Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പെൻഷൻ വിതരണം ചെയ്യാൻ എത്തിയപ്പോൾ വീട്ടിൽ ആരും ഇല്ലാത്തതുകൊണ്ട് തുക ബന്ധുവിനെ എൽപ്പിച്ചു; ഈ പണം കൈമാറാഞ്ഞതാണ് പ്രശ്നമായത്; പരാതി കിട്ടിയപ്പോൾ പണം തിരിച്ചുകൊടുത്തിട്ടുണ്ട്; ഏക്കർ കണക്കിന് സ്ഥലത്ത് വലിയൊരു വീടാണ് അവരുടേത്; അവർ വരുന്നതുപോലും നാട്ടുകാരൊന്നും അറിയാറില്ല; ചേമഞ്ചേരിയിൽ വ്യാജ ഒപ്പിട്ട് പാർട്ടി നേതാവ് ക്ഷേമ പെൻഷൻ തട്ടിയ ആരോപണത്തിൽ മറുപടിയുമായി സിപിഎം

പെൻഷൻ വിതരണം ചെയ്യാൻ എത്തിയപ്പോൾ വീട്ടിൽ ആരും ഇല്ലാത്തതുകൊണ്ട് തുക ബന്ധുവിനെ എൽപ്പിച്ചു; ഈ പണം കൈമാറാഞ്ഞതാണ് പ്രശ്നമായത്; പരാതി കിട്ടിയപ്പോൾ പണം തിരിച്ചുകൊടുത്തിട്ടുണ്ട്; ഏക്കർ കണക്കിന് സ്ഥലത്ത് വലിയൊരു വീടാണ് അവരുടേത്; അവർ വരുന്നതുപോലും  നാട്ടുകാരൊന്നും അറിയാറില്ല; ചേമഞ്ചേരിയിൽ വ്യാജ ഒപ്പിട്ട് പാർട്ടി നേതാവ്  ക്ഷേമ പെൻഷൻ തട്ടിയ ആരോപണത്തിൽ മറുപടിയുമായി സിപിഎം

കെ വി നിരഞ്ജൻ

 കോഴിക്കോട്: കൊയിലാണ്ടി ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ സലീനയുടെ ക്ഷേമ പെൻഷൻ വ്യാജ ഒപ്പിട്ട് സി പി എം നേതാവ് സതീശ് ചന്ദ്രൻ തട്ടിയെന്ന വാർത്തക്കെതിരെ മറുപടിയുമായി സി പി എം രംഗത്ത്. സി പി എം നേതാവ് സി സതീഷ് ചന്ദ്രൻ ബാങ്ക് ജീവനക്കാരൻ എന്ന നിലയിൽ ക്ഷേമ പെൻഷൻ കൊടുക്കാനായി സലീനയുടെ വീട്ടിൽ പോയപ്പോൾ വീട് അടച്ചിട്ടിരിക്കുകയായിരുന്നുവെന്ന് സി പി എം കൊയിലാണ്ടി ഏരിയാ സെക്രട്ടറി കെ കെ മുഹമ്മദ് പറഞ്ഞു.

വീട്ടുകാർ സേലത്താണ് താമസം. വീട് പലപ്പോഴും വാടകയ്ക്ക് കൊടുക്കാറാണ് പതിവ്. വർഷത്തിൽ ഒന്നോ രണ്ടോ മാസം മാത്രമാണ് സലീനയും കുടുംബവും വീട്ടിൽ താമസിക്കാൻ എത്താറുള്ളത്. വീട്ടുകാരെ കാണാതെ വന്നതോടെ സതീഷ് ചന്ദ്രൻ പുതിയങ്ങാടിയിലുള്ള സലീനയുടെ ബന്ധുവുമായി സംസാരിച്ച് രേഖാമൂലം എഴുതിക്കൊടുത്ത ശേഷം തുക അവർക്ക് കൈമാറുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് സലീന സേലത്തു നിന്നും നാട്ടിൽ തിരിച്ചെത്തിയത്. ഏക്കർ കണക്കിന് സ്ഥലത്ത് വലിയൊരു വീടാണ് അവരുടേത്. അവർ വരുന്നതുപോലും പലപ്പോഴും നാട്ടുകാരൊന്നും അറിയാറില്ല. തുക ബന്ധു ഇവർക്ക് നൽകിയിട്ടുണ്ടാവുമെന്നാണ് ബാങ്കും സതീഷ് ചന്ദ്രനും ആദ്യം കരുതിയിരുന്നത്. യഥാർത്ഥ ആൾക്ക് തന്നെ പണം കൊടുക്കണമെന്ന് മനസ്സിലാക്കിയ ബാങ്ക് സെക്രട്ടറി ബന്ധുവിനെ വിളിച്ച് കാര്യം പറയുകയും അദ്ദേഹം ആ പണം തിരിച്ചടക്കുകയും ചെയ്തു. പണം ആരും തട്ടിയെടുത്തിട്ടില്ല. എന്നാൽ കോൺഗ്രസ് വ്യാജ പ്രചരണം അഴിച്ചുവിടുകയായിരുന്നുവെന്നും പണം അവർ ബാങ്കിലെത്തി കൈപ്പറ്റുകയാണ് വേണ്ടതെന്നും കെ കെ മുഹമ്മദ് വ്യക്തമാക്കി.

പെൻഷൻ വാങ്ങുന്ന സലീന അതിന് അർഹയാണോ എന്ന് പരിശോധിക്കണമെന്നും കെ കെ മുഹമ്മദ് പറയുന്നു. വലിയ സ്വത്തിന് ഉടമയാണ് അവർ. സേലത്ത് അവർക്ക് വ്യവസായ സ്ഥാപനങ്ങൾ ഉണ്ട്. എല്ലാ വിവരവും അന്വേഷിക്കണം. അനർഹമായി കൈപ്പറ്റിയ പെൻഷൻ അവരിൽ നിന്നും തിരിച്ചുപിടിക്കണം. യു ഡി എഫ് കൗൺസിലർ രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തിയ നാടകം മാത്രമാണ് ഇതെല്ലാമെന്നും കെ കെ മുഹമ്മദ് വ്യക്തമാക്കി.

ചേമഞ്ചേരിയിൽ സി പി എം ഭരിക്കുന്ന സർവ്വീസ് സഹകരണ ബാങ്കിൽ നിന്ന് വീട്ടമ്മയുടെ വാർധക്യകാല പെൻഷൻ വ്യാജ ഒപ്പിട്ട തട്ടിയെടുത്ത സംഭവം വലിയ ചർച്ചയായിരുന്നു. കോൺഗ്രസും ബിജെപിയും വലിയ പ്രക്ഷോഭങ്ങളുമായി രംഗത്തെത്തുകയും ചെയ്തു. ചേമഞ്ചേരി ഒറവങ്കര സ്വദേശി സലീനയ്ക്കാണ് പണം നഷ്ടമായത്. 2019 ഓഗസ്റ്റിലാണ് സലീനയ്ക്ക് പെൻഷൻ അനുവദിക്കുന്നത്. ചേമഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് വഴിയാണ് പഞ്ചായത്ത് പെൻഷൻ വിതരണം ചെയ്തിരുന്നത്. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ സ്ഥലത്തില്ലാതിരുന്നതിനാൽ ഇവർ പെൻഷൻ വാങ്ങിയിരുന്നില്ല. പിന്നീട് അന്വേഷിച്ചപ്പോൾ പഞ്ചായത്ത് രേഖകൾ പ്രകാരം രണ്ടു മാസത്തെ തുക ബാങ്കിൽ നിന്ന് ഒപ്പിട്ട് വാങ്ങിയതായുള്ള വിവരമാണ് ലഭിച്ചത്.

തന്റെ വ്യാജ ഒപ്പിട്ട് പെൻഷൻ തട്ടിയ ആളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് സെലീന കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയ പരാതിയിൽ തുടർ നടപടി സ്വീകരിക്കാത്തതുകൂടി പരിഗണിച്ചാണ് സെലീന പരാതിയുമായി സ്റ്റേഷനിലെത്തിയത്. ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ സലീനയുടെ ക്ഷേമ പെൻഷൻ വ്യാജ ഒപ്പിട്ട് തട്ടിയെടുത്ത സി പി എം നേതാവ് സതീഷ് ചന്ദ്രനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി ഇന്നലെ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധവും സംഘടിപ്പിച്ചു. പിണറായി സർക്കാർ കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ ക്ഷേമ പെൻഷൻ വീടുകളിലെത്തിക്കുന്ന പദ്ധതി സി പി എം പ്രാദേശിക നേതാക്കൾ തന്നെ അട്ടിമറിക്കുന്നതിന്റെ തെളിവുകളാണ് പുറത്തുവന്നതെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത ജില്ലാ പ്രസിഡന്റ് അഡ്വ. വി കെ സജീവൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP