Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആദ്യം കടുവയെക്കണ്ടത് വെള്ളിയാഴ്‌ച്ച രാത്രി ഏഴുമണിയോടെ; ശനിയാഴ്‌ച്ച പുലർച്ചെ കടുവയെക്കണ്ടെന്ന വെളിപ്പെടുത്തലുമായി ഓട്ടോറിക്ഷ യാത്രക്കാരും; കണ്ണൂർ ഉളിക്കലിനെ ഭീതിയിലാഴ്‌ത്തി കടുവ സാന്നിദ്ധ്യം; കാട്ടുപന്നി ശല്യത്തിന് പുറമെ കണ്ണൂരിലെ ജനജീവിതത്തെ കടുവ ഭീതിയും ഉലയ്ക്കുമ്പോൾ

ആദ്യം കടുവയെക്കണ്ടത് വെള്ളിയാഴ്‌ച്ച രാത്രി ഏഴുമണിയോടെ; ശനിയാഴ്‌ച്ച പുലർച്ചെ കടുവയെക്കണ്ടെന്ന വെളിപ്പെടുത്തലുമായി ഓട്ടോറിക്ഷ യാത്രക്കാരും; കണ്ണൂർ ഉളിക്കലിനെ ഭീതിയിലാഴ്‌ത്തി കടുവ സാന്നിദ്ധ്യം; കാട്ടുപന്നി ശല്യത്തിന് പുറമെ കണ്ണൂരിലെ ജനജീവിതത്തെ കടുവ ഭീതിയും ഉലയ്ക്കുമ്പോൾ

വൈഷ്ണവ് സി

കണ്ണൂർ: കൃഷി നശിപ്പിക്കാനെത്തുന്ന കാട്ടുപന്നി ഉൾപ്പടെയുള്ള വന്യമൃഗങ്ങൾ സമീപകാലത്ത് കണ്ണൂരിന്റെ മലയോരമേഖലയുടെ ഉറക്കം കെടുത്തിയിട്ടുണ്ട്.പ്രശ്‌നത്തിന് ശാശ്വത പരിഹാരത്തിനായി ജനങ്ങൾ മുറവിളി കൂട്ടുമ്പോഴാണ് അടുത്ത കടുവഭീതി ജനങ്ങളുടെ സ്വര്യജീവിതത്തിന് ഭീഷണിയാകുന്നത്. കണ്ണൂർ ഉളിക്കൽ മേഖലയിൽ രണ്ടുപേർ കടുവയെകണ്ടെന്ന വെളിപ്പെടുത്തൽ ജനങ്ങളെ ഭീതിയിലാക്കിയിരിക്കുകയാണ്.

മാട്ടറ പീടികക്കുന്ന് പുഴയരികിലാണ് വെള്ളിയാഴ്ച രാത്രി ഏഴു മണിയോടെ കടുവയെ ആദ്യം കണ്ടത്. തുടർന്ന് വീണ്ടും പുലിയെ കണ്ടത് ജനങ്ങൾക്കുള്ളിൽ കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.പുഴയിൽ മീൻ പിടിക്കാൻ പോയ കടമനക്കണ്ടിയിലെ ബിനു തകരപ്പള്ളിൽ ആണ് കടുവയെ ആദ്യമായി കാണുന്നത്. ഇവിടെ നിന്ന് ഒരു കിലോമീറ്റർ അകലം മാത്രമാണ് കർണ്ണാടക വനമേഖലയിലേക്കുള്ളൂ.

കടുവയെക്കണ്ടെന്ന് വിവരത്തെത്തുടർന്ന് ജനങ്ങൾ ജാഗ്രതപാലിച്ചിരിക്കവേ ആണ് ശനിയാഴ്ച പുലർച്ചെ വീണ്ടും കടുവയെകണ്ടതായുള്ള വിവരം വരുന്നത്. ആദ്യം കണ്ട സ്ഥലത്തുനിന്നും അഞ്ച് കിലോമീറ്റർ അകലെ പുറവയൽ മൂസാൻ പീടികയ്ക്ക് സമീപമായിരുന്നു അത്.
പുലർച്ചെ ആറു മണിയോടെ മണിക്കടവ് ഭാഗത്തു നിന്നും ഉളിക്കലിലേക്ക് പോയ ഓട്ടോറിക്ഷയിലെ യാത്രക്കാരാണ് കടുവയെ കാണുന്നത്. ആട്ടറഞ്ഞി റോഡിൽ നിന്നും റബർ തോട്ടത്തിലൂടെ വയത്തൂർ ഭാഗത്തേക്കാണ് കടുവ പോയതെന്ന് അവർ പറഞ്ഞു.

ഇവർ നൽകിയ വിവരത്തെത്തുടർന്ന് ഇരിട്ടി ഡി വൈ എസ് പി സജേഷ് വാഴാളപ്പിൽ, ഉളിക്കൽ സി ഐ സുധീർ കല്ലൻ, എസ് ഐ ബേബിജോർജ്ജ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി ജനങ്ങളോട് ജാഗ്രതപാലിക്കാൻ നിർദ്ദേശം നൽകി.ശ്രീകണ്ഠപുരം ഫോറസ്റ്റ് റെയിഞ്ചിൽ പെട്ട സ്ഥലമാണ് ഇവിടം.

ബീറ്റ് ഫോറസ്റ്റ് ഓഫീസർ കെ. പി. മുകേഷ്, ഫോറസ്റ്റർ വിജയനാഥ് പുളിക്കൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. നാട്ടുകാർ അതീവ ജാഗ്രത പാലിക്കണമെന്ന് ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജിയും അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP