Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

'പറക്കുന്ന ശവപ്പെട്ടി'യെന്നും എഫ് 16 നേക്കാൾ അറുപഴഞ്ചനെന്നും പരിഹസിക്കുന്നവർ കണ്ണുതുറക്കട്ടെ! ബുധനാഴ്ച പുലർച്ചെ നിയന്ത്രണരേഖയിലൂടെ പത്തോളം പാക് എഫ്-16നുകൾ പാഞ്ഞടുത്തപ്പോൾ ആകാശത്ത് തടുത്തുനിർത്തിയത് മിഗ് 21 ബൈസൺ തന്നെ; പൊരുതി വീഴും മുമ്പ് അഭിനന്ദൻ വർത്തമൻ തൊടുത്ത മിസൈലിൽ തകർന്നുവീണതും എഫ്-16; ടെക്‌നോളജിയിൽ ആർക്കും പിമ്പിലല്ല 56 കാരനായ മിഗ് 21 എന്നുതെളിഞ്ഞതും ബുധനാഴ്ച തന്നെ

'പറക്കുന്ന ശവപ്പെട്ടി'യെന്നും എഫ് 16 നേക്കാൾ അറുപഴഞ്ചനെന്നും പരിഹസിക്കുന്നവർ കണ്ണുതുറക്കട്ടെ! ബുധനാഴ്ച പുലർച്ചെ നിയന്ത്രണരേഖയിലൂടെ പത്തോളം പാക് എഫ്-16നുകൾ പാഞ്ഞടുത്തപ്പോൾ ആകാശത്ത് തടുത്തുനിർത്തിയത് മിഗ് 21 ബൈസൺ തന്നെ; പൊരുതി വീഴും മുമ്പ് അഭിനന്ദൻ വർത്തമൻ തൊടുത്ത മിസൈലിൽ തകർന്നുവീണതും എഫ്-16; ടെക്‌നോളജിയിൽ ആർക്കും പിമ്പിലല്ല 56 കാരനായ മിഗ് 21 എന്നുതെളിഞ്ഞതും ബുധനാഴ്ച തന്നെ

മറുനാടൻ ഡെസ്‌ക്‌

 ന്യൂഡൽഹി: അതിർത്തിയിൽ സംഘർഷം മുറുകുമ്പോൾ സംവാദങ്ങളും കുറുകുകയാണ്. അഭിനന്ദൻ വർത്തമൻ പറത്തിയ മിഗ് 21 ബൈസണോ പാക്കിസ്ഥാന്റെ എഫ് 16 നോ കേമൻ എന്ന മട്ടിലാണ് സംവാദം മുറുകുന്നുത്. വ്യോമയുദ്ധത്തിൽ എന്തിനാണ് 'പറക്കുന്ന ശവപ്പെട്ടി 'എന്ന് വിളിപ്പേരുള്ള മിഗ് 21 നെ താരതമ്യേന കൂടുതൽ സാങ്കേതിക മികവുള്ള എഫ്-16 നെ നേരിടാൻ വ്യോമസേന അയച്ചത്? എല്ലാറ്റിനും അതിന്റേതായ കാരണമുണ്ട് ദാസാ എന്നുപറയുന്ന പോലെയാണ് കാര്യങ്ങൾ. വ്യോമസേനയുടെ കൃത്യമായ മറുപടികൾ വഴിയേ പറയാം.

ബുധനാഴ്ച രാവിലെ സംഭവിച്ചത്

നിയന്ത്രണരേഖയിലൂടെ പത്തോളം പാക് പോർവിമാനങ്ങൾ ഇന്ത്യൻ സൈനികകേന്ദ്രങ്ങൾ ലാക്കാക്കി പാഞ്ഞെത്തിയപ്പോഴാണ് പോരിന്റെ തുടക്കം. എതിരിടാനായി പറന്നുയർന്നത് രണ്ടുമിഗ് 21 പോർ വിമാനങ്ങളും സു30 എംകെഐ പോർവിമാനങ്ങളും. മിഗ് 21 ൽ ഒന്നിന്റെ വിങ് കമാൻഡറായിരുന്നു അഭിനന്ദൻ. ഹ്രസ്വദൂര ആർ 73 മിസൈൽ തൊടുത്തതോടെ കടന്നുകയറിയ എഫ്-16 പൊടുന്നന തകർന്നുതാഴ വീണു. ഇതിനിടെ അഭിനന്ദൻ നിയന്ത്രണ രേഖ കടന്നു. ഭൂതല-വ്യോമമിസൈലോ, പാക്കിസ്ഥാനി ജെററിൽ നിന്നുള്ള വെടിയേറ്റോ, ഏതെന്ന് വ്യക്തമല്ല അഭിനന്ദന്റെ മിഗ് 21 പെട്ടെന്ന് തകർന്നുവീഴുകയായിരുന്നു. എന്നാൽ, ഇന്ത്യൻ അതിർത്തി കടന്നുവന്ന പാക് എഫ്-16 നുകൾക്ക് കാര്യമായ നാശനഷ്ടങ്ങൾ ഒന്നുംഉണ്ടാക്കാനുമായില്ല.

എന്തുകൊണ്ട് മിഗ് 21?

രണ്ടുആണവ ശക്തികൾ തമ്മിലുള്ള വ്യോമയുദ്ധത്തിൽ എന്തുകൊണ്ട് വ്യോമസേന മിഗ്21 നെ നിയോഗിച്ചു? അത്യാധുനിക യുഎസ് നിർമ്മിത എഫ്-16 നെ നേരിടാൻ എന്തിന് കാലഹരണപ്പെട്ട റഷ്യൻ നിർമ്മിത മിഗ് 21? വിമർശകർ എളുപ്പത്തിൽ മറക്കുന്ന കാര്യം അവർ പഴി പറയുന്ന മിഗ് 21 ആണ് ഒരു പാക് എഫ്-16 നെ വെടിവച്ചിട്ടത് എന്നതാണ്. സമയം, ഭീഷണിയുടെ തോത്, ഓപ്പറേഷൻ എന്നിവ അനുസരിച്ചാണ് ഓരോതവണയും പോർവിമാനങ്ങളെ തിരഞ്ഞെടുക്കുന്നത്. എഫ്-16 നുകൾ കടന്നുവന്നപ്പോൾ ആകാശത്തെ അവയ നേരിടാൻ സജ്ജമായി പറന്നിരുന്നത് മിഗ് 21 ആയിരുന്നു. അതുകൊണ്ടാണ് അവയെ നിയോഗിച്ചത്. മിഗ് 21 മാത്രമല്ല, പോരാട്ടത്തിന് നിയോഗിച്ചത് എന്ന കാര്യവും വ്യോമസേന ഊന്നിപ്പറയുന്നു.

ഇന്ത്യൻ വ്യോമസേനയിൽ മിഗ് 21 നെ ഉൾപ്പെടുത്തിയത് 56 വർഷം മുമ്പാണ്, അതായത് 1963 ൽ. പുൽവാമ ആക്രമണത്തിന് പിന്നാലെ മിഗ് 21 മാത്രമല്ല. സു-30എംകെഐ, മിഗ് 29, എന്നിവയും സജ്ജമായിരുന്നു. സുഖോയ്- 30 എംകെഐ. മിഗ് 29 എന്നിവ ഫെബ്രുവരി 26 രാത്രി ആകാശത്തുണ്ടായിരുന്നു.

മിഗ് 21 ന് എഫ്-16 നെ കീഴടക്കാനാകുമോ?

പുതിയ കാലത്തെ സാങ്കേതിക വിദ്യകൾ അപ്േ്രഗഡ് ചെയ്തിട്ടുണ്ടെങ്കിൽ മിഗ് 21 ന് തീർച്ചായും എഫ്16 നെ തറപറ്റിക്കാനാകും. 2006 ൽ 110 മിഗ് 21 ജെറ്റ് വിമാനങ്ങളാണ് മിഗ് 21 ബൈസൺ ആയി വ്യോമസേന അപ്‌ഗ്രേഡ് ചെയ്തത്. ശക്തമായ മൾട്ടിമോഡ് റഡാർ, മികച്ച ഏവിയോണിക്‌സ്, കമ്യൂണിക്കേഷൻ സംവിധാനം എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്.

റഷ്യൻ നിർമ്മിതമായ മിഗ് 21 യു.പി.ജി. എന്നപേരിൽ ഇന്ത്യയിലെത്തി. പിന്നീട് പരിഷ്‌കരിച്ച് മിഗ് 21 ബൈസൺ എന്ന പേരുനൽകി. ഡൽഹിയുടെ വടക്കുള്ള വ്യോമതാവളം കേന്ദ്രീകരിച്ച് കോബ്രാസിനാണ് പ്രവർത്തന നിയന്ത്രണം. യുദ്ധവിമാനമായും ഇന്റർസെപ്റ്റർ വിമാനമായും ഉപയോഗിക്കുന്നു.ഏറ്റവും കൂടുതൽ നിർമ്മിച്ച സൂപ്പർ സോണിക് ജെറ്റ് വിമാനം. ഹ്രസ്വദൂര പരിധിയിൽ ഉപയോഗിക്കുന്നു. ഭാരം കുറഞ്ഞ ഇതിന് അതിവേഗം ഉയരത്തിലേക്ക് പറക്കാനാകും.മിഗ് 21 വിമാനങ്ങൾ കൂടുതൽ ഉപയോഗിക്കുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. 1964-ൽ ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായി. സുരക്ഷയുടെ കാര്യത്തിൽ ഈ വിമാനങ്ങൾ കാര്യക്ഷമമല്ല. 170 പൈലറ്റുമാരും 40 സാധാരണക്കാരും ഇതുവരെ മിഗ് 21 അപകടങ്ങളിൽ കൊല്ലപ്പെട്ടു.

നിലവിൽ ഇന്റർസെപ്റ്റർ വിമാനമായി ഉപയോഗിക്കുന്നു. 2019-ൽ ഡീകമ്മിഷൻ ചെയ്യാനാണ് ഇന്ത്യയുടെ പദ്ധതി. 1971 ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധത്തിൽ നിർണായക സാന്നിധ്യമായി. 1999 കാർഗിൽ യുദ്ധത്തിലും വ്യോമസേന ഉപയോഗിച്ചു.അമേരിക്കയ്ക്കായി 1976 -ൽ ജനറൽ ഡൈനാമിക്‌സ് കമ്പനി നിർമ്മാണം തുടങ്ങി. ഒറ്റ എൻജിൻ സൂപ്പർ സോണിക് മൾട്ടി റോൾ ഫൈറ്റർ വിമാനം. 1993-ൽ ജനറൽ ഡൈനാമിക്‌സ്, ലോഹ്ഹീഡ് കോർപ്പറേഷനു നിർമ്മാണം കൈമാറി. പിന്നീട് ഈ കമ്പനി ലോക്ഹീഡ് മാർട്ടിനായി.

പീരങ്കികളും മിസൈലുകളും ബോംബുകളും വഹിക്കാൻ ശേഷി. മിഗ് 29, മിറാഷ് എഫ് 1 എന്നീ യുദ്ധവിമാനങ്ങളുമായി മത്സരിക്കുന്നു.
986-ലെ സോവിയറ്റ്-അഫ്ഗാൻ യുദ്ധകാലത്ത് പാക് വ്യോമസേനയുടെ ഭാഗമായി. 2002-ൽ താലിബാനെതിരേ ഫലപ്രദമായി ഉപയോഗിച്ചു. ലേസർ ഗൈഡഡ് ബോംബുകൾ വർഷിക്കാൻ പ്രധാനമായി ഉപയോഗിക്കുന്നു. പാക്കിസ്ഥാൻ ആകെ 40 വിമാനങ്ങൾ വാങ്ങി. ഇതിൽ 32 എണ്ണം സർവീസിലുണ്ട്. 71 വിമാനങ്ങൾക്ക് ഓർഡർ നൽകിയെങ്കിലും അമേരിക്ക പിന്നീട് കരാർ റദ്ദാക്കി.

മിഗ് 21 ബൈസണും എഫ് 16ഉം..

മിഗ്-21പഴയ സോവിയറ്റ് യൂണിയൻ രാജ്യത്തിന്റെ നിർമ്മിതിയായ ശബ്ദാദിവേഗ പോർവിമാനമാണിത്. മിഗ് എന്നത് പഴയ റഷ്യൻ വിമാന നിർമ്മാണ വിഭാഗമായ മിഖായോൻ ഖുരേവിച്ച് എന്നതിന്റെ (ഇപ്പൊൾ വെറും മിഖായോൻ) ചുരുക്കപ്പേരാണ്. അവർ നിർമ്മിച്ച അല്ലെങ്കിൽ രൂപകല്പന ചെയ്ത എല്ലാ വിമാനങൾക്കും മിഗ് എന്ന സ്ഥാനപ്പേർ ഉണ്ട്, എന്നാൽ മിഗ്-21-നെ നാറ്റൊ വിളിക്കുന്ന ചെല്ലപ്പേര് 'ഫിഷ്ബെഡ്' (ചാകര) എന്നാണ്. ഇന്ത്യയിൽ ഇതിനു ത്രിശൂൽ വിക്രം ബൈസൺഎന്നീ പേരുകളിലാണ് അറിയപ്പെടുന്നത്. ഈയിടെയായി ഇന്ത്യയിൽ വച്ച് ഒരുപാടു പഴയ മിഗ്-21 കൾ തകരുകയും ഇജക്ഷൻ ശരിയായി പ്രവർത്ത്തിക്കാതെ വൈമാനികർ കൊല്ലപ്പെടുകയും ചെയ്ത സാഹചര്യത്തിൽ പറക്കുന്ന ശവപ്പെട്ടി എന്ന പേർ കൂടെ വീണിട്ടുണ്ട്.

ഇന്ത്യൻ വായുസേനയുടെ 16 സ്‌ക്വാഡ്രണുകൾ മിഗ്-21 ഉപയോഗിച്ചു പ്രവർത്തിക്കുന്നു. ഇന്ത്യൻ വ്യോമസേനയുടെ നട്ടെല്ല് കാലപ്പഴക്കം ചെന്ന ഇത്തരം 300 മിഗ്-21 കളോ അവയുടെ വകഭേധങളൊ ആണ്. 125 മിഗ് ബൈസൺ കൽ MiG-MAPO ഉം (ഹാൽ) HAL ഉം ചേർന്ന് പരിഷ്‌കറിക്കുകയുണ്ടായി. ആദ്യത്തെ 125 എണ്ണത്റ്റിനു ശേഷം മറ്റൊരു 50 എണ്ണം കൂടെ പരിഷകരിക്കും എന്നു പറയുന്നു. ഇതിൽ പുതിയ റഡാറുകളും മിസൈലുകളും ഉൾപ്പെടും. മധ്യ ദൂര മിസൈലായ R-73RDM2-ഉം ദീര്ഘ ദൂര മിസൈലായ R-77RVV-AE-ഉം വഹിക്കാനുള്ള ശേഷി ഇതിനു വർദ്ധിപ്പിച്ചിട്ടുണ്ട്. ആദ്യത്തെ രണ്ടു മിഗ്-21 കൾ റഷ്യയിലാണ് പരിഷകരിച്ചത്. ബാക്കിയുള്ളവ എല്ലാം ഹിന്ദുസ്ഥാൻ എയറൊനോട്ടിക്കൽ ലിമിറ്റഡിലാണ് പരിഷകരണം പൂർത്തിയാക്കിയത്. ഇതൊക്കെയായാലും കാലപ്പഴക്കം മൂലം പല വിമാനങ്ളും ശരിയാക്കാനാവാത്ത വിധം കേടായിട്ടുണ്ട്. [2]

എഫ് -16

എഫ് 16 ഫൈറ്റിങ് ഫാൽക്കൺഎന്നാണ് മുഴുവൻ പേര്. പോരാടും കഴുകൻ എന്നർത്ഥം. ബാറ്റിൽ സ്റ്റാർ ഗലാക്ൾറ്റിക്ക എന്ന പ്രസിദ്ധമായ സ്റ്റാർവേർള്ഡ് മിനി സിരീസിനു ശേഷം വൈമാനികർ ഇതിനെ 'വൈപർ'(Viper) എന്നും വിളിച്ചുതുടങ്ങി. ഭാരം കുറഞ്ഞ് പോർവിമാനമായാണ് ജനറൽ ഡൈനാമിക്സ് ഇതിനെ വികസിപ്പിച്ചത് എങ്കിലും സർവ്വവിധ സേവനങ്ങൾക്കും പര്യാപ്തമായി മാറാൻ എഫ് 16-നു കഴിഞു. ഇതിന്റെ ഉപയോഗത്തിലെ വൈവിധ്യം കാരണം വിദേശരാജ്യങ്ങളിൽ നല്ല പോലെ ചിലാവായി. 24 രാജ്യങ്ങളിലേയ്ക്കു ഇതു കയറ്റി അയക്കുന്നുണ്ട്. പഴക്കം ചെന്ന 300 മിഗ് 21-കൾക്ക് പകരം വയ്ക്കാനായി ഈയിടെ ഇന്ത്യയും ഇതു വാങ്ങുവാനുള്ള കരാറിൽ ഏർപ്പെട്ടത് പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു

അമേരിക്കയ്ക്കായി 1976 -ൽ ജനറൽ ഡൈനാമിക്സ് കമ്പനി നിർമ്മാണം തുടങ്ങി. ഒറ്റ എൻജിൻ സൂപ്പർ സോണിക് മൾട്ടി റോൾ ഫൈറ്റർ വിമാനം. 1993-ൽ ജനറൽ ഡൈനാമിക്സ്, ലോഹ്ഹീഡ് കോർപ്പറേഷനു നിർമ്മാണം കൈമാറി. പിന്നീട് ഈ കമ്പനി ലോക്ഹീഡ് മാർട്ടിനായി.

പീരങ്കികളും മിസൈലുകളും ബോംബുകളും വഹിക്കാൻ ശേഷി. മിഗ് 29, മിറാഷ് എഫ് 1 എന്നീ യുദ്ധവിമാനങ്ങളുമായി മത്സരിക്കുന്നു.1986-ലെ സോവിയറ്റ്-അഫ്ഗാൻ യുദ്ധകാലത്ത് പാക് വ്യോമസേനയുടെ ഭാഗമായി. 2002-ൽ താലിബാനെതിരേ ഫലപ്രദമായി ഉപയോഗിച്ചു. ലേസർ ഗൈഡഡ് ബോംബുകൾ വർഷിക്കാൻ പ്രധാനമായി ഉപയോഗിക്കുന്നു. പാക്കിസ്ഥാൻ ആകെ 40 വിമാനങ്ങൾ വാങ്ങി. ഇതിൽ 32 എണ്ണം സർവീസിലുണ്ട്. 71 വിമാനങ്ങൾക്ക് ഓർഡർ നൽകിയെങ്കിലും അമേരിക്ക പിന്നീട് കരാർ റദ്ദാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP