരട്ടിയിൽ; ഉന്നത ബന്ധങ്ങളുള്ള വെറ്റിലപ്പാറയിലെ സിന്ധു സുരേഷ് വീണ്ടും അകത്താകുമ്പോൾ
കാമം തീർക്കാൻ വൃദ്ധയിലും ഷാഫിയുടെ ക്രൂരത; കുതറിയോടാൻ ശ്രമിച്ച ഇരയെ വാ പൊത്തി പിടിച്ച് കസ്റ്റമർക്ക് കാഴ്ച വച്ച് ഓമനയുടെ ഇടപെടൽ; കണ്ടു വന്ന ഓമനയുടെ മകന് കലി കയറിയപ്പോൾ മൽപ്പിടുത്തവും ദേഹോപദ്രവും മൂലം തളർന്നുകിടന്ന വൃദ്ധയുടെ ജനനേന്ദ്രിയത്തിൽ കുത്തി കയറ്റിയത് കത്തിയും; മാറിടത്തിൽ തലങ്ങും വിലങ്ങും മുറിവേൽപ്പിച്ചതും വീട്ടിലെ അവിഹിതം കണ്ട് നിരാശനായ മനോജിന്റെ ക്രൂരത; കോലഞ്ചേരിയിലേത് 'നിർഭയ' മോഡൽ; ജീവനോട് മല്ലിട്ട് വയോധികയും; ഓമനയുടെ കുറ്റസമ്മതം ഞെട്ടിപ്പിക്കുന്നത്
ഭർത്താവിനോട് പോലും നീതി പുലർത്താത്ത, കള്ളം പറയുന്ന ഉത്തമനായ പുരുഷന്റെ മകൾ വിവാഹ മോചനം നേടാൻ പോകുന്നു......; കാരണം..... തെറ്റ് ചെയ്യാത്തവർ ആരും ഇല്ല എന്ന് ഭർത്താവിനോട് പറഞ്ഞതിനാൽ; മനോരമ വാർത്താ അവതാരകയ്ക്കെതിരെ സ്ത്രീ വിരുദ്ധത നിറച്ച് ദേശാഭിമാനിക്കാരന്റെ വ്യാജ ആരോപണ പോസ്റ്റ്; നിഷാ പുരുഷോത്തമനെതിരെ അതിക്രമം കാട്ടിയ സഖാവിനെതിരെ ഒരക്ഷരം മിണ്ടാതെ പത്രപ്രവർത്തക യൂണിയനും സ്ത്രീ സമത്വ വാദികളും; മനോരമ നിലപാട് കടുപ്പിച്ചപ്പോൾ പോസ്റ്റ് ഡിലീറ്റ് ചെയ്ത് തടിതപ്പൽ
സ്വയം മരണത്തിലേക്ക് പറന്നിറങ്ങിയപ്പോഴും മനസ്സാന്നിധ്യത്തോടെ കൂടെയുള്ളവരുടെ ജീവനുകൾ കാത്ത ക്യാപ്റ്റന് സല്യൂട്ട്! ഗിയർ ബോക്‌സിലെ തകരാർ തിരിച്ചറിഞ്ഞതോടെ ആകാശത്ത് വട്ടമിട്ട് പറന്ന് ഇന്ധനം പരമാവധി ഒഴിവാക്കി; സാങ്കേതിക തകരാർ തിരിച്ചറിഞ്ഞ് നിലത്തിറക്കൽ; മഴയിൽ തെന്നിമാറിയപ്പോഴും പറന്നുയരാത്തത് ജനവാസ കേന്ദ്രം മുന്നിലെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞ്; കരിപ്പൂരിൽ വൻ ദുരന്തം ഒഴിവാക്കിയത് യുദ്ധവിമാനങ്ങളെ അടക്കം നിയന്ത്രിച്ച ക്യാപ്ടൻ ഡിവി സാഥെ; വലിയ ദുരന്തം ഒഴിവാക്കിയത് ഈ മനക്കരുത്ത്
ഒറ്റയ്ക്ക് പോകാൻ ധൈര്യമില്ല; നേരോടെയുമല്ല.. നിർഭയവുമല്ല... നിരന്തരം മര്യാദകെട്ട്...! ഏഷ്യാനെറ്റിനെ കളിയാക്കി പോസ്റ്റ്; പാർട്ടി അടിമയെ പോലെ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പെരുമാറരുതെന്ന് വിനു വി ജോൺ; മര്യാദ കെട്ടവരുമായി കൂട്ടു വേണ്ടാന്നു വെക്കാനുള്ള സ്വാതന്ത്ര്യം കവർന്നെടുക്കാനുള്ള അധികാരം ഒരു ചാനൽ ജഡ്ജിക്കും ആരും നൽകിയിട്ടുമില്ല... കുഞ്ഞ് പോയി തരത്തിൽ കളിക്ക്...! പിഎം മനോജിന്റെ പരിഹാസത്തിൽ പത്രപ്രവർത്തക യൂണിയന് മൗനം; ചോദ്യം ചെയ്യലുകൾ മുഖ്യമന്ത്രിയെ അലോസരപ്പെടുത്തുമ്പോൾ
ഷാപ്പിലെ കറിവെപ്പുകാരനായി മണർകാടെത്തി; വട്ടിപ്പലിശക്കാരുടെ ഇടനിലക്കാരനായി ചുവടുമാറ്റം; നിസാര തുക കടം കൊടുത്ത് കോടികൾ മൂല്യമുള്ള വസ്തു വകകൾ തട്ടിയെടുത്ത് വളർന്ന് പന്തലിച്ചു; 20 ലക്ഷം രൂപയ്ക്ക് രണ്ടേ കാൽ മാസത്തേക്ക് പലിശയായി വാങ്ങിയത് ഒരു കോടി രൂപ; കൊള്ളപ്പലിശയ്ക്ക് അവതരിപ്പിച്ചത് പത്താംകളം എന്ന പലിശ രീതി; അച്ഛനെ കിഡ്‌നാപ്പ് ചെയ്ത് യുവതിയെ ധർമ്മ സങ്കടത്തിലാക്കി; മാലം സുരേഷ് ക്രൂരതയുടെ അവതാരം! മല്ലപ്പള്ളിയിലെ പ്രീതി മാത്യുവിനെ തകർത്തതും മണർകാട്ടെ ഷൈലോക്കിന്റെ ചതിക്കുഴി
ശ്രീകണ്ഠൻ നായരുടെ വിദേശയാത്രകൾക്ക് ഹൈക്കോടതിയുടെ വിലക്ക്; വ്യാജ വാർത്താ കേസിൽ അറസ്റ്റ് ചെയ്താൽ 50,000 രൂപ ബോണ്ടിൽ വിട്ടയയ്ക്കണം; ഇനി വ്യാജ വാർത്തകൾ സംപ്രക്ഷേണം ചെയ്താൽ ജാമ്യം റദ്ദാക്കും; മറ്റുള്ളവർക്ക് വഴികാട്ടേണ്ട ശ്രീകണ്ഠൻ നായർ കേട്ടുകേൾവി വാർത്തയാക്കരുതെന്ന് ഓർമ്മിപ്പിച്ച് 24 ചാനൽ മേധാവിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി; ശ്രീകണ്ഠൻ നായർ ഷോയിലെ കോവിഡിനെ കുറിച്ചുള്ള വ്യാജ വാർത്തയിലെ വിധിയിൽ നിറയുന്നത് വിമർശനങ്ങൾ മാത്രം
ലാവ് ലിൻ കേസ് , കമല ഇന്റർനാഷണൽ എക്‌സ്പോർട്ടിങ് കമ്പനി, തുടങ്ങി താങ്കൾ നടത്തിയ കോടികളുടെ പണമിടപാടുകളുടെ രേഖകൾ കത്തി നശിപ്പിക്കാൻ ഗുണ്ടകൾക്ക് നേതൃത്വം നൽകിയത് ഇപ്പോഴത്തെ മരുമകനായ മുഹമ്മദ് റിയാസ് ആയിരുന്നില്ലേ ...?ധാർഷ്ട്യം ഒട്ടും കൈവിടാതെ ഇനിയുമുറക്കെ പറയൂ പിണറായീ, ഞാൻ രാജി വെയ്ക്കില്ല... അങ്ങനെ പിണറായി എന്ന വിഴുപ്പ് ഭാണ്ഡം ലോകമാകെ ദുർഗന്ധം പരത്തട്ടെ; പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ക്രൈം നന്ദകുമാർ; പോസ്റ്റ് വൈറലാകുമ്പോൾ
വാവിട്ട വാക്കും കൈവിട്ട ഫേസ്‌ബുക്ക് പോസ്റ്റും; തെറിച്ചത് മാധ്യമപ്രവർത്തകന്റെ പണി; മാധ്യമങ്ങളോട് ചൂടായ മുഖ്യമന്ത്രിയെ വിമർശിച്ച് 'മിസ്റ്റർ പിണറായി' എന്ന് തുടങ്ങുന്ന പോസ്റ്റിട്ട 'കേരള വിഷൻ' ന്യൂസ് ഹെഡിന് കിട്ടിയത് വലിയ പണി; കടുത്ത സൈബർ ആക്രമണത്തിന് പിന്നാലെ പ്രജീഷിനെ ജോലിയിൽ നിന്ന് മാറ്റി നിർത്തി മാനേജ്‌മെന്റ്; ആകെ തകർന്നപ്പോൾ ജീവനൊടുക്കാനും മാധ്യമപ്രവർത്തകന്റെ ശ്രമം
മുന്നിൽ ചീറിപ്പാഞ്ഞത് പൃഥ്വിരാജിന്റെ ലംബോർഗിനി; തൊട്ടു പിന്നാലെ വിട്ടുകൊടുക്കാതെ അതിവേഗത്തിൽ ദുൽഖാർ സൽമാന്റെ പോർഷെ കാറും; കോട്ടയം - ഏറ്റുമാനൂർ - കൊച്ചി റൂട്ടിൽ മലയാളം താരങ്ങളുടെ മത്സരയോട്ടം; അമിതവേഗതയിലുള്ള ചീറിപ്പായൽ കണ്ട് അന്തംവിട്ട് ആരാധകർ; സോഷ്യൽ മീഡിയയിൽ വൈറലായെങ്കലും ട്രാഫിക് നിയമങ്ങൾ കാറ്റിൽപ്പറത്തിയ താരങ്ങളുടെ അമിത വേഗതക്കെതിരെ പൊലീസ് നടപടിയില്ലേ എന്ന ചോദ്യവും സജീവം
42-ാം നമ്പർ സ്യൂട്ട് റൂമിൽ നിന്ന് കാറ്റും വെളിച്ചവും കടക്കാത്ത മറ്റൊരു റൂമിലേക്ക് മാറ്റി; കുളിപ്പിക്കുന്നത് മൂന്നു മാസത്തിലൊരിക്കൽ; വിഐപികളും മെത്രാപ്പൊലീത്തമാരും വരുമ്പോൾ റൂമിൽ കൊണ്ടു വന്ന് സ്പ്രേ അടിക്കും; ഭക്ഷണം എത്തിക്കുന്നത് മൃതദേഹം കൊണ്ടു വരുന്ന ആംബുലൻസിൽ; മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ നേരിടുന്നതുകൊടിയ പീഡനമെന്ന് ഡ്രൈവർ എബിയുടെ വെളിപ്പെടുത്തൽ: മാർത്തോമ്മ മെത്രപ്പൊലീത്തയ്ക്ക് പരാതി നൽകിയത് ഫോട്ടോ സഹിതം
പ്ലസ് ടു കാലത്ത് അമേരിക്കയിൽ എത്തിയ നെവിൻ; കോട്ടയം രൂപതാ മാട്രിമോണി പരസ്യത്തിൽ വിവാഹം; സ്വഭാവ വൈകൃതമൊന്നും അറിയാതെ താലി കെട്ടിയതിന്റെ ദുരിതം മോനിപ്പിള്ളിക്കാരി അറിഞ്ഞത് യുഎസിലെത്തിയപ്പോൾ; രണ്ട് വയസ്സുള്ള കുട്ടി ബാലൻസ് തെറ്റി വീണാലും കിട്ടിയത് ക്രൂര മർദ്ദനം; ഭാര്യയെ തുരുതുരാ വെട്ടിയ ശേഷം കാറു കയറ്റി മരണം ഉറപ്പാക്കിയത് നിസാര കാരണങ്ങൾ കണ്ടെത്തി വഴക്കുണ്ടാക്കി രസിച്ച ഭർത്താവ്; ഫ്‌ളോറിഡയിൽ മെറിൻ ജോയിയെ കൊന്നത് സമാനതകളില്ലാത്ത ക്രൂര മനസ്സിന്റെ ഉടമ
ആൾക്കൂട്ടത്തിൽ ഒരു അന്യമത സ്ത്രീയെ നോട്ടമിട്ടാൽ രണ്ടോമൂന്നോ പേർ വലയം ചെയ്യും; പതുക്കെ മറ്റുള്ളവരും ചേരുന്നതോടെ കെണിയൊരുങ്ങുകയായി; അകത്തെ വൃത്തത്തിനുള്ളിലുള്ള പുരുഷന്മാർ ആദ്യം ആക്രമിക്കും; മതിയായവർ പുറകോട്ടു മാറി അടുത്ത വലയത്തിലുള്ളവർക്ക് കൈമാറും; മർദ്ദിച്ചും വസ്ത്രങ്ങൾ ചീന്തിയെറിഞ്ഞും കൂട്ട ബലാത്സംഗം; മിക്കവാറും സംഭവങ്ങളും പട്ടാപ്പകൽ നഗരമധ്യത്തിൽ; തഹാറുഷ് ജമായ് എന്ന ഇസ്ലാമിന്റെ പേരിൽ നടന്നിരുന്ന കൂട്ട മാനഭംഗ വിനോദത്തിന്റ കഥ
2016 ജൂലൈ 30ന് താലി കെട്ട്; ജന്മദിനവും വിവാഹ വാർഷികവും ഒരു ദിവസമായതും യാദൃശ്ചികം; ഭർത്താവിന്റെ ക്രൂരതകൾ ഭയന്ന് താമ്പയിലേക്ക് മാറാൻ ഒരുങ്ങുമ്പോൾ പദ്ധതിയിട്ടത് കൂട്ടുകാർക്കൊപ്പം അടിപൊളി ജന്മദിനാഘോഷം; രണ്ട് വയസ്സുള്ള മകളെ അച്ഛനും അമ്മയക്കുമൊപ്പം നിർത്തി ഫ്‌ളോറിഡയിലേക്ക് വിമാനം കയറിയത് സ്വന്തം കാലിൽ നിൽക്കണമെന്ന ദൃഡനിശ്ചയത്തിൽ; രക്തത്തിൽ കുളിച്ച് വേദനകൊണ്ട് പുളയുമ്പോഴും മെറിൻ ജോയ് അലറിക്കരഞ്ഞത് എനിക്കൊരു കുഞ്ഞുണ്ടെന്ന് പറഞ്ഞ്; മരങ്ങാട്ടിലെ വീട്ടിൽ പൊട്ടിക്കരച്ചിൽ മാത്രം
കാമം തീർക്കാൻ വൃദ്ധയിലും ഷാഫിയുടെ ക്രൂരത; കുതറിയോടാൻ ശ്രമിച്ച ഇരയെ വാ പൊത്തി പിടിച്ച് കസ്റ്റമർക്ക് കാഴ്ച വച്ച് ഓമനയുടെ ഇടപെടൽ; കണ്ടു വന്ന ഓമനയുടെ മകന് കലി കയറിയപ്പോൾ മൽപ്പിടുത്തവും ദേഹോപദ്രവും മൂലം തളർന്നുകിടന്ന വൃദ്ധയുടെ ജനനേന്ദ്രിയത്തിൽ കുത്തി കയറ്റിയത് കത്തിയും; മാറിടത്തിൽ തലങ്ങും വിലങ്ങും മുറിവേൽപ്പിച്ചതും വീട്ടിലെ അവിഹിതം കണ്ട് നിരാശനായ മനോജിന്റെ ക്രൂരത; കോലഞ്ചേരിയിലേത് 'നിർഭയ' മോഡൽ; ജീവനോട് മല്ലിട്ട് വയോധികയും; ഓമനയുടെ കുറ്റസമ്മതം ഞെട്ടിപ്പിക്കുന്നത്
പെറ്റമ്മയെ കാണാൻ 14 ദിവസത്തെ ക്വാറന്റൈൻ സ്വയം ഏറ്റെടുത്ത് അമ്മയുടെ പ്രസിഡന്റ്; ചെന്നൈയിൽ നിന്നും ഇന്നോവാ കാറിൽ കൊച്ചിയിലെത്തി നിരീക്ഷണകാലം ചിലവഴിക്കുന്നത് തന്റെ ഉടമസ്ഥതയിലുള്ള ട്രാവൻകൂർ കോർട്ട് ഹോട്ടലിൽ; രണ്ടാഴ്ചക്കുള്ളിൽ മലയാള സിനിമ വീണ്ടും ഉണർന്നെഴുന്നേൽക്കും; ദൃശ്യം രണ്ടാംഭാഗവും ഏഷ്യാനെറ്റ് ഓണം ഷോയും ലക്ഷ്യമിട്ട് മോഹൻലാൽ വീണ്ടും കൊച്ചിയിലെത്തി; സൂപ്പർ താരത്തിന്റെ ക്വാറന്റൈൻ വിവരം മറുനാടനോട് സ്ഥിരീകരിച്ച് ഇടവേള ബാബുവും
ഭാര്യ ചതിച്ചെന്നും മനംനൊന്തു കൊലയെന്നും നെവിന്റെ കുറ്റസമ്മതം; കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം ഇല്ലായിരുന്നതിനാൽ സെക്കൻഡ് ഡിഗ്രി കൊലക്കുറ്റമേ ചുമത്താകൂവെന്ന് വാദിച്ച് പരാജയപ്പെട്ട് പ്രതിയുടെ വക്കീൽ; കത്തിയുമായി എത്തിയതും 17 തവണ കുത്തിയതും കരുതിക്കൂട്ടിയുള്ള നരഹത്യക്ക് തെളിവെന്ന് പ്രോസിക്യൂഷൻ; കുത്തി വീഴ്‌ത്തിയ ശേഷം ശരീരത്തിലൂടെ കാർ ഓടിച്ചതും മരണം ഉറപ്പാക്കിയ ക്രൂര മനസ്സ്; നെവിനെതിരെ ഫസ്റ്റ് ഡിഗ്രി കൊലക്കുറ്റം; മെറിൻ യാത്രയായത് ഭർത്താവിനെതിരെ മരണ മൊഴി നൽകി
വിവാഹ ബന്ധം വേർപെടുത്തിയ ശേഷം യുവതി ഒരേ സമയം ലൈം​ഗിക ബന്ധം പുലർത്തിയിരുന്നത് മൂന്ന് പേരുമായി; മദ്യത്തിന്റെയും ലഹരിമരുന്നിന്റെയും അടിമയായിരുന്ന യുവതിക്ക് എന്നും ഹരമായിരുന്നത് ഡിജെ പാർട്ടികളും; കാമുകന്മാരിൽ ഒരാളെ മറ്റുള്ളവർ ക്രൂരമായി കൊലപ്പെടുത്തുമ്പോൾ ഉന്മാദ നൃത്തവും ദാഹമകറ്റാൻ നൽകിയത് മൂത്രവും; ഒടുവിൽ ശാശ്വതിക്കും കൂട്ടാളികൾക്കും വിനയായത് സ്വന്തം മകളുടെ മൊഴിയും