Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

യുവമോർച്ചാ മാർച്ചിന് മുന്നിലേക്ക് നെഞ്ചും വിരിച്ച് ചെങ്കൊടിയുമായി ചെന്ന ആ ചേട്ടൻ സഖാവ് ദേശീയ മാധ്യമങ്ങളിലും ഹിറ്റ്! 'ഞങ്ങളിൽ ഒന്നേ അവശേഷിക്കുന്നുള്ളു എങ്കിൽ പോലും അയാളൊരു പാർട്ടിയായി മാറും..' എന്നും പറഞ്ഞു വീഡിയോയും ചിത്രങ്ങളും സൈബർ ലോകത്തും വൈറലായി; അപ്രതീക്ഷിതമായി താരപരിവേഷം കൈവന്ന ആ കനൽത്തിരി സഖാവ് എവിടെ? വൈറൽ വീഡിയോയിൽ ഇടംപിടിച്ച സഖാവ് അന്വേഷിച്ചിട്ടും ഒരു എത്തും പിടിയുമില്ല

യുവമോർച്ചാ മാർച്ചിന് മുന്നിലേക്ക് നെഞ്ചും വിരിച്ച് ചെങ്കൊടിയുമായി ചെന്ന ആ ചേട്ടൻ സഖാവ് ദേശീയ മാധ്യമങ്ങളിലും ഹിറ്റ്! 'ഞങ്ങളിൽ ഒന്നേ അവശേഷിക്കുന്നുള്ളു എങ്കിൽ പോലും അയാളൊരു പാർട്ടിയായി മാറും..' എന്നും പറഞ്ഞു വീഡിയോയും ചിത്രങ്ങളും സൈബർ ലോകത്തും വൈറലായി; അപ്രതീക്ഷിതമായി താരപരിവേഷം കൈവന്ന ആ കനൽത്തിരി സഖാവ് എവിടെ? വൈറൽ വീഡിയോയിൽ ഇടംപിടിച്ച സഖാവ് അന്വേഷിച്ചിട്ടും ഒരു എത്തും പിടിയുമില്ല

ആർ പീയൂഷ്

കൊച്ചി: യുവമോർച്ചാ മാർച്ചിന് മുന്നിൽ നെഞ്ചും വിരിച്ച് ചെങ്കൊടി പാറിച്ച് മുദ്രാവാക്യം വിളിച്ച സഖാവിന്റെ വീഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇത്രയും ചങ്കൂറ്റത്തോടെ പ്രതിഷേധക്കാർക്ക് മുന്നിലെത്തിയ സഖാവിന് നൂറു ചുവപ്പൻ അഭിവാദ്യങ്ങളൊക്കെ നൽകി സോഷ്യൽ മീഡിയയിൽ താര പരിവേഷം നൽകുകയും ചെയ്തു. ഇതിന് ശേഷം വൈറലായ പ്രിയ സഖാവ് എവിടെ പോയി എന്ന് നാട്ടുകാരും മാധ്യമപ്രവർത്തകരും അന്വേഷിക്കാൻ തുടങ്ങി. ഇന്ത്യൻ എക്സപ്രസ് ഫോട്ടോ ഗ്രാഫർ പകർത്തിയ ഒരു ഫോട്ടോയുമായാണ് അന്വേഷണം തുടങ്ങിയത്. എന്നാൽ സഖാവിന്റെ യാതൊരു വിവരവുമില്ല. പാർട്ടി നേതൃത്വത്തിനും അണികൾക്കും അറിയില്ല ഈ സഖാവ് ആരാണെന്ന്. ദേശീയ മാധ്യമങ്ങളിലടക്കം വൻ വാർത്താ പ്രാധാന്യം നേടിയ സഖാവിനെ പറ്റി ആർക്കും ഒന്നും അറിയില്ല. എവിടെ നിന്നോ വന്നു.. എവിടേക്കോ പോയി.

കഴിഞ്ഞ രണ്ട് ദിവസം മുൻപാണ് കമ്മീഷ്ണർ ഓഫീസിലേക്ക് യുവമോർച്ചാ പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തിയത്. സർക്കാർ നഴ്സിങ് കോളേജിന് മുൻവശത്തായി ബാരിക്കേടുകൾ തീർത്ത് പൊലീസ് നിലയുറപ്പിക്കുകയായിരുന്നു. ഇതിനിടയിലാണ് ചെങ്കൊടി കയ്യിലേന്തി ഒരാൾ സമരക്കാരുടെ മുന്നിലേക്ക് വന്ന് സിപിഎമ്മിന് മുദ്രാവാക്യം വിളിച്ചത്. പ്രതിഷേധക്കാരെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള ഈ പ്രവർത്തി പൊലീസിനെ ഞെട്ടിച്ചു കളഞ്ഞു. ഉടൻ തന്നെ ഒരു പൊലീസ് ഓഫീസറെത്തി ഇയാളെ കൈകളിൽ തൂക്കിയെടുത്ത് വശത്തേക്ക് മാറ്റി. ഈ ദൃശ്യങ്ങൾ തൽസമയം പ്രേക്ഷകരിലേക്കെത്തിച്ചത് മനോരമ ന്യൂസ് ക്യാമറാമാൻ അഖിൽ ആയിരുന്നു.

ഈ ദൃശ്യങ്ങൾ സിപിഎം സൈബർ ഇടങ്ങലിൽ വലിയ രീതിയിൽ വൈറലായി. ഞങ്ങളിലൊന്നേ അവശേഷിക്കുന്നുള്ളുവെങ്കിൽ പോലും അയാളൊരു പാർട്ടിയായിമാറും.. എന്ന ക്യാപ്ഷനോടു കൂടിയായിരുന്നു പ്രചരണം. ഇത് വലിയ രീതിയിൽ സമൂഹ മാധ്യമങ്ങളിൽ വൈറലായി. മനോരമ ന്യൂസിൽ തന്നെ മണിക്കൂറുകൾക്കുള്ളിൽ ലക്ഷക്കണക്കിന് പേർ കണ്ടിരുന്നു. എന്നാൽ പ്രതിഷേധം കഴിഞ്ഞ ശേഷം ഈ സഖാവിനെ പിന്നെയാരും കണ്ടിട്ടില്ല.

വൈറൽ വീഡിയോ ദേശീയ മാധ്യമങ്ങൾ വാർത്തയാക്കിയതോടെ മനോരമന്യൂസ് ബ്യൂറോ ചീഫ് എത്രയും വേഗം ചെങ്കൊടികാട്ടി പ്രതിേധിച്ച സഖാവിനെ കണ്ടെത്തി ബൈറ്റ് എടുക്കണമെന്ന് ക്യാമറാമാൻ അഖിലിനോട് ആവിശ്യപ്പെട്ടു. മൂന്നു മണിക്കൂറുകളോളം ആളെ അന്വേഷിച്ചെങ്കിലും പൊടിപോലും കിട്ടിയില്ല. തൊട്ടടുത്ത ദിവസം ഇന്ത്യൻ എക്സ്പ്രസ് ഇയാളുടെ ചിത്രം പുറത്തു വിട്ടു. പിന്നെ ഈ ചിത്രം വച്ച് അന്വേഷിച്ചെങ്കിലും ആളെ ആർക്കും അറിയില്ല എന്ന മറുപടിയാണ് ലഭിച്ചത്. മറുനാടൻ മലയാളിയും ഈ ചിത്രവുമായി എറണാകുളം നഗരത്തിൽ പല ഇടങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. അടുത്തുള്ള രണ്ട് കോളനികളിൽ അന്വേഷിച്ചെങ്കിലും അവർക്കും അറിയില്ല. പാർട്ടി പ്രവർത്തകരോട് ചോദിച്ചിട്ടും ഇങ്ങനെയൊരാളെ അറിയില്ല. പിന്നെ ഇയാൾ എവിടെ പോയി. ആർക്കും അറിയില്ല.

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൽ നിൽക്കുമ്പോഴാണ് മനോരമ ന്യൂസ് ക്യാമറാമാന് ഫോൺ വരുന്നത്. എത്രയും വേഗം കമ്മീഷ്ണർ ഓഫീസിലേക്ക് എത്തണം. യൂത്ത് കോൺഗ്രസ് പ്രതിഷേധം ഉണ്ട് എന്നായിരുന്നു അറിയിപ്പ്. എന്നാൽ യൂത്ത് കോൺഗ്രസ്ുകാർ വരുന്നതിന് മുൻപ് യുവമോർച്ചാ പ്രവർത്തകർ പ്രതിഷേധവുമായി എത്തുകയായിരുന്നു. ഈ സമയമാണ് നഴ്സിങ് കോളേജിന് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്നും ചെങ്കൊടിയുമായി ഒരാൾ സമരക്കാരുടെ മുന്നിലെക്ക് ചാടിയത്. ലൈവായതിനാൽ അപ്പോൾ തന്നെ ദൃശ്യങ്ങൾ ഓൺ എയറിൽ പോയി. പ്രതിഷേധം കഴിഞ്ഞപ്പോൾ ആളെ കാണാനില്ലായിരുന്നു എന്നാണ് അഖിൽ പറയുന്നത്. പല രീതിയിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല എന്ന് അഖിൽ പറയുന്നു.

ഇയാളെ അന്വേഷിച്ച് നിരവധി മാധ്യമ പ്രവർത്തകരും പാർട്ടി അണികളും നഗരത്തിൽ ഇറങ്ങിയെങ്കിലും ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഫോട്ടോ കണ്ട് ആർക്കും പരിചയമില്ലാത്ത ഇയാൾ എവിടെയാണ് മറഞ്ഞിരിക്കുന്നത് എന്നാണ് ഉയരുന്ന ചോദ്യം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP