സുരേഷ് കൽമാഡിയുടെ അഴിമതിക്കെതിരെ പ്രതികരിച്ച് തുടക്കം; കെജ്രിവാളിന്റെ വിശ്വസ്തനായി രാഷ്ട്രീയത്തിൽ തിളങ്ങി മന്ത്രിയായി; രണ്ടു വർഷത്തിനുള്ളിൽ ആം ആദ്മിയോട് ഉടക്കി മന്ത്രിസ്ഥാനത്തു നിന്ന് പുറത്ത്; കൂറുമാറ്റത്തിന് നിയമസഭാ അംഗത്വം നഷ്ടമായതോടെ ബിജെപിയിൽ; തുടർന്ന് എംഎൽഎ സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും തോൽവി ഏറ്റുവാങ്ങി; ജാഫറാബാദിൽ മറ്റൊരു ഷാഹീൻ ബാഗ് ഉണ്ടാകാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപനം; കൊലവെറി പ്രസംഗങ്ങളിലൂടെ ഡൽഹിയുടെ ബാൽതാക്കറെ എന്ന് അറിയപ്പെടുന്ന കപിൽ മിശ്രയുടെ കഥ

മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: 'ജാഫറാബാദിലെയും ചാന്ദ്ബാഗിലെയും റോഡുകളിൽ നിന്ന് സമരക്കാരെ നീക്കാൻ, ഡൽഹി പൊലീസിന് ഞങ്ങൾ മൂന്നു ദിവസത്തെ സാവകാശം തരുന്നു. അതുകഴിഞ്ഞാൽ ഞങ്ങൾ ഇടപെടും. പിന്നെ ഞങ്ങൾ നിങ്ങൾ പറഞ്ഞാലും കേട്ടെന്നു വരില്ല.'- ഇത് കപിൽ മിശ്രയുടെ ആഹ്വാനമാണ്.ഡൽഹിയുടെ അഭിനവ ബാൽതാക്കറെ എന്ന് വിശേഷിപ്പിക്കപ്പെടുന്ന വാക്കുകൾകൊണ്ട് തീ തുപ്പുന്ന ബിജെപി നേതാവ്.
ഇദ്ദേഹത്തെ ചുറ്റിപ്പറ്റിയാണ് ഇന്ന് ന്യുഡൽഹി പുകയുന്നത്. സിഎഎ സമരത്തിന്റെ പേരിൽ ഏഴുപേർ കൊല്ലപ്പെടാനുണ്ടായ അക്രമങ്ങളുടെ സൂത്രധാരനെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്ന കപിൽ മിശ്രയുടെ ഭൂതകാലം പക്ഷേ മതേതര പാർട്ടിയായ ആം ആംദ്മിയിൽ ആയിരുന്നുവെന്നയാണ് ഏറെ കൗതുകകരം.
ഞായറാഴ്ച ദിവസം മുൻ എംഎൽഎയും ബിജെപി നേതാവുമായ കപിൽ മിശ്ര ഉത്തരപൂർവ ഡൽഹിയിലെ ജാഫറാബാദിൽ വെച്ച് പൗരത്വ പ്രതിഷേധ സമരങ്ങൾക്കെതിരായി ഒരു റാലി നടത്തി. അതിലേക്ക് സംഘടിച്ചെത്താൻ പൗരത്വ ബില്ലിനെ അനുകൂലിക്കുന്നവരോട് ആഹ്വാനം ചെയ്തു. റാലിയിൽ ഏറെ പ്രകോപനകരമായ പ്രസംഗം നടത്തി എന്ന് മാത്രല്ല അനേകായിരങ്ങൾ ഫോളോ ചെയ്യുന്ന തന്റെ ട്വിറ്റർ ഹാൻഡിലിൽ നിന്ന് ' ജാഫറാബാദിൽ മറ്റൊരു ഷാഹീൻ ബാഗ് ഉണ്ടാകാൻ അനുവദിച്ചുകൂടാ...' എന്ന് ഒരു ട്വീറ്റും ചെയ്തു. ആ റാലിക്കും ട്വീറ്റിനും പിന്നാലെ ജാഫറാബാഗിൽ പൗരത്വ പ്രതിഷേധങ്ങളെ എതിർക്കുന്നവർ സംഘടിച്ചു. അവരും ജാഫറാബാദിൽ പ്രതിഷേധിക്കുന്നവരും തമ്മിൽ സംഘർഷങ്ങൾ നടന്നു. കല്ലേറുണ്ടായി. ചില വാഹനങ്ങളും നശിപ്പിക്കപ്പെട്ടു.
ആദ്യം നടന്ന ഈ നേരിയ സംഘർഷത്തിന് ശേഷം കപിൽ മിശ്ര ഒരു ഭീഷണി കൂടി മുഴക്കി. 'ജാഫറാബാദിലെയും ചാന്ദ്ബാഗിലെയും റോഡുകളിൽ നിന്ന് സമരക്കാരെ നീക്കാൻ, ഡൽഹി പൊലീസിന് ഞങ്ങൾ മൂന്നു ദിവസത്തെ സാവകാശം തരുന്നു. അതുകഴിഞ്ഞാൽ ഞങ്ങൾ ഇടപെടും. പിന്നെ ഞങ്ങൾ നിങ്ങൾ പറഞ്ഞാലും കേട്ടെന്നു വരില്ല. 'അമേരിക്കൻ പ്രസിഡന്റ് ട്രംപ് വരികയാണ്, അതുകൊണ്ട് സമരങ്ങളോ പ്രതിഷേധങ്ങളോ നടത്തുന്നതിൽ നിന്ന് വിട്ടു നിൽക്കണം എന്നാവശ്യപെടുന്ന മിശ്രയുടെ മറ്റൊരു വീഡിയോയും വന്നു. ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന്റെ ബന്ദ് ആഹ്വാനം ഏറ്റെടുത്താണു ജാഫറാബാദ് മെട്രോ സ്റ്റേഷന് മുന്നിൽ സീലംപുരിൽ നിന്നു മൗജ്പൂരിലേക്കും യമുനാ വിഹാറിലേക്കും പോകുന്ന 66ാം നമ്പർ റോഡിൽ ഞായറാഴ്ച പുലർച്ചെ മുതൽ സ്ത്രീകൾ പ്രതിഷേധം ആരംഭിച്ചത്. ഇതിനിടെ ബിജെപി നേതാവ് കപിൽ മിശ്രയുടെ നേതൃത്വത്തിലുള്ള വലിയ സംഘം പൗരത്വ നിയമത്തെ അനുകൂലിച്ച് പ്രകടനം നടത്തിയതോടെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. കപിൽ മിശ്രയാണ് കലാപകാരികളെ ആക്രമിക്കാൻ ആഹ്വാനം ചെയതിരന്നു 'ദ പ്രിന്റ്'പോലുള്ള മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ഈ സംഘത്തിന്റെ കലാപശ്രമങ്ങളുടെ പരിണിതഫലമാണ് തിങ്കളാഴ്ച പൊലീസ് ഉദ്യോഗസ്ഥൻ അടക്കം അഞ്ചുപേർ കൊല്ലപ്പെടുന്നതിലും കടകളും വാഹനങ്ങളും അഗ്നിക്കിരയാക്കുന്നതിലേക്കും എത്തിയതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
കടുത്തവാക്കുകളും കൊലവിളിയുമാണ് മിശ്രയുടെ രീതി. അതുകൊണ്ടാണ് അദ്ദേഹത്തിന് ഡൽഹിയുടെ ബാൽതാക്കറേ എന്ന പേരും വീണത്. മിശ്രയുടെ കൈവട്ട വാക്കുകൾമൂലം മുമ്പും ഡൽഹിയിൽ സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ട്.
ആപ്പിൽനിന്ന് കാവിയിലേക്ക്
മുമ്പ് ഡൽഹിയിൽ നിന്ന് ബിജെപിക്ക് ഒരു മേയർ ഉണ്ടായിരുന്നു .പേര് അന്നപൂർണ മിശ്ര. അവരുടെ മകനാണ് 39 കാരനായ കപിൽ മിശ്ര. അച്ഛൻ രാമേശ്വർ മിശ്ര മുൻ സോഷ്യലിസ്റ്റ് നേതാവും ചിന്തകനും എഴുത്തുകാരനും ഒക്കെയാണ്. ഡൽഹി സ്കൂൾ ഓഫ് സോഷ്യൽ വർക്കിൽ നിന്ന് പഠിച്ചിറങ്ങിയ കപിൽ മിശ്ര ആദ്യം കൈവെച്ചത് നയപ്രചാരണ രംഗത്താണ്. ആംനെസ്റ്റി ഇന്റർനാഷണൽ, ഗ്രീൻ പീസ് തുടങ്ങിയവയുടെ നയരൂപീകരണ, പ്രചാരണ യജ്ഞങ്ങളിൽ കപിൽ മിശ്ര ഭാഗഭാക്കായിരുന്നു. രാഷ്ട്രീയത്തിൽ കപിൽ മിശ്രയുടെ സ്വരം ആദ്യം ഉയർന്നു വന്നത് സുരേഷ് കൽമാഡിക്ക് എതിരെയാണ്. 2010 -ലെ ഡൽഹി കോമൺവെൽത്ത് ഗെയിംസ് നടത്തിപ്പിൽ വ്യാപകമായ അഴിമതിയുണ്ടെന്ന പരാതി ആദ്യമായി ഉയർത്തിയവരിൽ ഒരാൾ കപിൽ മിശ്രയായിരുന്നു.
അന്ന് മിശ്ര, അന്നത്തെ ഇൻകം ടാക്സ് കമ്മീഷണർ ആയ അരവിന്ദ് കെജ്രിവാൾ ഐഎഎസ് നേതൃത്വം നൽകിയിരുന്ന ഇന്ത്യ എഗൈൻസ്റ്റ് കറപ്ഷൻ (കഅഇ)യോട് സഹകരിച്ചുകൊണ്ട് പ്രവർത്തിക്കുന്ന കാലം. 2012 -ൽ ആം ആദ്മി പാർട്ടി രൂപീകരിച്ച അന്നുതൊട്ടുതന്നെ പാർട്ടിയിലെ സജീവാംഗമായിരുന്നു കപിൽ മിശ്രയും. 2013 ആം ആദ്മി പാർട്ടിയുടെ തെരഞ്ഞെടുപ്പിലെ അഗ്നിപരീക്ഷയിൽ കപിൽ മിശ്രയ്ക്കും അവസരം കിട്ടി. കാരാവലിൽ നിന്ന് മത്സരിച്ച മിശ്ര പക്ഷേ, ബിജെപിയിലെ മോഹൻ സിങ് ബിഷ്റ്റിനോട് കേവലം 3000 -ൽ പരം വോട്ടുകൾക്ക് പരാജയം രുചിച്ചു. എന്നാൽ, അതുകൊണ്ട് തളരാതെ വീണ്ടും പ്രവർത്തനം തുടർന്ന കപിൽ മിശ്ര അതേ സീറ്റിൽ 2015 -ൽ തെരഞ്ഞെടുപ്പുണ്ടായപ്പോൾ ആഞ്ഞു വീശിയ ആം ആദ്മി പാർട്ടി തരംഗത്തിന്റെ ഒപ്പം, 44,000 വോട്ടുകൾക്ക് ജയിച്ചു കയറി. അന്ന് കെജ്രിവാളിന്റെ വിശ്വസ്തനായിരുന്ന കപിൽ മിശ്രയ്ക്ക് അദ്ദേഹം ജലം, ടൂറിസം, ഗുരുദ്വാര തെരഞ്ഞെടുപ്പ്, കല, സാംസ്കാരികം, ഭാഷ തുടങ്ങിയ പല വകുപ്പുകളുടെയും ചുമതല നൽകി. ഷീലാ ദീക്ഷിത്തിനെതിരായ വാട്ടർ ടാങ്കർ അഴിമതിക്കേസിലെ റിപ്പോർട്ട് തയ്യാറാക്കിയതും മിശ്രയുടെ കാർമികത്വത്തിൽ ആയിരുന്നു.
രണ്ടേരണ്ടു വർഷത്തിനുള്ളിൽ കാര്യങ്ങളൊക്കെ തലകീഴ്മേൽ മറിഞ്ഞു. ആം ആദ്മി പാർട്ടിയുടെ നേതൃത്വവുമായി കപിൽ മിശ്ര ഇടഞ്ഞു. മന്ത്രിസ്ഥാനത്തു നിന്ന് കെജ്രിവാൾ മിശ്രയെ നീക്കം ചെയ്തു. അതോടെ മിശ്ര പാർട്ടിക്കെതിരെ ഗുരുതരമായ പല ആരോപണങ്ങളും ഉന്നയിച്ചു. ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് രണ്ടുകോടി പണമായി നൽകുന്നത് താൻ നേരിട്ടുകണ്ടു എന്ന് കപിൽ മിശ്ര അന്ന് ആരോപിച്ചു. 2017 മെയ് ആറിന് കപിൽ മിശ്രയുടെ ആം ആദ്മി പാർട്ടി പ്രാഥമികാംഗത്വം തന്നെ റദ്ദാക്കപ്പെട്ടു. ആ ആരോപണത്തിൽ വസ്തുതയുള്ളതായി കണ്ടെത്താൻ ഡൽഹി ലോകായുക്തയ്ക്കോ, പിന്നീടുവന്ന സിബിഐക്കോ കഴിഞ്ഞില്ല. അതുകൊണ്ട് ആ ആരോപണം നിലനിന്നില്ല. കെജ്രിവാൾ കുറ്റവിമുക്തനാക്കപ്പെട്ടു. മെയ് 31 -ന് നിയമസഭയ്ക്കുള്ളിൽ വെച്ച് ചില ആപ്പ് എംഎൽഎമാർ ആക്രമിച്ചു എന്ന് കപിൽ മിശ്ര ആരോപിച്ചു. ആ സംഭവത്തിന് ശേഷം മിശ്രയും ബിജെപി അംഗങ്ങളുമായുള്ള അടുപ്പം ഏറെ വന്നു. ആം ആദ്മി പാർട്ടി പ്രതിനിധികളെ കടുത്ത ഭാഷയിൽ വിമർശിക്കുകയും, ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥികൾക്കെതിരെ പ്രചാരണം നടത്തുകയും ഒക്കെ ഉണ്ടായി. അതോടെ മിശ്രയ്ക്കെതിരെ കൂറുമാറ്റത്തിന്റെ പേരിൽ നടപടി വന്നു. 2019 ഓഗസ്റ്റ് 2 കപിൽ മിശ്രയുടെ നിയമസഭംഗത്വം റദ്ദാക്കപ്പെട്ടു. അടുത്ത ദിവസം തന്നെ താൻ ബിജെപിയിൽ ചേരുന്നതായി കപിൽ മിശ്ര പ്രഖ്യാപിച്ചു.
തുടർന്ന് വന്ന തെരഞ്ഞെടുപ്പിൽ മോഡൽ ടൗണിൽ നിന്ന് എംഎൽഎ സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും, മിശ്ര 11,000 വോട്ടുകൾക്ക് സിറ്റിങ് എംഎൽഎ അഖിലേഷ് പാതി ത്രിപാഠിയോട് തോറ്റു. ഈ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിൽ നിരന്തരം വർഗീയ പരാമർശങ്ങൾ ഉന്നയിക്കാൻ കപിൽ മിശ്ര യാതൊരു മടിയും കാണിച്ചില്ല. ഇത്തവണത്തെ തെരഞ്ഞെടുപ്പിനെ 'ഇന്ത്യ - പാക്കിസ്ഥാൻ പോരാട്ടം' എന്ന് വിശേഷിപ്പിച്ചത് കപിൽ മിശ്രയാണ്. ഷാഹീൻബാഗിനെപ്പറ്റിയും നിരവധി വർഗീയവെറി തുളുമ്പുന്ന പരാമർശങ്ങളും മിശ്ര ഉന്നയിച്ചു.'എട്ടാം തീയതി നടക്കാൻ പോകുന്നത് ഇന്ത്യ പാക്കിസ്ഥാൻ പോരാട്ടമാണ്. ഷാഹീൻബാഗിലും മറ്റു പല കുഞ്ഞുകുഞ്ഞു പോക്കറ്റുകളിലും ഇതിനകം തന്നെ പാക്കിസ്ഥാൻ നിഴഞ്ഞു കയറി സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ട്. ' എന്ന് കപിൽ മിശ്ര ട്വീറ്റ് ചെയ്തു അന്ന്. ട്വീറ്റ് വന്നു നിമിഷങ്ങൾക്കകം തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി ചെന്നു. കമ്മീഷൻ അദ്ദേഹത്തോട് ട്വീറ്റ് പിൻവലിക്കാൻ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രചാരണ ചട്ടം ലംഘിച്ചതിന് വിശദീകരണവും തേടി. എന്നാൽ, മിശ്രയുടെ വിശദീകരണം തൃപ്തികരമല്ല എന്ന് കണ്ടപ്പോൾ അന്ന് കമ്മീഷൻ 48 മണിക്കൂർ നേരത്തെ പ്രചാരണവിലക്കും മിശ്രക്ക് നൽകിയിരുന്നു.
പ്രകോപനപരമായ പരാമർശങ്ങൾ നടത്തി നാട്ടിൽ വർഗീയകലാപം അഴിച്ചുവിട്ടതിന് കപിൽ മിശ്രയ്ക്കെതിരെ എഫ്ഐആർ ഇട്ട് എത്രയും പെട്ടെന്ന് മിശ്രയെ അറസ്റ്റ് ചെയ്യണം എന്നാണ് ജാമിയ കോർഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനിടെ, പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് മൗനം തുടരുകയായിരുന്നു മുുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ഡൽഹിയിൽ സമാധാനവും ഐക്യവും നിലനിർത്തുന്നതിന് സഹായം ആവശ്യപ്പെട്ട് രംഗത്തുവന്നു. ഡൽഹിയിലെ ചില ഭാഗങ്ങൾ അസ്വസ്ഥജനകമാണെന്ന സങ്കടകരമായ വാർത്തകളാണ് പുറത്തുവരുന്നതെന്നും സമാധാനവും ഐക്യവും നിലനിർത്തുന്നുവെന്ന് ഉറപ്പാക്കാൻ ലെഫ്റ്റനന്റ് ഗവർണറോടും കേന്ദ്ര ആഭ്യന്തരമന്ത്രിയോടും അഭ്യർത്ഥിക്കുന്നതായും കെജ്രിവാൾ ട്വീറ്റ് ചെയ്തു.
Stories you may Like
- കപിൽ മിശ്രയ്ക്ക് വൈ കാറ്റഗറി സുരക്ഷ ഒരുക്കി കേന്ദ്രസർക്കാർ
- കപിൽ മിശ്രയുടെ പ്രസ്താവന അംഗീകരിക്കാൻ കഴിയില്ല; ഗൗതം ഗംഭീർ
- കെജ്രിവാളിനെതിരേയും പ്രതിഷേധമുയർത്തി ജാമിയാ സംഘടന; ഡൽഹിയിൽ കലാപം തുടരുമ്പോൾ
- വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കൾക്കെതിരെ കേസെടുക്കാനാകില്ലെന്ന് ഡൽഹി പൊലീസ്
- കലാപത്തിന് ആഹ്വാനം ചെയ്തതിന് നാല് ബിജെപി നേതാക്കൾക്കെതിരെ നടപടി
- TODAY
- LAST WEEK
- LAST MONTH
- പത്തനംതിട്ട സ്വദേശി ഒമാനിൽ തൂങ്ങി മരിച്ചു; കോന്നി സ്വദേശി പ്രശാന്ത് തമ്പി ആത്മഹത്യ ചെയ്തത് മരിക്കാൻ പോകുന്നു എന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട ശേഷം ജെസിബി കൈ ഉയർത്തി തൂങ്ങി
- റഫീഖ് ശല്യപ്പെടുത്തിയപ്പോൾ മകന്റെ അരയിലെ ബെൽറ്റ് അഴിച്ചെടുത്ത് അടിച്ചു യുവതി; ഓടിയപ്പോൾ ബഹളം കേട്ടെത്തിയ ഓട്ടോ ഡ്രൈവർമാരും നാട്ടുകാരും മർദ്ദിച്ചു; യുവതിക്ക് മുന്നിൽ എത്തിയപ്പോൾ കുഴഞ്ഞു വീണു; ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം; കാസർകോട്ടെ റഫീഖിന്റെ മരണം മർദനത്താലെങ്കിൽ കൊലക്കുറ്റത്തിന് കേസെടുക്കും
- റിസോർട്ടിലെ ടെന്റിൽ നിന്നും പുറത്തിറങ്ങിയ ഷഹാനയെ ആന ഓടിച്ചു വീഴ്ത്തി ആക്രമിച്ചു; ബഹളം കേട്ട് ബന്ധുക്കൾ ഓടി എത്തിയെങ്കിലും ആന ആക്രമണം തുടർന്നതോടെ സംഭവ സ്ഥലത്ത് തന്നെ മരണം: ഇന്നലെ വയനാട്ടിൽ കാട്ടാനയുടെ കുത്തേറ്റ് മരിച്ചത് ദാറു നുജൂം കോളജിലെ സൈക്കോളജി വിഭാഗം മേധാവി
- ക്രൂരമായി മർദ്ദിച്ചത് സുഹൃത്ത് കഞ്ചാവ് ഉപയോഗിക്കുന്ന വിവരം സഹോദരിയോട് പറഞ്ഞതിന്; സഹോദരി വാശി പിടിച്ചതു കൊണ്ടാണ് വിവരം പറഞ്ഞതെന്ന് മർദ്ദനമേറ്റ 17കാരൻ മറുനാടനോട്; സിനിമകളിൽ കാണുന്ന പോലെയായിരുന്നു മർദ്ദനം; കരുതികൂട്ടി കൊണ്ടുപോയി മർദ്ദിച്ചത് അസറ്റ് ഹോംസിന്റെ ഉപയോഗ ശൂന്യമായ കെട്ടിടത്തിൽ വെച്ച്
- യുട്യൂബ് നോക്കി കെണിയൊരുക്കി; പതിനഞ്ചാം ദിവസം പുള്ളിപ്പുലി അകപ്പെട്ടു; തൊലിയുരിച്ച് നഖവുമെടുത്തതോടെ ഇറച്ചി സൂപ്പർ ടേസ്റ്റെന്ന് വിനോദ്; അഞ്ചായി വീതം വച്ചു പാകം ചെയ്ത് ഭക്ഷണമാക്കി; കറിവച്ച് കഴിച്ചവർ ഇനി അഴിയെണ്ണും; പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ വനംവകുപ്പ്
- 'വ്യക്തിപരമായ ഈ ബാധ്യത എന്നും സ്നേഹത്തോടെ ജീവിക്കുന്ന ഞങ്ങളുടെ കുടുംബം പരിഹരിക്കേണ്ടതാണ്'; കടം തീർക്കാൻ ഒരാളും, ഒരു സ്ഥലത്തും ഒരു സാമ്പത്തിക സമാഹരണവും നടത്തരുത്'; അഭ്യർത്ഥനയുമായി കോൺഗ്രസ് നേതാവ് സി ആർ മഹേഷ്
- കാമുകന്റെ കുഞ്ഞ് തന്റെ വയറ്റിലുണ്ട്; സ്വപ്നമായ സിവിൽ സർവ്വീസ് പരീക്ഷ എഴുതിയെടുക്കാൻ ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചതെന്ന വിചിത്ര വാദം; ഒളിച്ചോട്ടം കാമുകനായ സഞ്ചു പഠിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തതിനാൽ; ആൻസിയും 19-ാകരനും അഴിക്കുള്ളിൽ; റിംസിയുടെ സഹോദരി വീണ്ടും ചർച്ചകളിൽ നിറയുമ്പോൾ
- കൊടുക്കൂ, ജയസൂര്യക്ക് ഒരു ദേശീയ പുരസ്ക്കാരം! മുഴു കുടിയനായി മലയാളത്തിന്റെ പ്രിയപ്പെട്ട നടന്റെ പരകായ പ്രവേശം; 'ക്യാപ്റ്റനോളം' എത്തില്ലെങ്കിലും പ്രജേഷ് സെന്നിന്റെ 'വെള്ളം' ഒരു ഫീൽഗുഡ് മൂവി; മഹാമാരിക്കാലത്തെ നീണ്ട അടച്ചിടലിനുശേഷമുള്ള ആദ്യ മലയാള ചിത്രം ആരേയും തിയേറ്ററിൽ നിരാശരാക്കില്ല
- ഡിമെൻഷ്യ ബാധിച്ച് ഓർമ്മ നഷ്ടപ്പെടാറായി കഴിയുന്ന 69കാരി കോടതിയെ സമീപിച്ചത് ലൈംഗിക ബന്ധം നടത്താൻ അവസരം ചോദിച്ച്; സ്ത്രീ താമസിക്കുന്ന നഴ്സിങ് ഹോമിൽ സന്നദ്ധരുണ്ടെങ്കിൽ സൗകര്യം ഒരുക്കി കൊടുക്കാൻ കോടതി ഉത്തരവ്
- പോൾ ദിനകരന്റെ സ്ഥാപനങ്ങളിലെ റെയ്ഡിൽ കണ്ടെത്തിയത് കണക്കിൽപ്പെടാത്ത 120 കോടി രൂപയും 4.5 കിലോ സ്വർണവും; ചട്ടങ്ങൾ ലംഘിച്ചും നേരിട്ടു വിദേശനിക്ഷേപം സ്വീകരിച്ചു; ഇസ്രയേൽ, സിംഗപ്പൂർ, ബ്രിട്ടൻ, യുഎസ് തുടങ്ങി 12 രാജ്യങ്ങളിൽ വിവിധ കമ്പനികളും ഇരുനൂറിലേറെ ബാങ്ക് അക്കൗണ്ടുകളും; പോൾ ദിനകറിന് 5000 കോടിയുടെ സ്വത്തുണ്ടെന്ന നിഗമനത്തിൽ ആദായ നികുതി വകുപ്പ്
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- അഡ്ജസ്റ്റുമെന്റുകൾ വേണ്ടി വരുന്നതിനാൽ സൗഹൃദ പിരിയൽ; വേർപിരിഞ്ഞാലും ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ഒന്നിച്ചു കഴിയും; കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തത്തോടെ നടത്തും; പിരിഞ്ഞതും ആഘോഷിക്കാൻ സുഹൃത്തുക്കൾക്കായി പാർട്ടി നടത്തും; രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേർപിരിഞ്ഞു
- വാട്സാപ്പ് കൂട്ടായ്മയിലെ പരിചയം പ്രണയമായപ്പോൾ 19 കാരനൊപ്പം 24 കാരി കൊല്ലത്ത് നിന്ന് ഒളിച്ചോടിയത് നാല് നാൾ മുമ്പ്; യുവാവിനെ പരിചയപ്പെട്ടത് സഹോദരി റംസിക്കായി രൂപീകരിച്ച വാട്സാപ്പ് കൂട്ടായ്മയിൽ; കേസെടുത്തത് എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങിയപ്പോൾ; അൻസിയെയും അഖിലിനെയും മൂവാറ്റുപുഴയിൽ നിന്ന് പിടികൂടി
- മുട്ട വിൽപ്പനയ്ക്ക് എത്തി പ്ലസ് ടുക്കാരിയെ പ്രണയത്തിൽ വീഴ്ത്തി; നിസ്സാര കാര്യങ്ങൾ ദേഷ്യം തുടങ്ങിയപ്പോൾ ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ച് പെൺകുട്ടിയും; ഗുണ്ടകളുമായെത്തി ഭീഷണിയിൽ താലി കെട്ട്; പണിക്കു പോകാതെ ഭാര്യവീട്ടിൽ ഗെയിം കളി; തൈക്കുടത്തെ വില്ലന് 19 വയസ്സു മാത്രം; അങ്കമാലിക്കാരൻ കൈതാരത്ത് പ്രിൻസ് അരുണിന്റെ കഥ
- എംബിബിഎസ് ഒന്നാം വർഷം ഹോസ്റ്റൽ മുറിയിൽ ഇരിക്കുമ്പോൾ ഓർക്കാപ്പുറത്തൊരു മഴ; ബാൽക്കണിയിലെ അയയിൽ നിന്ന് തുണി വലിച്ചെടുത്തപ്പോഴേക്കും തെന്നി താഴേക്ക്; നെഞ്ചിന് കീഴ്പോട്ട് തളർന്നെങ്കിലും മരിയ എല്ലാം എടുത്തത് സ്പോർട്സ്മാൻ സ്പിരിറ്റോടെ; എംഡി എടുക്കുന്നതിന് ഒരുങ്ങുന്ന മരിയയുടെ കഥ വായിച്ചാൽ കൊടുക്കും ഒരുബിഗ് സല്യൂട്ട്
- വീടുതരാം.. ടിവിയും ഫ്രിഡ്ജും വാങ്ങിത്തരാം..ഷാർജയിലേക്ക് കൊണ്ടുപോകാം എന്ന് വാഗ്ദാനം; എൻജോയ് ചെയ്തിട്ട് ഒരു മണിക്കൂറിനകം തിരികെ വീട്ടിലെത്തിക്കാമെന്നും ഫോണിൽ; കർണ്ണാടക സകലേഷ്പുരത്ത് യുവതിയുടെ വീട്ടിലെത്തിയ ഷാർജ കെഎംസിസി വൈസ് പ്രസിഡന്റിന് യുവാക്കളുടെ ക്രൂരമർദ്ദനം; വീഡിയോ വൈറൽ
- കാമുകന്റെ കുഞ്ഞ് തന്റെ വയറ്റിലുണ്ട്; സ്വപ്നമായ സിവിൽ സർവ്വീസ് പരീക്ഷ എഴുതിയെടുക്കാൻ ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചതെന്ന വിചിത്ര വാദം; ഒളിച്ചോട്ടം കാമുകനായ സഞ്ചു പഠിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തതിനാൽ; ആൻസിയും 19-ാകരനും അഴിക്കുള്ളിൽ; റിംസിയുടെ സഹോദരി വീണ്ടും ചർച്ചകളിൽ നിറയുമ്പോൾ
- 'ജാവദേക്കർ യൂസ്ലെസ്, സ്മൃതി ഇറാനി നല്ല സുഹൃത്ത്'; അരുൺ ജെയറ്റ്ലി മരിക്കാത്തതിൽ അസ്വസ്ഥത; പുൽവാമയിൽ 'ആഹ്ലാദം'; ബാലേക്കോട്ടും ആർട്ടിക്കിൾ 370ഉം മൂൻകൂട്ടി അറിയുന്നു; വിവാദ ചാറ്റിലെ എ കെ അമിത് ഷായോ; രാജ്യരഹസ്യം വരെ ചോർത്തിയ അർണാബിന്റെ വാട്സാപ്പ് ചാറ്റിൽ ഇന്ത്യ നടുങ്ങുമ്പോൾ
- തിരുതയ്ക്കൊപ്പം റോമിലെ ബന്ധങ്ങൾ; അമ്മയെ ശുശ്രൂഷിക്കുന്ന നേഴ്സിന്റെ ബന്ധുവിന് സോണിയ സ്വാതന്ത്ര്യം അനുവദിച്ചത് സഹോദര തുല്യനായി; ഇനി എല്ലാം പഴങ്കഥ; വിലപേശൽ അനുവദിക്കില്ല; കെവി തോമസിന് എന്തെങ്കിലും കിട്ടുക ഹൈക്കമാണ്ടിനെ അംഗീകരിച്ചാൽ മാത്രം; കൊച്ചിയിലെ മാഷിനെ തളയ്ക്കാനുള്ള ഗ്രുപ്പ് മാനേജർമാരുടെ തന്ത്രം ജയിക്കുമ്പോൾ
- ഇസ്ലാമിലെ അടുക്കളകളും ഒട്ടും ഭേദമല്ല; മഹത്തായ ഭാരതീയ അടുക്കള എന്നാൽ നായർ തറവാടുകളിലെ അടുക്കളകൾ മാത്രമാണോ; ഞങ്ങളെയെന്താ തവിട് കൊടുത്ത് വാങ്ങിയതാണോ; നവമാധ്യമങ്ങളിൽ വൈറലായ ഒരു കുറിപ്പ് ഇങ്ങനെ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്