Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'കർഷകരുടെ കീശയിലെ ലാഭം ചോർത്തുന്ന ഇടനിലക്കാരെ അകറ്റുന്നതാണ് പുതിയ കാർഷിക ബിൽ; മിനിമം താങ്ങുവില കർഷകർക്കായി തുടരുമെന്നും പ്രതിപക്ഷപാർട്ടികൾ കള്ളപ്രചാരവേല നടത്തുകയാണെന്നും പ്രധാനമന്ത്രി; കർഷകർക്ക് പുതുസ്വാതന്ത്ര്യം നൽകുന്നതാണ് നിയമമെന്നും' മോദി; നിയമം വരുമ്പോൾ ഏറ്റവും പേടിക്കുന്നത് കമ്മീഷൻ ഏജന്റുമാർ; തുറന്നവിപണി വരുമ്പോൾ വരുമാനം നഷ്ടപ്പെടുമെന്ന് പഞ്ചാബിനും ഹരിയാനയ്ക്കും ഭയം; ഹർസിമ്രത്തിന്റെ രാജിയിലേക്ക് നയിച്ച കാർഷിക ബിൽ എന്ത്?

'കർഷകരുടെ കീശയിലെ ലാഭം ചോർത്തുന്ന ഇടനിലക്കാരെ അകറ്റുന്നതാണ് പുതിയ കാർഷിക ബിൽ; മിനിമം താങ്ങുവില കർഷകർക്കായി തുടരുമെന്നും പ്രതിപക്ഷപാർട്ടികൾ കള്ളപ്രചാരവേല നടത്തുകയാണെന്നും പ്രധാനമന്ത്രി; കർഷകർക്ക് പുതുസ്വാതന്ത്ര്യം നൽകുന്നതാണ് നിയമമെന്നും' മോദി; നിയമം വരുമ്പോൾ ഏറ്റവും പേടിക്കുന്നത് കമ്മീഷൻ ഏജന്റുമാർ; തുറന്നവിപണി വരുമ്പോൾ വരുമാനം നഷ്ടപ്പെടുമെന്ന് പഞ്ചാബിനും ഹരിയാനയ്ക്കും ഭയം; ഹർസിമ്രത്തിന്റെ രാജിയിലേക്ക് നയിച്ച കാർഷിക ബിൽ എന്ത്?

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ കാർഷിക ബിൽ കർഷകർക്ക് കൃഷിയിൽ പുതിയ സ്വാതന്ത്ര്യം നൽകുന്നുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒറ്റവാക്കിലെ വിശദീകരണം. ലോക്‌സഭ ബിൽ പാസാക്കിയ ശേഷമാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന വന്നിരിക്കുന്നത്. ബാൽ പാസാകുന്നതിന്റെ ഇടവേളയിൽ ബിജെപിയെ ഞെട്ടിച്ച് കൊണ്ട് ശിരോമണി അകാലിദളിന്റെ പ്രതിനിധിയായ ഹർസിമ്രത് കൗർ ബാദൽ കേന്ദ്രമന്ത്രിസഭയിൽ നിന്നുരാജി വച്ചു. പഞ്ചാബിലെ കർഷകർക്കൊപ്പം നിന്നില്ലെങ്കിൽ കാൽചോട്ടിലെ മണ്ണ് ഒലിച്ചുപോകുമെന്ന് ഹർസിമ്രത്തിന്റെ ഭർത്താവ് സുഖ്ബിന്ദർ സിങ്ങിന് അറിയാം. അതുകൊണ്ട് തന്നെ മുന്നണിരാഷ്ട്രീയത്തേക്കാൾ അവർക്ക് പ്രധാനം സ്വന്തം നാട്ടിലെ കർഷകരാണ്.

മൂന്നുബില്ലുകളാണ് ലോക്‌സഭ പാസാക്കിയത്. ഇനി രാജ്യസഭയുടെ കടമ്പ കടക്കണം. കർഷക താൽപര്യങ്ങൾക്ക് വിരുദ്ധമാണോ മോദിസർക്കാരിന്റെ ബിൽ? പരിഷ്‌കാരങ്ങൾ ചരിത്രപരമെന്നും, പ്രതിപക്ഷം കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും, കള്ള വാർത്തകൾ പടച്ചുവിടുകയാണെന്നും വെള്ളിയാഴ്ച പ്രധാനമന്ത്രി പറഞ്ഞു. നരേന്ദ്ര മോദി പറഞ്ഞതിൽ പ്രധാന പോയിന്റുകൾ ഇവയാണ്:

1. ഇതുവരെ കർഷകരുടെ ലാഭം തട്ടിയെടുത്തിരുന്നത് ഇടനിലക്കാരാണ്. പുതിയ നിയമം കർഷക താൽപര്യം സംരക്ഷിക്കാൻ ലക്ഷ്യമിട്ടാണ് കൊണ്ടുവന്നത്. കർഷകർക്ക് ഒരുസംരക്ഷണ കവചം ഈ നിയമം നൽകുന്നു.

2. പതിറ്റാണ്ടുകളായി രാജ്യം ഭരിച്ച പാർട്ടികൾ ഇപ്പോൾ കർഷകരെ തെറ്റിദ്ധരിപ്പിക്കാൻ നോക്കുകയാണ്. ഈ പാർട്ടികളുടെ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിലും ഈ പരിഷ്‌കാരങ്ങളുണ്ടായിരുന്നു. എന്നാൽ, എൻഡിഎ അതുകൊണ്ടുവന്നപ്പോൾ അവർ എതിർക്കുകയാണ്, കോൺഗ്രസിനെ ലക്ഷ്യമിട്ട് മോദി പറഞ്ഞു.

3. മിനിമം താങ്ങുവില കർഷകർക്ക് തുടർന്നും നൽകും, പ്രതിപക്ഷ പാർട്ടികൾ കള്ളവാർത്തകൾ പ്രചരിപ്പിക്കുകയാണ്. കർഷകരുടെ ഉത്പന്നങ്ങൾ സർക്കാർ തുടർന്നും വാങ്ങും.

4. ചില പാർട്ടികൾക്ക് കർഷകർ എപ്പോഴും ഇടനിലക്കാരെ ആശ്രയിച്ചുകൊണ്ടിരിക്കണം. അങ്ങനെ അവരുടെ ലാഭം ചോർത്തിയെടുക്കണം. അത്തരം പാർട്ടികളെ സൂക്ഷിക്കണം

5. പുതിയ നിയമം കർഷകരെ കൂടുതൽ ശാക്തീകരിക്കും. അവരുടെ ഉത്പന്നങ്ങൾ ലോകത്തിന്റെ എവിടെ വേണമെങ്കിലും വിൽക്കാൻ കഴിയും. ഇതുവരെ അത്തരമൊരു അവകാശം അവർക്കുണ്ടായിരുന്നില്ല. കൃഷിയിൽ കർഷകർക്ക് ഒരുപുതുസ്വാതന്ത്ര്യം കൈവന്നിരിക്കുകയാണ്, തങ്ങളുടെ ഉത്പന്നങ്ങൾ വിൽക്കാൻ കൂടുതൽ അവസരങ്ങളു, സാധ്യതകളും തുറന്നിരിക്കുകയാണ്, മോദി പറഞ്ഞു.

കർഷകർ ഭയക്കുന്നത് എന്താണ്?

പ്രധാനമന്ത്രി ഈ ഉറപ്പുകൾ നൽകുമ്പോഴും പഞ്ചാബിലെയും ഹരിയാനയിലെയും കർഷകർ സമരത്തിലാണ്. മിനിമം താങ്ങ് വില ഇനി ഉണ്ടാവില്ലെന്നാണ് അവരുടെ ഭയം. കമ്മീഷൻ ഏജന്റുമാർക്ക് കമ്മീഷൻ നഷ്ടപ്പെടുമെന്ന വേവലാതിയും. പഞ്ചാബിലെ കണക്കെടുത്താൽ, 12 ലക്ഷം കർഷക കുടുംബങ്ങളുണ്ട് അവിടെ. 28,000 രജിസ്റ്റേഡ് കമ്മീഷൻ ഏജന്റുമാരും.

സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെ താങ്ങി നിർത്തുന്നതിൽ മുഖ്യപങ്ക്, ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയെ പോലുള്ള കേന്ദ്ര സംഭരണ ഏജൻസികൾ നൽകുന്ന ഫണ്ടാണ്. പഞ്ചാബിൽ ഉത്പാദിപ്പിക്കുന്ന ഗോതമ്പിന്റെയും അരിയുടെയും കൂടുതൽ ഭാഗവും എഫ്‌സിഐയാണ് സംഭരിക്കുന്നത്. സംസ്ഥാന വിപണിയിൽ നിന്ന് എഫ്‌സിഐക്ക് ഇനി സംഭരിക്കാൻ കഴിയില്ല എന്നാണ് പ്രതിഷേധക്കാർ പറയുന്നത്. ഇത് കമ്മീഷൻ ഏജന്റുമാരുടെ 2.5 ശതമാനം കമ്മീഷൻ ഇല്ലാതാക്കും. സംഭരണ ഏജൻസിയിൽ നിന്നും സംസ്ഥാനം തന്നെ വാങ്ങുന്ന 6% കമ്മീഷനും നഷ്ടപ്പെടും. ഇതൊക്കെയാണ് പുതിയ നിയമം വരുമ്പോഴത്തെ ആധികൾ.

തുറന്ന വിപണിയിൽ കർഷകർക്ക് തങ്ങളുടെ ഉത്പന്നങ്ങൾ വിറ്റഴിക്കാമെന്ന് വരുന്നതോടെ, ഭൂമിയില്ലാത്ത തൊഴിലാളികൾക്കും, കമ്മീഷൻ ഏജന്റുമാരായ ജാട്ടുകൾക്കും അതുതിരിച്ചടിയാകും. ഏതായാലും മൂന്നുബില്ലുകളിലും പറയുന്നത് എന്തെന്ന് നോക്കാം

കർഷക വിപണി ബിൽ

കാർഷികോത്പന്നങ്ങളുടെ ഉത്പാദനം, വ്യാപാരം, വാണിജ്യം (പ്രോത്സാഹനവും സംവിധാനമൊരുക്കലും) ബിൽ

*സംസ്ഥാനത്തെ രജിസ്റ്റർ ചെയ്ത മാൻഡികൾക്ക്(വിപണി) പുറത്ത് കർഷകർക്കും വ്യാപാരികൾക്കും ഉത്പന്നങ്ങൾ വിൽക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കുക.

*തടസ്സങ്ങളില്ലാത്ത അന്തർ സംസ്ഥാന വ്യാപാരം

*ഇലക്രോണിക് വ്യാപാരത്തിന് സംവിധാനമൊരുക്കൽ

എതിർപ്പുകൾ

*സംസ്ഥാനങ്ങൾക്ക് വരുമാനം നഷ്ടമാകും. മാൻഡി ഫീസ് പിരിക്കാനാവില്ല.

*മാൻഡികൾക്ക് പുറത്തേക്ക് വ്യാപാരം നീങ്ങിയാൽ സംസ്ഥാനങ്ങളിലെ കമ്മീഷൻ ഏജന്റുമാർക്ക് എന്തുസംഭവിക്കും?

*മിനിമം താങ്ങ് വില സംഭരണം അവസാനിക്കാൻ വഴിവയ്ക്കും

*ഇലക്ട്രോണിക് ട്രേഡിങ് വരുന്നതിന്റെ ഭയം

കരാർ കൃഷി ബിൽ

വിലസ്ഥിരതയും കൃഷിസേവനങ്ങളും സംബന്ധിച്ച കർഷകരുടെ (ശാക്തീകരണവും സംരക്ഷണവും) കരാർ ബില്ല്

*ഉൽപ്പന്നങ്ങൾക്ക് മുൻകൂട്ടി വില നിശ്ചയിച്ച് കർഷകർക്ക് അഗ്രിബിസിനസ് സ്ഥാപനങ്ങളുമായോ, മൊത്തകച്ചവടക്കാരുമായോ, കയറ്റുമതിക്കാരുമായോ, വൻകിട- ചില്ലറ കച്ചവടക്കാരുമായോ കരാറിൽ ഏർപ്പെടാം

*രാജ്യത്ത് 86 ശതമാനവും ചെറുകിട-നാമമാത്ര കർഷകരാണ്. അഞ്ച് ഹെക്റ്ററിൽ താഴെ ഭൂമിയുള്ള ഇത്തരക്കാർക്ക് സമാഹാരണത്തിനും കരാറിനും അവസരം

*വിപണിയുടെ അനിശ്ചിതാവസ്ഥയുടെ പ്രത്യാഘാതം കർഷകരിൽ നിന്ന് സ്‌പോൺസർമാരിലേക്ക് മാറുന്നു

* ആധുനിക സാങ്കേതിക വിദ്യ പരിചയിക്കൽ

* മാർക്കറ്റിങ്ങിന്റെ ചെലവ് കുറച്ച് കർഷകരുടെ വരുമാനം കൂട്ടുക

*ഇടനിലക്കാരെ ഒഴിവാക്കി കർഷകർക്ക് നേരിട്ട് വിപണിയിൽ ഇടപെടാം

*ഫലപ്രദമായ പരാതി പരിഹാര സംവിധാനം

എതിർപ്പുകൾ

*കരാറുകളിൽ ഏർപ്പെടുന്ന കർഷകർ അവർക്ക് ആവശ്യമുള്ളത് നേടിയെടുക്കാൻ പ്രാപ്തരല്ല

*ചെറുകിട-നാമമാത്ര കർഷകരുടെ വലിയ കൂട്ടവുമായി കരാറിൽ ഏർപ്പെടാൻ സ്‌പോൺസർമാർ തയ്യാറായേക്കില്ല

തർക്കം വന്നാൽ, സ്‌പോൺസർമാർക്ക് മേൽക്കൈ കിട്ടും

അവശ്യ വസ്തു( ഭേദഗതി) ബിൽ

* ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ, എണ്ണക്കുരുക്കൾ, ഉള്ളി, സവാള എന്നിവയെ അവശ്യ വസ്തുക്കളുടെ പട്ടികയിൽ നിന്ന് എടുത്തുകളയുക. യുദ്ധസമയത്തൊഴികെ ഇത്തരം ഇനങ്ങൾക്ക് സ്റ്റോക്ക് ഹോൾഡിങ് പരിധി ഉണ്ടാവില്ല.

* ഇതോടെ, സ്വകാര്യ-മേഖലയും എഫ്ഡിഐയും കാർഷിക മേഖലയിലേക്ക് ആകർഷിക്കപ്പെടും. ബിസിനസിൽ അധികൃതരുടെ അനാവശ്യകൈകടത്തലുകളെ കുറിച്ചുള്ള സ്വകാര്യ നിക്ഷേപകരുടെ ഭയം ഇല്ലാതാകും

*കോൾഡ് സ്‌റ്റോറേജ്, ഭക്ഷ്യവിതരണ ശൃംഖല ആധുനികവത്കരണം എന്നിവയിൽ നിക്ഷേപം വരും

* കർഷകർക്കും ഉപയോക്താക്കൾക്കും വിലസ്ഥിരത

* മത്സരക്ഷമത കൂട്ടുകും ഉത്പന്നങ്ങൾ പാഴാകുന്നത് ഒഴിവാകുകയും ചെയ്യും

എതിർപ്പുകൾ

*അസാധാരണ സാഹചര്യങ്ങൾക്കായി നിശ്ചയിച്ച വിലപരിധി ഉയർന്നതാണ്.

*വൻകിട കമ്പനികൾക്ക് ചരക്കുകൾ സംഭരിക്കാൻ സ്വാതന്ത്ര്യമുണ്ടാകും. അവർ കർഷകരുടെ മേൽ അധികാരം സ്ഥാപിക്കുകയും, ഉത്പാദകർക്ക് കുറഞ്ഞ വില ലഭ്യമാക്കാൻ ഇടയാക്കുകയും ചെയ്യും.

* ഉള്ളിക്ക് അടുത്തിടെ ഏർപ്പെടുത്തിയ കയറ്റുമതി നിരോധനം

കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും, കർഷകവിരുദ്ധമെന്ന് ആരോപിച്ച് ശിരോമണി അകാലിദൾ മന്ത്രിസഭയിൽ നിന്ന് പടിയിറങ്ങുമ്പോൾ, ബിജെപിക്ക് നിയമം കർഷകർക്ക് അനുകൂലം എന്ന് സ്ഥാപിക്കേണ്ടത് അത്യാവശ്യവും. പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിവച്ചതും അതുതന്നെ. പ്രതിപക്ഷത്തിന്റെ കള്ളപ്രചാരണം എന്ന വാദം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP