Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഞാൻ ആ വിഡിയോ പകർത്തിയത് ദുരന്തം ഉണ്ടാകുമ്പോൾ എന്തു ചെയ്യരുതെന്ന പാഠം ലോകത്തിന് നൽകാൻ; തീപിടിച്ച എമിറേറ്റ്‌സ് വിമാനത്തിനുള്ളിലെ ദൃശ്യങ്ങൾ പകർത്തിയ അമേരിക്കയിൽ താമസിക്കുന്ന 17കാരിയായ മലയാളി പെൺകുട്ടിക്ക് പറയാനുള്ളത്

ഞാൻ ആ വിഡിയോ പകർത്തിയത് ദുരന്തം ഉണ്ടാകുമ്പോൾ എന്തു ചെയ്യരുതെന്ന പാഠം ലോകത്തിന് നൽകാൻ; തീപിടിച്ച എമിറേറ്റ്‌സ് വിമാനത്തിനുള്ളിലെ ദൃശ്യങ്ങൾ പകർത്തിയ അമേരിക്കയിൽ താമസിക്കുന്ന 17കാരിയായ മലയാളി പെൺകുട്ടിക്ക് പറയാനുള്ളത്

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: എഞ്ചിന് തീപിടിച്ച് ആടിയുലഞ്ഞു ഇന്നലെ ദുബായി വിമാനത്തവളത്തിൽ എമിറേറ്റ്‌സ് വിമാനം ലാൻഡ് ചെയ്തപ്പോൾ അതിലുള്ള യാത്രക്കാർ എങ്ങനെ ആയിരിക്കും പ്രതികരിച്ചത്? വിമാനത്തിൽ ഒരു യാത്രക്കാരൻ തന്നെ പുറത്തുവിട്ട വീഡിയോ മലയാളികളെ ഒരു പരിധിവരെ നാണം കെടുത്തിയെന്ന് പറയാതെ വയ്യ. എഞ്ചിന് തീപിടിച്ച വിമാനത്തിന് അകത്ത് പുക കടന്നുകയറി ഏത് നിമിഷവും വിമാനം പൊട്ടിത്തെറിക്കുമെന്ന് ഉറപ്പായിട്ടും മലയാളികൾ സാധനങ്ങൾ എടുക്കാൻ ഇടികൂടിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഒരു യാത്രക്കാരൻ റെക്കോർഡ് ചെയ്ത വീഡിയോയാണ് ബ്രിട്ടനിലെ പ്രമുഖ പത്രങ്ങൾ പുറത്തുവിട്ടത്. എന്നാൽ ഈ വിഡിയോ പകർത്തിയത് ആരെന്ന് അന്ന് വ്യക്തമായിരുന്നില്ല. മലയാളികളെ മോശക്കാരാക്കി മാറ്റിയ വിഡിയോയ്ക്ക് പിന്നിലും മലയാളി തന്നെയായിരുന്നു. ഖലീജ് ടൈംസാണിപ്പോൾ വിഡിയോ പകർത്തിയ മലയാളിയുടെ വിവരങ്ങൾ പുറം ലോകത്തെ അറിയിക്കുന്നത്.

അമേരിക്കയിൽ താമസിക്കുന്ന മലയാളി തന്നെയായ റിയ ജോർജ് എന്ന പതിനേഴുകാരിയാണ് ദൃശ്യങ്ങൾ പകർത്തിയതെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. വിമാനം അപകടത്തിൽപെട്ടെന്ന് തിരിച്ചറിഞ്ഞപ്പോൾ യാത്രക്കാരുടെ പ്രതികരണം നേരിട്ട് കണ്ടതാണ് ദൃശ്യങ്ങൾ പകർത്താൻ പ്രേരിപ്പിച്ചതെന്ന് റിയ പറയുന്നു. 'ആ നിമിഷം വളരെ പ്രധാനപ്പെട്ടതായിരുന്നു. മറ്റുള്ളവരുടെ ജീവൻ കൂടി അപകടത്തിലാക്കി സ്വാർത്ഥരായ യാത്രക്കാർ സ്വന്തം സാധനങ്ങൾ എടുക്കാനുള്ള വെപ്രാളത്തിലായിരുന്നു പലരും. ിമാനത്തിൽ തീപടർന്ന കാര്യം പല യാത്രക്കാരും അറിഞ്ഞിരുന്നില്ലെന്ന് മനസ്സിലാക്കാം. പക്ഷേ, അപകടകരമായ ലാന്റിംഗിന് ശേഷവും പെട്ടെന്ന് പുറത്തിറങ്ങാതെ സാധനങ്ങൾ എടുക്കുന്നത് വളരെ ഗൗരവകരമായ കാര്യമാണ്. വിമാനം പൊട്ടിത്തെറിക്കുന്നതിന് മുമ്പ് ഞങ്ങൾക്ക് പുറത്തിറക്കണമായിരുന്നു. മിനുട്ടുകൾക്ക് പോലും അത്രയേറെ വിലയുണ്ടായിരുന്ന നിമിഷംറിയ വ്യക്തമാക്കി.

ഈ സാഹചര്യം പുറം ലോകത്തെ മനസ്സിലാക്കാനാണ് വിഡിയോ എടുത്തതെന്ന് റിയ പറയുന്നു. എന്നാൽ താൻ പകർത്തിയ ദൃശ്യങ്ങൾ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുമ്പോഴും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴിവെക്കുമെന്ന് കരുതിയിരുന്നില്ലെ. മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുമ്പോൾ വാട്ടർമാർക്ക് വച്ചിരുന്നില്ല. ഒരുപാട് പേർ വീഡിയോ ഷെയർ ചെയ്തുവെന്നും റിയ കൂട്ടിച്ചേർത്തു. ആറ് വർഷമായി യുഎസിൽ താമസിക്കുന്ന റിയ മാതാപിതാക്കൾക്കും സഹോദരനുമൊപ്പം അവധിക്ക് നാട്ടിലെത്തി തിരിച്ചു പോകുന്ന വഴിയാണ് അപകടമുണ്ടായത്. വിമാനം അപകടത്തിലാണെന്നും സാധനങ്ങൾ ഉപേക്ഷിച്ച് എത്രയും വേഗം പുറത്ത് കടക്കണമെന്നും വിമാനത്തിലെ ജീവനക്കാർ വിളിച്ച് പറയുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് ചിലർ സാധനങ്ങൾക്കായി നെട്ടോട്ടമോടിയത്. അപകടത്തിൽപെട്ട വിമാനം സുരക്ഷിതമായി താഴെയിറക്കിയ പൈലറ്റിനേയും റിയ പറയുന്നു.

ഓഗസ്റ്റ് 3 നാണ് രാവിലെ 10.19 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ഇകെ 521 (ബോയിങ് 777-300) വിമാനം ദുബായ് വിമാനത്താവളത്തിൽ അപകടത്തിൽപെട്ടത്. ഏഴ് കുട്ടികളടക്കം 282 യാത്രക്കാരും 18 ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ 226 പേരും ഇന്ത്യക്കാരായിരുന്നു. അതിൽ ഏറെയും മലയാളികളും. യാത്രക്കാർ ആരും മരിച്ചില്ലെങ്കിലും ഒരു അഗ്‌നിശമന സേനാംഗം തീയണക്കാനുള്ള ശ്രമത്തിനിടെ മരിച്ചിരുന്നു. ഈ വിമാനത്തിനുള്ളിലെ യാത്രക്കാരിയായിരുന്നു റിയയും. വിമാനത്തിനുള്ളിൽ നിന്ന് റിയ പകർത്തിയ വീഡിയോയാണ് ഏറെ ചർച്ച ചെയ്യപ്പെട്ടത്. അലറി വിളിച്ചു കൊണ്ട് ജീവനക്കാർ പുറത്തേക്ക് ചാടാൻ പറയുമ്പോഴും ലാപ്‌ടോപ്പും ബാഗും തപ്പി ഓടുന്ന മലയാളികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

ഹല്ലേലൂയ.. സ്‌ത്രോത്രം എന്നു പറഞ്ഞ് നിലിവിളിച്ച് ചില പ്രാർത്ഥനയും അയ്യോ അയ്യോ എന്ന് പറഞ്ഞ് ചിലർ കരയുന്നതും എല്ലാം അവിടിട്ട് ഒന്ന് വേഗം പോകൂ അമ്മേ എന്ന് പറഞ്ഞ് കുഞ്ഞുങ്ങൾ കരയുന്നതും എല്ലാം ഈ വീഡിയോയിൽ ഉണ്ട്. കരഞ്ഞു നിലവിളിച്ച് സ്തബ്ധരായി നിന്ന മാതാപിതാക്കളെ എല്ലാവരും ഒന്നു പേടിക്കാതിരിക്ക് എന്ന് പറഞ്ഞ് ആശ്വസിപ്പിക്കുന്ന ഒരു കുഞ്ഞിന്റെ ശബ്ദവും ഉയർന്നു കേൾക്കാം. സാധനങ്ങൾക്ക് വേണ്ടി മലയാളി യാത്രക്കാർ കടിപിടികൂടിയപ്പോൾ അലറി വിളിച്ച് കൊണ്ട് പുറത്ത് ചാടൂ എന്ന് പറയുന്ന ജീവനക്കാരുടെ ശബ്ദവും വീഡിയോയിൽ ഉണ്ടായിരുന്നു.

ഒന്നര മിനിറ്റ് കൊണ്ട് യാത്രക്കാരെ ഒഴിപ്പിക്കുക എന്ന അസാധ്യമായ ഉത്തരവാദിത്തം ഏറ്റെടുത്ത ജീവനക്കാരുടെ മുൻപിൽ മലയാളികളുടെ സാധനഭ്രമം തലവേദനയാകുകയായിരുന്നു. ആദ്യം ഒരു പുരുഷ ജീവനക്കാർ എല്ലാം ഉപേക്ഷിച്ച് പോവാൻ ആക്രോശക്കുന്നത് കേൾക്കാം. പിന്നാലെ ഒരു വനിത ജീവനക്കാരിയുടെ യാചന രൂപത്തിലുള്ള അപേക്ഷയും വീഡിയോയിൽ ഉണ്ട്. തുടർന്ന് യാത്രക്കാർ ചാടി രക്ഷപ്പെടുന്ന ദൃശ്യങ്ങളുള്ളത്. മരണമാണ് കൺമുമ്പിൽ എന്നറിഞ്ഞിട്ടും ലാപ്‌ടോപ്പ് തപ്പി നടക്കുന്നവരും മലയാളി യാത്രക്കാരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. ഇതിനിടെയാണ് സംഭവത്തിന്‌റെ ഗൗരവം അറിയാതെ ചിലർ സ്വന്തം ലഗേജുകൾ തപ്പി നടന്നത്. മരണം തൊട്ടുമുന്നിൽനിൽക്കെ യാത്രക്കാർ കാണിച്ച ഈ പിടിവലിയുടെ വീഡിയോ പുറത്തുവന്നതോടെ എത്രത്തോളം ഭീതിപ്പെടുത്തുന്ന അവസ്ഥയാണെന്ന കാര്യവും ബോധ്യമായി.

വിമാനം നിലത്തിറക്കുന്നതിന് തൊട്ടുമുമ്പുമുമ്പു മാത്രമാണ് വിമാനത്തിന്റെ ലാൻഡിങ് ഗിയറിന് കുഴപ്പമുണ്ടെന്ന് പൈലറ്റ് അറിയിച്ചത്. വിമാനം നിലത്തിറക്കാൻ പോവുകയാണെന്ന് പൈലറ്റ് അറിയിച്ചതോടെ വിമാനത്തിനുള്ളിൽ കൂട്ടക്കരച്ചിലും നിലവിളിയുമായി. നിലത്തിറക്കിയ വിമാനത്തിൽനിന്ന് ചെരുപ്പുപോലും ധരിക്കാൻ നിൽക്കാതെ എമർജൻസി എക്‌സിറ്റുകളിലൂടെ പുറത്തേയ്ക്ക് കടക്കാനും ജീവനക്കാർ ആവശ്യപ്പെട്ടു. എന്നാൽ, സ്വന്തം ലഗേജുകൾ തപ്പിയെടുക്കാനുള്ള ശ്രമത്തിലായിരുന്നു യാത്രക്കാരിൽ പലരും ഇതിനിടെ. വിമാനത്തിന്റെ കാബിനുള്ളിൽ പുക നിറഞ്ഞിട്ടും ലഗേജുകൾ എടുക്കാൻ യാത്രക്കാർ മറന്നില്ല. ഓക്‌സിജൻ മാസ്‌കുകൾ പോലും ഉപയോഗിക്കാൻ ആരും തുനിഞ്ഞില്ല. ചിതറികിടക്കുന്ന ഓക്‌സിജൻ മാസ്‌കുകളും കാണാമായിരുന്നു. വിമാനത്തിൽനിന്നുള്ള തന്റെ രക്ഷപ്പെടൽ ചിത്രീകരിക്കാനാണ് യാത്രക്കാരി ഈ ദൃശ്യങ്ങൾ പകർത്തിയത്. എന്നാൽ, ദുരന്തമുഖത്തും മലയാളികളുടെ സ്വഭാവം ചിത്രീകരിക്കുന്നതായി ആ വീഡിയോ മാറിയെന്ന് മാത്രം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP