Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202029Sunday

ഈച്ച കടക്കാതെ സുരക്ഷയൊക്കെ അമേരിക്കയുടെ വെറും ഗീർവാണം; കൊമേഡിയൻ ബൊറാറ്റ് സച്ച തന്റെ മകളെന്ന് പറഞ്ഞു അയച്ച മോഡൽ വൈറ്റ് ഹൗസിൽ കയറി സകലടത്തും കറങ്ങി നടന്നു; ട്രംപിന്റെ മകനുമായി കൂടിക്കാഴ്‌ച്ച നടത്തി; സുരക്ഷാ വീഴ്‌ച്ചയിൽ നാണംകെട്ട് ലോക പൊലീസ്

ഈച്ച കടക്കാതെ സുരക്ഷയൊക്കെ അമേരിക്കയുടെ വെറും ഗീർവാണം; കൊമേഡിയൻ ബൊറാറ്റ് സച്ച തന്റെ മകളെന്ന് പറഞ്ഞു അയച്ച മോഡൽ വൈറ്റ് ഹൗസിൽ കയറി സകലടത്തും കറങ്ങി നടന്നു; ട്രംപിന്റെ മകനുമായി കൂടിക്കാഴ്‌ച്ച നടത്തി; സുരക്ഷാ വീഴ്‌ച്ചയിൽ നാണംകെട്ട് ലോക പൊലീസ്

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: പുതിയ ബൊറാറ്റ് സിനിമയിൽ കൊമേഡിയൻ സച്ചാ ബാരോൺ കോഹെന്റെ മകളായി അഭിനയിക്കുന്ന നടിക്ക് കഴിഞ്ഞമാസം വൈറ്റ്ഹൗസിലേക്ക് പ്രവേശനം ലഭിച്ചു. ഓവൽ ഓഫീസിൽ നിന്നും പത്രസമ്മേളനം നടക്കുന്ന ഹോൾ വരേയും വൈറ്റ്ഹൗസിന്റെ വടക്കുഭാഗത്തെ മുറ്റത്തും എല്ലാം കറങ്ങിനടന്നു അവർ. ചിത്രം റിലീസ് ആയതിന് മണിക്കൂറുകൾ മാത്രം കഴിഞ്ഞപ്പോൾ വീഡീയോ ഫൂട്ടേജ് സഹിതം കൊമേഡിയൻ തന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. ഇതിൽ ട്രംപിന്റെ അഭിഭാഷകൻ റൂഡി ഗിലിയാനി, ഹോട്ടൽ മുറിക്കുള്ളിൽ ഒരു പെൺകുട്ടിയോടൊപ്പം ഇരിക്കുന്ന വീഡിയോയും ഉണ്ടായിരുന്നു. ഇത് ഒരു തേൻ കെണിയായിരുന്നു എന്നാണ് കോഹൻ അവകാശപ്പെട്ടത്.

നടി വൈറ്റ്ഹൗസിൽ പ്രവേശിച്ചതിനെസുരക്ഷാ വീഴ്‌ച്ച എന്ന നിലയിലാണ് കൊമേഡിയൻ ട്വീറ്റ് ചെയ്തത്. തന്റെ ഓഫീസിലേക്കു പരിപാടികളിലേക്കും എത്തിച്ചേരുന്നവർ ആരെല്ലാം എന്ന കാര്യത്തിൽ ട്രപിന് അതീവ ശ്രദ്ധയുണ്ട്. കോവിഡ് പരിശോധനയുടെ ആവശ്യമില്ല എന്നായിരുന്നു ട്വീറ്റ്.സിനിമയിൽ ബൊറാറ്റിന്റെ മകളായ ടുട്ടർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബൾഗേറിയൻ നടി മാരാ ബക്കലോവയുമായി ഒ എ എൻ പ്രതിനിധി റിയോൺ നടത്തിയ ഇന്റർവ്യുവിന്റെ ഫൂട്ടേജും അദ്ദേഹം നൽകിയിരുന്നു.

വളരെ യാഥാസ്ഥിതികരായ ന്യുസ് നെറ്റ് വർക്കായ ഒ എ എന്നിനെ അമേരിക്കയുടെ വാർത്തകളുടെ ഏറ്റവും കഠിനമായ സ്രോതസ്സ് എന്നാണ് ബൊറാറ്റ് കളിയാക്കുന്നത്. ബിഡനും കുടുംബവും ഉക്രെയിനിൽ നടത്തിയ പല കുറ്റകൃത്യങ്ങളുംവെളിച്ചത്തു കൊണ്ടുവന്ന ചാനൽ എന്നും അദ്ദേഹം ഇവരെ വിശേഷിപ്പിക്കുന്നു. ഫെബ്രുവരി മാസത്തിൽ ഫീനിക്സിൽ നിന്നുള്ള അണികൾക്ക് സ്വീകരണം നൽകിയ വേളയിൽ ഈ നടി വൈറ്റ്ഹൗസിൽ ഉണ്ടായിരുന്നു. അതുപോലെ ഇതേ മാസം മറ്റൊരു അവസരത്തിൽ സി പി എ സി കൺസർവേറ്റീവ് കോൺഫറൻസ് വേളയിൽ ട്രംപിന്റെ മകനുമായി ഹസ്തദാനം നടത്തുന്നുമുണ്ട്.

ഈ അവസരത്തിൽ ഇരുണ്ടനിറക്കാരിയായ ബാക്കലോവ പിന്നീട് സ്വർണ്ണവർണ്ണ മുള്ള മുടിയുമായി സെപ്റ്റംബറിലാണ് വൈറ്റ്ഹൗസ് സന്ദർശനം നടത്തുന്നത്. ഇത് ഗിലിയാനിയെ ഹണി ട്രാപ്പിൽ കുടുക്കിയതിന് ശേഷം രണ്ടു മാസം കഴിഞ്ഞായിരുന്നു. ഇവരും ട്രംപിന്റെ കുടുംബാംഗങ്ങളു ഒത്തുള്ള ചിത്രങ്ങളും വീഡിയോകളും ട്വീറ്ററിലാണ് റിലീസ് ചെയ്തിരിക്കുന്നത്. ഇവയൊന്നും സിനിമയിലെ രംഗങ്ങൾ അല്ലതാനും. അതായത് ബാരോൺ കോഹന്റെ കൈവശം ഇനിയും പല സ്ഫോടനാത്മകമായ വിവരങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്.

ഉയർന്ന സുരക്ഷയുള്ള എക്സിക്യുട്ടിവ് മാൻഷൻ വരെ ഒരു നടിക്ക്, അതും ബൾഗേറിയൻ നടിക്ക്, എങ്ങനെ പോകാൻ ആയി എന്നത് ഗൗരവമുള്ള ഒരു ചോദ്യം തന്നെയാണ്. പല കോണുകളിൽ നിന്നും ഈ ചോദ്യം ഉയരുന്നുണ്ടെങ്കിലും ഇതിനെ കുറിച്ച് ഇതുവരെ വൈറ്റ്ഹൗസ് വൃത്തങ്ങൾപ്രതികരിച്ചിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP