Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ട്രംപിനുണ്ടായത് ഒരു ബില്ല്യൺ ഡോളറിന്റെ സാമ്പത്തിക നഷ്ടം; അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ഷോപ്പിങ് സെന്ററുകൾ ഹോട്ടലുകൾ തുടങ്ങിയവയെല്ലാം അടച്ചു പൂട്ടി; 267 പേർക്ക് 'മഹാകോടീശ്വര പദവി' നഷ്ടപ്പെട്ടു; ശതകോടീശ്വരന്മാരുടെ ക്ലബിൽ പുതുതായി ഇടം തേടിയത് സൂമിന്റെ സ്ഥാപകൻ എറിക് യുവാൻ; ലോക്ക് ഡൗൺ സമയത്ത് ആളുകൾ സൂം വ്യാപകമായി ഉപയോഗിച്ചു; കോവിഡ് മഹാമാരിയിൽ ലോകത്തിലെ ധനികർക്ക് സംഭവിച്ചതെന്ത്

ട്രംപിനുണ്ടായത് ഒരു ബില്ല്യൺ ഡോളറിന്റെ സാമ്പത്തിക നഷ്ടം; അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ഷോപ്പിങ് സെന്ററുകൾ ഹോട്ടലുകൾ തുടങ്ങിയവയെല്ലാം അടച്ചു പൂട്ടി; 267 പേർക്ക് 'മഹാകോടീശ്വര പദവി' നഷ്ടപ്പെട്ടു; ശതകോടീശ്വരന്മാരുടെ ക്ലബിൽ പുതുതായി ഇടം തേടിയത് സൂമിന്റെ സ്ഥാപകൻ എറിക് യുവാൻ; ലോക്ക് ഡൗൺ സമയത്ത് ആളുകൾ സൂം വ്യാപകമായി ഉപയോഗിച്ചു; കോവിഡ് മഹാമാരിയിൽ ലോകത്തിലെ ധനികർക്ക് സംഭവിച്ചതെന്ത്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂയോർക്ക്: സകല ബിസിനുസുകളും തകരുന്ന കോവിഡ് കാലത്ത് ശതകോടീശ്വരനായ ഒരാളെ സങ്കൽപ്പിക്കാൻ കഴിയുമോ? ആ അപൂർവ ഭാഗ്യവാനാണ് എറിക്ക് യുവാൻ. സിലിക്കൺ വാലിയിൽ നിന്നുള്ള വീഡിയോ കോൺഫറൻസിങ് ആപ്പായ സൂമിന്റെ സ്ഥാപകൻ. കൊറോണ വൈറസ് ലോക്ക് ഡൗൺ സമയത്ത് ലോകമെമ്പാടുമുള്ള ആളുകൾ പരസ്പരം സമ്പർക്കം പുലർത്താൻ സൂം ആപ്ലിക്കേഷൻ വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയതോടെ അത് വളരെ ജനപ്രിയമായി. സൂമിന്റെ 20% ഓഹരികൾ സ്വന്തമാക്കിയിരിക്കുന്ന യുവാന് 5.5 ബില്യൺ ഡോളർ ആസ്തിയുണ്ട് എന്നാണ് കണക്കാക്കുന്നത്. എന്നാൽ ബാക്കിയുള്ള പലർക്കും ഇത് തിരിച്ചടികളുടെ കാലമാണ്.

കോവിഡ് രോഗബാധ ലോകത്ത് വലിയ ആഘാതം സൃഷ്ടിക്കുമ്പോൾ ആഗോള സാമ്പത്തിക രംഗത്തും അതിന്റെ പ്രതിഫലനം വ്യക്തമാണ്. ലോകത്തെ ശതകോടീശ്വരന്മാരെ ആകെ പിടിച്ചുലച്ചിരിക്കുകയാണ് ഈ സാമ്പത്തിക പ്രതിസന്ധി. കൊറോണ വൈറസ് ലോക്ക് ഡൗൺ മൂലം യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും കനത്ത സാമ്പത്തിക നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ഓഫീസുകൾ, ഷോപ്പിങ് സെന്ററുകൾ, ഹോട്ടലുകൾ, ഗോൾഫ് കോഴ്‌സുകൾ എല്ലാം അടച്ചു പൂട്ടിയിരിക്കുകയാണ്.

ഫോബ്സ് മാസികയുടെ വാർഷിക ശതകോടീശ്വരന്മാരുടെ പട്ടിക പ്രകാരം യുഎസ് പ്രസിഡന്റിന്റെ സമ്പാദ്യം മാർച്ച് 1 ന് 3.1 ബില്യൺ ഡോളർ ആയിരുന്നു. അത് മാർച്ച് 18 ആയപ്പോഴേക്കും 2.1 ബില്യൺ ഡോളറായി കുറഞ്ഞു. കൊറോണ വൈറസ് പാൻഡെമിക്മൂലം സ്റ്റോക്ക് മാർക്കറ്റുകൾ കുത്തനെ ഇടിഞ്ഞ സമയമാണത്. ആഗോള സ്റ്റോക്ക് മാർക്കറ്റുകളിൽ കോവിഡ് -19 ഉണ്ടാക്കിയ തകർച്ച ലോകത്തെ ഏറ്റവും സമ്പന്നരായ 267 പേർക്ക് 'മഹാകോടീശ്വര പദവി' നഷ്ടപ്പെടാൻ കാരണമായി എന്നാണ് ഫോബ്സ് മാസിക പറയുന്നത്.

ലോകത്ത് ഇപ്പോൾ 2,095 ശതകോടീശ്വരന്മാരുണ്ട്. അവരിൽ 1,062 പേർക്ക് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വൻ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ആമസോൺ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവുമായ ജെഫ് ബെസോസ് തുടർച്ചയായ മൂന്നാം വർഷവും 113 ബില്യൺ ഡോളർ ആസ്തിയുമായി ലോകത്തെ ഏറ്റവും ധനികനായ വ്യക്തിയെന്ന സ്ഥാനം നിലനിർത്തി. കമ്പനിയുടെ മിക്ക സേവനങ്ങളും ഇപ്പോഴും തുടരുന്നതിനാൽ ആമസോണിന്റെ ഓഹരികൾ സ്റ്റോക്ക് മാർക്കറ്റ് തകർച്ചയിൽ നിന്ന് കരകയറിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP