Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പശ്ചിമ ബംഗാളിൽ ബിജെപിയുടെ സെക്രട്ടേറിയേറ്റ് മാർച്ചിനിടെ സംഘർഷം; പ്രവർത്തകരുടെ മാർച്ചിനെ പൊലീസ് നേരിട്ടത് ഗ്രനേഡും കണ്ണീർവാതകവുമായി; ബി.ജെപി ദേശീയ സെക്രട്ടറി അരവിന്ദ് മേനോന് അടക്കം ലാത്തി ചാർജിൽ പരിക്ക്; ശക്തമായി അപലപിച്ച് പാർട്ടി

മറുനാടൻ ഡെസ്‌ക്‌

കൊൽക്കത്ത: പശ്ചിമ ബംഗാൾ സെക്രട്ടേറിയേറ്റിലേക്ക് മാർച്ച് നടത്തിയ ബിജെപി.പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷം.ബിജെപി. സംസ്ഥാന ഉപാധ്യക്ഷൻ രാജു ബാനർജി, എംപി. ജ്യോതിർമയി സിങ് മഹാതേ, ബിജെപി ദേശീയ സെക്രട്ടറി അരവിന്ദ് മേനോൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പശ്ചിമബംഗാൾ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് അരങ്ങേറിയത്. പൊലീസ് അതിക്രമത്തിൽ കേരളത്തിന്റെ ചുമതലയുള്ള അരവിന്ദ് മേനോൻ അടക്കമുള്ള പ്രമുഖ നേതാക്കൾക്ക്  പരിക്കേറ്റു.

പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിച്ചാർജും കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.സംസ്ഥാനത്തെ ക്രമസമാധാനനില തകരാറിലാണെന്ന് ആരോപിച്ചാണ് ഹൗറയിൽനിന്നും കൊൽക്കത്തയിൽനിന്നുമുള്ള നൂറുകണക്കിന് പ്രതിഷേധക്കാർ സെക്രട്ടേറിയേറ്റിനു മുന്നിലേക്ക് എത്തിയത്.ബിജെപി പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിച്ചാർജും കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ബംഗാളിലെ ബിജെപിയുടെ കൗൺസിലർ മനീഷ് ശുക്ലയെ വെടിവച്ചുകൊന്നതിൽ പ്രതിഷേധിച്ചായിരുന്നു ബിജെപിയുടെ മാർച്ച്. ബംഗാളിൽ ബിജെപി പ്രവർത്തകരെ വ്യാപകമായി കൊലപ്പെടുത്തുകയാണെന്നും പലരെയും കള്ളക്കേസിൽ കുടുക്കുകയാണെന്നും ആരോപിച്ചാണ് സംസ്ഥാന വ്യാപക പ്രതിഷേധം ബിജെപി സംഘടിപ്പിച്ചിരുന്നു

ബിജെപി. സംസ്ഥാന ഉപാധ്യക്ഷൻ രാജു ബാനർജി, എംപി. ജ്യോതിർമയി സിങ് മഹാതോ തുടങ്ങി നിരവധി നേതാക്കൾക്ക് പൊലീസ് നടപടിയിൽ പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ബംഗാൾ പൊലീസിന്റെ നടപടിയിൽ പ്രതിഷേധിച്ച് ഹൗറയിൽ ബിജെപി. പ്രവർത്തകർ ടയറുകൾക്ക് തീയിട്ടു. നേരത്തെ, ബിജെപി. യുവജന സംഘടനയുടെ 'മാർച്ച് ടു നബന്ന'യ്ക്ക് പശ്ചിമ ബംഗാൾ സർക്കാർ അനുമതി നിഷേധിച്ചിരുന്നു. കോവിഡ് മഹാമാരിയെന്ന കാരണം ചൂണ്ടിക്കാണിച്ചാണ് സർക്കാർ അനുമതി നിഷേധിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP