Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വാട്സാപ്പ് ഹർത്താലിന് പിന്നാലെ വാട്സാപ്പ് മാസപ്പിറവിയും; ഇന്നലെ ശവ്വാൽ പിറ കണ്ടെന്ന വ്യാജ സന്ദേശം വെട്ടിലാക്കിയത് നിരവധി വിശ്വാസികളെ; ഇത് വിശ്വസിച്ച് മലബാറിൽ പലരും രാത്രിയിൽ തന്നെ ആടുമാടുകളെ അറുത്തു; പക്ഷേ വ്യാജ സന്ദേശത്തിന് പിന്നിൽ ആരാണെന്ന് കണ്ടെത്താൻ ആരും ശ്രമിക്കുന്നില്ല; ഒരു മുസ്ലിം സംഘടനയും ഇതേക്കുറിച്ച് പരാതിപ്പെടുന്നുമില്ല; വാട്‌സ് അപ്പ് ഹാർത്താലിൽ നിന്ന് സമുദായം ഇത് വരെ പാഠം പഠിച്ചില്ലേന്ന് എന്ന് സോഷ്യൽ മീഡിയ

വാട്സാപ്പ് ഹർത്താലിന് പിന്നാലെ വാട്സാപ്പ് മാസപ്പിറവിയും; ഇന്നലെ ശവ്വാൽ പിറ കണ്ടെന്ന വ്യാജ സന്ദേശം വെട്ടിലാക്കിയത് നിരവധി വിശ്വാസികളെ; ഇത് വിശ്വസിച്ച് മലബാറിൽ പലരും രാത്രിയിൽ തന്നെ ആടുമാടുകളെ അറുത്തു; പക്ഷേ വ്യാജ സന്ദേശത്തിന് പിന്നിൽ ആരാണെന്ന് കണ്ടെത്താൻ ആരും ശ്രമിക്കുന്നില്ല; ഒരു മുസ്ലിം സംഘടനയും ഇതേക്കുറിച്ച് പരാതിപ്പെടുന്നുമില്ല; വാട്‌സ് അപ്പ് ഹാർത്താലിൽ നിന്ന് സമുദായം ഇത് വരെ പാഠം പഠിച്ചില്ലേന്ന് എന്ന് സോഷ്യൽ മീഡിയ

ടി പി ഹബീബ്‌

കോഴിക്കോട്: 'ദുരന്തത്തിൽ നിന്നൊന്നും പാഠം പഠിക്കാത്തവർ ഏറെയുണ്ട്. എന്നാൽ ദുരന്തം പാഠം പഠിപ്പിച്ചിട്ടും അത് അനുഭവം കൊണ്ട് തിരുത്താൻ തയ്യാത്തവരെ കുറിച്ച് ആലോചിക്കുമ്പോൾ സങ്കടമാണ് തോന്നുന്നത്.'-പെരുന്നാൽ മാസപ്പിറവി കണ്ടെന്ന് വിവരിച്ച് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച തെറ്റായ വാർത്തകളെ കുറിച്ച് മുസ്ലിം സമുദായത്തിലെ ചില വാട്‌സ് അപ്പ് ഗ്രൂപ്പുകളിലെ വിലയിരുത്തലാണ് ഇത്. തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം. പെരുന്നാൽ മാസപ്പിറവി കണ്ടതായി കോഴിക്കോട് ഖാദിമാർ ഉറപ്പിച്ചതായാണ് ചിലർ വാട്‌സ് അപ്പ് ഗ്രൂപ്പുകൾ വഴി പ്രചരിപ്പിച്ചത്.കോഴിക്കോട് ഖാദിമാരുടെ പേരോട് കൂടിയാണ് പ്രചരണം. വിവിധ ചാനലുകളുടെ സ്‌ക്രീൻ ഷോട്ടും പ്രചരിപ്പിച്ചവരുണ്ട്.ചൊവ്വാഴ്ച കേരളത്തിൽ ചെറിയ പെരുന്നാൽ എന്നാ പേരിലാണ് വ്യാപകമായി പ്രചരിപ്പിച്ചത്.

നിരവധി ഫോൺ സന്ദേശങ്ങളാണ് കോഴിക്കോട് ഖാദിമാറിലേക്കും പാണക്കാട് ഹൈദറലി തങ്ങൾക്കും പോയത്. എന്നാൽ മാസപ്പിറവി കണ്ടതായി വിശ്വസിക്കാൻ പറ്റിയ കേന്ദ്രങ്ങളിൽ നിന്നും വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് നേതാക്കൾ വിശദീകരിച്ചു. എന്നാൽ ഇതിനിടയിലും വാട്‌സ് അപ്പ് സന്ദേശങ്ങൾ പറപറന്നു. ചില സ്ഥലങ്ങളിൽ പെരുന്നാൽ ആഘോഷത്തിന്റെ ഭാഗമായി ആട് മാടുകളെ വരെ രാത്രിയിൽ അറുത്തു. പക്ഷേ അപ്പോഴാണ് കാര്യങ്ങൾ മാറിമറിയുന്നത്. നേതാക്കളുടെ വിശദീകരണം വിപുലമായ രീതിയിൽ വന്നതോടെയാണ് മാസപ്പിറവി കണ്ടില്ലെന്ന് പൂർണ്ണാർത്തത്തിൽ ജനം വിശ്വസിച്ചത്.

സോഷ്യൽ മീഡിയ വഴി ഇത്തരത്തിലുള്ള ഗുരുതരമായ വ്യാജ വാർത്തകൾ തയ്യാറാക്കി വിട്ടിട്ടും അതിനെതിരെ യാതൊരു നടപടിയുമുണ്ടാകാത്തത് സമുദായത്തിനിടയിൽ ശക്തമായ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഇത്തരം കേന്ദ്രങ്ങളെ കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യം ഒരു മുസ്ലിം സംഘടനയും ഇത് വരെ ഉന്നയിച്ചിട്ടില്ല. പണ്ഡിതന്മാരെ അവഹേളിക്കുകയും മുസ്ലിം സമുദായത്തിലെ പൊതുബോധത്തെ വ്യാജ പ്രചാരണത്തിലൂടെ അപമാനിക്കുകയും ചെയ്തിട്ടും ഇത്തരക്കാരെ കണ്ടെത്താനുളല നടപടിക്ക് വേണ്ടി പ്രസ്താവന നടത്താൻ പോലും സമുദായ നേത്യത്വം തയ്യാറായിട്ടില്ല.സമുദായ നേത്യത്വത്തിന്റെ നിസ്സംഗമായ ഉറക്കത്തിനെതിരെ വിവിധ മുസ്ലിം സമുദായ ഗ്രൂപ്പുകളിൽ വ്യാപക വിമർശനത്തിനിടയാക്കിയിട്ടുണ്ട്.

കത്വവയിലെ പീഡിപ്പിക്കപ്പെട്ട പെൺകുഞ്ഞിന്റെ പേരിൽ വാട്‌സ് അപ്പ് വഴി ഹാർത്താൽ ആഹ്വാനം നടത്തിയ സംസ്ഥാനമാണ് കേരളം.സംഘപരിവാർ പ്രവർത്തകരുടെ ഹർത്താൽ ആഹ്വാനം ഏറ്റെടുക്കാൻ മാത്രം 'വിശാല മനസ്ഥിതി' അന്ന് ഏറെ ചർച്ച ചെയ്യപ്പെട്ടതുമാണ്.വാട്‌സ് അപ്പ് ഹാർത്താൽ ഒരു ക്രമസമാധാന പ്രശ്‌നമായി വന്നതുകൊണ്ട് അന്ന് സർക്കാർ തലത്തിൽ ശക്തമായ അന്യേഷണം നടത്തി.അക്രമത്തിന് കാരണക്കാരയവരെയും അക്രമികളെയും നിയമത്തിന് മുമ്പിലെത്തിക്കാൻ സാധിച്ചു.അതുകൊണ്ട് പ്രശ്‌നത്തിന്റെ ആഴവും പരപ്പും കുറക്കാനിടയാക്കി.

എന്നാൽ വാട്‌സ് അപ്പ് മാസപ്പിറവി പ്രത്യക്ഷത്തിൽ നിരുപദ്രവകാരമായതിനാലാണ് ഇപ്പോൾ ആരും ഒച്ചവെക്കാത്തത്. എന്നാൽ ഇത്തരക്കാർക്കെതിരെ ഇപ്പോൾ തന്നെ ഒച്ചവെച്ചില്ലെങ്കിൽ ഇവരുടെ അജണ്ടകൾ സമുദായ വേൽവിലാസത്തിൽ വിതരണം ചെയ്യപ്പെടുമെന്ന് തീർച്ച.അതിന് സമുദായം കൊടുക്കേണ്ട വില കനത്തതായിരിക്കും. അതുകൊണ്ട് ഇത്തരം സംഘങ്ങളെ മുളയിലേ നുള്ളുവാനുള്ള ആർജ്ജവും സമുദായ നേത്യത്വം അടിയന്തിര പ്രാധാന്യത്തോടെ കൈകൊള്ളണമെന്നാണ് സമുദായത്തിലെ വിവിധ സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ വഴിയുടെ പ്രചരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP